ഇന്നു ഞാൻ പഠിച്ച കോളേജിൽ ലെക്ചറായി ജോയിൻ ചെയ്യാൻ പോവുകയാണ്.നീണ്ട 12 വർഷത്തിന് ശേഷം വീണ്ടും ഈ കോളേജിലേക്ക് ഒരു തിരിച്ചു വരവ് പ്രേതീക്ഷിച്ചിട്ടില്ലായിരുന്നു ഒരിക്കൽ പോലും. കാറിൽ നിന്നും ഇറങ്ങി പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന വാക മര തണലിൽ വന്നു നിന്നു."എന്നോ പെയ്യ്ത മഴയിൽമുള പൊട്ടിയതല്ലയിവിപ്ലവം.,..ഈ ചെടിയിലെ പൂക്കളെ കാർന്നു തിന്നുവാൻ കാക്കുന്ന പുഴുക്കളേ..നിങ്ങളോർക്കുകഇനിയും വിരിയും ഒരായിരം ചുവന്ന പൂക്കൾ.."ആരോ കുറിച്ചിട്ട വരികൾക്ക് അന്നും ഇന്നും ഒരു മങ്ങലേട്ടില്ല .. ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുട