Aksharathalukal

ഗന്ധർവൻ

ഗന്ധർവൻ @ girls hostel 😂
____________________________________


`` ദേയീ...... ഛേ..ഛേ..ദേവീ...`` ഗന്ധർവൻ


" എവിടെന്നാ ആ അവലക്ഷണം കെട്ട ആലാപനം..🙄 യ്യോ 😳.. ഏതാടൊ താൻ ഇത് പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്ഥലമാ.... 😡" ലെവൾ

"ഹാവൂ.. സമാധാനമായി...അപ്പൊ വഴി തെറ്റിയില്ല 😂 " ഗന്ധർവൻ

"കള്ളൻ ആണ്ല്ലേ...വാർഡൻ.... ഓടിവരൂ.." ലെവൾ

"ഹെ ലഡ്‌കി... അവരാരെയും വിളിച്ചിട്ട് കാര്യമില്ല.. Because ആര് വന്നാലും എന്നെ കാണാൻ സാധിക്കില്ല" ഗന്ധർവൻ

"അതിന് നീ വല്ല ആലിപ്പഴമാണോ..? 🥴.. ഉരുകിയങ്ങ് ഇല്ലാണ്ടാവാൻ" ലെവൾ

" ഹ..ഹ..ഹ വിറ്റി ഗേൾ.. കുട്ടിക്ക് ഒഴികെ വേറെ ആർക്കും എന്നെ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതിയത് കാരണം ഞാൻ ഗന്ധർവൻ 👨🏻" ഗന്ധർവൻ

" ഗന്ധർവൻ എന്ന് പറഞ്ഞിട്ട് മുഷിഞ്ഞ ഗന്ധമാണല്ലൊ..🤮 എനിക്ക് വിശ്വാസമില്ല ആ ഹരി മുരളീരവം ഒന്നു പാടിക്കെ " ലെവൾ

" ഹലോ..ഹലോ.. 🙋🏻‍♂️അത് ഗാന ഗന്ധർവൻ🎵 ഞാൻ സാധാ ഗന്ധർവൻ" ഗന്ധർവൻ

" സാധാ ഗന്ധർവനോ..🤔🙄 ഇവിടെ എന്ത് പിണ്ണാക്കിനാ വന്നേ..." ലെവൾ

" മ്മ്.. കന്യകാത്വം കവരാൻ..😁" ഗന്ധർവൻ

" സോറി.. അത് ഇവിടെ കിട്ടില്ലാ.." ലെവൾ

"ഹേ 🙄" ഗന്ധർവൻ

" തന്നെയൊക്കേ പോലീസിൽ ഏൽപ്പിക്കുകയാ വേണ്ടത്...😤 നിക്ക് ഇപ്പൊ ശരിയാക്കിത്തരാം.." ലെവൾ

" അരുത് ഞങ്ങൾ ഗന്ധർവന്മാർ ശപിക്കപ്പെട്ടവരാണ്😒💔.. ഇത് ഞങ്ങളുടെ വിധിയാണ്💯.. ഞങ്ങളുടെ ഡ്യൂട്ടിയാണ്" ഗന്ധർവൻ

" എന്ത് ഡ്യൂട്ടി 🙄" ലെവൾ

" കൊതിപ്പിച്ചു കടന്നു കളയാ 😁 " ഗന്ധർവൻ

" അയ്യേ.. ത്പൂ.. 🤢🥴" ലെവൾ

" 😁" ഗന്ധർവൻ

" ഇത് എന്തുവാ തൻ്റെ നെറ്റിയിൽ 🙄" ഗന്ധർവൻ

" ഇത്.. ഇത് എന്റെ പ്രഫാവലയം" ഗന്ധർവൻ

" ആ പ്രഭയുടെ *ഭ* താ കെടക്കുന്നു (മുഖത്ത് )" ഗന്ധർവൻ


" 😁 സോറി ഈ *ഫ* എന്നെ എപ്പോഴും മാനം കടത്തിവിടും" ഗന്ധർവൻ

" തനിക്ക് വല്ല ജോലിയുമെടുത്ത് മാനവും മര്യാദക്കും ജീവിച്ചൂടെ " ലെവൾ

" കുറേ Try ചെയ്തു പറ്റുന്നില്ല.. ഒരുപാട് ജോലികൾ ചെയ്തു നടക്കുന്നില്ല.. പിന്നെ Automatic ആയി ഈ തൊട്ടി സ്വഭാവം വെളിയിൽ വരും" ഗന്ധർവൻ

" വടികൻ..അല്ല തൻ്റെ ഊരും കുടിയും ഒക്കെ എവിടേടെ" ലെവൾ 

" അങ്ങ് മേലെ ദൂരെ ദേവലോകത്ത് ☁️" ഗന്ധർവൻ

" അങ്ങ് മേലെ ദൂരെ ദേവലോകത്ത് ഉള്ള താൻ എങ്ങനെയാടൊ ഇവിടെ കെട്ടിപ്പിടഞ്ഞ് എത്തിയത് " ലെവൾ

" ഹ..ഹ.. so simple ഇത് scientifically proved ആണ്. ഞങ്ങൾ ഗന്ധർവന്മാർക്ക് എങ്ങും പോവാം എവിടെക്കും എത്താം" ഗന്ധർവൻ

" ഒരു ഒറ്റ തള്ളാ..ല്ലെ " ലെവൾ

" തള്ള് ഒന്നും അല്ല കാര്യമായിട്ട് പറഞ്ഞതാ.. '' ഗന്ധർവൻ

'' ഇനിയെപ്പളാ തിരിച്ച് അങ്ങോട്ട് '' ലെവൾ

'' ഓ... അതൊക്കെ ആകെ വണ്ടിയും വെലയും ആയിട്ട് കെടക്കല്ലേ. ഈ പണ്ടാരം പിടിച്ച കൊറോണൻ്റെ ഇടയിൽ പെട്ടക്കാരണം ഇനി ഇത് മാറാതെ അങ്ങോട്ട് കാല് കുത്തരുത് ന്നാ ഓർഡർ...'' ഗന്ധർവൻ
______________________________________

'' അതെന്താ...?'' ലെവൾ

'' ഹോ... ഇതോ... ഇത് അവിടെത്തെ Special പനിനീർ 🌹 sanitizer ആണ്. ഒരു പാട് ഔഷധ ഗുണങ്ങളുള്ള item ആണ്. try ചെയ്യണോ ......'' ഗന്ധർവൻ

'' പിന്നേ.. ഇവിടെ കക്കൂസിൽ ഒഴിക്കണ Harpic ന് അടക്കം 1001 ഔഷധ മൂല്യങ്ങളാ..... ആ ഏതായാലും കുറച്ച് ഇങ്ങ് അടിച്ചേക്ക്. ഞങ്ങൾ മനുഷ്യന്മാർ ഫ്രീ ആയിട്ട് Data Pack ഉം ടanitizer ഉം വേണോന്ന് ചോദിച്ചാ വേണ്ടാന്ന് പറയത്തേ ഇല്ല❗.'' ലെവൾ

'' ന്നാ ഐശ്വര്യമായിട്ട് രണ്ട് കൈയ്യും അങ്ങട്ട് നീട്ടാ..." ഗന്ധർവൻ

" ഇങ്ങോട്ട് തെളിക്കാ👐... ഐഷ്... നല്ല മണം ( ബോധം കെട്ട് വീണു)" ലെവൾ

___________________________________

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഹോസ്റ്റൽ

'' എടീ.... എണീക്കടീ ... എടി.. '' ലെവൾടെ കൂട്ടുകാരീ

" അയ്യോ... ഗന്ധർവൻ പോയി രാക്ഷസി വന്നോ...?'' ലെവൾ

" എടി കോപ്പെ ഇത് ഞാനാ ചിഞ്ചു. എടി നമ്മളെ ഹോസ്റ്റലിൽ കള്ളൻ കയറിയടീ ... സകലമാനം റൂമുകളിലും കയറി എല്ലാവരേയും ബോധം കെടത്തി എല്ലാ items ഉം അടിച്ചോണ്ട് പോയീ... " കൂട്ടുകാരി

'' ഹേ.. വാർഡനെ വിളിക്ക് " ലെവൾ

'' ആ ...... Best വാർഡൻൻ്റെ ബോധം തെളിയണ്ടെ... മുപ്പത്തീടെ റൂമിലാ ആദ്യം കയറിയത് " ചിഞ്ചു

" അപ്പോ ഇതായിരുന്നോ അവൻ്റെ അമ്മായിഅമ്മടെ കന്യകാത്വം കവർച്ച . ഗന്ധർവ്വാ............😤😡 " ലെവൾ
_______________________________


അവസാനിച്ചു 💕

✍️ Ikru ♥️