\"സുമേ ഞാനിറങ്ങാണ്... വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കാനുണ്ടോ...\"രാവിലെ കമ്പനിയിലേക്ക് പോകുവാൻനേരം ഹരിദാസൻ ചോദിച്ചു...\"പച്ചക്കറി എന്തെങ്കിലും കുറച്ച് വാങ്ങിച്ചോളൂ...\"\"വാങ്ങിക്കാം... എവിടെ മോളെവിടെ... അല്ലെങ്കിൽ കാണാലോ അതുവേണം ഇതുവേണമെന്നൊക്കെ പറഞ്ഞ് മുന്നിൽതന്നെ...\"\"എണീറ്റിട്ടില്ല... തല വേദനക്കുന്നെന്ന് പറഞ്ഞ് കിടക്കുകയാണ്... ചെറുതായൊന്ന് പനിക്കുന്നുമുണ്ട്.. മരുന്ന് കഴിച്ച് കിടന്നാതാണ്... ഏതായാലും ഇന്ന് കോളേജിൽ പോകേണ്ടെന്ന് പറഞ്ഞിട്ടുണ്ട്... ഇന്നലെ വരുമ്പോൾ മഴ നനഞ്ഞാണ് വന്നത്.. കുടയെടുക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ... നിങ്ങളുടെ അതേ സ്വഭാവം കിട്ടിയിട്ടുണ്ട്