പിറ്റേന്ന് നേരം പുലരുമ്പോൾ ട്രെയിൻ കേരളത്തിലേക്ക് എത്തി. നേരത്തെ ഉണർന്ന മീര ജനലിലൂടെ കാഴ്ച കൾ കാണുകയായിരുന്നു. പച്ച പട്ടു വിരിച്ച വയലലകളും മറ്റു കൃഷി ഇടങ്ങളും അതിനിടയിലെ കൊച്ചു വീടുകളും മീരയേ അത്ഭുതപെടുത്തി. ഏതാണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോൾ ട്രെയിൻ കൊല്ലത്തെ സ്റ്റേഷനിൽ എത്തി. ബാഗും എടുത്ത് അവർ പുറത്തിറങ്ങി. അവരെ കാത്ത് പാറുവിന്റെ അച്ഛന്റെ നിർദേശ മനുസരിച് ഡ്രൈവർ രാമേട്ടൻ ഉണ്ടായിരുന്നു. തന്റെ യും മീരയുടയും ബാഗ് ഡിക്കിയിൽ ആക്കികൊണ്ട് പാർവതി രാമേട്ടാനെ മീരക്ക് പരിചയപ്പെടുത്തി\"രാമേട്ട ഇത് മീര എന്റെ കൂട്ടുകാരി,... മീരെ ഇത് രാമേട്ടൻ ഞ