Aksharathalukal

നാഗപരിണയം Season 1 - Last part

#നാഗപരിണയം 💔

അവസാന ഭാഗങ്ങൾ

✍️ Adiz Abram

ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു..,
എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 

"പറഞ്ഞത് തെറ്റാണന്നറിയാം... ഒരു പൊട്ടി പെണ്ണിന്റെ വികൃതിയായി അങ്ങേക്കത് കണ്ട് കൂടെ... 

എന്നെ വിട്ട് പോവാതിരുന്നൂടെ... "

വാസുകിയുടെ കണ്ണുനീർ കണ്ട് അനന്തന്റെ മിഴികളും സജ്ജലമായിരിക്കുന്നു.. 

" ഇല്ല പെണ്ണെ... ഇനി നിന്നെ വിട്ട് അനന്തൻ പോവുന്നില്ല... നാമെന്ന നാഗ രാജാവിനെ വാസുകി എന്ന മനുഷ്യ സ്ത്രീയിൽ തളച്ചിടപ്പെട്ടിരിക്കുന്നു .. "

അവളെ ചേർത്ത് പിടിക്കാൻ അവന്റെ ശരീരo വെമ്പൽ കൊള്ളുന്നുണ്ട്... 

പക്ഷെ അനന്തനത് ചെയ്തില്ല..ചെയ്യുന്നത് തെറ്റാണെന്ന ബോധം അവനുണ്ടായിരുന്നു.. 

" അങ്ങയെ കാണാതിരിക്കുമ്പോൾ എന്റെ ഹൃദയം എന്തിനാണിങ്ങനെ വേദനിക്കുന്നത്... ഓരോ നിശ്വാസത്തിലും അങ്ങയുടെ നാമം എന്തിനാ എന്നുള്ളിൽ നിറയുന്നത്. 

കുത്തി നോവുന്നുണ്ടെനിക്ക്... കാലുകൾ തളരുന്നുണ്ട്... മനസ്സിനും ശരീരത്തിനും ഒരു പോലെ വേദനയെടുക്കുന്നെനിക്ക്. അങ്ങയേ കണ്ടെങ്കിലെന്നു ഒരു മാത്ര കൊതിച്ചു പോയി ഞാൻ."... 

അവന്റെ മടിയിൽ കിടന്നു പുലമ്പുന്ന വാസുകിയെ അവൻ പ്രണയാർദ്രമായി നോക്കി.... 

പരിഭ്രമിക്കേണ്ട കാര്യമില്ല.. നിന്നിലൊരു വികാരo പൂക്കുകയാണ് പെണ്ണെ.. പ്രണയമെന്ന വസന്തം.. ഒരു പെണ്ണിന് ആണിനോട് തോന്നുന്ന വിശുദ്ധ രഹസ്യമാണത്... 

നീ ഇപ്പോ അനുഭവിച്ച വേദന വിരഹ വേദനയാണ്... 

പ്രണയത്തിന്റെ ഒരു വശമാണ് വിരഹം ... പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം വിരഹം ഉണ്ടാവും.. 

നിനക്ക് ഞാൻ പറഞ്ഞു തന്നിട്ടില്ലേ പെണ്ണെ.. നളൻ ഉപേക്ഷിച്ചു പോവുമ്പോ ദമയന്തി അനുഭവിച്ച വിരഹവേദന.. രാധ യുടെ വിരഹം.. സീതയുടെ വിരഹം... 

അതെല്ലാം നീ ഇപ്പോ അനുഭവിച്ച വേദനതന്നെയാണ്... 

 നിന്റെ ഹൃദയം എനിക്കായി മിടിച്ചു തുടങ്ങിയിരിക്കുന്നു... 

നിന്റെ സിരക്കുള്ളിലൂടെ ഒഴുകുന്ന രക്തത്തിൽ അനന്തന്റെ ഗന്ധം കലർന്നിരിക്കുന്നു.. 

നിന്നിൽ ഞാൻ ആഴത്തിൽ വേരൂന്നിയോ പെണ്ണെ.. 

അവനവളോട് ആർദ്രമായി ചോദിച്ചു... 

അവളതിന് മറുപടി പറയാതെ അവനിൽ നിന്നും അടർന്നു മാറി.. 

നാണത്താൽ പൊതിഞ്ഞ പുഞ്ചിരി അവൾ അവനിക്ക് സമ്മാനിക്കുകയാണ്.. 

അവൾക്ക് വിളിച്ചു പറയണമെന്നുണ്ട്.. 

എന്നുള്ളിൽ നിറഞ്ഞു നിൽക്കുന്നത് അനന്ത ഗീതമാണെന്ന് പറയാൻ.. 

വാസുകി എന്ന മനുഷ്യ സ്ത്രീ അനന്തനെന്ന നാഗത്തെ പ്രണയിച്ചു തുടങ്ങിയിക്കുന്നു എന്ന്... 

അനന്തൻ അവളെ സസൂക്ഷ്‌മo വിക്ഷിച്ചു കൊണ്ടിരുന്നു.. 

നാണം കൊണ്ടു ചുവന്നു നിൽക്കുന്ന ഈ പെണ്ണിന്റെ അഴക് അപ്സരസ്സിനെ വെല്ലും വിധമുള്ളതാണ്... 

അല്ലങ്കിലും നാണം പെണ്ണിന്റെ സൗന്ദര്യം തന്നെയല്ലേ.. 

അവളിത്ര മാത്രം പറഞ്ഞു... 

വിരഹത്തിനു നല്ല വേദന യുണ്ടല്ലേ എന്ന്... 

വിരഹത്തിനു വേദന ഉണ്ട്..ഒരുപക്ഷെ മരണത്തേക്കാൾ... 

അത് കൊണ്ടല്ലേ വിരഹ വേദന വന്നവൻ മരണത്തെ വരിക്കുന്നത്... 

നിലത്തേക്ക് കിടന്ന വാസുകിയുടെ അടുത്തായി അനന്തനും കിടന്നു..

അതൊരു തുടക്കാമായിരുന്നു..  

അനന്ദന് എപ്പോൾ വേണമെങ്കിലും കയറി വരാമായിരുന്നു... ആ ജനവാതിൽ അവൻക്കായ് അവൾ തുറന്നിട്ടു... അതവൾ പിന്നീടൊരിക്കലും അടച്ചു ഭദ്രമാക്കിയില്ല.. 

 സ്പർശിക്കാതെ നോട്ടം കൊണ്ടു അവളിൽ ആഴ്ന്നിറങ്ങി കൊണ്ടേയിരുന്നു അനന്തൻ ആ സമയമെല്ലാo... 

പിന്നീടുള്ള രാത്രികളിൽ അനന്തനവൾക്ക് മനോഹരമായ കഥകൾ പറഞ്ഞു കൊടുത്തു..ഇരവും ഉറങ്ങാതെ പകലാക്കി മാറ്റി..  

 അവനവളെ പാട്ട് പാടി ഉറക്കി... പാതിരാത്രി ആമ്പൽ കുളത്തിന്റെ ഭംഗി യിലേക്ക് ഇരുവരും ഊളിയിട്ടിറങ്ങി.. 
അവന്റെ സാന്നിധ്യത്തിൽ അവൾ ചുറ്റുമുള്ളതല്ലാം മറന്നു തുടങ്ങി .. 

ജയൻ എന്ന അധ്യായo വാസുകി യുടെ ഓർമയിൽ പോലും വരാതായി.. 

അനുദിനം ചെല്ലും തോറും വാസുകി പെണ്ണ് സന്തോഷവതിയായി മാറി... 

അനന്തന്റെ മുന്നിൽ കളിപ്പാട്ടത്തിന് വികൃതി കാട്ടുന്ന മൂന്ന് വയസ്സുള്ള വഴക്കാളി പെണ്ണായി അവൾ മാറീ.. 

അനന്ദനവളെ കണ്ട് പലപ്പോഴും നില തെറ്റിയെങ്കിലും അവനത് വിദഗ്ധമായി ഒളിപ്പിച്ചു വെച്ചു... 

അവൾക്ക് അവൻ നിയന്ത്രണം വെച്ചില്ല... പൂമ്പാറ്റ കണക്കെ അവള് പാറി പറക്കട്ടെ എന്നവൻ ചിന്തിച്ചു... 

ജീവിതം ആസ്വദിക്കട്ടെ... മനസ്സിലേറ്റ മുറിവേല്ലാം ഉണങ്ങട്ടെ എന്നവൻ കണക്ക് കൂട്ടി .. 

ഒരു പാതിരാത്രിയിൽ വാസുകിയുടെ കൈ കൾ അനന്തനെ തിരഞ്ഞെത്തി... 

"എന്നുള്ളിൽ മറ്റൊരു വികാരം നാമ്പിടുന്നുണ്ട് അങ്ങുന്നേ... ഞാൻ എന്ത് ചെയ്യണം.".... 

ഞെട്ടിപ്പോയ അനന്തൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... 

തന്റെ വാലറ്റം അവളുടെ മാറിടത്തിലേക്ക് ചെന്നിരിക്കുന്നു.. അവളിലെ വികാരത്തെ അത് തൊട്ടുണർത്തിയിരിക്കുന്നു.. 

കുപ്പായത്തിനടിയിൽ സുരക്ഷിതമാക്കിയ മാറിടത്തിനു ആ സമയം വല്ലാത്തൊരു തുടിപ്പ് കണ്ട് അനന്തൻ അവളിൽ നിന്നും അകന്നു മാറി... 

തന്റെ ബീജ ത്തുള്ളികളെ ഏറ്റുവാങ്ങാൻ അവളുടെ ശരീരo തയ്യാറടുക്കുകയാണെന്നു കണ്ട് അവനിലൊരു വല്ലായ്മ... 

അവളാഗ്രഹിക്കുന്നത് തന്നെ കൊണ്ടു നൽകാൻ സാധിക്കില്ലല്ലോ എന്ന സങ്കടകരമായ വസ്തുത അവൻ മറച്ചു പിടിച്ചു... 

പതിയെ അവളെ തലോടി ഉറക്കാനാവൻ ശ്രമിച്ചു... 

" ശരീരത്തിന്റെ ദാഹം പതിയെ ഞെരിഞ്ഞാമർന്നോളുമെന്ന് അവൻ അവളെ ആശ്വസിപ്പിച്ചു... 

അവന്റെ വശ്യ തലോടലും ഗന്ധവും അവളെ നിദ്രയിലേക്ക് ആനയിച്ചതിൽ ആശ്വാസo പൂണ്ടത് അവൻ തന്നെയായിരുന്നു... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ദിനങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു... 

അനന്ത വാസുകി പ്രണയം വളർന്നു കൊണ്ടിരുന്നു .. 

അങ്ങില്ലാത്തിടം ശൂന്യമാണെന്ന് വാസുകി അവനെ ഇടയ്ക്കിടെ ഓർമിപ്പിച്ചു... അനന്തനും അതേ അവസ്ഥ.. 

ആയിടക്കാണ് ജയന് വീണ്ടും പ്രാന്ത് മൂത്തത്..

വെള്ളവുമായി പോയ അമ്മയെ തല്ലി പല്ല് കൊഴിച്ചു .. 

അന്ന് വൈകുന്നേരം രണ്ടാമത്തെ മരുന്ന് ശങ്കരനെടുക്കുമ്പോൾ അമ്മ വിലക്കിയില്ല.. കണ്ണീരോടെ നോക്കി നിന്നെയുള്ളൂ.. 

മാളുവെച്ചിയും ചെറിയമ്മയും ചെറിയച്ഛനും നിസ്സഹായതയോടെ നോക്കി നിൽക്കുകയായിരുന്നു.. 

തങ്ങൾക്ക് എന്ത് ചെയ്യാനാവും...
ഏല്ലാം വിധി യല്ലേ... 

 തേങ്ങ ചിരവിക്കൊണ്ടിരിക്കുന്ന വാസുകിയെ അനന്തനൊന്നു നോക്കി.. 

മുഖത്തു ഭാവങ്ങളൊന്നുമില്ല.. ആള് അതൊന്നും കണ്ടിട്ടേ ഇല്ലന്ന് തോന്നുന്നു... 

അവളുടെ അലംഭാവം കണ്ട് അനന്തൻ വാസുകിയെ ഒന്ന് തോണ്ടി.. 

മരുന്നു വേടിച്ചു വെക്കാൻ ആംഗ്യം കാണിച്ചു... 

  ശങ്കരൻ പണിക്കാരെ വിളിച്ചു ജയന്റെ മുറിയിലേക്ക് പോവാൻ നിൽക്കുകയാണ്... 

അവർ മുകളിലേക്ക് കയറാൻ ഒരുങ്ങവേ വാസുകി ചിരവ മാറ്റിവെച്ചു എണീറ്റു.. 

ആ മുഖത്ത് എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ... 

"ഏട്ടാ.... ആ മരുന്ന് അദ്ദേഹത്തിനു കൊടുക്കണ്ട... "

"പിന്നെ ന്ധാ ചെയ്യണ്ടേ.. അവന്റീ പ്രാന്തും വെച്ചു ഇങ്ങനെ നിർത്തിയാ മതിയോ "

ശങ്കരൻ പെട്ടെന്ന് ചൊടിച്ചു.. 

" ഞാൻ നോക്കികൊണ്ട് ഏട്ടാ.. കിട്ടുന്നത് ഞാനൊറ്റക്ക് കൊണ്ടോണ്ട്.. "

"അദ്ദേഹത്തിനു പ്രാന്താണെന്ന് എനിക്കും കൂടെ തോന്നണ്ടേ... "

അനന്തന്റെ ബലത്തിലുള്ള വാസുകിയുടെ ശബ്ദം ഉറച്ചതായിരുന്നു .. 

ശങ്കരനും ഒന്ന് പതറി പോയി .. "ഈ പെണ്ണിന് ഇത്ര ശബ്ദമോ "

"കുട്ട്യേ..... .. നീ എന്ത് കണ്ടിട്ടാ ഈ പറയേണത് ..ഇങ്ങനെ വേദന തിന്നു എത്ര കാലം നീ ഇവടെ കഴിയും .. "

ഒരുപാട് നോവുകളോടെ അമ്മ അവളോട് ചോദിക്കുകയാണ്.. 

"പ്രണയിക്കുന്നവർ പ്രണയിക്കട്ടെ അമ്മേ .. ഇനിയുള്ള കാലവും അദ്ദേഹവും സന്തോഷത്തോടെ ജീവിച്ചോട്ടെ... ദൈവം തന്ന ജീവനെടുക്കാൻ മനുഷ്യർക്ക് അവകാശമില്ലല്ലോ".. 

അവളുടെ ഓരോ വാക്കും കൂടി നിൽക്കുന്നവർക്ക് ഒരത്ഭുതമായിരുന്നു.. തൊട്ടാവാടിയെന്നു കരുതിയ ഇവൾ അത്രക്ക് നിസ്സാരക്കാരിയല്ലെന്നു അവർക്ക് ആ സമയം ബോധ്യമാവുകയാണ്... 

"എന്നാലും കുട്ട്യേ നീ ഒറ്റക്ക് ഏങ്ങനെ... അമ്മേനെ കൊണ്ടു ഇനിയും കഴിയോ എന്ന് ഉറപ്പില്ല".. 

അത്രയും പറഞ്ഞപ്പോഴേക്കും അമ്മ കരഞ്ഞു പോയിരുന്നു.. 

"ഞാൻ അതിനു ഒറ്റക്കല്ലല്ലോ അമ്മേ... 

നിങ്ങളെല്ലാവരും കൂടെയില്ലേ... പിന്നെ എന്റെ ദേവനും.. 

ആ പറഞ്ഞത് അനന്തനെ നോക്കിയായിരുന്നു.. ദേവനെന്നു അവളുദ്ദേശിച്തും അവനെത്തന്നെയായിരുന്നു.. 

അതിനന്തൻ ഒന്ന് ചിരിച്ചു കാണിച്ചു... 

" ന്റെ കുട്ടിക്ക് ധൈര്യമുണ്ടങ്കിലും ചെറിയമ്മയും ചെറിയച്ഛനും കൂടെ ഉണ്ടാവുമെന്ന് അവർ പറഞ്ഞപ്പോൾ ആ അമ്മ ഹൃദയ മാണ് ഏറെ സന്തോഷിച്ചത്.. "

സ്വന്തം അമ്മയ്ക്കും അച്ഛനും മക്കൾ ഒരു ഭാരമാവാറില്ലല്ലോ..... 

ശങ്കരന്റെ കയ്യിൽ നിന്നും മരുന്ന് വേടിച്ചു മുറ്റത്തേക്ക് തൂക്കി കളയുമ്പോൾ അവളൊന്ന് നട്ടെല്ല് നിവർത്തി നിന്നു... 

അനന്തന്റെ മുഖം പ്രകാശിച്ചു... പെണ്ണിന്റെ വാക്കിനു വല്ലാത്ത ബലം വന്നിട്ടുണ്ട്... 

ശങ്കരൻ പതറി പോയിരുന്നു... ഇവളോടാണല്ലോ ഞാൻ എന്റെ കഴപ്പ് മാറ്റാൻ ശ്രമിച്ചത്... 

അവളുടെ കയ്യിൽ നിന്നും അടി കിട്ടാഞ്ഞത് ഭാഗ്യം... 
.

ശങ്കരന്റെ പോക്ക് കണ്ടു ചെറിയമ്മ ആക്കി ചിരിച്ചു... 

ചെറിയമ്മക്ക് ശങ്കരന്റെ കണ്ണെടുത്താൽ കണ്ടുകൂടാ.. ആ കാരണം ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ.. 

മനയിൽ പണിയെടുക്കുന്ന പെണ്ണുങ്ങളെ ശങ്കരൻ വല്ലാണ്ട് ഒളിഞ്ഞു നോക്കും .. 

കുളത്തിലും അയാളുടെ നോട്ടമെത്തിയപ്പോൾ ഒരൂസം ചെറിയമ്മ ചെന്നു അടിവയറ് പുകച്ച് നല്ലോണം ഒന്ന് കൊടുത്തു.. 

എല്ലാരും മാളൂനെപോലെ അടങ്ങി നിന്നു തരും എന്നാണ് ആള് കരുതിയത്.. 

അതോടെ കുളത്തിലേക്ക് പ്രവേശനം തടഞ്ഞു കൊണ്ടു മൂപ്പരെ ഓർഡർ വന്നു.. 
മാളു വിന്റെ ശ്രദ്ധയില്ലായ്മയാണെന്നു ഇതിനൊക്കെ കാരണം എന്നാ അവർ പറയുന്നത്.. 

വാസുകി വന്നപ്പോൾ കലഹം ഉണ്ടാക്കി പറഞ്ഞയക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ പെണ്ണിന്റെ അവസ്ഥ ഓർത് മിണ്ടാതിരുന്നു.. പകരം തോണ്ടാൻ വന്ന ശങ്കരനിട്ട് ഒന്ന് പൊട്ടിക്കേം ചെയ്തു...

അതോണ്ട് അവൻ നന്നായി.. മാളു അറിഞ്ഞാൽ പ്രശ്നാവും വിചാരിച്ചു അവരത് ആരോടും പറഞ്ഞില്ല... 

ജയന്റെ മുറിയിലേക്ക് അയാൾ ഇടയ്ക്കിടെ കയറിപോവുന്നതാണ് മറ്റൊരു പ്രശ്‌നം.. അവനുറങ്ങികിടക്കുന്ന നേരങ്ങളിൽ പാത്തും പതുങ്ങിയും പോവുന്ന ശങ്കരന്റെ ഏർപ്പാട് കണ്ട് ചെറിയമ്മക്ക് ചൊറിഞ്ഞു കയറിയതാണ്... 

വല്ലാത്തൊരു ജന്മം തന്നെയാണ് ശങ്കരന്റെ... 

അതും നടുപ്പുറം നോക്കി ഒന്ന് ഇരുട്ടടി കൊടുത്തപ്പോ നിന്നു... 

പക്ഷെ അവിടെ കൂടി നിന്നവർ പ്രണയം എന്ന വാക്ക് മാത്രം വീണ്ടും ചിന്തിച്ചു കൊണ്ടേയിരുന്നു... 

അവൾ പറഞ്ഞതിൽ അത് മാത്രം അവർക്ക് അവർക്ക് മനസ്സിലായില്ല... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പിന്നീടുള്ള ദിവസങ്ങളിൽവാസുകിയാണ് ജയന്റെ മുറിയിലേക്ക് പോയത്... അനന്തൻ പറയുന്ന സമയങ്ങളിൽ വാസുകി ഭക്ഷണവുമായി കയറി പോവും.. 

ഒന്നുങ്കിൽ അയാൾ കിടന്നുറങ്ങുകയാവും.. അല്ലങ്കിൽ മൂലക്കിരുന്നു എന്തെങ്കിലും ചിന്തിക്കുകയാവും.. എന്തായാലും ആള് ആക്രമണ സ്വഭാവo എടുത്തില്ലാന്ന് വേണം പറയാൻ.. 

വാസുകി യാണെങ്കിൽ ചിത്ര ശലഭം കണക്കെ പാറി നടക്കുകയായിരുന്നു... മനയിലും പുറത്തും അവൾ ഒരു പോലെ ആനന്ദ ത്തോടെ നടന്നു... 

അനന്തനവളുടെ കുസൃതികളെല്ലാം വളരെ ഇഷ്ടമായിരുന്നു .. 

 കുസൃതി കൂടുമ്പോൾ അവൻ നാക്ക് നീട്ടി അവളെ ഭയപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവളും നാക്ക് നീട്ടി അവനെ ഒതുക്കും... 

വാലറ്റം പിടിച്ചു വലിക്കും... 

നിതംബം തട്ടി നിൽക്കുന്ന കാർ കൂന്തലിനുള്ളിൽ അവളവനെ ഒളിപ്പിക്കാൻ ശ്രമിക്കും... 

ഒരു ദിവസം അവർ തമാശ പറഞ്ഞു ചിരിക്കുന്നതിനിടെ ചെറിയച്ഛൻ മുറിക്ക് മുന്നിലൂടെ പോവാനിടയായി... 

വാസുകിയുടെ കൊലുന്നനെയുള്ള ചിരി അകത്തു നിന്നും കേട്ട് ചെറിയച്ഛൻ അവിടെ തറഞ്ഞു നിന്നു പോയി... 

വാതിൽ മുട്ടി യപ്പോ തുറന്നത് വൈഷ്ണവിയായിരുന്നു... 

ഒന്ന് ചിരിച്ചു ആശ്വാസത്തോടെ ചെറിയച്ഛൻ മുറിയിലേക്ക് പോയപ്പോ വാസുകി ദീർഘ നിശ്വാസം വിട്ടു... 

പെട്ടൂന്ന് കരുതിയതാ.. എന്തോ ഒരു ഭാഗ്യത്തിനു അനന്ദന് വൈഷ്ണവിയെ ഓർമ വന്നത് കൊണ്ടു തൽക്കാലം രക്ഷപെട്ട്.. 

പാവo വൈഷ്ണവി ഇതൊന്നുമറിയാതെ അകതെവിടെയോ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു... 

അതോടെ നിശ്ശബ്ധമായി യായിരുന്നു അവർ പ്രണയം കൈമാറിയിരുന്നത്... 

മുഖത്തേക്ക് മുഖം നോക്കി മണിക്കൂറുകൾ അവർ ചിലവിട്ടു.. 

അവളുടെ കരതലം അമരുമ്പോൾ വിടരുന്ന അനന്തന്റെ പത്തിയിൽകൂടി വിരലുകളോടിച്ചു... 

വാസുകിയുടെ ശരീരത്തിൽ ചുറ്റികയറി അവളുടെ നഗ്നനമായ തോളിൽ അവൻ തലചായ്ച്ചു കിടക്കും .. 

അവന്റെ പുറത്തേക്ക് വരുന്ന നാക്കിൽ തന്റെ അധരങ്ങൾ ചേർക്കാൻ അവൾ ശ്രമിക്കുന്നത് കാണുമ്പോ അനന്തൻ ചിരിക്കും.. 

അവന്റെ മിനുസ്സമേറിയ ഉടൽ വാസുകിയുടെ നനുത്ത കാലുകളിലൂടെ കടന്നു പോവുമ്പോ അവളുടെ കണ്ണുകൾ കൂമ്പിയടയാറുണ്ട്... 
രോമകൂപങ്ങൾ എഴുന്നേറ്റ് നിൽക്കാറുണ്ട്... 

അധരങ്ങൾ വിറ കൊള്ളാറുണ്ട്... 

കാമ ദാഹത്താൽ കണ്ണുകളച്ചു കിടക്കുന്ന വാസുകിയെ അവനിപ്പോ നിരാശ പെടുത്താറില്ല.. 

തന്നാലാവും വിധം അവളിലെ ദാഹം തീർക്കാൻ അവൻ ശ്രമിക്കാറുണ്ട്... തലോടാറുണ്ട്.. തന്റെ പെണ്ണെന്നു പറഞ്ഞു ചേർത്തുപിടിക്കാറുണ്ട്.. അവളുടെ നഗ്ന മേനിയിലൂടെ യവൻ ഇഴഞ്ഞു നീങ്ങാറുണ്ട് 

പക്ഷെ അനന്ദനിലെ കന്യകന് മാത്രം കോട്ടമൊന്നും തട്ടിയില്ല.. അവന്റെ താല്പര്യങ്ങൾക്കായ് അവളെ അവൻ ഉപയോഗിച്ചില്ല.ആഗ്രഹങ്ങൾ ഏല്ലാം മൂടി വെച്ചു .... . ശിവദേവന്റെ അനുഗ്രഹത്തോടെ വാസുകിയെ സ്വന്തമാക്കുന്ന അന്ന് ചങ്ങല കളെല്ലാം അനന്തൻ പൊട്ടിച്ചെറിയും.. കുളിർമഴയായി അവളിൽ പെയ്തിറങ്ങും.. 

തന്നിലെ തുള്ളികളോരൊന്നും അവളുടെ ആലില വയറിലേക്കായി സമർപ്പിക്കും ... 

ഓരോ നിമിഷവും അവളിൽ ആഴ്ന്നിറങ്ങി കൊണ്ടെയിരിക്കനം 

ഇടയ്ക്കിടെ അവനാ ആൽമരത്തിലേക്ക് നോക്കും.. 

അവിടെ തന്റെ ശിവ ദേവനുണ്ട്.. തന്റെ നാഗമാണിക്യമുണ്ട്... തന്നെ എല്പിച്ച ധൗത്യമുണ്ട്... ഇവടെ ജീവനായ പെണ്ണും... 

ഏല്ലാം കാണുന്ന ശിവദേവന്റെ കാഴ്ചയിൽനിന്നും ഇതുമാത്രം മറഞ്ഞിരിക്കുന്നുവോ... 

അതോ തന്നിലർപ്പിച്ച വിശ്വാസമോ... 

എന്റെ ധൗത്യം എന്റെ സുഖത്തിനായി മറന്നുകളയില്ല എന്ന ദൃഢ പ്രതിജ്ഞ അവനെടുത്തിരുന്നു.. 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ബാലേ... ഇയ്യ് പ്പോ കുറച്ചു സുന്ദരിയായിണ്ട്".. 

കുളത്തിൽ വെച്ചു മാളു ആകാര്യം വാസുകിയോട് പറയുമ്പോൾ അവളൊന്ന് ചിരിച്ചു... 

"അത് ചേച്ചിക്ക് തോന്നുന്നതാ... "

അവള് നിസ്സാര മട്ടിലത് തള്ളി കളഞ്ഞു അലക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. 

"നീ എങ്ങാനും രാത്രി ജയന്റെ മുറിയിൽ പോവാറുണ്ടോ.. "

മാളു വിന്റെ താങ്ങിയും ഓങ്ങിയുമുള്ള സംസാരം കേട്ട് വാസുകി തലയുയർത്തി. 

അലക്കികൊണ്ടിരിക്കുന്ന തുണി കല്ലിൽ വെച്ചവൾ മാളുവിന്‌ നേരെ നിന്നു... 

" അതന്താ ചേച്ചി അങ്ങനെ ചോദിച്ചത്... "

"ഞാൻ പോയിട്ടുണ്ടെങ്കിൽ പിന്നെ ഈ നിർത്തo നിൽക്കോ.. "

"അതല്ല ബാലേ... നിന്റെ ശരീരം കണ്ടിട്ട് എനിക്കൊരു സംശയം.. "

മാളു പറഞ്ഞൊപ്പിക്കുന്നത് കണ്ട് വാസുകി അവരുടെ മുഖത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു... 

" ഏടത്തി എന്താ ഉദ്ദേശിക്കു "..

അവളുടെ വാക്കുകൾ പാതിയിൽവെച്ചു മുറിഞ്ഞു... 

 എടത്തിക്ക് എന്തെങ്കിലും സംശയം കിട്ടിക്കാണുമോ.. 

" ഒരു പുരുഷ സ്പർശനം ലഭിക്കുമ്പോൾ ആണ് ബാലേ പെൺ ശരീരം ഇത്ര തുടിക്കാറ് ബാലേ... "

"അങ്ങനെ പറഞ്ഞതാ.. അല്ലാതെ ഒന്നും ല്ലാട്ടോ.. "

മാളു വിഷയം അവസാനിപ്പിച്ചു മറ്റു സംസാരത്തിലേക്ക് തിരിഞ്ഞെങ്കിലും വാസുകി ആ വാക്കുകളിൽ തറഞ്ഞു നിന്നിരുന്നു... 

എന്തെങ്കിലും സംശയം തോന്നിക്കാണുമോ..? . 

 ഇത് വരെ ഉണ്ടായിരുന്ന മനസ്സമാധാനം ഏത് വഴിക്കാണ് പോയതെന്ന് പോലും അവൾ കണ്ടില്ല... 

മുറിയിലെത്തിയിട്ടും ചിന്തയിലിരിക്കുന്ന വാസുകിയെ കണ്ട് അനന്തൻ പുറത്തേക്ക് പോവാനായി നീങ്ങിയതായിരുന്നു.. പക്ഷെ വാസുകി അവനെ തടഞ്ഞു വെച്ചു... 

"എവിടേക്ക് പോവുന്നു... "

"പുറത്തേക്ക്... "

അവൻ പുറത്തേക്ക് നോക്കി പറഞ്ഞപ്പോൾ വാസുകി അവനെ ചുറ്റി പിടിച്ചു... 
"അങ്ങനെപ്പോ പോണ്ട.. "

" നീ എന്തിനാ എന്നോട് മിണ്ടാതിരിക്കുന്നെ.. "

അനന്തന്റെ കണ്ണുകളിൽ നോവിന്റെ തിളക്കം പ്രത്യക്ഷപ്പെടുന്നത് കണ്ട് വാസുകി അവനിലെ പിടുത്തതിന് ശക്തി കൂട്ടി... 

 " അങ്ങ് എന്റെ ദേവനല്ലേ.. നിക്ക് ഒരു തെറ്റുമില്ല ദേവാ...മാളു എടത്തി പറഞ്ഞത് ചിന്തിച്ചിരിക്കായിരുന്നു... "

ഒരു പുരുഷന്റെ സ്പർശനത്തിൽ സ്ത്രീക്ക് ഇത്രത്തോളം മാറ്റമുണ്ടാവുമോ എന്ന് ചിന്തിച്ചു പോയതല്ലേ.. 

ഈ മാറ്റത്തിന് കാരണം പുരുഷനായ എന്റെ ദേവനാ... "

അവളൊന്ന് മന്ദഹസിച്ചു കൊണ്ടു അവന്റെ മുഖമുയർത്തി.. 

വിദൂരത്തേക്കെങ്ങോ നോക്കി നിൽക്കുന്ന അവന്റെ നിറഞ്ഞ നയനങ്ങൾ കണ്ട് അവളിലും ഒരു നോവ് പൊടിഞ്ഞിറങ്ങി... 

" ഈ കണ്ട കാലത്തോളം ഇഷ്ടപെട്ട ഒന്ന് അങ്ങ് മാത്രമാണ് പ്രിയനേ... "

"ഈ വാസുകി പെണ്ണിലേക്ക് ചാഞ്ഞു വരാൻ എന്ത് പുണ്യമാണ് ഞാൻ ചെയ്തതന്നു അങ്ങേക്ക് മൊഴിഞ്ഞൂടെ..". 

അതിനന്തൻ മറുപടി ഒന്നും പറഞ്ഞില്ല... പകരം മിഴികൾ നിറഞ്ഞു കവിയാൻ തുടങ്ങി... 
എത്ര ശ്രമിച്ചിട്ടും അവന് കണ്ണീർ നിയന്ത്രിക്കാൻ പറ്റിയില്ല... 

 അവളിലേക്ക് പടർന്നു കയറി കൊണ്ടു അനന്തൻ അവളുടെ മാറിൽ മുഖം ചേർത്ത് വെച്ചു കിടന്നു... 

എന്റെ ജീവനെ അനന്ദന് വേണം പെണ്ണെ... ആയുഷ്കാലം മുഴുവൻ കണ്ട് കൊണ്ടിരിക്കാൻ... 

എന്നിലെ പ്രണയം പകർന്നു തരാൻ .. 
വേദനകളിൽ ചേർത്ത് പിടിക്കാൻ.... 

പക്ഷെ അനന്തന് അതിനു സാധിക്കുമോ പെണ്ണെ... 

ഞാനെന്ന നാഗത്തിന് പരിമിതികളില്ലേ.. നിന്നെ ചേർത്ത് പിടിക്കാൻ എത്ര കാലം എനിക്കാവും... 

നമ്മുടെ സംഗമത്തിന് എനിക്ക് ഉള്ള ശിക്ഷ എന്താണെന്ന് നിനക്കറിയോ വാസുകി.  

അതല്ലാം മറന്നു നിന്നെ ചേർത്ത് പിടിച്ചതിൽ കാരണങ്ങൾ പലതുണ്ട്... 

എന്നെ നിന്നിലേക്കെത്തിച്ചത് നിന്റെ രക്തമാണ് പെണ്ണെ.. 

അശുദ്ധി രക്തമെന്നു മനുഷ്യർ പറയുന്ന ഈ നിണമുണ്ടല്ലോ ഞങ്ങൾ നാഗങ്ങൾക്ക് പ്രത്യേക താല്പര്യമാണ് വാസുകി.. 

നിന്റെ ആ രക്തം അനന്ദന് ഏറെ പ്രിയമാണ് പെണ്ണെ... 

തേനിനെക്കാൾ മധുരമുണ്ടതിന്.. പാലിനെക്കാൾ പരിശുദ്ധി യൂണ്ടതിന്.. 

നീ വേദനിക്കുമ്പോൾ നിന്നെ തലോടാൻ.. ഉറക്കമില്ലാത്ത രാത്രികളിൽ നിന്നെ ഉറക്കാൻ.. രാവോളം കഥകൾ പറഞ്ഞിരിക്കാൻ... പ്രണയത്തിന്റെ മൂർച്ചയിൽ ഒരു ശരീരമായി മാറാൻ... 

എല്ലാത്തിനും അനന്ദന് നിന്നെ വേണം പെണ്ണെ... 

വാസുകി അവനെ കൂടുതൽ ചേർത്ത് പിടിച്ചതേയുള്ളു.. 

എന്റെ ദേവൻ കൂടെയുള്ള കാലം ഞാൻ തനിച്ചല്ല...
ഓരോ നിമിഷവും പരസ്പരം പ്രണയിച്ചവർ ജീവിക്കുകയായിരുന്നു.. 

മാളു വിന്റെ സംസാരം അവൾ പാടെ അവഗണിച്ചു.. 

 തുടിച്ചു നിൽക്കുന്ന ശരീരത്തിലേക്ക് നോക്കി പല നിഗമനങ്ങളും നടത്തിയിരുന്നു.. അതെല്ലാം അവൾ കേട്ടില്ലെന്നു നടിച്ചു .. 

അനന്തനും വാസുകിയും അവരുടെ ലോകത്ത് അപ്പൂപ്പൻ താടി കണക്കെ പാറി നടന്നു... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആയിടക്കാണ് അമ്പലത്തിൽ ഒരു വിശേഷം വന്നെത്തുന്നത്.. 

അനന്തനും അന്ന് ഒരു സുഖമില്ലാത്ത ദിവസമായിരുന്നു... 

നാഗങ്ങളുടെ പത്തി പൊഴിയുന്ന ദിവസംആയിരുന്നു അന്ന്. 

തലേന്ന് രാത്രി മടങ്ങുമ്പോൾ പിറ്റേന്ന് വരില്ലെന്ന് അനന്തൻ വാസുകിയോട് പറഞ്ഞിരുന്നു.. ഒരു ദിവസം പോലും തമ്മിൽ കാണാതിരിക്കാൻ അവർക്ക് ആവില്ലായിരുന്നു.. 

എന്നാലും അനന്തന്റെ നിർബന്ധം കാരണം വാസുകി സമ്മതിക്കുകയായിരുന്നു... 

പത്തി പൊഴിയുന്ന ദിനം നാഗങ്ങൾക്ക് ശക്തി കുറയുമെന്നതിനാൽ നാഗമാണിക്യം എടുക്കാൻ ശത്രുക്കൾ വരാൻ സാധ്യത വളരെ കൂടുതലാണ് .. 

അത്കൊണ്ട് തന്നെ ആ ദിവസം അനന്തൻ എന്നല്ല നാഗ ങ്ങൾ ആരും പുറത്തിറങ്ങാറുമില്ല.. ശിവ ഭഗവാന്റെ പ്രത്യേക നിർദ്ദേശവും അവർ ക്ക് കിട്ടിക്കൊണ്ടിരിക്കും.സുരക്ഷിതമായ മാളത്തിൽ അന്ന് പകലോൻ മായും വരെ അവരിരിക്കും...മനുഷ്യരുമായി അന്നവർ ഒരു ബന്ധവും ഉണ്ടായിരിക്കില്ല.. നാഗമാണിക്യം സംരക്ഷിക്കുന്ന നാഗത്തിനു അന്ന് പതിവിലധികം ധൗത്യങ്ങൾ എല്പിക്കപ്പെടും..  
അതെല്ലാം മുന്നിൽ കണ്ടാണ് വാസുകിയോട് അവൻ വരില്ലെന്ന് ആദ്യമേ പറഞ്ഞത്.. 

രാവിലെതന്നെ അമ്മയും ചെറിയമ്മയും അമ്പലത്തിൽ പോയിരുന്നു.. ചെറിയച്ഛൻ പാടത്ത് പണിക്കിറങ്ങുകയും ചെയ്തിരുന്നു... 

 തൊടിയിലെ പണിയെല്ലാo കഴിഞ്ഞു ശങ്കരൻ വരുമ്പോൾ അകം പണി കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു മാളുവും വാസുകിയും... 

വാസുകിയോട് നേരത്തെ ദേഷ്യമുള്ള ശങ്കരൻ വീട്ടിൽ ആരുമില്ലാത്ത അവസരം നോക്കി ഒരു പണി ഒപ്പിച്ചു... 

മാളു വിനെയും കുട്ടികളെയും കൂട്ടി മാളുവിന്റെ ഇല്ലത്തേക്ക് പോവാൻ പരിപാടി ഇട്ടു.. 

ജയന്റെ അടുത്ത് വാസുകിയെ തനിച്ചാക്കി പോവുക എന്നതായിരുന്നു ശങ്കരന്റെ ലക്ഷ്യം.. 

വാസുകി വന്നു കാല് പിടിച്ചു പോവണ്ടാന്ന് പറയും എന്നായിരുന്നു ശങ്കരൻ ധരിച്ചു വെച്ചിരുന്നത്.. 

എന്നാൽ വാസുകി ഒന്നും മിണ്ടിയില്ല.. 

അതും കണ്ട് ശങ്കരന് ഹാലിളകി. 

അവളെ തനിച്ചാക്കി പോവണ്ടാന്ന് മാളു പറഞ്ഞിട്ടും ശങ്കരൻ കൂട്ടാക്കിയില്ല... 

പോവുന്ന പോക്കില് വാസുകിയോടുള്ള ഈർഷ്യം കാരണം ഉറങ്ങികിടക്കുന്ന ജയനെ ശങ്കരൻ എണീപ്പിക്കുകയും ചെയ്തു... 

പാവം വാസുകി ഈ ചതി അറിഞ്ഞതുമില്ല... 

നാഗയക്ഷീ പരിണയം നടക്കാത്തത് കാരണം ജയനിന്നുമുഴുവൻ കിടന്നുറങ്ങുകയായിരിക്കുമെന്നാണ് അനന്തൻ വാസുകിയോട് പറഞ്ഞിരുന്നത്... 

അഥവാ എണീറ്റാൽ തന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുതെന്നും അനന്തനവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.. 

എന്നും വെള്ളം കൊണ്ടു കൊടുക്കാൻ പോവുന്ന സമയത്ത് വെള്ളം കൊടുക്കണമെന്ന് അമ്മ പറഞ്ഞത് കാരണം വാസുകി വെള്ളവുമായി ജയന്റെ മുറിയിലേക്ക് പോയതായിരുന്നു ആ സമയം. ... 

എണീപ്പിച്ചു ദേഷ്യം പിടിപ്പിച്ചു ശങ്കരൻ മാളുവിനെയും കൊണ്ടു പോവുകയും ചെയ്തിരുന്നു... 

മറ്റാരും മനയിൽ ഇല്ലായിരുന്നു താനും ... 
പണിക്കാരെല്ലാം അമ്പലത്തിൽ വിശേഷം ഉള്ളത് കൊണ്ടു നേരത്തെ പോവുകയുo ചെയ്തിരുന്നു... 

ജനൽ തുറന്നു നോക്കുമ്പോൾ ജയൻ കമിഴ്ന്നു കിടക്കുന്നുണ്ട്.. വാസുകി യും വിചാരിച്ചു. ജയൻ ഉറങ്ങുക യാണെന്ന്... 

പക്ഷെ അവൻ കലിതുള്ളി നിൽക്കുകയായിരുന്നു ആ സമയം... 

വാസുകിയുടെ കൊലുസ്സിന്റെ കിലുക്കം കേട്ട് വേഗം കിടക്കുകയാണ് ചെയ്തത്... 

വെള്ളം വെച്ചു ശബ്ദമില്ലാതെ തിരിഞ്ഞു വാതിൽക്കലേക്ക് കണ്ണോടിച്ച വാസുകി ഒരു നിമിഷം ഞെട്ടി തരിച്ചു പോയി .. 

ജയൻ !!!!..

തുടരും....

#നാഗപരിണയം 💔


 

വാസുകിയുടെ കൊലുസ്സിന്റെ കിലുക്കം കേട്ട് വേഗം കിടക്കുകയാണ് ചെയ്തത്... 

വെള്ളം വെച്ചു ശബ്ദമില്ലാതെ തിരിഞ്ഞു വാതിൽക്കലേക്ക് കണ്ണോടിച്ച വാസുകി ഒരു നിമിഷം ഞെട്ടി തരിച്ചു പോയി .. 

ജയൻ !!!!..

വാതിലടച്ചു കൊളുത്തിട്ട് അവൾക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൻ.. 

മുമ്പ് കണ്ടതിൽ നിന്നും എത്രയോ വ്യത്യാസം വന്നിരിക്കുന്നു അവന്റെ നിൽപ്പിലും ഭാവത്തിലും..

എന്നാലും മുഖം മാത്രം പഴയ പോലെത്തന്നെ.. 

ഉറക്കക്ഷീണം ബാധിച്ച കണ്ണുകളും.. ഉള്ളിൽ നിന്നും ഉയരുന്ന ഗർജ്ജനവും.. 

ആദ്യമൊന്നു പകച്ചു പോയ വാസുകി ധൈര്യം സംഭരിച്ചു കൊണ്ടു ശാന്തമാവാൻ ശ്രമിച്ചെങ്കിലും അവന്റെ നോട്ടത്തിൽ ഏല്ലാം ഉരുകിയൊലിച്ചു ..... 

ആ ചുവന്ന കണ്ണുകളുടെ തീക്ഷ്ണത അവളെ ഒന്നാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നു.... 

ഒരടി പിറകോട്ടു വെച്ചപ്പോൾ അവൾക്ക് അനന്തനെ ഓർമ വന്നു .. 

ഏത് സാഹചര്യവും മറി കടക്കാൻ അനന്തൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്...

ഇവടെയും രക്ഷ പെടും എന്ന വിശ്വാസത്തോടെ കാല് വലിച്ചു അനന്തനെ ധ്യാനിച്ചു കൊണ്ട് മുമ്പോട്ട് വെച്ചെങ്കിലും ജയന്റെ തള്ളലിൽ അവൾ ചുവരിലേക്ക് പതിച്ചു .... 

കട്ട ചുവരിൽ തലയടിച്ചു വീണ വാസുകിയെ അട്ടഹാസത്തോടെ കഴുത്തിൽ പിടിച്ചു പൊക്കുമ്പോൾ വേദന കാരണം അവളൊന്ന് പുളഞ്ഞു... 

തലക്ക് പിറകിൽ നിന്നും രക്ത തുള്ളികൾ ഇറ്റിറ്റു വീഴുന്നു... 

അതൊന്നും ജയന്റെ കണ്ണുകളിൽ പതിയുന്നില്ല... 

വലിയ ശബ്ദമിട്ടുകൊണ്ട് വീണ്ടും വാസുകിയെ നിലത്തടിക്കാൻ ഓങ്ങിയതും അവൾ അയാളുടെ കാലുകളിൽ മുറുകെ പിടിച്ചു... 

പക്ഷെ ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റയാന്റെ മുന്നിൽ അവളുടെ പെൺശക്തി ഒന്നും ഫലം കണ്ടില്ല.. 

ഒരു കൈക്കൊണ്ട് അവളുടെ കഴുത്തിനു കുത്തിപിടിച്ചു കൊണ്ട് അയാൾ ചുവരിലേക്ക് ചരിനിർത്തിയതും വാസുകി ശ്വാസമെടുക്കാൻ പാട് പെട്ടു.. 

ഒരിറ്റ് ജീവ വായുവിനായി അവൾ പിടഞ്ഞു കൊണ്ടിരിന്നു... കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു... 

കാലുകൾ മരവിക്കും പോലെ... 
 
തൊണ്ട ദാഹിച്ചു വരളുന്നു.. 

തൊണ്ടയിലെ പിടുത്തം പിടിത്തം മുറുക്കി കൊണ്ടയാൾ അടി നാഭി നോക്കി ആഞ്ഞു തൊഴിച്ചു.... 

വേദന കൊണ്ടു അലറി വിളിക്കുന്ന വാസുകി യുടെ ശബ്ദം തൊണ്ട കുഴിയിൽ വെച്ചു മരിച്ചു വീണു കൊണ്ടിരുന്നു.. 
മരണം മുന്നിൽ കണ്ട നിമിഷം... 
ജീവൻ മരണത്തിനിടയിലെ നൂൽ പാലത്തിനിടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണവൾ... 

ബലിഷ്ട കരത്തിനുള്ളിൽ ഞെരിഞ്ഞമരുന്നിടെ അവൾ അവസാന ശ്രമമെന്നോണം അനന്തനെ വിളിച്ചു കൂവി.... 

അനന്താ ദേവാ .......... 

ജയൻ ആർത്തഹസിക്കുകയാണ് 
...തന്റെ കലി തീർക്കാൻ ഇന്നൊരു ഇരയെ കിട്ടിയ സന്തോഷം ആ കണ്ണുകളിൽ പ്രകടമായിരുന്നു... 

വാസുകിയുടെ കാലുകളിൽ കൂട്ടിപിടിച്ചു അടിക്കാൻ ഓങ്ങിയതും അവൾ വീണ്ടും അനന്തനെ ആർത്തു വിളിച്ചു...

മാളത്തിൽ മയങ്ങി കിടക്കുന്ന അനന്തൻ വാസുകിയുടെ ആദ്യ വിളിയിൽ തന്നെ ഞെട്ടി തരിച്ചു പോയിരുന്നു .... 

ശിവ ഭഗവാന്റെ കല്പ്പന മാനിച്ചു നിന്ന അനന്തൻ അവളുടെ രണ്ടാമത്തെ വിളിയോടെ പുറത്തേക്ക് ചാടി ... 

വിലക്കുകളെല്ലാം ഭേദിച്ചു കൊണ്ടു തന്റെ പെണ്ണിനെ രക്ഷിക്കാൻ അനന്തൻ ചെയ്ത സാഹസം വളരെ വളരെ വലുതായിരുന്നു.... 

ശബ്ദം കേട്ടിടത്തേക്ക് കുതിച്ച അനന്തൻ കണ്ട കാഴ്ച.. 

അത് കണ്ടിട്ടാണ് അനന്തന്റെ നിയന്ത്രണം വിട്ടത്.. 

അത് കണ്ടിട്ടാണ് അവൻ കുപിതനായത്... 

ജീവനോളം കരുതുന്ന പെണ്ണിന് വേണ്ടിഅനന്തൻ ജീവൻ കൊടുക്കാനും തയ്യാറായിരുന്നു... 

തെറ്റാണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നിട്ടും... മരണത്തിനു മുന്നിൽ നിൽക്കുന്ന തന്റെ പെണ്ണിന് വേണ്ടി അനന്തൻ ആ ത്യാഗം ചെയ്യാൻ തയ്യാറാവുകയായിരുന്നു... മറ്റു മാർഗങ്ങൾ അവന് മുന്നിൽ ഇല്ലായിരുന്നു.. ശക്തി കൊണ്ടു സാഹചര്യം പ്രതികൂലമായിരുന്നു.. 

നാഗ മാണിക്യത്തിനു വേണ്ടി മാത്രമെന്നു ശിവ ഭഗവാൻ കല്പിച്ച അവന്റെ വിഷo... 

അതിവിശിഷ്ടമായ അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന വിലക്കിനെ മറികടന്നു കൊണ്ടവൻ ജയനെ ആഞ്ഞു കൊത്തി... 

പെട്ടെന്ന് ജയന്റെ കൈകൾ അയഞ്ഞത് പോലെ... 
പിടി വിട്ടവൻ നിലത്തേക്ക് പതിച്ചു... 

കാലുകളിൽ നിന്നുമുള്ള പിടി അയഞ്ഞതും വാസുകി കഴുത്തു കുത്തി നിലത്തേക്ക് വീഴാനാഞ്ഞു... 

പക്ഷെ അവൾ വീണില്ല... അനന്ദനവളെ താങ്ങി പിടിച്ചിരുന്നു ... 

"അനന്തന്റെ പെണ്ണിനെ തൊടാൻ മാത്രം നിന്റെ ഭ്രാന്ത് വളർന്നിട്ടില്ല" എന്നും പറഞ്ഞവൻ വാല് കൊണ്ടു ജയനെ തൊഴിക്കുന്നതവൾ പാതി കൂമ്പിയ കണ്ണുകളോടെ നോക്കി കിടന്നു... 

എന്തിനോ വേണ്ടി ജയന്റെ കൈകൾ ഉയരുന്നതും പതിയെ നിശ്ചല മാവുന്നതും അവൾ കണ്ടു.. 

ജയന്റെ ആക്രമണത്തിൽ വാടി തളർന്ന വാസുകിയെയും കൊണ്ടു അനന്തൻ പുറത്തേക്ക് കടന്നു..... 

തലമുകളിൽ വട്ടമിട്ടു പറക്കുന്ന ശത്രു വിനെ കാണാതെ ധൃതിയിൽ ഇറങ്ങിയ അനന്ദന് കനത്ത വില തന്നെ ഈ സംഭവത്തിലൂടെ നൽകേണ്ടി വന്നു .. 

ശത്രുക്കൾ അയച്ച ഗരുഡൻറെ കൊത്തേറ്റ അനന്തൻ വാസുകിയെയും കൊണ്ടു ഒരു വിധത്തിലാണ് അവിടെ നിന്നും കാവിലെത്തിയത്... 

പക്ഷെ കാവിലെത്തിയ അനന്തനെ വരവേറ്റത് ശിവ ഭഗവാന്റെ രൗദ്ര ഭാവമായിരുന്നു..

ഇതുവരെ ആ കണ്ണുകളിൽ ഇത്രത്തോളം കോപം അനന്തൻ കണ്ടിരുന്നില്ല... 

ഗരുഡൻറെ കൊത്തേറ്റ് അനന്തന്റെ ശരീരത്തിൽ പലയിടത്തും മാരകമായ മുറിവുകൾ തന്നെ യുണ്ടായിരുന്നു... 

എന്നാൽ അവനതൊന്നും വക വെച്ചില്ല... 

ആൽ തറയിലേക്ക് വാസുകിയെ എടുത്തു കിടത്തുമ്പോൾ നാഗ മാണിക്യത്തിനരികിൽ കോപിച്ചിരിക്കുന്ന ശിവ ഭഗവാനെ നോക്കാൻ അവനൊന്നു ഭയന്നു... 

അനന്താ... 

ആ ശബ്ദത്തിനു പതിവിലേറെ ഘന ഗാഭീര്യം ഉണ്ടായിരുന്നു.. 

പറയാനിരിക്കുന്നത് എന്താണെന്ന ബോധം അനന്ദന് തക്ക വണ്ണം അറിയാമായിരുന്നത് കൊണ്ടു അവൻ ദൂരേക്ക് മാറിനിന്നു കൊണ്ടു പതിയെ തലയുയർത്തി ..... 

"അനന്താ.... 

നമ്മുടെ ഭക്തന്മാരിൽ നാം നിനക്കൊരു ശ്രേഷ്ഠ സ്ഥാനം നൽകിയിരുന്നു... നീ നമ്മുടെ നാഗ മാണിക്യത്തിന്റെ കാവൽക്കരനായത് കൊണ്ടും, മറ്റു നാഗങ്ങളോടുള്ള നിന്റെ മാന്യ പെരുമാറ്റവും നമ്മുടെ കല്പനൾക്ക് ഏതിരായ പ്രവർത്തികൾ ചെയ്യാത്തതുമായിരുന്നു അതിനെല്ലാം കാരണം.. 

ഇരുന്നൂറ്റി മുപ്പത് വർഷം നമ്മുടെ നാഗ മാണിക്യം നീ ഒരു കേടുപാടുകളും കൂടാതെ സംരക്ഷിച്ചിരിക്കുന്നു.. 

പക്ഷെ ഇന്ന് നടന്നിരിക്കുന്ന സംഭവത്തോടെ നിന്നിലെനിക്കുള്ള വിശ്വാസത്തിനു കോട്ടം തട്ടിയിരിക്കുന്നു അനന്താ... 

നാം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നു പറഞ്ഞ നിന്റെ ആയുധം നീ ഉപയോഗിച്ചില്ലേ... 

അതും ഒരു മനുഷ്യ സ്ത്രീക്ക് വേണ്ടി... 

ഗരുഡ ആക്രമണം നിനക്ക് വന്നെത്തുകയും ചെയ്തിരിക്കുന്നു... 

നിന്റെ ശരീരം നോവുമ്പോ അത് നമ്മുടെ കൂടി നോവാണ് അനന്താ... 

നാഗ ധ്വoസനം അവിവേകത്തോടെ കയ്കാര്യം ചെയ്തതിനുള്ള ശിക്ഷ എന്താണെന്ന് നിനക്കറിയോ... 

പുറത്തിറങ്ങരുതെന്നു പറഞ്ഞ നിമിഷം തന്നെ നീ ആ വിലക്കിനെ മറികടന്നു... 

മനുഷ്യ സ്ത്രീയെ പ്രണയിച്ചതിനും നിനക്കുള്ള ശിക്ഷ കാത്തിരിക്കുന്നുണ്ട്.. 
തെറ്റ് ചെയ്‌താൽ ഏത് പ്രജ യായാലും നാം ശിക്ഷ വിധിക്കും... 

അത് നമുക്ക് അത്രയേറെ പ്രിയപ്പെട്ട അനന്തനെന്ന നീ ആയാലും ശരി... 

അനന്തന്റെ കണ്ണുകൾ നിറഞ്ഞു കവിയുകയാണ്.. 

ശിവ ദേവാ .... അപ്പൊ എനിക്ക് മുന്നിൽ ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളു... 

പിടയുന്ന കാഴ്ച ഞാൻ കണ്ടിരിക്കണമായിരുന്നോ ദേവാ.. അങ്ങ് പറയാറില്ലേ എപ്പോഴും... 

അധർമ്മം കണ്ടാൽ നോക്കി നിൽക്കരുതെന്ന് .. 

പിന്നെ ഈ പെണ്ണ്... 

ജീവനോളം അനന്തൻ സ്നേഹിച്ചു പോയി... ഇനിയും നഷ്ട പെടുത്താൻ ആവില്ല. 

നാഗമാണിക്യത്തെയും അങ്ങയെയും നാഗലോകത്തെ എനിക്കുള്ള സ്ഥാനവും ഓർത്ത് എന്റെ വികാരങ്ങളൊന്നും ഞാൻ പ്രക്ടിപ്പിച്ചിട്ടില്ല ദേവാ... 

ഞാനെന്നിലെ ആണത്തം ഇവൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടില്ല അങ്ങുന്നേ... 

എന്ന് അങ്ങ് എന്റെ കയ്യിൽ ഇവളെ എൽപ്പിക്കുന്നുവോ അന്ന് മാത്രമേ ഇവൾ പൂർണമായി എന്റേതാവൂ... 

ആ ദിവസത്തിനായി അനന്തൻ കാത്തിരിക്കുകയായിരുന്നു ... ഇന്നീ ദിനം ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തിൽ പോലും അനന്തൻ ചിന്തിച്ചില്ല ദേവാ..... 

ഒരു പക്ഷെ എന്റെ ധൗത്യത്തോളം വരും ഈ പെണ്ണെനിക്ക്... 

അനന്തന്റെ കണ്ണുകൾ ഈറനണിഞ്ഞു നിൽക്കുകയാണ് ... 

ശിക്ഷിക്കരുതെന്നു പറയാൻ ഒരർഹതയും തനിക്കിപ്പോൾ ഇല്ല... 

ഭഗവാൻ ശിക്ഷിക്കുകയാണെങ്കിൽ അത് ഇരു കയ്യും നീട്ടി താൻ സ്വീകരിക്കും... 

അനന്തൻ കണ്ണീരോടെ കണ്ണുകളടച്ചു നിന്നു.. 

അങ്ങ് തരുന്നെന്തും ഞാൻ സ്വീകരിക്കും ദേവാ... പക്ഷെ എന്റെ പെണ്ണിനെ ഇനിയും നരകിപ്പിക്കരുത്... 

ആ അഭ്യർത്ഥന മാത്രമേ എനിക്കുള്ളു.... 

അവൻ തന്റെ ഭഗവാനോട് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു... 

തനിക്ക് ചുറ്റും തീ നാളങ്ങൾ പ്രത്യക്ഷപ്പെടുന്നത് ചിന്തിച്ചു നിന്ന അനന്തനെ ഞെട്ടിച്ചു കൊണ്ടു ശിവ ഭഗവാന്റെ കല്പ്പന വരികയാണ്.. .. 

 "അനേകം ആണ്ടുകൾ നമ്മുടെ നാഗമാണിക്യം നീ സംരക്ഷിച്ചിരിക്കുന്നു... 

നാഗലോകത്തേ മികച്ച കാവൽക്കാരനാണ് നീ... 

പക്ഷെ ഇതുകൊണ്ടൊന്നും ശിക്ഷകൾ വഴിമാറി പോവുകയില്ല... എന്നാലും കഠിന ശിക്ഷയിൽനിന്നും നാം നിന്നെ ഒഴിവാക്കിയിരിക്കുന്നു... 

 "അമ്പതാണ്ടുകൾ നീ രൂപമില്ലാതെ ഭൂമിയിൽ നാഗ മാണിക്യത്തെ കാത്ത് നിലനിൽക്കും... 

വാസുകി ഈ ആണ്ടുകൾ മനുഷ്യ സ്ത്രീയായി ജീവിക്കട്ടെ... 

 അമ്പത് ആണ്ടുകൾക്ക് ശേഷം വാസുകി നാഗമായി പുനർജ്ജനിക്കും അനന്താ... 

അന്ന് നീ അവളെ കണ്ട് മുട്ടുകയും അവൾ നിന്നെ തിരിച്ചറിയുകയും ചെയ്യും.. 

അന്നേ ദിവസം വാസുകിയെ നാം നിനക്ക് കൈപിടിച്ചേൽപ്പിക്കും.. 

കലുഷിതമായി നിൽക്കുന്ന അനന്തന്റെ ഉള്ളിലേക്ക് ശിവ ഭഗവാന്റെ വാക്കുകൾ ആഴ്ന്നിറങ്ങിയതും അവനൊന്ന് കൺകൾ തുറന്നു അവളെ നോക്കി... 

എന്റെ പെണ്ണ്... 

ഇവളെ ഈ ജന്മവും അടുത്ത ജന്മവും എനിക്ക് വേണം... 
അനന്തന്റെ മിഴിനീർ നിലക്കുന്നില്ല... 

ഇതാണ് നമ്മുടെ കല്പ്പന... ഇത് നീ അനുസരിച്ചേ പറ്റൂ അനന്താ... 

അപ്പോൾ വാസുകി.. 

അനന്തൻ രൂപമില്ലാത്ത നേർത്ത ദൂളി മാറുമ്പോൾ ചിന്തിക്കുന്നതും വാസുകിയെ കുറിച്ചാണ്... 

" എന്റെ പെണ്ണന്നുള്ള ഒരേയൊരു മന്ത്രമേ അവനുള്ളിലുണ്ടായിരുന്നുള്ളു... 

നീ ഭയപ്പെടാതിരിക്ക് അനന്താ... 
നിന്റെ ദന്ത സ്പർശനത്താൽ അവളുടെ ഭർത്താവിലെ യക്ഷി പ്രണയവും പരിണയവും അവസാനിച്ചിരിക്കുന്നു.. ഒരിക്കലും പുറത്തേക്ക് വരാത്ത വിധം അവൾ.. ആ രൂപമില്ലാത്ത നാഗ യക്ഷി നാഗ ലോകത്ത് തളച്ചിടപ്പെട്ടിരിക്കുന്നു... 

അവനിലെ ഓർമ കൾ പഴയ പടിയായിരിക്കുന്നു.. അവന്റെ ദേഹവും പഴയ രൂപത്തിലായിരികുന്നു.. . വാസുകി ഇനിയുള്ള കാലം അവന്റെ കൂടെ വസിക്കട്ടെ... 

" തന്റെ പെണ്ണ്... മറ്റൊരുത്തന്റെ കൂടെ " .... അനന്ദന് ദുഃഖം സഹിക്കാനാവുന്നില്ല... 

"നീ ഇതനുസരിച്ചില്ലങ്കിൽ എനിക്ക് നിന്നെ പുറത്താക്കേണ്ടി വരും അനന്താ... "

അവനെ ഒരിക്കൽ കൂടി ആ സത്യം ഓർമിപ്പിച്ചു കൊണ്ടു ഭഗവാൻ അപ്രത്യ ക്ഷനായി... 

മനസ്സ് കല്ലാക്കി കൊണ്ടാണെങ്കിലും തന്റെ ദേവന്റെ കൽപ്പന അനന്തൻ അംഗീകരിക്കുകയായിരുന്നു... 
ആൽ മരത്തേ താഴ്ന്നു വണങ്ങികൊണ്ടവൻ ശിവന്റെ കല്പ്പന അനുസരിച്ചതായി പറഞ്ഞു... അരുതാത്തത് സംഭവിച്ചതിൽ മാപ്പ് പറഞ്ഞു.. 
അപ്പോഴും അവൻറെ മനസ്സിലൊരു പ്രതീക്ഷ ഉണ്ട്... തന്റെ വാസുകി ഒരു നാൾ ഇണയായി വരുമെന്ന്.... കണ്ണുകൾ മാത്രo നിർത്താതെ പെയ്യുകയായിരുന്നു അപ്പോഴും... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 പാടത്തെ പണി കഴിഞ്ഞു ചെറിയച്ഛൻ ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ആരെയും പുറത്തെങ്ങും കണ്ടിരുന്നില്ല... 
.
കോലായിലേക്ക് കയറി ഇരിക്കവേ ആണ് കോലായിൽ കെട്ടിയ ഇരുമ്പൂഞാലിന്റെ ശബ്ദം അദ്ദേഹത്തിന്റെ കാതിൽ വന്ന് തട്ടിയത്... 

ശങ്കരൻ അല്ലാതെ അതാരും ഉപയോഗിക്കാറില്ല ..

കൈക്കോട്ടിലെ മണ്ണ് കളഞ്ഞു കൊണ്ടു ചെറിയച്ഛൻ കുമ്പിട്ടിരുന്നു കൊണ്ടാണ് ആക്കാര്യo ചോദിച്ചത്.. 

"കുട്ട്യോളൊക്കെ എവടെ ശങ്കരാ ന്ന്... "

പെട്ടെന്ന് ഊഞ്ഞാൽ ഒന്ന് ആടി നിന്നു ...... 

പിന്നാലെ മറുപടിയും വന്നു..

 "എനിക്കറിയില്ല ചെറിയച്ചാ... "

പെട്ടെന്നെന്തോ ഓർമ വന്നപോലെ അയാൾ ഞെട്ടി എഴുന്നേറ്റ് കോലായിലേക്ക് നോക്കി... 

ആരാത് .... ജയനോ !!!

മുന്നിൽ കാണുന്ന കാഴ്ച സത്യമാണോ മിഥ്യ യാണോ തിരിച്ചറിയാൻ പ്രയാസം.. 

ഒരു നിമിഷം ജയനെ നോക്കികൊണ്ടയാൾ അകത്തെ മുറിയിലേക്കോടി.. 

ഈശ്വരാ.. ന്റെ കുട്ടികളെവിടെ.. 

ഇവനിതെങ്ങനെ പുറത്തെത്തി.. 

മുറിയിലേവിടെ നോക്കീട്ടും ആരെയും കാണുന്നില്ല.. 

മാളൂ.... 

ബാലേ ... 

അയാൾ അലറീ വിളിച്ചു കൊണ്ടിരുന്നു... 

അകത്ത് നിന്നാരും വിളികേൾത്തത് കാരണം പുറത്തേക്കിറങ്ങി ധൃതിയിൽ ഓടുമ്പോൾ ജയൻ കാര്യമെന്താന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.. 

അപ്പോഴേക്കും ചെറിയമ്മയും അമ്മയും ഓടികിതച്ചു വന്നെത്തി.. 

" ബാല മോള് എവിടെ എന്നും ചോദിച്ചു ചെറിയമ്മ അകത്തേക്ക് ഓടികയറി... അമ്മ കിതച്ചു കൊണ്ടു പുറത്ത് നിന്നു... 

മാളു വിനെയും കൂട്ടി ശങ്കരൻ പോയത്രേ... ആ കുട്ടി ഇവടെ ഒറ്റക്ക് ആന്ന് അറിഞ്ഞപ്പോൾ ഓടി കിതച്ചു വന്നതാ ഞങ്ങള്... 

അപ്പോഴാണ് വാതിൽ ക്കൽ തടസ്സമായി നിൽക്കുന്ന ജയനെ അകത്തേക്ക് ഓടികയറിയ ചെറിയമ്മ കണ്ടത്... 

അവനെ കണ്ടതുo അവരാകെ വിളറി... 

ഇവനെന്താ ഇവിടെ എന്ന് ചിന്തിച്ചതും പെട്ടെന്ന് അവന്റെ മുഖത്ത് വന്ന സന്തോഷം കണ്ട് ചെറിയമ്മ ആ ചിന്ത പാടെ വിട്ടു... 

അമ്മ എവടെ പോയതാ.. 

ജയന്റെ ചോദ്യം കേട്ട് അവർ മൂന്ന് പേരും വിശ്വാസo വരാതെ മുഖത്തോട്ട് മുഖം നോക്കി.. 

ആ കുഴിഞ്ഞ ആറു കണ്ണുകളിലും മിഴി നീരിന്റെ തിളക്കo.. 

അമ്മ നേര്യത് കൊണ്ടു മുഖം പൊത്തി ഏങ്ങി കരഞ്ഞു.. 

എത്രയോ കാലങ്ങൾക്ക് ശേഷം തന്റെ മകൻ തന്നോടൊന്നു സംസാരിച്ചിരിക്കുന്നു... 

അവന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വെള്ളം നിറക്കരുതെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും മൂന്ന് പേരും ഒരു പോലെ കരഞ്ഞു പോയി... 

ജയന്റെ കൈകൾ അമ്മയുടെ തോളിലേക്ക് ചെന്നതും അവരവനെ വാരി പുണർന്നു... 

" അമ്മ ഒന്ന് അമ്പലത്തിലേക്ക് പോയതാ കുട്ട്യേ... "

അവന്റെ ചോദ്യത്തിനുള്ള മറുപടി എന്നോണം അവർ പറഞ്ഞൊപ്പിച്ചു... 

ബാല എവടെ മോനെ ...? 
ചെറിയമ്മ യാണത് ചോദിച്ചത്... 

അവരുടെ സ്വരം നേർത്തതായിരുന്നു... 

ഞാനാരെയും കണ്ടില്ല ചെറിയമ്മേ... 
ജയൻ ചുമല് കുലുക്കി കൊണ്ടു മറുപടി പറഞ്ഞു... 

അകത്തെവിടെയും ഇല്ല... 

ഞാങ്കുറേ വിളിച്ചതാ.. 

ചെറിയച്ഛൻ ആവലാതിയോടെ പുറത്തേക്ക് നോക്കി... .. 

എല്ലാരും കൂടെ വാസുകിയെ തിരഞ്ഞെങ്കിലും ആരും അവളെ കണ്ടില്ല... 

അമ്മ ജയന്റെ മടിയിൽ കിടന്നു കുറെ കരഞ്ഞു... 

ബാല നിന്റെ പെണ്ണാണെന്ന് അവനെ പറഞ്ഞു പഠിപ്പിച്ചു... 

അവനതെല്ലാം അത്ഭുതമായിരുന്നു... താനോന്നു ഉറങ്ങി എണീക്കുമ്പോളേക്ക് എന്തെല്ലാം സംഭവിച്ചു... 

അമ്മയുടെ മുടി പോലും നരച്ചിരിക്കുന്നു... തന്റെ മംഗല്യo കഴിഞ്ഞിരിക്കുന്നു പോലും... 

 അന്ന് വൈകുന്നേരം വാസുകിയെ ചെറിയച്ചൻ കാവിൽനിന്നും കണ്ടെത്തുകയായിരുന്നു... 

അവളുടെ മേൽ കിടന്നിരുന്ന അനന്തൻ ജീവൻ പറിച്ചെടുക്കുന്ന വേദനയാൽ അവളെ കൊണ്ടു പോവുന്നത് നോക്കി നിന്നു.. 

" ഈ ജന്മം അനന്തൻ വിട്ട് തന്നിരിക്കുന്നു.. പക്ഷെ അടുത്ത ജന്മം.... അത് അനന്ദന് മാത്രo ഉള്ളതാണ്...കാത്തിരിക്കാണ് ഞാ ൻ... ആ നിമിഷത്തിനായി.".. 

വേദനയുണ്ടാനന്ദന്..കാത്തിരിപ്പിന്റെ സുഖവും ഒപ്പം സുന്ദരമായൊരു അനുഭൂതിയും അവനിന്നനുഭവിക്കുന്നു... 

ഒരിക്കൽ തന്റെ പെണ്ണായി പുനർജനിക്കുമെന്ന പ്രതീക്ഷയോടെ.... 

അനന്തന്റെ പെണ്ണാണ് വാസുകി . അനന്തന്റെ മാത്രം... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആ ദിവസം അവൾ നന്നായൊന്നുറങ്ങി .. നേരിയ ശ്വാസം മാത്രമേ ആ സമയം അവളിലുണ്ടായിരുന്നുള്ളു... 

പിറ്റേന്ന് പ്രഭാതത്തിൽ അവൾ പഴയ വാസുകിയായി ഉയിർത്തെഴുന്നേറ്റു.. 

ഉമ്മറത്തെ കോലായിൽ ഇരുന്നു സംസാരിക്കുന്ന ജയന്റെ അടുത്തായി ചെന്നിരിക്കുമ്പോൾ അവൻ അവളെ ചെരിഞ്ഞൊന്നു നോക്കി... 

വാസുകി അവനെയും... 

പതിയെ ചിരിച്ചു കൊണ്ടവർ ചേർന്നിരിക്കുമ്പോൾ കണ്ട് നിന്നവരിലത് അത്ഭുതം ഉണ്ടാക്കിയിരുന്നു... 

തങ്ങൾ ഇവിടെനിന്നും പോയ ശേഷം എന്തോ ഒന്ന് ഇവടെ നടന്നിട്ടുണ്ടന്നു എല്ലാവര്ക്കും അറിയാമായിരുന്നു... 

പക്ഷെ ആരും അക്കാര്യം അവരോട് ചോദിച്ചില്ല... 

ഏല്ലാം വാസുകിക്ക് ഓർമയുണ്ടായിരുന്നു... ജയന്റെ മുഖം ഒഴികെ...
  അവളിലെ അനന്ത മോഹങ്ങൾക്ക് ജയന്റെ അതേ ച്ചായ യായിരുന്നു... 

ജയന്റെ മനസ്സിലെ പ്രണയിനിയുടെ ചിത്രം വാസുകിയുടേതുമായിരുന്നു... 

അനന്തൻ അനന്തമായ കാത്തിരിപ്പിലും... 

നാഗങ്ങൾ അങ്ങനെയാ... ആഗ്രഹിച്ചാൽ പിന്നെ കയ്യിലെത്തുവോളം കാത്തിരിക്കും... 

കാലത്തെ തോൽപ്പിച്ച അനന്ത വാസുകി പ്രണയം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു... 

അവളുടെ കാലടി പതിഞ്ഞ മൺ തരികളെ പോലും അനന്തൻ ചുംബിക്കാറുണ്ട്... 
അതിലെല്ലാം അവന്റെ പെണ്ണിന്റെ ഗന്ധമുണ്ട്... 
.
അവനെ പുല്കുവാൻ ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയോടെ കാല ചക്രം അതിന്റെ പ്രയാണം തുടരുകയാണ്... 
      
                              ........ശുഭം.......

നാഗ പരിണയം ഒന്നാം സീസൺ ഇവിടെ അവസാനിക്കുകയാണ്.. 

നാഗ പരിണയം എന്ന തലകെട്ടിലേക്ക് എത്താതെ യാണ് ഈ സ്റ്റോറി ഇവടെ അവസാനിക്കുന്നത് .. 
പക്ഷേ അതൊരു അവസാനമല്ല മറ്റൊരു തുടച്ചയിലേക്കുള്ള പാതയാണ്...

രണ്ടാം സീസണിലൂടെ നാഗ പരിണയം അതിന്റെ പൂർണതയിലേക്ക് എത്തുമെന്നു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു... 

പ്രണയത്തിന്റെ മറ്റൊരു തലം.. 

അതായിരുന്നു അനന്ത വാസുകി പ്രണയം ... മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയം അധികം നീട്ടികൊണ്ട് പോയി മടുപ്പിചിട്ടില്ലെന്നു കരുതുന്നു...

കഥയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം സൂപ്പർ നന്നായിരിക്കുന്നു എന്ന രണ്ടു വാക്കുകളിൽ ഒതുക്കാതെ കമെൻ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

 നാഗ പരിണയം സ്വീകരിച്ച ഞങളുടെ പ്രിയ വായനക്കാർക്ക് ഒരു പാട് നന്ദി.. 

വീണ്ടും കാണാമെന്നുള്ള വാക്കുമോതികൊണ്ട് നിങ്ങളുടെ സ്വന്തം Adizz Abram❣️❣️😜😜