" നീ എന്നെ തൊടണ്ട, കള്ളുകുടിയൻ...തെമ്മാടി..."അവൾ കണ്ണുകൾ നിറച്ച് ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു പറയുമ്പോൾ....ഇതെന്തു കൂത്ത് എന്നതുപോലെ കാശി മിഴിഞ്ഞ കണ്ണാലെ അവളെ തന്നെ നോക്കിയിരുന്നു പോയി."നോക്കണ്ട നീ ഇന്നും പോയി കുടിച്ചില്ലേ..."ദേഷ്യത്തോടെയവൾ അവനോട് ചോദിച്ചു..ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കണ്ട...എനിക്കറിയാം നീ കള്ളമാ പറയാൻ പോകുന്നതെന്ന്....മിച്ചു നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ട് കാശിയെ ദേഷ്യ ത്തോടെ നോക്കി...മിച്ചുവിന്റെ പറച്ചിൽ കേട്ട് കാശി ആണെങ്കിൽ അവളെ എങ്ങനെ പറഞ്ഞുമനസിലാക്കുമെന്നറ