Part-1 ചെറിയ പച്ചപുല്ലു നിറഞ്ഞ മൈതാനത്തിൽ ബൈക്ക് നിറുത്തി ജിതിൻ ഇറങ്ങി.വല്ലപ്പോഴും വന്നിരിക്കാറുള്ള ചെറിയ കല്ലുകളിൽ ഒന്നിൽ അവനിരുന്നു.'എന്തൊരു ഭംഗിയാണ് ഇവിടെ...മൈതാനത്തിനു താഴെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ,വയലുകൾക്കു നടുവിലായി കറുത്തൊരു പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ ചെയ്തൊരു റോഡ്...സൂര്യൻ തന്റെ ഇന്നത്തെ ജോലി പൂർത്തിയാക്കാൻ മുഖമെല്ലാം ചുവപ്പിച്ചു മറയാൻ കാത്തിരിക്കുന്നു....ഒരു തണുത്ത കുളിർ കാറ്റ് അവനെ തഴുകി കടന്നു പോയി...കിളികൾ കൂടണയാൻ കലപില കൂട്ടി മത്സരിച്ചു പറക്കുന്നു...ദ