Aksharathalukal

പ്രണയാർദ്രം 19

ഏട്ടൻ...... ഏട്ടൻ എപ്പോൾ വന്നു????

ഇപ്പോ വന്നതേ ഉള്ളടി..
കൊഴപ്പൊന്നുമില്ലല്ലോ??


ഇല്ലേട്ടാ


ശ്രെദ്ധിക്കണ്ടടി???

അറിഞ്ഞോണ്ടല്ല ...
തെന്നിയതാ......

മ്മ്.
അല്ല എവിടെ നിന്റെ ഗൗതം ??

അതും ചോദിച്ചു തിരിഞ്ഞതും വീട്ടിലെ സകലമാന ആളുകളും ശബ്ദം കേട്ടവിടെ ഹാജർ വെച്ചിരുന്നു.

അവളുടെ കണ്ണുകൾ സ്റ്റേയർ ഇറങ്ങി വരുന്ന ഗൗതമിൽ തങ്ങി നിന്നു.
പെട്ടെന്ന് കാൽ സ്ലിപ് ആയതും അവൻ ഒരു വിധം ബാലൻസ് ചെയ്ത് നിന്നു.

ഗൗതം..... Are യൂ ok??

യാ.... മാൻ...
ഇങ്ങോട്ട് വരണ്ട. ഇവിടെ നല്ല എണ്ണ മെഴുക്കു ഉണ്ട്....

അങ്ങോട്ടേക് നടക്കാൻ തുടങ്ങിയ ദീപുവിനെ തടഞ്ഞു കൊണ്ടു ഗൗതം പറഞ്ഞു.

ആരാ ഇപ്പൊ എണ്ണ ഇവിടെ ഒഴിക്കാൻ.... കയ്യിന്ന് പോയതാവും...
 അതാണല്ലേ...... ദേവൂട്ടീം വീഴാൻ പോയി. ഞാൻ പിടിച്ചോണ്ട് ഒന്നും പറ്റിയില്ല.


ഏഹ്......ആരു......??........ ദേവുവോ??
വീണെന്നോ???
എന്തേലും പറ്റിയോടി??
വെപ്രാളത്തോടെ അവൾക്കരികിലെക്കോടിപ്പോകുന്നവനെ നറു ചിരിയോടെ ദീപു നോക്കി കണ്ടു..

ഒന്നും ഉണ്ടായില്ല ഏട്ടാ. അപ്പോഴേക്കും ദീപുവേട്ടൻ വന്നു.

ഗൗതം ചിരിക്കാനൊരു ശ്രെമം നടത്തിയെങ്കിലും അവളെക്കുറിച്ചുള്ള ആശങ്കയലാവാം അത് വിഭലമായി.

ഗായമ്മ ജാനകിയെ സൂക്ഷിച്ചു നോക്കി.
എടത്തി ഞാനും ജാനകി ചേച്ചീ കിച്ചണിൽ ഉണ്ടാരുന്നു ഈ നേരം വരെ. അവരിങ്ങോട്ട് വന്നിട്ടില്ല...

ഹേമയുടെ മറുപടിയിൽ തൃപ്തികരമായി അവരൊന്നു മൂളി.എന്തായാലും അവിടെയൊന്നു തുടച്ചിട് ജാനകി..
അവർ സമ്മതപൂർവ്വം തലയാട്ടി.

ദീപുവിന്റെ മിഴികൾ ആരെയോ പരതിയെന്നോണം ചുറ്റും ചലിച്ചു കൊണ്ടിരുന്നു.

ഏട്ടാ..... എട്ടോയ്.... ആളിവിടെ ഇല്ലാട്ടോ.
റൂമിലാവും... എക്സാം ആയതോണ്ട് ഫുൾ പഠിപ്പിലാ കക്ഷി........

മുന്നോട്ട് നടന്നു ദീപുവിന്റെ കാതിൽ അത് പറയുമ്പോൾ അവളുടെ ചൊടികളിൽ കുസൃതി കലർന്നൊരു ചിരി വിരിഞ്ഞു.

ഒന്നു ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൻ അകത്തേക്കു നടന്നു.

എല്ലാവരും ദീപുവിനോട് വിശേഷങ്ങൾ ചോദിക്കലും സൽകരിക്കലുമായി മുന്നോട്ട് പോയപ്പോൾ ഗൗതം ദേവുവിനെ പിടിച്ചു അടുത്ത് കണ്ട മുറിയിൽ കയറി വാതിലടച്ചു.

എന്താ..... എന്താ ഏട്ടാ???


പേടിച്ചു വിറച്ച സ്വരമോടെയുള്ള അവളുടെ ചോദ്യത്തിന് കടുപ്പിച്ചൊരു നോട്ടമാണവൻ നൽകിയത്.


എന്തിനാ ഇങ്ങനെ നോക്കണേ???
നിക്ക്.... പേടിയാ..

പേടിക്കണം.
എന്ത് ശ്രെദ്ധയാ ദേവു നിനക്ക്?
വീണിരുനെങ്കിലോ??

അതിന് വീണില്ലല്ലോ....
ദീപുവേട്ടൻ വന്നില്ലേ???

അവൻ വന്നില്ലെങ്കിലോ???

അവൾ ഒന്നും മിണ്ടിയില്ല.


നിന്നോട് പറഞ്ഞതല്ലേ ഞാൻ വന്നിട്ട് പുറത്തേക് നടക്കാൻ പോകാന്ന്...
ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും ആട് കിടന്നെടുത് പൂട പോലുമില്ല...

വയറ്റിൽ കൊച്ചോണ്ടായിപോയി. ഇല്ലേൽ ഒന്ന് പൊട്ടിച്ചേനെ....


അവന്റെ ദേഷ്യത്തിൽ ഉള്ള ഭാവം കണ്ടപ്പോൾ ഒന്ന് ഭയന്നെങ്കിലും അടുത്ത നിമിഷം അവളവന്റെ മുഖം കയ്യിലെടുത്തു ചുണ്ടുകളിൽ ചുണ്ട് കോർത്തു.

ആദ്യമൊന്നു പതറിയെങ്കിലും അവനും വീറോടെ അവളുടെ ചുണ്ടിലെ തേൻ നുകർന്നു...
കൈകൾ തെന്നിനീങ്ങിയ സാരിതലപ്പിനിടയിലൂടെ അവളുടെ വയറിൽ മൃദുവായി തഴുകിക്കൊണ്ടിരുന്നു.

ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്ന അവളെ കണ്ടപ്പോൾ അവനവളെ തന്നിൽ നിന്നടർത്തി മാറ്റി...

എന്താടി....പെണ്ണെ...... ക്ഷീണിച്ചു പോയോ????
ഏഹ്???
തത്കാലം നീ മുൻകൈ എടുത്തതായത്കൊണ്ടും ഇവിടിപ്പോൾ മറ്റുള്ളവർ ഉള്ളത് കൊണ്ടും ഞാനിപ്പോ വെറുതെ വിടുവാ....
പക്ഷെ ഇതിനൊക്കെ പലിശയും പലിശടെ കൂട്ടു പലിശയുമടക്കം ഞാൻ ഈടാക്കും മോളെ.....

അവന്റെ ചെയ്തികളും വർത്തമാനവും അവളിൽ നാണത്തിന്റെ വിത്തുകൾ പാകി..
അറിയാതെ താണുപോയ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ
പഴയ രൗദ്രഭാവം വെടിഞ്ഞു ആ മിഴികളിൽ കുസൃതി കലർന്നിരുന്നു.

ഇങ്ങനെ നാണിക്കാതെടി.......
എന്റെ കണ്ട്രോൾ പോകും.
വാ......
ഇനിയിവിടെ നിന്നാൽ വേറെ പലതും നടക്കും.... അതോണ്ട് നമുക്ക് പുറത്തൊക്കെയൊന്നു നടന്നിട്ട് വരാം.

അവന്റെ കൈകളിൽ തൂങ്ങി പുറത്തേക് നടക്കുമ്പോഴും അവളുടെ കണ്ണുകൾ സ്റ്റേയറിനരികിലേക് ഇടയ്ക്കിടെ പാളി വീണു.
എന്നാലും ആരാവും അവിടെ????
എണ്ണ മനപ്പൂർവം ഒഴിചപോലുണ്ട്.
തന്നെ വീഴ്ത്താൻ മനപ്പൂർവം?????
കൈകൾ വയറിൽ അമർന്നു....

ചേർത്ത് പിടിച്ച കൈകളുടെ സുരക്ഷിതത്വത്തിൽ എന്തോ ആ പേടിയകന്ന് പോയി.......


----------------------------------


ഏതാ ചന്ദ്രേട്ടാ ആ പയ്യൻ???
കണ്ടു നല്ല പരിചയം. പക്ഷെ ആരാണെന്ന് അങ്ങോട്ട് മനസിലായില്ല.
അടിച്ചു വാരി പുറത്തേക് കളയാൻ ചെല്ലുമ്പോഴാണ് ജാനമ്മ ചന്ദ്രേട്ടനെ കാണുന്നത്. ഉള്ളിലെ ആകാംഷ അവരയോളോട് ചോദിച്ചു.

മനസിലായില്ലേ ജാനകിക്ക്???

രഘു സർ ന്റെ പെങ്ങളുടെ മോനാ. നന്ദിനിയുടെ.
ദീപക്. ദീപുന്നാ വിളിക്കണേ.
പണ്ടിവിടെ വളർന്ന കുട്ടിയാ...ആളിപ്പം 
ആകെ മാറി. മനസിലാവണേ ഇല്ല.

മ്മ്...

അല്ല ജാനകി അവിടെന്താ ബഹളം കേട്ടെ??
എണ്ണയൊഴിച്ചൂന്നോ മറ്റോ???

ഞാനും ഇപ്പൊ അതാ ആലോചിച്ചേ..
ദേവൂട്ടി വീണേനെ.....
ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്.

എന്നാലും അവിടെങ്ങനെ????


ആരേലും ഒഴിക്കാണ്ട് വരുവോ ചന്ദ്രേട്ടാ??

നീയാരുടെ കാര്യാ പറയണേ???

വേറാരാ ഇവിടുത്തെ കൊച്ചമ്പ്രാട്ടി ഗൗരി.
ഞാൻ കണ്ടതാ രാവിലെ എല്ലാരും എത്തണെനു മുൻപേ അടുക്കളേന്ന് കുപ്പിയിൽ എണ്ണ പകർത്തി പോണത്.......
അതിതിനാണെന്ന് കരുതിയില്ല.
ഞാനാരോടും പറഞ്ഞിട്ടില്ല....
പക്ഷെ ഞാനൊന്ന് കാണണുണ്ട് അവളെ . എനിക്കറിയണം എന്തിനാ ഇങ്ങനെ ചെയ്തതെന്ന്???
എനിക്കെന്റെ മോളെ പോലെയാ ദേവൂട്ടി.
അവളെ ദ്രോഹിക്കാൻ നോക്കിയാൽ ഞാൻ വെറുതെ ഇരിക്കില്ല...
അവരുടെ വാക്കുകളിൽ അമർഷം അടങ്ങിയിരുന്നു.

വേണ്ടാത്ത പ്രേശ്നത്തിനൊന്നും പോകണ്ട. നമ്മളിവിടുത്തെ അന്നം കൊണ്ടു കഴിയുന്നവരാ. പിന്നെ എന്തേലുമുണ്ടെൽ ഗൗതം മോനെ അറിയിക്കണതാ നല്ലത്....

അവരൊന്നു മൂളി..

എന്നാലിതെല്ലാം കേട്ട് മൂന്നാമതൊരാൾ അവിടെയുണ്ടെന്നതവരറിഞ്ഞില്ല.


(തുടരും)



പഠിച്ചു മടുത്തപ്പോൾ എഴുതിയതാ.
മടുപ്പ് പോയത് കൊണ്ടു ഇവിടെ വെച്ചു നിർത്തുവാ.
സോറി ഓൾ & താങ്ക്സ് ഫോർ understanding.


പ്രണയാർദ്രം 20

പ്രണയാർദ്രം 20

4.7
5054

പഠിച്ചു മടുത്തു പുസ്തകങ്ങളിലേക്ക് തല ചായിച്ചിരിക്കുമ്പോഴാണ് മുന്നിലൊരു നിഴലനക്കം ഗൗരി കാണുന്നത്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നോക്കുമ്പോൾ കണ്ട കാഴ്ച്ച ഒരു വേള അവളിൽ ആശ്‌ചര്യം നിറച്ചു. ദീപുവേട്ടൻ!!! ചുണ്ടുകൾ മന്ത്രിക്കുമ്പോൾ മനസ് സന്തോഷത്താൽ നിറയുന്നതവളറിയുന്നുണ്ടായിരുന്നു. എന്നാൽ ആ കണ്ണുകളിലെ ഭാവം അവൾക്കന്യമായിരുന്നു. കോപമാണോ ദൈന്യതയാണോ മുന്നിട്ടു നിൽക്കുന്നതെന്നറിയില്ല. അറിയാതെ തുളുമ്പിയ മിഴികൾ അവനിൽ നിന്നും മറക്കാനായി തല കുമ്പിട്ടു നിൽകുമ്പോൾ അടുത്തേക് വരുന്ന കാൽപെരുമാറ്റത്തിൽ ഹൃദയം അതിവേഗം മിടിക്കുന്നത് അടക്കി നിർത്താൻ ഗൗരി വല്ലാ