ഇറുകിക്കിടക്കുന്ന മാർക്കച്ചയിൻചൂടി-ലവനുറങ്ങിപ്പൂംചിരി മയങ്ങി.അന്തി മയങ്ങുവാൻ ഉണ്ടൊട്ടു നേരംപൊരിവെയിലിഞ്ചൂടിൽ വീണുറങ്ങി. ഒന്നാം പിറന്നാളിന്നല്ലയോ കുഞ്ഞേനിന്നെയൊന്നൂട്ടുവാനായി മാത്രം, കർണകഠോരമാം ശബ്ദത്തിൽ ചീറുന്നശകടങ്ങളൊക്കെയും താണ്ടിയമ്മ.കൈനീട്ടി കെഞ്ചുന്നതാരുമേ നോക്കീല-യാരുമറിഞ്ഞില്ല നിൻ പിറന്നാൾ.പുത്തനുടുപ്പുമോ കൊഞ്ചുന്ന പാവയോനൽകുവാൻ വന്നില്ല തെല്ലാരുമേ.പോയവർഷത്തിലിന്നീ ദിനം തന്നെവേദനയോടവൾ പാത വക്കിൽ,നൊന്തു പ്രസവിച്ച പൊൻ മകനാണു നീകാകനും തൻ കുഞ്ഞു പൊന്നല്ലയോ! ചില്ലിട്ട വാഹനമോരം നടന്നവൾ, മെല്ലെ യാചിച