\"നിനക്കിപ്പോഴും അവളെ ഇഷ്ടമാണ്ണോ ...\"അടുത്തിരുന്ന സഞ്ചു കാശിയോടായി ചോദിച്ചതും കൈയിലെ മദ്യ ഗ്ലാസിലെ മദ്യം മുഴുവനായി വായിലേക്ക് ഒഴിച്ചു കൊണ്ട് അവർ ഇരിക്കുന്ന കുന്നിന് മുകളിൽ നിന്ന് താഴേക്ക് കണ്ണോടിച്ചു.\"നിനക്ക് അത് ഇതുവരെ മനസ്സിലായില്ലേ, അവൾ എന്ന് പറഞ്ഞാൽ പ്രാണനാ ഇവന്,\"അടുത്തിരുന്ന അനുരാജ് എന്ന അനു സഞ്ജുവിനെ നോക്കി പറഞ്ഞു. ആണോ എന്ന രീതിയിൽ കാശിയെ നോക്കിയപ്പോൾ അവൻ ദൂരേക്ക് കണ്ണും നട്ടിരിക്കുകയാണ്.\"അവള് ഇവനുമായിട്ട് പിണങ്ങിയപ്പോൾ, അറിയാതെ പറ്റി