ഹരിയേട്ടന്റെ ശബ്ദം കേട്ടാണ് രാവിലെ എഴുന്നേൽക്കുന്നത്. രാത്രി ഒരുപാട് ലേറ്റ് ആയിട്ടാണ് കിടന്നത്. ഇതിപ്പോ ഇവിടെ എന്താണ് പ്രശ്നം ഉമ്മറത്തേക്ക് ചെന്നു അമ്മയോട് കാര്യം അന്വഷിച്ചപ്പോൾ അമ്മ കരയുകയാണ്. അത് പതിവാണ്. അമ്മക്ക് കരയാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും വേണ്ട. കരച്ചിലിന്റെ കൂടെ മക്കളെ പെറ്റതും വളർത്തി വലുതാക്കിയതുമായിട്ടുള്ള കണക്കുകൾ ഓരോന്നായിട്ട് ഇട്ട് തരുന്നുണ്ട്. ഇത് പിന്നെ പുത്തരി ഉള്ള കാര്യമല്ല. പത്രം വായിച്ചോണ്ടിരിക്കുന്ന അച്ഛനെ ഒന്ന് നോക്കിയപ്പോ നീ ഒന്നും മിണ്ടണ്ട എന്ന ഭാവത്തിൽ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.അല്ലങ്കിലും അച