Aksharathalukal

❤ലൈഫ് ലൈൻ ❤ പാർട്ട്‌ 2

ഫോണിലെ ലോക്ക് സ്ക്രീനിൽ അവളുടെ മുഖം നോക്കിയിരുന്നപ്പോൾ കണ്ണുനിറയാൻ തുടങ്ങി. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവൻ ആ പേരുവിളിച്ചു.
                  "അലീന"

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

"അത്യാവശ്യം പഠിപ്പും കൂടെ ഉഴപ്പും ഒക്കെയായിട്ട് nice കോളേജ് ലൈഫ്..അതിനിടയിലാണ് അലീനയെ ഇഷ്ട്ടപെട്ടുതുടങ്ങിയത്.. ക്ലാസ്സിൽ പോകുന്നതുതന്നെ അവളെക്കാണാനായിരുന്നു..പണവും പ്രതാപവും ഒക്കെ ഉള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ ഫാമിലിയിലെ കുട്ടിയായിരുന്നു അവൾ.. ഒറ്റമകൾ ആയത്കൊണ്ട് അതിന്റെതായവാശിയും.. അവളുടെ ആ സ്വഭാവത്തിന്റെ കൂടെ എന്റെ പൊസ്സസ്സീവ്നെസ്സ് കൂടെചേരുമ്പോ ഒരു കലിപ്പന്റെ കാന്താരി ലവ് സ്റ്റോറി...

 

 

കോളേജ് ലൈഫ് കഴിഞ്ഞു ജോലിക്ക് വേണ്ടി അലഞ്ഞുനടക്കുന്നസമയത്താണ് അലീനയുടെ വീട്ടിൽ റിലേഷൻ അറിയുന്നത്. അന്ന് അവളെ വിളിച്ചിറക്കി കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടായില്ല.

"അമലേ.. പ്ലീസ് നീ എത്രയുംപെട്ടെന്ന് ഒരു ജോലി നോക്ക് ഇല്ലെങ്കി ശെരിയാവില്ല.. ഇവിടെ എനിക്ക് കല്യാണമാലോചിക്കാൻ തുടങ്ങി.."

ഇതുവരെ അവളൊന്നും വേണമെന്നുപറഞ്ഞിട്ടില്ല.പക്ഷെ, ആദ്യമായി പറഞ്ഞകാര്യം അത് അത്രയ്ക്ക് എളുപ്പമായിരുന്നില്ല. ജോലിക്കുവേണ്ടി കുറെ ഇന്റർവ്യൂ, എക്സാം എല്ലാത്തിനും പുറകെ ഓടിനടന്നപ്പോ ഇടക്ക് എവിടെയോ അവളെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല.

 

"അമലേട്ടാ...എഴുന്നേക്ക്.. ഇന്ന് ലീവാണോ?"

കണ്ണുതുറന്നപ്പോൾ കാവ്യ പോകുവാനായി റെഡിയായി നില്കുന്നു.മുന്നിൽ ഇരുന്ന ടേബിൾലിൽ ഒരുകപ്പ് ചൂടുചായ വെച്ചിട്ട് അവൾ അടുക്കളയിലേക് നടന്നു. അവളുടെ കൊലുസിന്റെ ശബ്‍ദം അകന്നു പോകുന്നവരെ കണ്ണടച്ചുകിടന്നു. പയ്യെ എഴുന്നേറ്റ് ചായയുംകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. ചെറിയ ചാറ്റൽമഴയുണ്ട്.. നല്ലതണുപ്പും. പുറത്തേക്ക് നോക്കിനിന്ന അവൻ പതിയെ പഴയഓർമകളിലേക്ക് വഴുതിവീണു.

 

വീട്ടിൽ കള്ളം പറഞ്ഞ് അലീന കാണാൻ വന്ന ദിവസം. അന്ന് നല്ല മഴയുണ്ടായിരുന്നു. പണ്ട് കോളേജിനടുത്തെ ചായക്കടയിൽ ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ പുറത്ത് മഴ തകർത്തു പെയ്യുകയായിരുന്നു.

    "എടോ.. നമ്മുക്ക് ഒരു റൈഡ് പോയാലോ?"

"ഏഹ്ഹ്..🙄ഈ മഴയത്തോ?"

"എത്രനാളായി നിന്റെ കൂടെ കുറച്ച് നേരം spend ചെയ്തിട്ട്.. പ്ലീസ്"

"എന്നാ വാ... പോവാം "

        അവളുടെ കയ്യുംപിടിച്ചു നേരെ ആ തണുത്ത തുള്ളികൾക്കിടയിലേക്ക് ഇറങ്ങി. ആ മഴയത്ത് കെട്ടിപിടിച്ച്  ബൈക്കിൽ ഇരിക്കുമ്പോ അവൾ ചെവിയിൽ പറഞ്ഞു

"ലവ് യൂ..."

 

 

 

കുറച്ദിവസം കഴിഞ്ഞു ഒരു രാത്രി അവളുടെ call വന്നു.

"ഹലോ.. അമലേ.."

അതിനുശേഷമുള്ള അവളുടെ നിശബ്ദതയിൽ എല്ലാം മനസിലായി.

"ടെൻഷൻ ആവണ്ട.. ഞാൻ നാളെ വീട്ടിൽ വന്നു പറയാം"

എങ്ങനെയോ അവളെ സമാധാനിപ്പിച്ചു. രാത്രി ഉറക്കം വന്നില്ല. അവിടെച്ചെന്ന് എന്ത് പറയും എന്നചിന്ത കാരണം വന്നഉറക്കം ഏതോ വഴി പോയി..

പിറ്റേദിവസം അവളുടെ വീട്ടിൽ എത്തി എല്ലാവരോടും സംസാരിച്ചപ്പോൾ ആദ്യം പറഞ്ഞപ്രശനം ജോലിയില്ലെന്നാണ്.. ജോലികിട്ടിയാലും ഒരു ഇന്റർ കാസ്റ് മാരിജ്നു അവർക്ക് താല്പര്യമില്ലെന്ന് പിന്നീടുള്ള സംസാരത്തിൽ മനസിലായി. ന്തൊക്കെ വന്നാലും അവൾക്ക് വേണ്ടി തിരിച്ചുവരുമെന്നു വാക്കുകൊടുത്താണ് അന്ന് അവിടെനിന്നു ഇറങ്ങിപോന്നത്.

 

 

 

5മാസം കഴിഞ്ഞു... കോളേജ് വാട്സാപ്പ് ഗ്രൂപ്പിൽ അവളുടെ വെഡിങ് ഇൻവിറ്റേഷൻ കണ്ടപ്പോ അത്രയുംനാൾ എന്തിന് ഒരുജോലിക്ക് വേണ്ടി അലഞ്ഞുനടന്നു എന്ന് തോന്നിപോയി. കല്യാണത്തിന് കുറച്ച് ദിവസം മുൻപ് അവൾ വിളിച്ചു ആ പേര് ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ വല്ലാതെ പ്രതീക്ഷിച്ചു പോയി. പക്ഷെ...

"അമലേ... നീ പറാ.. ഇവിടെ എല്ലാരും ഫോഴ്സ് ചെയ്തത് കൊണ്ടാ.. വേറെ വഴി ഇല്ലായിരുന്നു"

സാധരണ ഇട്ടിട്ടു പോകുമ്പോ എല്ലാരും പറയുന്നത് തന്നെ അവളും പറഞ്ഞു.. പ്രതേകിച്ചുഒന്നും പറയാൻ തോന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു.

"ഹാപ്പി മാരീഡ് ലൈഫ് "

 

🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

അങ്ങനെ ന്റെ ചെക്കനെ അവൾ തേക്കുകയാണ് സൂർത്തുക്കളെ 🚶‍♀️ഷാജിയേട്ട അവളെയങ്ങോട്ട് ⚰️

കഥ പെട്ടന്ന് തീരുന്ന പോലെ തോന്നും പക്ഷേ തീരില്ല 😌 choo എനിച് comment ⭐️ ഒക്കെ തന്നാട്ടെ.. പോന്നോട്ടെ പോന്നോട്ടെ സോണിയ.. 💃🕺


❤ലൈഫ് ലൈൻ ❤ part-3

❤ലൈഫ് ലൈൻ ❤ part-3

4.9
2048

"അമലേ... നീ പറാ.. ഇവിടെ എല്ലാരും ഫോഴ്സ് ചെയ്തത് കൊണ്ടാ.. വേറെ വഴി ഇല്ലായിരുന്നു" സാധരണ ഇട്ടിട്ടു പോകുമ്പോ എല്ലാരും പറയുന്നത് തന്നെ അവളും പറഞ്ഞു.. പ്രതേകിച്ചുഒന്നും പറയാൻ തോന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു. "ഹാപ്പി മാരീഡ് ലൈഫ് " 💔💔💔💔💔💔💔💔💔💔💔💔         ചെന്നൈയിൽ ജോലി ശെരിയായി കഴിഞ്ഞാണ് കാവ്യയുമായിട്ടുള്ള കല്യാണം ഉറപ്പിച്ചത്. പെണ്ണുകാണലിനു ശേഷം അവളോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അവളും എന്നെ call ചെയ്തിട്ടില്ല. പക്ഷേ അപ്പോഴും ഞാൻ note ചെയ്തൊരു കാര്യമുണ്ട്. അവളുടെ മൂക്കിലെ വെള്ളകല്ലുവെച്ച മൂക്കുത്തിയും കാലിലെ വെള്ളികൊലുസും. അത് കാണുമ്പോഴൊക്