___വലിയ മഠം വീട്___\" അഭി നീ ഡ്രസ്സ് ഒക്കെ എടുത്തു വെക്ക് മോൾക്ക് വാങ്ങിച്ചതും നിൻ്റെ അലമാരയിൽ വെച്ചേക്കണം മറക്കരുത്.....\" (നീലിമ)\"ആ മറക്കില്ല വച്ചേക്കാം\" (അഭി)അവൻ അങ്ങനെ പറഞ്ഞു ഫോണും എടുത്ത് മുകളിലേക്ക് പോയി.... അവൻ മുകളിലേക്ക് പോയപ്പോ തന്നെ അപ്പുവും ചക്കരയും വീട്ടിലേക്ക് കയറിയി വന്നു....\" ആഹാ....ഇതെന്താ മക്കളെ നല്ലൊരു കാര്യം നടക്കാൻ പോകുമ്പോ നിങ്ങൾ എന്താ ഇപ്പോൾ കേറി വരുന്നേ? ജോലി കഴിഞ്ഞിട്ട് പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരാൻ മേലായിരുന്നോ.....\"(നീലിമ)അവർ ശാസന രൂപേണ അവരോട് പറഞ്ഞു....\" അമ്മാ... ഞങ്ങൾ ഇന്ന് ലേറ്റ് ആയിട്ടാണ് അവിടുന്ന് ഇറങ്ങിയത് പിന്നെ വിചാരിച്ചു അച്ഛൻറെയും