Noooooരുദ് അലറി ഉറക്കത്തിൽ നിന്ന് എഴുനേറ്റ്, അരികിൽ ഉണ്ടായിരുന്ന ജെഗിലെ വെള്ളം മുഴുവൻ കുടിച്ചു.. അപ്പോഴും അവൻ കിതകുന്നുണ്ടായിരുന്നു... കുറച്ചു സമയമെടുത്തു അവന്റെ ശ്വാസം ഗതി നേരായവൻ...അവൻ സമയം നോക്കി 5. മണി കഴിഞ്ഞിരിക്കുന്നു \"എന്തായിരിക്കും ഈ കുട്ടിയെ എപ്പോഴും സ്വപ്നം കാണുന്നത്.. ഞാനും ആ കുട്ടിയും തമ്മിൽഎന്താ ബന്ധം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവന്റെ മനസ്സിനെ അലട്ടി.. അവൻ തല കുടഞ്ഞു ബാത്‌റൂമിൽ പോയി ഫ്രഷായി റൂമിലേക്ക് വന്നു.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ മുഖം തുടച്ചു ഫോൺ എടുത്തു, സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടു അവന്റെ ചുണ്ടിൽ ചിരി വിടർന്നു...അമ്മ