നല്ല ചൂടുള്ള ദിവസങ്ങളിലും ഫാനിട്ടിരിക്കുന്നത് ഉണ്ണിക്കുട്ടന് ഇഷ്ടമല്ല. ആ സമയത്ത് വല്ല മരത്തിന്റെ തണലിലും ചെന്നിരുന്ന് ഇളങ്കാറ്റു കൊള്ളാനാണ് ഇഷ്ടം. മുമ്പ് വിയർപ്പിനെപ്പറ്റി വായിച്ച കാര്യങ്ങൾഓർത്തുനോക്കി.മനുഷ്യരിൽ രണ്ട് തരം വിയർപ്പ് ഗ്രന്ഥികൾ കാണാം: എക്രിൻ ഗ്രന്ഥികളും അപ്പോക്രൈൻ ഗ്രന്ഥികളും. അമിതമായി ശരീര താപനില ഉയരുമ്പോൾ, വെള്ളവും ഉപ്പുരസവും ഉള്ള വിയർപ്പ് സ്രവിക്കാൻ ഉത്തരവാദികളായ എക്ക്രൈൻ വിയർപ്പ് ഗ്രന്ഥികൾ ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്നു. അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ കക്ഷങ്ങളിലും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും മാത്രമായി