Aksharathalukal

A Stranger

                          A Stranger
                       അജ്ഞാതൻ

         അച്ഛൻ കൂടെയില്ലതെയുള്ള എൻ്റെ ആദ്യത്തെ ഒറ്റയ്ക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്.ഒരുപാട് യാത്രക്കാരിൽ നിന്നും ഞാൻ അയാളെ മാത്രം ശ്രദ്ധിക്കാൻ കാരണം എന്താണെന്ന് അറിയില്ല.

ആദ്യമായി അയാളെ കാണുമ്പോൾ കൂടെയുള്ള യാത്രക്കാരോടൊപ്പം തമാശകളൊക്കെ പറഞ്ഞു ചിരിക്കുകയായിരുന്നു.പിന്നീടുള്ള മിക്ക ദിവസങ്ങളിലും ഞാൻ അയാളെ ചെറുതായിട്ടു ശ്രദ്ധിക്കാൻ തുടങ്ങി.

പതിയെ പതിയെ എല്ലാം ദിവസവും എൻ്റെ ശ്രദ്ധ അയാളിലേക്ക് മാത്രമായി മാറി.

ഏതെങ്കിലും ഒരു ദിവസം അയാളെ കാണാതിരുന്നാൽ ആ ദിവസം മൊത്തം ഒരു ഉന്മേഷം ഉണ്ടാവുകയില്ല.

അങ്ങനെ കോളേജ് ലൈഫിലെ ആദ്യത്തെ രണ്ടു വർഷം കഴിഞ്ഞു.കൃത്യമായിട്ടു പറഞ്ഞാൽ ഞാൻ അയാളെ കാണാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞു.പക്ഷേ,ഇതിനിടയിൽ ഒരിക്കൽ പോലും അയാളുടെ നോട്ടം ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് വന്നിട്ടില്ല.

സത്യം പറഞ്ഞാൽ എൻ്റെ മനസ്സിലെ അയാക്കുള്ള സ്ഥാനം പോലും എന്താണെന്ന് എനിക്കറിയില്ല.പ്രണയമാണോ അതോ വെറുമൊരു കൗതുകമോ? അയാളിൽ ഞാനറിയാത്ത എന്തോ ഒന്ന് എന്നെ ആകർഷിക്കുന്നുണ്ട്, ഇതുവരെ ഒരു പുരുഷനോടും തോന്നാത്ത ഒരുതരം അടുപ്പം...

അന്ന് ഇരുപതാം പിറന്നാൽ ആയിരുന്നു.അച്ഛൻ്റെ കൈയ്യിൽ നിന്നും കിട്ടിയ സമ്മാനമായിരുന്നു ഒരു ഹൈഹീൽ ചെരുപ്പ്.പണ്ട് മുതലേ അച്ഛനോട് ആഗ്രഹം പ്രകടിപ്പിച്ചതായിരുന്നു.അത്,പക്ഷേ കാലിന് നല്ലതല്ല എന്നൊക്കെ പറഞ്ഞ് അന്നൊന്നും വാങ്ങിച്ചു തന്നിരുന്നില്ല.

അന്ന് വളരെ സന്തോഷത്തോടെ ആ ചെരുപ്പൊകെ അണിഞ്ഞു ഞാൻ കോളേജിലേക്ക് പോയി.ആളെ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ട്രെയിൻ ചലിച്ചുതുടങ്ങി.അപ്പോഴതാ,ഓടി കിതച്ച് അയാൾ ട്രെയിനിലേക്ക് ചാടി കയറി.

ഞാൻ അയാളെ നോക്കി ഇന്ന് ആള് മൊത്തം ഒന്ന് മാറിയിരിക്കുന്നു.എപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്ന അയാളുടെ മുഖം അന്ന് തീർത്തും ഗൗരവം നിറഞ്ഞിട്ടാണ് ഉള്ളത്.അയാളുടെ മുഖത്ത് നിന്നും എന്തോ പ്രശ്നം,അയാളെ അലട്ടുന്നുണ്ടെന്ന് തോന്നി.അന്ന് സ്റ്റേഷനിൽ എത്തുന്നത് വരെയും അയാൾ എന്തോ ആലോചനയിൽ തന്നെയായിരുന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ എപ്പോഴും സാവധാനത്തിൽ ഇറങ്ങി പോകാറുള്ള അയാൾ അന്ന് ദൃതിയിൽ ഇറങ്ങിപ്പോയി.ഞാൻ അയാൾ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.

വൈകുന്നേരം പിറന്നാൽ പ്രമാണിച്ച് ഫ്രണ്ട്സൊക്കെ ട്രീറ്റ് വേണമെന്ന് പറഞ്ഞപ്പോൾ അനുസരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു.എല്ലാം   കഴിഞ്ഞു കുറച്ചു ലേറ്റ് ആയിട്ടാണ് സ്റ്റേഷനിൽ എത്തിയത്.ട്രെയിൻ വിടാൻ ഇനി അബ് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഞാൻ ദൃതിയിൽ ട്രെയിനിലേക്ക് കേറാൻ നിന്നതും എൻ്റെ ചെരുപ്പിൻ്റെ ഹീൽ ട്രെയിൻ വാതിലിൽ കുടുങ്ങി ബാലൻസ് തെറ്റി ഞാൻ പിറകിലേക്ക് ആഞ്ഞു. രക്തം,ആംബുലൻസ്,ആശുപത്രി ഇതൊക്കെ ആ നിമിഷം എൻ്റെ മുന്നിലൂടെ മിന്നിമറഞ്ഞു.

പക്ഷേ,അതിനെയൊക്കെ തട്ടി മാറ്റിക്കൊണ്ട് ഞാൻ വീണത് ബലിഷ്ടമായ രണ്ട് കൈകളിലേക്കായിരുന്നു.നിലത്തേക്ക് വീണ്ടില്ലെങ്കിലും വീഴാൻ പോയ ഷോക്കിൽ എൻ്റെ ബോധം മാറയുന്നതിനുമുമ്പ് ഞാൻ കണ്ടു ആ കൈകളുടെ  ഉടമ അയാളാണെന്നുള്ളത്.

ബോധം തെളിയുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു.കൂടെ ഒരു കൂട്ടുകാരിയും.ഞാൻ അവളോട് ഞാനെങ്ങനെ ഇവിടെയെത്തി എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് "എന്നെ ഒരാൾ ഹോസ്പിറ്റലിൽ ആക്കുകയും, എൻ്റെ ഫോണിൽ അവസാനം വിളിച്ചു കണ്ട നമ്പർ അവളുടേതാെണെന്ന് പറഞ്ഞ് അവളെ വിളിക്കുകയും ചെയ്തതാണെന്ന്...."

ഇവൾ പറയുന്ന ആ ഒരാൾ അയാളായിരിക്കുമോ?അയാളുടെ കൈകളിലേക്കല്ലേ ഞാൻ വീണത്.അവൾ വന്നതിന് ശേഷമാണ് അയാൾ പോയതെന്ന് പറഞ്ഞപ്പോൾ,ഞാനവളോട് അയാളുടെ രൂപവും വേഷവും ഒക്കെ ചോദിച്ചപ്പോൾ അയാൾ തന്നെയാണെന്ന് മനസ്സിലായി.മനസ്സിൽ എന്തോ ഒരു സന്തോഷം നിറഞ്ഞു.
പെട്ടെന്നു ഒരു നേഴ്സ് ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു"ട്രിപ്പ് കഴിഞ്ഞു ഇനി നിങ്ങൾക്ക് വീട്ടിലേക്ക് പോകാം."

ഞാൻ കൂട്ടുകാരിയുടെ മുഖത്തേക്ക് നോക്കി.കയ്യിൽ ആകെ നൂറ് രൂപ മാത്രമേ ഉള്ളൂ,എൻ്റെ നോട്ടത്തിൻ്റെ അർഥം മനസ്സിലായതും കയ്യിൽ ഇരുന്നൂറ് രൂപയുണ്ട്,എത്രയാണെന്ന് നമുക്ക് നോക്കാം നീ വാ എന്നും പറഞ്ഞു അവൾ എന്നേയും കൂട്ടി ബിൽ കൗണ്ടറിലേക്ക് നടന്നു.അവിടെ കയ്യിലുള്ള ചീട്ട് കൊടുത്തതും അവിടെയിരുന്ന ചേച്ചി കമ്പ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യിത് നോക്കിയിട്ട് "ഇയാളുടെ ബില്ല് അടയ്ച്ചതാണല്ലോ" എന്ന് പറഞ്ഞൂ.

ഞാനും കൂട്ടുകാരിയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.ആരാണ് അടയ്ച്ചതെന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന ആൾ തന്നെയാണെന്ന് പറഞ്ഞു.

അയാൾ എന്തിനായിരിക്കും എൻ്റെ ബില്ല് അടയ്ച്ചതെന്ന് ചിന്തിച്ചുനിന്നപ്പോഴാണ് ആ ചേച്ചി "നിങ്ങൾക്ക് അയാളെ അറിയില്ലേ" എന്ന് ചോദിച്ചത്.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ കൂട്ടുകാരി പറഞ്ഞു "അയാളെ പരിചയപെട്ടിട്ട് കുറച്ച് ദിവസം ആവുന്നതേയുള്ളു അതാണ്".പക്ഷേ,അതിനുള്ള മറുപടിയായി ആ ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടീ...

പേഷ്യൻ്റ് അയാളുടെ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് വർഷമായി പരിചയമുണ്ട് എന്നാണത്രേ അയാൾ പറഞ്ഞത്,കൂടാതെ അയാൾക്ക് അർജൻ്റായിട്ട് എവിടെയോ പോകാനുണ്ട്,ഞങ്ങൾ ഇവിടേക്ക് വരുകയാണെങ്കിൽ കൊടുക്കണം എന്നും പറഞ്ഞിട്ട് ഒരു കടലാസും അവരെ ഏല്പിച്ചിരുന്നു...

ചേച്ചി തന്ന കടലാസ് തുടികൊട്ടുന്ന ഹൃദയത്തോടെ തുറന്ന് നോക്കി,അതിൽ മനോഹരമായ കൈപടയിൽ ഗുഡ്ബൈ എന്ന് മാത്രമായിരുന്നു എഴുതിയിരുന്നത്,കൂടെ ഒരു ചിരിക്കുന്ന മുഖമുള്ള ഒരു ഇമേജിയും വരച്ചിട്ടുണ്ട്.അവിടെ നിന്നും ഇറങ്ങിയ ശേഷം കൂട്ടുകാരിയുടെ സംശയങ്ങൾക്ക് എന്തൊക്കെയോ മറുപടി കൊടുത്തു..

അന്ന് വീട്ടിലെത്തിയിട്ടും അയാളെ കുറിച്ച് തന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്.ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങൾ മനസ്സിൽ കുമിഞ്ഞു കൂടിയപ്പോൾ പിറ്റേ ദിവസം തന്നെ അയാളെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചുപ്പിച്ചിട്ട് കിടന്നു.

പക്ഷേ,പിറ്റേ ദിവസം എന്നല്ല പിന്നീടൊരിക്കല്ലും ഞാൻ അയാളെ കണ്ടില്ല.അയാളെക്കുറിച്ച് ഒന്ന് അന്വേഷിക്കാം എന്ന് വെച്ചാൽ പോലും എവിടെ പോയി അന്വേഷിക്കാൻ!അയാളുടെ പേരോ സ്ഥലമോ ഒന്നും തന്നെ എനിക്കറിയില്ല.അയാൾ എവിടെ നിന്ന് വന്നെന്നോ,ഇപ്പോൾ എവിടേക്കു പോയെന്നോ ഒന്നും.....ആകെ അറിയാവുന്നത് ഞാൻ അയാളെ ശ്രദ്ധിച്ചിരുന്ന കാലം തൊട്ടേ അയാളും എന്നെ ശ്രദ്ധിച്ചിരുന്നു എന്ന് മാത്രം.ഇന്നും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ആൾക്കൂട്ടത്തിനിടയിൽ ഒന്ന് കണേണ്ടിക്കും... ആ കൂട്ടത്തിൽ എവിടെയെങ്കിലും അയാളുണ്ടോ എന്ന് അറിയാനായി....

ഒരു നെടുവീർപ്പോടെ ഞാൻ എൻ്റെ കയ്യിലെ പുസ്തകം അടച്ചു വെച്ച് ആ കസാർട്ട്മെൻ്റിലൂടെ ഒന്ന് കണ്ണോടിച്ചു.....അയാൾ ഉണ്ടോ എന്നറിയാൻ......

💖💖💖💖💖💖💖💖💖💖💖💖💖💖
ഞാൻ ആദ്യമായിട്ട് എഴുതുന്നതാണ്,എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം...ഈ കഥ വായിച്ചതിനു ശേഷമുള്ള നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക
💖💖💖💖💖💖💖💖💖💖💖💖💖💖