ഡിസംബർ 23 വൈകുന്നേര സമയം. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ എല്ലാം അടച്ച ദിവസം.ഇനി 10 ദിവസം കുട്ടികളുടെ ദിവസമാണ്.അടുത്ത അവധിക്ക് കുട്ടികളേം ഭാര്യയെയും കൂട്ടി ഒരു ട്രിപ്പ് പോകാം എന്ന് ജീവൻ അവർക്ക് വാക്ക് നൽകിയിരുന്നു. ജീവനും ഭാര്യ അനുപമയും രണ്ടു കുട്ടികളായ ജാനുവും കേശുവും യാത്രയെ കുറിച്ചുള്ള ചർച്ചകളിൽ മുഴുകി ഇരിക്കുന്നു. \" അമ്മേ നമുക്ക് എല്ലാ അമ്പലങ്ങളിലും പോയാലോ \" ജാനു അനുപമയോട് ചോതിച്ചു.. \" അമ്പലങ്ങളൊ... അതൊന്നും വേണ്ട.... \" ജീവൻ പറഞ്ഞു.ദൈവങ്ങളിൽ വിശ്വാസം ഇല്ലാത്ത ആളാണ് ജീവൻ. അദ്ദേഹം ശാസ്ത്രത്തിൽ മാത്രമേ വിശ്വസിച്ചിരുന്നുള്ളു.. &