Aksharathalukal

മയിൽ പീലി - Part 2

            മയിൽ‌പീലി
                Part -2
    *************************

"ദാ വരുന്നു.....

മുടി കോതിയൊതുക്കി.. പെട്ടന്ന് ബ്രഷ് ചെയ്ത്, കുളിച്ചു വന്ന്, പൂജാ മുറിയിൽ പോയി  വിളക്ക് വെച്ചു,അമ്മയുടെ മാലയിട്ടു വെച്ച ചിത്രത്തിന് മുന്നിൽ പോയി ഒരുപാട് കരഞ്ഞു...

"അമ്മേ.. പോകുമ്പോ എന്നേം കൂടെ കൊണ്ട് പൊക്കൂടായിരുന്നോ..?? എന്നെ ഒറ്റക്കാക്കി പോയിട്ട് അല്ലെ ഞാൻ ഇവിടെ കിടന്നു കരയുന്നെ... "കൃഷ്ണാ... ഗുരുവായൂരപ്പ... എന്നെ പെട്ടന്ന് തന്നെ എന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പൊക്കോ.... മതിയായി... ഈ ജീവിതം, അച്ഛനിതൊന്നും അറിഞ്ഞാൽ സഹിക്കില്ല...

    "അമ്മേ... അമ്മേടെ മീനുട്ടി ഇന്ന് അമ്മേനെ ഉറക്കത്തിൽ കണ്ട് കരഞ്ഞതിനാണ് ചെറിയമ്മേടെ അടുത്ത് നിന്ന് രാവിലെ തന്നെ കിട്ടിയേ... ഇനിയും വയ്യാ അമ്മേ...

    എടി... മൂദേവി.. !!നീ ഇവിടെ കൊഞ്ചി നിക്കാണോ.. നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ..??

      "അയ്യോ.. ചെറിയമ്മേ.. ഞാൻ അമ്മക്ക് വിളക്ക് വെച്ച് പ്രാര്ഥിക്കുകയായിരുന്നു...

ഓഹ്... !!പിന്നെ.. നീ കരഞ്ഞു പ്രാർത്ഥിച്ചാൽ നിന്റെ മരിച്ചു പോയ തള്ള ഇവിടെ വരുമല്ലോ ലെ..

      ചെറിയമ്മേ.... കോപം കൊണ്ട് വിറച്ചാണ് ആ വിളി വിളിച്ചത്, പരിസരം മറന്നു പോയി..അത്‌ കൊണ്ടു ശബ്ദം ഉച്ചത്തിലായി പോയി.  എന്തോ അമ്മയെ പറഞ്ഞപ്പോൾ സഹിച്ചില്ല...

  പെട്ടെന്ന് കൊടും കാറ്റ് കണക്കെ ചെറിയമ്മ എന്റെ നേർക്ക് വന്നു.. "എന്താടി നിനക്ക് ഇവിടുത്തെ ചോറും വെള്ളവും കഴിച് നെഗളിപ്പ് കൂടുന്നുണ്ടോ...?? ഉണ്ടോന്ന്.. എന്റെ മുടി പിടിച്ചു മുഖം ചുമരിൽ കൂട്ടിയിടിച്ചിട്ട് ചോദിച്ചു....

          "ചെറിയമ്മേ... വിട്, എന്നോട് ക്ഷമിക്കണം, ഞാൻ അമ്മയെ അങ്ങനെ പറഞ്ഞപ്പോ... പറഞ്ഞു പോയതാ... ഇനി പറയില്ല.. "മുടി വിട്. വേദനിക്കുന്നു...

"നിനക്ക് വേദനിക്കാൻ തന്നെ ആണെടി, ഞാൻ ചെയ്തേ, മേലാൽ ഇത് പൊലെ നിന്റെ ഒച്ച ഈ വീടിന് പുറത്ത് പൊങ്ങിയാൽ.... അന്നേരം ഈ സുഭദ്ര ആരാണെന്നു നീ അറിയും കേട്ടോ ഡി..

         മുടി പിടി വിട്ട് ചെറിയമ്മ ചവിട്ടി മെതിച്ചങ്ങു പോയി. മുഖവും, മേലാസകലം വേദനയുണ്ട്.. ആരോട് പറയാൻ ആര് കേൾക്കാൻ." ദൈവങ്ങളെ നിങ്ങൾക്ക് മുന്നിൽ വെച്ചല്ലേ എന്നോടിങ്ങനെ ചെയ്തേ...

    മെല്ലെ എഴുന്നേറ്റു, വിളക്കിനടുത് പൂജിച്ച വെളിച്ചെണ്ണ എടുത്തു വേദനയുള്ളിടം പുരട്ടി, ഒന്ന് കൂടി തൊഴുതു ഇറങ്ങി. അടുക്കളയിൽ കയറിയപ്പോൾ അവിടെ ആകെ ഒരു യുദ്ധം നടന്ന പ്രതീതി, പെട്ടന്ന് കുടമെടുത് പോയി, കിണറ്റിൽ നിന്ന് വെള്ളം കോരി നിറച്ചു കൊണ്ട് വെച്ചു...

       അടുക്കളയിൽ നിരന്നു കിടക്കുന്ന പാത്രങ്ങൾ  ഓരോന്നു കഴുകി വെച്ച്,അടുക്കി വെച്ചു, ദോശക്ക് മാവരച്ചു വെച്ചിരുന്നു. അത്‌ ചുട്ടു, ചമ്മന്തി അരച്ചു ചട്ട്ണി ഉണ്ടാക്കി, ഇനി ചോറ്, കറി... അങ്ങനെ പലതും ഉണ്ടാക്കാനുണ്ട്..

   കാലൊരിടത്തു വെക്കാൻ സമയം കിട്ടില്ല, ഇനി അവർ എഴുന്നേറ്റു വരുമ്പോഴേക്കും തൂത്തു തുടച്ചു വൃത്തിയാക്കണം... ചൂലുമെടുത് കോലായിലേക്ക് നടന്നു.. പണ്ടത്തെ പ്രതാപം നിറഞ്ഞ ഇല്ലമാണ്.. അത്‌ കൊണ്ട് തന്നെ വൃത്തിയാക്കാൻ ഒരുപാട് ഉണ്ട്..

          ചെറിയമ്മയും, മക്കളും ഇപ്പോഴും ഉറങ്ങുവാ,.. ഓരോ തവണ വരുമ്പോഴും അച്ഛനോട് പറയണം എന്ന് വിചാരിക്കും, പിന്നെ അത്‌ കഴിഞ്ഞാൽ ഞാൻ അതിനിരട്ടി സഹിക്കണമല്ലോ എന്നോർക്കുമ്പോൾ... പേടിച് പറയാറില്ല.

      "എസ്ക്യൂസ്‌ മി.... ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയപ്പോൾ, ഒരു കട്ടത്താടിയും, കൂളിംഗ് ഗ്ലാസ്സുമൊക്കെ വെച്ച് കയ്യിൽ ഒരു വലിയൊരു ക്യാമറയും തോളിൽ ഒരു ബാഗും തൂക്കി നിൽക്കുന്ന ഒരുത്തൻ... ഇതാരാണപ്പാ...?? അടുത്ത മാരണം.. !!ഇനി ചെറിയമ്മയുടെ ആരേലും ആകുമോ.. ഏയ് ആവാൻ വകയില്ല, ഇത്രക്ക് സുന്ദരന്മാരൊന്നും അവരുടെ കൂട്ടത്തിലില്ല...

     "ഹെലോ... പെട്ടെന്ന് ഉള്ള ആ വിളി എന്റെ ചിന്തയെ ഞെട്ടിയുണർത്തി... "നിങ്ങളെന്താ... എന്നെ നോക്കി നിന്ന് സ്വപ്നം കാണുകയാണോ..?? മാഡം. അവന്റെ ആ വിളിയിൽ ഞാൻ ചൂളി പോയി..

   ( മാഡം... അതും ഞാൻ.ഉള്ളിൽ ചിരിച്ചു പോയി ).. "ആരാ...?? എന്തു വേണം..??

    ഐ ആം സുദീപ് കൃഷ്ണ ഫ്രം ബാഗ്ലൂർ.. ഞാൻ ഒരു റിസർച്ച് ആൻഡ് ഫോട്ടോഗ്രാഫർ ആണ്. Mr.വാസുദേവൻ..?

  "അത്‌ എന്റെ അച്ഛനാണ്, ഇവിടെ ഇല്ലാ.. ജോലിക്കു പോയതാണ്. ചെറിയമ്മ ഉണ്ട്. ഞാൻ വിളിക്കാം കയറി ഇരുന്നോളൂ...

     "ഒക്കെ, ഞാൻ സർ നോട്‌ പെർമിഷൻ വാങ്ങിയിരുന്നു, അങ്ങനെ ആണ് ഇവിടെ വന്നത്. കൊറച്ചു ഡേയ്‌സ് എനിക്ക് ഇവിടെ സ്റ്റേ ചെയ്തു ഫോട്ടോസ് കളക്ട് ചെയ്യണം.

     "എടി...... അസത്തെ.. !!നീ ആരോടാടി.. കൊഞ്ചി കുഴയുന്നെ.. നിനക്ക് പണി ഒന്നുമില്ലേ...??

     ഒറക്കമെഴുന്നേറ്റ് വന്ന ചെറിയമ്മ എനിക്ക് നേരെ എന്തൊക്കയോ വിളിച്ചു പറഞ്ഞു കൊണ്ട് കോലായിലേക്ക് വന്നു..

    ഇത് കേട്ട് അവൻ പെട്ടന്ന് ഇരിക്കുന്നിടത് എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു."സോറി മാഡം അല്ല, ഞാൻ ഇവിടത്തെ ഡീറ്റെയിൽസ് ചോയ്ച്ചപ്പോ മറുപടി പറഞ്ഞതാ.. "

       "ഐ ആം.. സുദീപ് കൃഷ്ണ, വാസുദേവൻ സർ നോട്‌ ഇവിടുത്തെ ഇല്ലത്തിന്റ, ഒരു ഫോട്ടോ
ഷൂട്ട്‌ നടത്താനായി പെർമിഷൻ വാങ്ങിയിരുന്നു.

   "ഓഹ്... വാസുവേട്ടൻ വിളിച്ചിരുന്നു, പറഞ്ഞിട്ടുണ്ട്. ഒരാൾ വരുമെന്ന്... അല്ല സാറിന് താമസിക്കാൻ ആ കാണുന്ന ഗസ്റ്റ് ഹൌസ് മതിയാവില്ലേ....??

      അയ്യോ... എന്നെ നിങ്ങൾ സർ എന്നൊന്നും വിളിക്കണ്ടാട്ടൊ... ചിരിച്ചു കൊണ്ടവൻ പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി..

ചെറിയമ്മയുടെ ആ സംസാരത്തിൽ തരിച്ചു നിൽക്കുന്ന ഞാൻ മൂകയായി നിന്നു.
   പെട്ടന്ന് ചെറിയമ്മ "മോളെ നീ പേടിച്ചോ അമ്മ നിന്നെ കളിപ്പിച്ചതല്ലേ... വേഗം മോനുള്ള ഭക്ഷണം എടുത്തു കൊണ്ടു കൊടുക്ക്.. എന്നിട്ട് അവനോടെന്നോണം പറഞ്ഞു "ഇവളെ ഞാൻ ഇടക്ക് ദേഷ്യം പിടിച്ച പോലെ അഭിനയിക്കും..അല്ലെ മോളേ  (എന്നിട്ടൊരു  പൊട്ടിച്ചിരി ചിരിച്ചു കൊണ്ട് എന്നെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി. )..

    തല താഴ്ത്തി ഒരു ബിംബം കണക്കെ ഞാൻ അവിടെ നിന്നു...

   അവൻ പെട്ടിയെടുത് മുറ്റത്തേക്കിറങ്ങി നടന്നു... ചെറിയമ്മ അടുക്കളയിലേക്കും,...

പെട്ടന്ന്... എന്തോ മറന്നു വെച്ച പോലെ അവൻ ശരം കണക്കെ എന്റടുത്തു വന്നു..

        തുടരും...

                 Nbz✍️


മയിൽ പീലി - Part 3

മയിൽ പീലി - Part 3

4.6
3140

                 മയിൽ പീലി...    ****************************                    Part -3 "കുട്ടി... എന്റെ ആ ഫോൺ ഒന്ന് എടുത്തു തരുമോ...?? എന്നെ നോക്കി അവനത് പറഞ്ഞു...     ചുറ്റും നോക്കിയപ്പോൾ അവനിരുന്ന കസേരക്കരികിൽ വലിയൊരു ഫോൺ.. മെല്ലെ ചെന്നു അതെടുത്തു അവന്റെ മുന്നിലേക്ക് നീട്ടി.. "ഇതല്ലേ....??     "ആഹ് താങ്ക്സ്.. കുട്ടിയുടെ പേര് പറഞ്ഞില്ല. എന്താ പേര്...??    പെട്ടെന്ന് ചെറിയമ്മയുടെ മുഖമാണ് ഓർമ വന്നത്, ഫോൺ പെട്ടെന്ന് കൊടുത്തു മറുപടി പറയാതെ വേഗം അകത്തേക്ക് ഓടി.. എന്റെ പെട്ടെന്നുള്ള ഓട്ടത്തിൽ അവനും പേടിച്ചു കാണും.. സാരമില്ല, ഞാൻ കാരണം അതിനെ കൂടെ കേ