Aksharathalukal

പ്രണയാർദ്രം 10

ഗൗരി..........
തിരിഞ്ഞു നോക്കുമ്പോൾ അത്രധികം ദേഷ്യത്തോടെ നിൽക്കുന്ന ശ്രീനാഥ്‌ നെ കണ്ടപ്പോൾ ഗൗരിക്കാകെ പേടി തോന്നി.
അയാളെന്തെങ്കിലും കെട്ടിട്ടുണ്ടാവുമോ എന്ന പേടി അവളിൽ നിറഞ്ഞു.
അച്ഛനേം ഇളയച്ഛനേം അവൾക് നല്ല പേടിയാണ്. 


ശ്രീനാഥ്ന്റെ ദേഷ്യം കണ്ട് തിരിഞ്ഞു നടക്കുമ്പോഴും ദേവുവിനോടുള്ള പകയാൽ അവളുടെ കണ്ണുകൾ കുറുകി.


ദേവു......

എന്താ ശ്രീയച്ചാ ???

അവളെന്താ പറഞ്ഞെ എന്റെ കുട്ടിയോട്?

ഒന്നുമില്ല. വെറുതെ......

എനിക്കറിയാം. അവൾ നിന്നെ എന്തോ പറഞ്ഞെന്ന്. അത് നിന്റെ നിറഞ്ഞ കണ്ണുകൾ വെളിവാക്കുന്നുണ്ട്. ഇനിയെന്തേലും പറഞ്ഞാൽ തിരിച്ചു രണ്ട് പറയണം. നീ മിണ്ടാതിരിക്കുന്നതോണ്ടാ അവൾക്കീ ധൈര്യം. മനസ്സിലായോ???


മ്മ്.


---------------------------------



കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. എല്ലാവരും അതിന്റെതായ ഓട്ടത്തിലാണ്. തിരക്കുകളിൽ നിന്ന് വിട്ടുനിന്നു തന്റെ മുറിക്കുള്ളിൽ കയറി അവളൊന്നു നിശ്വസിച്ചു.
 അന്ന് കണ്ടതിൽ പിന്നെ ഗൗതമിനെ ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല.
എന്തു പറയാനാണ് വിളിപ്പിച്ചത് എന്നുപോലുമറിയില്ല. അവന്റെ മുറിയിലേക് അന്വഷിച്ചു പോകാൻ എന്തോ ഒരു മടി.

അല്ലെങ്കിലും ഇനിയൊരുപാട് പ്രതീക്ഷ വെയ്ക്കുന്നതിലര്ഥമില്ല.

ഗൗതം ഋതുവിനെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. അവൾക് വേണ്ടി തന്നോട് യാചിക്കാനാവാവും അന്ന് വിളിച്ചത്. ഒരിക്കലും അവളെ അവന് ഉപേക്ഷിക്കാനാവില്ല, തന്നെ സ്നേഹിക്കാനും 
ആവില്ല.
എല്ലാമറിയുന്നവളാണെങ്കിൽ കൂടി വെറുതെ കുറേ പാഴ്മോഹങ്ങൾ മനസ്സിൽ വരുന്നു.
വയറ്റിലെ കുഞ്ഞു ജീവനെ ഓർക്കേ ഒരു നോവ്.
പക്ഷെ ആരൊക്കെ തള്ളിപ്പറഞ്ഞാലും എനിക്ക് വേണം വാവേ നിന്നെ. എനിക്കിനി ജീവിക്കാനുള്ള ഏക പ്രേതീക്ഷ നീയാണ്.

കണ്ണുനീരിനിടയിലും ചൊടികളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.


മോളെ.........

തോളിലേറ്റ സ്പർശനത്തോടൊപ്പമുള്ള ആ വിളി തന്നെ മതിയായിരുന്നു അവൾക്കതാരെന്ന് മനസിലാക്കാൻ.
ഗായമ്മ......
തിരിഞ്ഞിരുന്നവരെ ആഞ്ഞു പുൽകി അവൾ. സാന്ത്വനം എന്നപോലെ അവളുടെ മുടിയിൽ തഴുകുമ്പോൾ ആ കണ്ണുകളും നിറഞ്ഞിരുന്നു.

എന്നോടെന്തേലും മറക്കണുണ്ടോ നീയ് ദേവൂട്ടി?????
മൗനമായിരുന്നവൾ.

അമ്മയോട് പറയാൻ പറ്റണതാണേൽ പറഞ്ഞാൽ മതി. നിര്ബന്ധിക്കില്ല നിന്നെ ഞാൻ.

തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവരുടെ കൈകളിൽ അവൾ പിടിത്തമിട്ടിരുന്നു.
നിറകണ്ണുകളാൽ അവളവരെ നോക്കി.

എല്ലാം തുറന്നു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി.
ആ മുഖത്തേക് നോക്കാൻ അവൾക് മടി തോന്നി.

ദേവു.....
കരയാതെ. അമ്മയുണ്ട് കൂടെ. നീ തെറ്റുകാരനാണേൽ അവനും തെറ്റ് ചെയ്തിട്ടുണ്ട്.
ഇനിയിതോർത്തു ദുഖിക്കരുത്.
വയറ്റിലൊരു കുഞ്ഞുണ്ട്.
അതിനെ കുറിച്ചോർക്ക്.
അവളെ തന്നിൽ നിന്നടർത്തി മാറ്റി മുറിക് പുറത്തേക്കിറങ്ങുമ്പോൾ ഗായത്രി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു.


(തുടരും)

 

 


പ്രണയാർദ്രം 11

പ്രണയാർദ്രം 11

4.7
5162

കല്യാണത്തിന്റെ അവസാനഘട്ട മിനുക്കു പണികൾ നടക്കുകയാണ്. എല്ലാവരിലും സന്തോഷം മാത്രം. എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴും ഗായത്രിയുടെ മനസ്സിൽ വല്ലാത്തൊരാശങ്കയുണ്ടായിരുന്നു. പുറത്തു വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ഋതുവിനെ കണ്ട് സന്തോഷത്തോടെ ഗൗരി പുറത്തേക്കൊടി. എന്നാൽ അപ്രതീക്ഷിതമായുള്ള അവളുടെ വരവിൽ ഗൗതമിനെന്തോ പന്തികേട് തോന്നി. "അല്ല ആരിത്? ഋതുമോളോ വാ..... അകത്തേക്കു വാ മോളെ." ഹേമയവളെ സ്വീകരിച്ചിരുത്തുമ്പോഴും ആ മുഖത്തു പതിവായി കാണാറുള്ള തെളിച്ചമില്ലെന്ന് ഒരു നോവോടെ ഗൗതം തിരിച്ചറിഞ്ഞു. "അങ്കിൾ...... എനിക്ക്....... ഒരു കാര്യം പറയാനുണ്ട്." "എന്താ മോള