നാറാണത്ത് ഭ്രാന്തൻ അപ്പൂപ്പാ ഈ നാറാണത്തുഭ്രാന്തന്റെകഥ ഒന്നു പറയണം. കല്ലുരുട്ടി കേറ്റുമെന്നൊക്കെ കേട്ടിട്ടുണ്ട്. ആതിര പറഞ്ഞു.ശരി മോളേ പറയാം. പറച്ചി പെറ്റ പന്തിരു കുലത്തിലെ ഒരംഗമാണല്ലോ അദ്ദേഹം. ദിവസവും രാവിലേ പോയി ഒരു വലിയ കല്ല് ഒരു മലയുടെ മുകളിലേക്ക് ഉരുട്ടി കേറ്റും. മലയുടെ മുകളിലെത്തുമ്പോള്‍ അത് താഴേയ്ക്കൊരു തള്ള്. അത് താഴേക്ക് ഉരുണ്ടുരുണ്ടു പോകുമ്പോള്‍ കൈകൊട്ടിച്ചിരി. ഇതാണ് സ്ഥിരം പരിപാടി. ഭ്രാന്തനെന്ന് പേരു കിട്ടിയത് ഇങ്ങനെയാണ്.എന്തിനാ അപ്പൂപ്പാ ഇദ്ദേഹം ഈ പണി ചെയ്യുന്നത്--കിട്ടു.അതോ മനുഷ്യന്‍ ഒരു കാര്യം എത്ര പ്രയാസപ്പെട്ടു ചെയ്താലും വീ