അന്ന് നല്ല മഴ ഉണ്ടായിരുന്നു... അതിനൊത്ത ഇടിയും മിന്നലും.. വെളുപ്പിന് രണ്ടു മണി ആയിട്ട് പോലും ഏതൻ വീട്ടിൽ ലൈറ്റ് പകൽ പോലെ കത്തി കിടന്നു.. നല്ല ഉറക്കത്തിൽ കിടന്നു എന്തോ സ്വപ്നം കണ്ടു എഴുന്നേറ്റ കനകത്തിനു വെളിക്കെറങ്ങാൻ തോന്നി... മഴ കണ്ട് മടിച്ചെങ്കിലും ഒരു കുടയെടുത്തു പുറത്തെ ലൈറ്റ് ഇട്ട് ഇറങ്ങി.... കാര്യം കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഒരു അലർച്ച അവൾ കേട്ടത്... അത് ഏതൻ വീട് തന്നെ... നോക്കിയപ്പോ നല്ല വെളിച്ചവും ഉണ്ട്...പരിഭ്രാന്തിയിൽ അവൾ അകത്തേക്ക് ഓടി... കിടന്നുറങ്ങിയ പരമനെ വിളിച്ചുണർത്തി... കാര്യം പറഞ്ഞു.... ടോർച്