സമയം 5 30 മെഡോ അപാർട്മെൻ്റ്, ഫ്ലാറ്റ് നമ്പർ 666 ലെ കുറ്റാ കൂരിരുട്ടിൽ കാലിയൻ കണ്ണടച്ച് കേയൻ എന്ന ദുർ ദൈവത്തെ ധ്യാനിച്ച് ഇരുന്നു.കറുത്ത മുണ്ട് ധരിച്ചിരുന്ന അയാളുടെ തല കറുത്ത തുണി കൊണ്ട് മറച്ചിരുന്നു. നെറ്റിയിലും തോളിലും എല്ലാം പല തരം ജീവികളെ കൊന്ന് ആഭിജാര ക്രിയകൾ ചെയ്ത് വെണ്ണീർ ആക്കിയ കറുത്ത ഭസ്മം പൂശിയിരുന്നു. കൺ തടങ്ങളിലും കവിളിലും വലിച്ച് നീട്ടി എഴുതിയിരുന്ന കൺ മഷി അയാളുടെ മുഖത്തെ കൂടുതൽ ഭയാനകമാക്കി.കാലിയൻ്റെ മുന്നിൽ പലതരം പൂജാ ദ്രവ്യങ്ങൾ പനം കള്ളും, പല നിറത്തിലുള്ള കളഭങ്ങളും പ്ലാസ്റ്റിക് കവറുകളിൽ നിരത്തി വെച്ചിരുന്നു.എല്ലാത്തിനും നടുക്കായി അയാൾ