ഭീഷണമായ നമ്മുടെ ഈ സമൂഹത്തെ എന്തിനോടാണ് നാം ഉപമിക്കുക??
പെട്ടെന്ന് ഒരു മറുപടി പറയാൻ സാധിക്കുന്നില്ല അല്ലേ??
എങ്കിൽ തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ പച്ചയായ മനുഷ്യജീവിതത്തിന്റ ബന്ധങ്ങളുടെയും, അനുഭവങ്ങളുടെയും, കഥപറയുന്ന ഈ കഥയ്ക്ക് ഒരുപക്ഷേ പറഞ്ഞുതരാൻ സാധിച്ചേക്കും.
ഇത് ജാതി ബോധത്താലും, വർഗീയ ബോധത്താലും, സംസ്ഥാപനം ചെയ്യപ്പെട്ട നമ്മുടെ കപട ലോകത്തിലൂടെ യാഥാർത്ഥ്യങ്ങളുടെ വേരുകൾ തേടി ഗോവിന്ദ് എന്ന ഇരുപത്തിയാറുകാരൻ നടത്തുന്ന സത്യാന്വേഷണയാത്രയുടെ കഥയാണ്. ആ യാത്രയിൽ സ്വന്തം ജീവിതം പോലും സമൂഹത്തിന് മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഈ കപട ലോകത്തിന്റെ ചിന്തകളെയും, കടമകളെയും, ആചാരങ്ങളെയും അവൻ ചോദ്യം ചെയ്യുകയാണ്.
നാളെ മുതൽ അക്ഷരതാളുകളിൽ പ്രസിദ്ധീകരിക്കുന്ന 'ദൈവത്തിന്റെ അപരാധം' എന്ന തുടർകഥയ്ക്ക് മറ്റുള്ള എഴുത്തുകാർക്ക് കൊടുക്കാറുള്ളതുപോലെയുള്ള എല്ലാ സപ്പോർട്ടും ഞാനും പ്രതീക്ഷിക്കുന്നു 🤓.
പ്രതാപ്. എസ്. ബാബു.