✍🏻 *kiza🦋*
"എടീ ഫൗസിയേ.... ഇയ്യ് വന്നോ... എന്നിട്ടെന്താ റൂമിലെന്നെ ഇരിക്കണേ.... വാ നമ്മക്ക് ബാൽക്കണിയിലിരുന്ന് സംസാരിക്കാം....... എന്താടീ അനക്ക് പറ്റി..... അൻറെ മുഖം വെല്ലാണ്ടായ്ക്കണല്ലോ..... ഞാൻ നിന്നോടാ ചോദിക്കണേ..... ഇയ്യ് കരഞ്ഞോ....."
"സാലീ..... എനക്ക് പറ്റ്ണില്ലടീ...... ഷാദി ഇല്ലാത്തൊരു ജീവിതം എനിക്ക് വേണ്ട സാലീ...... നീയൊന്ന് ഉപ്പാനീം ഉമ്മാനീം പറഞ്ഞ് മനസ്സിലാക്ക്....."
" എന്തൊക്കെ ഇയ്യ് പറയണേ.... ഓരെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഇഷ്ടമില്ലാഞ്ഞിട്ടുംകൂടി ഈവിവാഹത്തിന് നീ തയ്യാറായേ...... എന്നിട്ട് ഇപ്പൊ എന്ത് പറ്റി.....
നീ കരയാതിരിക്ക്.... ഇനി വരുന്ന വഴിയിൽ നീഎങ്ങാനുന ഷാദീനെ കണ്ടോ ......."
സാലിടെ ചോദ്യത്തിന് മറുപടി പറയുന്നതിനു മുൻപേ ഞാൻ പൊട്ടിക്കരഞ്ഞു ......
"അപ്പോ അതാണ് കാര്യം....നിന്നെ വേദനിപ്പിക്കുന്ന രീതിയിൽ ഷാദി സംസാരിച്ചിട്ടുണ്ടാവുല്ലേ...."
" മ്മ്....ഇത് രണ്ടാമത്തെ തവണയാ....ഷാദി ഇങ്ങനെ ......സഹിക്ക്ണില്ല.... ഞങ്ങളെങ്ങനെയായിരുന്നൂന്ന് അനക്ക് അറിയില്ലേ......"
" എടീ സാരല്ലാ.... ഇങ്ങനെ അന്നെ കണ്ട് ഇക്കെന്നെ സഹിക്കിണില്ല ....അപ്പൊ അന്റെ ഉമ്മാക്കും ഉപ്പാക്കും എങ്ങനെയായിരിക്കും.... പടച്ചോന്റെവിധി നീ മറ്റൊരുവനുള്ളതാണേൽ പിന്നെ എന്താടി ചെയ്യാ..... ഷാദിക്ക് ഓർമ്മ നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ അൻറെ കഴുത്തിൽ ഇപ്പൊ '''' ഇർഷാദ്''''ന്ന് കൊത്തിവെച്ച മഹർ ആടികളിച്ചേനെ....."
ഇന്ന് ടൗണിൽ വെച്ച് ഷാദീനെ കണ്ടപ്പോ അവൻ ആരാ എന്ന ചോദ്യം ആവർത്തിച്ചപ്പോൾ പിന്നെ ഒരു വാക്ക് പോലും പറയാനോ കേൾക്കാനോ അവിടെ നിൽക്കാൻ എനിക്കു കഴിയുമായിരുന്നില്ല....... എന്തോ അവനിൽ നിന്നും അകലാൻ കഴിയുന്നില്ല....... മനസ്സ് അനുവദിക്കുന്നില്ല....
സാലിയുടെ ഓരോ വാക്കുകളും എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.....
എല്ലാം മറക്കാൻ ഞാൻ ബാധ്യസ്ഥയാണ് ......ഞാൻ ജീവനുതുല്യം സ്നേഹിച്ച ഷാദി ഇപ്പോ ഇല്ല....... എന്നെ നെഞ്ചിലേറ്റി നടന്ന അവൻറെ ഓർമ്മകളിൽ പോലും ഇന്ന് ഞാനില്ല .....
മറക്കണം..... മറന്നേ പറ്റൂ..... ഞാൻ കാരണം ഒരിക്കലും എൻറെ ഉപ്പയും ഉമ്മയും കുടുംബക്കാരും വിഷമിക്കാൻ പാടില്ല.....
🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️
ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയി.....
🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️
ഇന്നാണ് എൻറെ നിക്കാഹ്.... ഉമ്മയും ഉപ്പയും കണ്ടുപിടിച്ച ഫൈസൽ എന്ന ഒരു ബിസിനസുകാരനുമായി.... നേരിൽ കണ്ടിരുന്നു..... പക്ഷേ ഒരു വാക്കുപോലും ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല..... എന്ത് പറഞ്ഞാലും തലയാട്ടിയും മൂളിയും നിൽക്കും .....
ഇന്നത്തോടുകൂടി ഫൗസിയ തീർത്തും ഇർഷാദിയിൽ നിന്നും അകലുകയാണ് .....
നമ്മടെ കസിൻസെല്ലാരും കൂടി നമ്മളെ ചമയിച്ചൊരുക്കുകയാണ്..... സാലി മുന്നിൽ തന്നെയുണ്ട് ..... നമ്മളൊരു പ്രതിമ കണക്ക് നിന്നുകൊടുത്തു.....
ഓഡിറ്റോറിയത്തിലേക്ക് പോകുന്ന വഴി നിക്കാഹ് കഴിഞ്ഞു അവരെല്ലാം ഓഡിറ്റോറിയത്തിലേക്ക് എത്തിയ വിവരം ആരോ വിളിച്ചു പറഞ്ഞു......
ഉമ്മാൻറെ കണ്ണിലെ തിളക്കം എന്നെ ഏറെ സന്തോഷവതിയാക്കി .......എങ്കിലും...
🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️
എന്തോ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ഷാദിയുടെ സാമിപ്യം എനിക്കനുഭവപ്പെട്ടു ...
ഏറെ ഗംഭീരമായാണ് ഓഡിറ്റോറിയമെല്ലാം ഒരുക്കിയിരിക്കുന്നത് .....
എൻറെ കണ്ണുകൾ ആർക്കോവേണ്ടി തിരയുകയാണ്...... ഒടുവിൽ ഫൈസൽക്കയുമായി സ്റ്റേജിനു മുന്നിൽ നിന്ന് സെൽഫി എടുക്കുന്നവരിൽ ഞാൻ ആ മുഖം കണ്ടു .......അതെ ഷാദി....
സ്റ്റേജിലേക്ക് കയറി കാക്കു ബിസിനസ് ഫ്രണ്ട്സിനെ നിർത്തി ഫോട്ടോ എടുക്കുമ്പോൾ എൻറെ തൊട്ടപ്പുറത്ത് തന്നെയായിരുന്നു ഷാദി....
എൻറെ കണ്ണിൽ നിന്നും വരുന്ന ചുടു നീർത്തുള്ളികൾ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ തലകുനിച്ചു നിന്നു....... ഷാദിയുമായുള്ള ഓരോ ഓർമ്മകളും മുന്നിൽ നിരന്ന് വന്നുകൊണ്ടിരുന്നു........
അവനിട്ട് ഓരോ ഉഗ്രൻ പണി കൊടുക്കുമ്പോൾ അവൻ വേവലാതിപ്പെട്ടു പരാതി പറയുന്നതും..... അവൻറെ പിണക്കമൊക്കെ മാറ്റാൻ ഞാൻ പാടുപെടുന്നതും എല്ലാം......
എല്ലാ സന്തോഷവും ഒരൊറ്റ ആക്സിഡൻറിൽ ഇല്ലാതായി........ അവൻറെ ഓർമ്മകളെല്ലാം നഷ്ടമായി...... കൂടെ എനിക്ക് അവനെയും......
ഒന്ന് പൊട്ടി കരയാൻ പോലും കഴിയാതെ ഞാൻ പ്രതിമ കണക്കെ നിന്നു.........
ഞാൻ ഫൈസൽക്കാന്റെ പാതിയായിമാറിയിരിക്കുന്നു... എല്ലാം മറക്കണം...... പക്ഷേ എന്നെക്കൊണ്ട് അതിന് കഴിയുമോ .....
എല്ലാം ഓർത്തങ്ങനെ നിൽക്കുമ്പോഴാണ് പിൻകഴുത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്..... മഹറ് കഴുത്തിൽവീണപ്പോൾ എൻറെ ശരീരം മുഴുവൻ ഒരു കറണ്ട് പാസ് ചെയ്തു......
ഞാൻ ആരുടെയും മുഖത്ത് നോക്കാതെ താഴത്തേക്ക് നോക്കി തന്നെ നിന്നു.......
രാത്രിയിൽ കണ്ണീർ പൊഴിക്കുമ്പോൾ സാലി സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും നമ്മളെ കണ്ണീരിനെ തടയാൻ എനിക്കും അവൾക്കും കഴിഞ്ഞില്ല....
🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️ 🔸️
" എടി ഷാലു.... പിന്ന് മെല്ലെ കുത്തെടി... എൻറെ ഫൗസിയെ വേദനിപ്പിക്കല്ലേ...."
" ഹാ...ന്റെ സാലീ.. ഞാൻ മെല്ലെന്നെ കുത്തണേ.... അല്ല ഇവളെ കാറ്റ് പോയോ.... എപ്പം തുടങ്ങിയതാ ഈഇരുത്തം..... ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല പെണ്ണ്...."
" എടി... ഇങ്ങളെ കഴിഞ്ഞ ഒന്ന് റൂമിന് പുറത്തിറങ്ങോ...... എനിക്കൊന്ന് തനിച്ചിരിക്കാനാ....."
" മ്മ്..... ഞങ്ങളെ കഴിഞ്ഞു...... എടീ എന്ത് മൊഞ്ചാ എൻറെ ഹൗസിയെ കാണാൻ.... ഫൈസൽക്കാ ഇവളെ ഇപ്പൊകണ്ട വൈകുന്നേരംവരെഒന്നും കാത്തുക്കൂലാ... ഇവളെ പൊക്കിക്കൊണ്ടങ്ങ് പോകും...."
" ഹ..ഹ..ഹ... അത് ശരിയാ.... പിന്നെ വേഗം വരണട്ടോ.... 9 മണിക്ക് പുറപ്പെടേണ്ടതാ...."
"മ്മ്..."
നമ്മളൊന്നും കൊടുത്തു.... അവര് റൂമിന് പുറത്തിറങ്ങിയതും നമ്മളൊന്ന് ദീർഘ ശ്വാസം വലിച്ചു വിട്ടു ......
അല്ല നിങ്ങളോട് പറയാൻ മറന്നല്ലേ.... ഇന്നാണ് നമ്മടെ കല്യാണം.... രണ്ടും ഒരു ഓഡിറ്റോറിയത്തിലാ നടക്കണേ.... ഇന്നലെ നടന്നോട്ത്തല്ല മറ്റൊരു ഓഡിറ്റോറിയത്തിൽ..... രാവിലെ മുതൽ ഉപ്പയും ഉമ്മയും ചിരിച്ചു ഉള്ള നടത്തമെല്ലാം കണ്ടപ്പോൾ നമ്മൾ ഹാപ്പിയായി....
എങ്കിലും എവിടെയോ ഒരു സങ്കടം കെട്ടിനിന്നു.....
" ടീ..... കഴിഞ്ഞില്ലേ സമയമായി..."
" ഹാ...ഞാനിതാ വര്ണൂ...."
പിന്നീട് ഓരോന്നും ചിന്തിച്ച് നമ്മള് സമയം നീക്കി.....
ഇപ്പോ മ്മള് സ്റ്റേജിലാ ഉള്ളേ.... എൻറെ അപ്പുറത്തെന്നെ ഫൈസൽക്കയും ഉണ്ട്.......
ഷാദിടെ സാമീപ്യം അറിയുന്നുണ്ടെങ്കിലും ഞാൻ തലയുയർത്തി നോക്കിയില്ല ....കാരണം ഇപ്പൊ ഇവിടെ എന്തായാലും ഓൻ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല..... ഇപ്പൊ ഓനെ കണ്ടാൽ ഞാൻ പോലുമറിയാതെ പൊട്ടി കരഞ്ഞു പോകും...... അതുകൊണ്ട് തന്നെ ഞാൻ തല താഴ്ത്തിയുള്ള നിൽപ്പ് തുടർന്നു.......
പെട്ടെന്നാണ് ഇന്റെ കയ്യിൽ ആരോപിച്ചിയത്...... നമ്മള് വേദന കൊണ്ട് നേരെ നോക്കിയത് പിച്ചിയ ആളെഅല്ല ....മറിച്ച് മുന്നിലേക്കാണ്.....
മുന്നിലേക്ക് നോക്കിയ ഞമ്മള് ഞെട്ടി ......എല്ലാവരും വരിക്ക് നിന്ന് നമ്മടെ സൈഡിലേക്ക് ചൂണ്ടിക്കാണിക്കുകയാണ്.... നമ്മളിതെല്ലാം കണ്ട് അന്തംവിട്ട് സൈഡിലേക്ക് തിരിഞ്ഞു നോക്കിയതും ഫൈസൽക്കാ മുഖം മറച്ചുള്ള തൊപ്പി തലയിൽ നിന്നും എടുത്തതും ഒരുമിച്ചായിരുന്നു........
തൊപ്പിയൂരി നമ്മളെ മുന്നിൽ നിന്ന് 32 പല്ലും കാട്ടി ചിരിക്കുന്ന ആളെ കണ്ട് എൻറെ ചുണ്ടുകൾ മന്ത്രിച്ചു ......ഷാദി.....
നമ്മളോടൊപ്പം ഇത്രയും നേരം നിന്നിരുന്നത് ഫൈസൽക്ക അല്ല മറിച്ച് ഷാദിയാണെന്നറിഞ്ഞതും പിന്നൊന്നും നോക്കിയില്ല.... ഞാൻ ആ നെഞ്ചോട് ചേർന്നുനിന്ന് പൊട്ടിക്കരഞ്ഞു........
" അയ്യേ.... എൻറെ പെണ്ണ് കരയാണോ.... എപ്പോഴും എനിക്കിട്ടല്ലേ പണിയല്.... ഇപ്പോ ഞാനൊന്ന് തിരിച്ച് പണിതതാ.....
ഈ കഴിഞ്ഞുപോയ ആഴ്ചയിലെ 3 ദിവസമല്ലേ നീ തലകറങ്ങിവീണുന്നും നിനക്ക് സീരിയസ് ആണെന്നും ഹാർട്ടിനാണ് പ്രശ്നമാണെന്നും ഒക്കെ പറഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന icu യുക്ക് മുന്നിൽ പച്ച വെള്ളം കുടിക്കാതെ എന്നെ നിർത്തിച്ചത്.......
ഇതിനെല്ലാം പകരമായി ഞാൻ ഇതേ ചെയ്തുള്ളൂ എന്ന് ഓർത്തു നീ ആശ്വസിക്കല്ലേ വേണ്ടേ...."
കരയുന്ന ഇടയിൽ കാതോരം വന്ന് ഷാദി മൊഴിയുന്ന വാക്കുകൾകേട്ട് ചിരി വന്നെങ്കിലും നമ്മള് മുഖത്ത് ദേഷ്യം പിടിച്ച് ഓനെ പൊതിരെ തല്ലി........
ഓരോ നമ്മടെ കുരുത്തംകെട്ട പ്ലാനിനും കൂട്ടുനിൽക്കുന്ന എല്ലാവരും ഇപ്പോൾ ആ തെണ്ടീടെ കൂടെചേർന്ന് നമ്മക്ക് ഒരു ഉഗ്രൻ പണിയല്ലേ തന്നത്.... എന്തിന് പറയുന്നു എൻറെ ഉപ്പയും ഉമ്മയും വരെ.......🤭🤭🤭🤭
♦️ ♦️ ♦️ ♦️ ♦️ ♦️ ♦️ ♦️ ♦️ ♦️ ♦️
അല്ല മക്കളെ...... നിങ്ങൾക്ക് ഓളെ മാത്രം മതിയോ..... നമ്മള് പറയുന്നതൊന്നും കേൾക്കണ്ടേ......
എന്നും നമ്മക്ക് പണി തരുന്ന ഓള്ക്ക് തിരിച്ചു കൊടുത്ത ഒരു ചെറിയ പണിയാണിത്......
പക്ഷേ എൻറെ പെണ്ണ് ഇത് കാരണം ഒരുപാട് കണ്ണീർ പൊഴിച്ചിട്ടുണ്ട്.......
എന്നും അവളെ കൂടെ നിൽക്കുന്നവരെല്ലാം എൻറെ കൂടെ നിന്ന് സപ്പോർട്ട് ചെയ്തത്കൊണ്ട് നമ്മള് വിചാരിച്ച പോലെന്നെ കാര്യങ്ങള് ഭംഗിയായി നടന്നു..... ഫൈസൽ എൻറെ ബെസ്റ്റി ആയതിനാല് അവനും എൻറെ കൂടെ നിന്നു......
ഇന്നലെ എൻറെയും ഫൗസീടെയും നിക്കാഹെന്നായിരുന്നു......
ഇന്നലെ ഓളെ ഉപ്പ എനിക്ക് അവളെ നൽകി...... അപ്പൊ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു......
അവളുടെ കഴുത്തിൽ മഹാറയിണിക്കുമ്പോൾ ഓള് മുഖത്തേക്ക് നോക്കരുതേ എന്ന ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ ......അപ്പോ ഓളെങ്ങാനും നോക്കിയിരുന്നെങ്കിൽ അല്ലേൽ ഓള് '''' SHADI 💘FOUZI""'എന്ന് കൊത്തിവെച്ച ആ മെഹറിൽ നോക്കിയിരുന്നെങ്കിൽ എല്ലാം ഇന്നലെ തോടുകൂടി തീർന്നേനെ.....
അവൾക്ക് നടന്നതെല്ലാം പറഞ്ഞു കൊടുത്തപ്പോൾ പെണ്ണ് നമ്മളെ തുറിച്ചുനോക്കി ഓളെ തലയിലെന്നെ ഒരു കൊട്ട് കൊടുത്തു......
അങ്ങനെ എല്ലാം ഭംഗിയായി അവസാനിച്ചു......
അവളുമായി വീട്ടിൽ കയറുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ......"""" പടച്ചോനെ..... ഈ റൂഹ് എന്നിൽ നിന്നും പിരിയുന്നത് വരെ ഇവളെ എൻറെ റൂഹിനെ പാതിയാക്കി ഞാൻ സംരക്ഷിക്കും..... എന്നും ഇങ്ങനെ ❤ഇഷ്കാൽ കൈകോർത്ത്❤ നിൽക്കാൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ......""""
ശുഭം......
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤ഇഷ്കാൽ കൈകോർത്ത് ❤❤
By
kiza🦋