Aksharathalukal

ശ്രീ ബാല

ശ്രീയേട്ടാ....ശ്രീയേട്ടാ......എവിടെ പോയികിടക്കാ? എത്ര നേരായി ഞാൻ അന്വേഷിക്കാണ്. 
നീയെന്തേ എന്നെ അന്വേഷിക്കാൻ, മറന്നോ അപ്പൊ ഇന്ന് കവലയിൽ പോവുമ്പോ ഈ കത്ത് പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞത്. ആരുടെ കത്ത്? മാഹിയേട്ടനുള്ളത്, മറന്നോ അപ്പഴേക്കും. സൂക്ഷിക്കണേ വേറാരും അറിയരുത്. വേഗം പോയെ....ഹമ് ശരി.... 
 
ഈ കൊച്ചിന്റെ ഒരു കാര്യം, വെളുപ്പിനെ ഇവനെ കണ്ടില്ലേൽ ഒരു കാര്യോം നടക്കാത്ത പോലെയാ.......ശ്രീമോനെ എഴുന്നേറ്റ് വന്ന ചായ കുടിക്കു.... മോളെന്തിനാടാ വന്നേ.....വെറുതെ വന്നതാ....ഹ നടക്കട്ടെ....ഇനിം രണ്ടും കല്യാണം കഴിച്ചിട്ടില്ലാട്ടോ......... 
 
പതുക്കെ ശ്രീ മുറിയിലോട്ട് കേറി.....കാലങ്ങളായി അവൾ തനിക്ക് മഹിക്ക് കത്തയക്കാൻ തരുന്നു..........ഈ അവളോട് എങ്ങനെ പറയും നീ മഹിയെ സ്നേഹിക്കുന്നതിനേക്കാൾ നൂറിരട്ടി ഞാൻ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.........നിന്നെ അവനു വിട്ട് കൊടുക്കാൻ എനിക്ക് പറ്റില്ലാന്ന്........അവളുടെ അവനോടുള്ള ഇഷ്ടം ആദ്യം അറിയിച്ചത് എന്നെ ആണ്........അവിടന്ന് അങ്ങോട്ട് അവനിലേക്ക്‌ എത്താനുള്ള വഴി മാത്രമായി ഞാൻ അവൾക്ക്.......എല്ലാം ഞാൻ മുടക്കി.....അവളെ എനിക്ക് കിട്ടാൻ വേണ്ടി......അവനെ വീട്ടിൽനിന്നു വരെ പുറത്താക്കിച്ചു.....എന്നിട്ടും അവളുടെ മനസ്സിൽ നിന്ന് മാത്രം അവൻ പോയില്ല. എല്ലാം അവസാനിപ്പിക്കാൻ വേണ്ടിയാണ് അവസാനം കല്യാണക്കാര്യം വരെ എടുത്തിട്ടത്. എന്നിട്ടും.......
കുറച്ചു ദിവസം കൂടി കഴിഞ്ഞ എന്‍റെ ഭാര്യ ആവണ്ടവളാണ് ഇപ്പഴും അവനെ ഓർത്തിരിക്കണത്....ഹ എന്താണാവോ അടുത്ത കത്ത്.....നോക്കട്ടെ...........
 
 
പ്രിയപ്പെട്ട മാഹിയേട്ടന്,
ഞങ്ങളെയൊക്ക ഓർമകാണുമോ എന്നറിയില്ല, ഒരു ഫോൺ കാൾലിൽ തീരാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു എന്ന് ചിലപ്പോൾ തോന്നിയേക്കാം. പക്ഷെ ഇത് വായിച്ചു തീരുമ്പോൾ മനസിലാവും ഇത്ര മുഖാവര എന്തിനായിരുന്നെന്ന്. അടുത്ത 14ആം തീയതി എന്‍റെ വിവാഹമാണ് ശ്രീയേട്ടന്റെ ഒപ്പം. പരമാവധി എതിർത്തു നോക്കി. ഈ വിവാഹം മുടക്കാൻ പല വഴിയും നോക്കി നടന്നില്ല. മുൻപും കുറെ കത്തുകൾ ഞാൻ എഴുതിയിരുന്നു, മറുപടി ഒന്നും കിട്ടിയില്ല എനിക്ക്. ഓരോ തവണ എഴുതുമ്പോഴും വരുമെന്ന് പ്രതീക്ഷിച്ചു. ആകെ ശ്രീയേട്ടൻ തന്ന ഈ അഡ്രെസ്സ് മാത്രമേ എന്‍റെ കയ്യിലുള്ളു. ശ്രീയേട്ടനും അത്ര താല്പര്യമൊന്നുമില്ല എന്‍റെ മനസിലുള്ളതിനെ പറ്റി അറിഞ്ഞതിനു ശേഷം. ആദ്യമൊക്കെ അറിയില്ലാരുന്നു മാഹിയെട്ടനെ എനിക്കിഷ്ടമായിരുനെന്നു. അന്ന് മാഹിയെട്ടന്റെ ആ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് പണ്ടെഴുതിയ കുറിപ്പ് കിട്ടുന്നത് വരെ. ചെറുപ്പത്തിലേ ഉറപ്പിച്ചതാണ് പോലും ഞങ്ങടെ വിവാഹം. ഇന്ന് ഉറപ്പിക്കാൻ ശ്രീയേട്ടന്റെ വീട്ടീന്ന് അവരെല്ലാരും വന്നിരുന്നു. മനസ്സിൽ മാഹിയെട്ടനെ സ്നേഹിച്ചു ശ്രീയേട്ടന്റെ ഭാര്യയാവാൻ എനിക്കാവില്ല. എന്നെ ഇവിടെ നിന്ന് പുറത്തേക്ക് പോവാൻ വിടില്ല എല്ലാ പ്രാവശ്യവും ശ്രീയേട്ടനാണ് കത്ത് അയക്കുന്നത്. മാഹിയെട്ടൻ അവസാനം ഇവിടെ അമ്മായിടെ കൂടെ വന്നു പോയപ്പോഴാണ് കൂടുതൽ മിസ്സെയ്യാൻ തുടങ്ങിയത്. എന്‍റെ മനസിൽ ഉള്ളതുപോലെ മാഹിയേട്ടന് എന്നെ ഇഷ്ടമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എനിക്കൊരിക്കലും ശ്രീയേട്ടന്റെ നല്ലൊരു ഭാര്യയാവാൻ കഴിയില്ല. ഈ വിവാഹം നടക്കാൻ പാടില്ല. അമ്മായിക്ക് അച്ചൻ ക്ഷണക്കത്തു അയച്ചിരുന്നു കിട്ടിയാലുടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കത്തിനെങ്കിലും മറുപടി തരണേ. 
 
സസ്നേഹം ഇന്ദുബാല........ 
 
എന്‍റെ ഭാര്യയാവാൻ പറ്റില്ല പോലും....നീയെന്റെ ആടി......ഒരു മഹിക്കും കൊടുക്കില്ല നിന്നെ......ഹ്മ് പാവം എന്‍റെ ബാലക്കറിയില്ലാലോ അവളെഴുതുന്ന കത്തുകളൊക്ക മാഹിക്കല്ല എന്‍റെ വീട്ടിലെ അടുപ്പിലെ തീയിക്കാണു കിട്ടുന്നതെന്ന്....ഇതും അങ്ങോട്ട്......
ഇതിനും കൂടി മറുപടി കിട്ടിയില്ലെങ്കിൽ അവള് അവനെ മറന്നോളും..... 
 
ഹാ ഇതാരത് സാവിത്രിയമായി, അച്ഛാ നോക്കിയേ ഇതാരാന്നു,
ഏട്ടാ......മോളെ സാവിത്രി നീ വന്നല്ലേ......തൃപ്‌തയായി.......മോനിവിടെ മഹി.....അവൻ വൈകീട്ടത്തേക്ക് എത്തും ആരെയോ കാണാൻ പോയതാണ്. 
 
ശ്രീ.....ശാരദാമ്മായി......ശ്രീയെവിടെ.....
മുകളിലുണ്ട്......മോനെ ശ്രീ.....ഇതാര് മഹിയോ...എപ്പൊ വന്നു......ദേ ഇപ്പൊ.....വീട്ടിൽ കയറിയില്ല......നേരെ ഇങ്ങോട്ട് പൊന്നു... 
 
വാ നമുക്ക് ഒന്ന് ചുറ്റിട്ട് വീട്ടിൽ പോവാ.....കൊറേ നാളായില്ലേടാ.....ശരി നിക്ക്....ഡ്രസ്സ് മാറട്ടെ.........
നാട് മൊത്തം കറങ്ങി.....
സന്ധ്യയാവാറായി മഹി വീട്ടിപോവാം......എല്ലാരും കാത്തിരിക്കുന്നുണ്ടാവും......ഹ്മ്മ് ശരി വാ പോവാം....... 
 
അമ്മാവാ....ആഹ് രണ്ടാളും വന്നോ.....മഹിമോൻ കുളിച്ചിട്ട് വാ....ശ്രീ ഇന്ന് ഊണ് ഇവിടെന്നാവാം.......കയ്യും കാലും കഴുകി വന്നോളൂ...... 
 
ശ്രീയേട്ടാ.....എന്താടി.....സ്മസാരിച്ചോ കത്തിനെ കുറിച്ച്.....അവന് നിന്നോട് ഇഷ്ടമൊന്നുമില്ല......അവന് വേറെ ആരെയോ കൊറേ പഠിപ്പുള്ള കുട്ടിയെ ആണത്രേ ഇഷ്ടം. 
 
ശ്രീ വന്നോളൂ ഊണ് കഴിക്ക്ാം......ഹാ അമ്മാവാ.....മാഹിക്കിഷ്ടമുള്ള മാമ്പഴക്കറി, മോള് വെച്ചതാ.....കഴിക്ക്....നന്നായിട്ടുണ്ട് ഇന്ദു.....താങ്ക്സ്......എന്തിനാ എന്നോടീ ഫോർമാലിറ്റി....ഹും ഇരുന്നോട്ടെ...... 
 
അമ്മാവാ ഞാനിറങ്ങാ അമ്മ തനിച്ച വീട്ടില്.....വരട്ടെ ശ്രീ....കാലത്തു ഇങ്ങു പോന്നോളൂട്ടോ......ഹ.... 
 
ഏട്ടൻ കിടക്കാനായോ.....ഒരു കാര്യം പറയാനുണ്ടാരുന്നു.....എന്താ പറയു....മഹി മോന് ഇന്ദു മോളെ ഇഷ്ടാരുന്നു.....അവന് വേണ്ടി പെണ്ണ് ചോയ്ക്കാൻ വരാനിരുന്നത് ഞങ്ങള്......പെട്ടന്ന് കല്യാണ കത്ത് കിട്ടി......ഇനി......നീയെന്താ ഈ പറയണേ...നടക്കില്ല അത്.....ചെറുപ്പത്തിലേ ഉറപ്പിച്ചതല്ലേ......അവർക്കും പരസ്പരം ഇഷ്ടാണ്.....ഇനിയും ഒരു പ്രശ്നം ഉണ്ടാക്കരുത്....അപേക്ഷിക്കയാണ്.....കിടന്നോളു പോയി....ഇതാരും അറിയണ്ട....കുട്ടികള് പോലും.... 
 
ടോ ഇന്ദു....എന്താ.....താനെന്താടോ എന്നെ കടിച്ചു കീറാൻ വരുന്നത്......ഒന്നുല്ല.....നാളെ താൻ ഫ്രീയാണെ അമ്പലത്തിൽ വരുന്നോ എന്‍റെ കൂടെ.....(മനസ്സിൽ - എന്തിന് എന്നെ വേണ്ടാത്തവരുടെ കൂടെ ഞാനെന്തിനാ വരുന്നേ ) ഹാ നോക്കാം..... 
 
അമ്മാവാ ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരം...ശ്രീ വന്നാ ഇരിക്കാൻ പറയു വേഗം വരാം......ഹ എവിടേം തങ്ങണ്ട പെട്ടന്ന് വന്നോളൂ..... 
 
അല്ല ഇന്ദു ആരേം സ്നേഹിച്ചിട്ടില്ലേ ? (എല്ലാം അറിഞ്ഞിട്ടും ഇങ്ങേരെന്താ ഇങ്ങനെ - മനസ്സിൽ )... താനെന്തേലും ഒന്ന് സംസാരികടോ....നടക്കു വേഗം....ഇതെന്ത് സാധനം. 
 
(തിരിച്ചു വരുമ്പോൾ മനസ്സിൽ - കത്തിന്റെ കാര്യം ചോയ്ച്ചാലോ ?) 
അല്ല മഹിയെട്ടാ........ബാലാ.....അഹ്....ശ്രീയോ...വാ തന്നെ വീട്ടിൽ പ്രതീക്ഷിച്ചു നടക്കാരുന്നു......ഹമ്....കഴിഞ്ഞോ ദർശനം.....ഹാ.....അല്ല ശ്രീ താനെങ്ങനെയാടോ ഇതിനെ സഹിക്കണേ ? ഇത്ര നേരം നടന്നിട്ട് കമാ ന്നൊരക്ഷരം മിണ്ടീട്ടില്ല....ഹ അവളെങ്ങനെയാ.....വാ നമുക്ക് വീട്ടിലോട്ട് പോവാം.... 
 
അല്ലേടാ ശ്രീ നിങ്ങള് ചെറുപ്പം തൊട്ടുള്ള ഇഷ്ടാണോ......ആയെന്തേ നീ അങ്ങനെ ചോയ്ക്കാൻ.....അല്ല ഒരു രസല്ലേ കളികൂട്ടുകാരിയെ കല്യാണം കഴിക്കാൻ ന്ന് പറയണത്....ഭാഗ്യം ചെയ്യണം......നിനക്ക് അറിയോ എനിക്ക് ഇന്ദു നെ ഇഷ്ടാരുന്നു...അമ്മ അമ്മാവനോട് പറയന്നിരുന്നതാ....ഭാഗ്യല്ല....അവള് നിനക്കുള്ളതാ......🙂......ദൈവമേ ഇവനും.....അപ്പൊ ഞാനെങ്ങാനും ആഹ് കത്തുകൾ അയച്ചിരുന്നേൽ.....എനിക്കെന്റെ ബാലയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ......ഇല്ല......ഞാനതിനു സമ്മതിക്കില്ല...... 
 
അങ്ങനെ കല്യാണത്തിന്റെ അന്ന് രാവിലെ.....മഹി അവൾടെ ഏട്ടന്റെ സ്ഥാനത്തു നിന്ന് നീയെല്ലാം ചെയ്യണം കേട്ടോ....ആഹ് അമ്മാവാ ആ ഭാഗ്യമെങ്കിലും ഇണ്ടാവുമല്ലോ......
അമ്മ എങ്ങോട്ടാ....ഇത് ഇന്ദു ന് കൊടുക്കാൻ വെച്ചതാ.....നിന്‍റെ കൈയ് പിടിച്ചു വരുമ്പോ....ഇനീപ്പോ.....തരു ഇങ്ങു ഞാൻ കൊടുക്കാം.....മോനെ അത്.....ഇല്ലമ്മേ.....ഞാൻ കൊടുക്കും....അവസാനമായി എനിക്കവളോട് സംസാരിക്കണം..... 
 
ഇന്ദു.....ആരിത് മഹിയെട്ടനോ....എന്താ....ഇത് അമ്മ തരാൻ പറഞ്ഞു....എന്താത്...അമ്മേടെ പാലക്കാ മാല.....ഇന്ദുന് തരാൻ വെച്ചിരുന്നതാ......ഹാ തന്നോളൂ....എനിക്ക്....ഇന്ദുനോട്.....പറഞ്ഞോളൂ...എന്തിനാ ഈ മുഖവര......അത്.....ഇന്ദു എങ്ങനെ എടുക്കും എന്നറിയില്ല.....ഇപ്പൊ പറയാമോ എന്നും അറിയില്ല.....എനിക്ക് ഇന്ദു നെ ഇഷ്ടമായിരുന്നു....അത് പറയാനാ ഞങ്ങൾ ഇങ്ങോട്ട് വന്നത്...... 
 
ഈശ്വരാ......അപ്പൊ.......ഞാനയച്ച കത്ത്......എന്ത് കത്ത്......ഞാൻ കുറെ കത്തുകൾ അയച്ചിരുന്നു മഹിയേട്ടന്. മറുപടിയൊന്നും കിട്ടാതായപ്പോ ഞാനീ കല്യാണത്തിന് സമ്മതിച്ചത്.....എനിക്ക് ഒന്നും കിട്ടില്ല.......ചതിച്ചോ ഈശ്വരാ......ഞാൻ......😢 
 
മോളെ ബാലെ മുഹൂർത്തമായി.....വരൂ......! 
 
 
 
Dr. Deeya Balakrishnan