CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:25
_______________________
Written by :salwaah... ✨️
:salwa__sallu
_______________________
ഹായ് guys
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )
പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.
എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________
അയാൾ അവളെയും കൊണ്ട് പുറത്തിറങ്ങി... വാഹനം "Dil imarat " ലേക്ക് തിരിച്ചു...
ആ ഉൾഗ്രാമത്തിലെ ഇടവഴികളിലൂടെ അവരുടെ വാഹനം തിരിഞ്ഞു. നിമിഷനേരത്തെ യാത്ര കൊണ്ട് ആ വാഹനം ഒരു ഇരുന്നില ചെങ്കൽ കെട്ടിടത്തിന് മുന്നിൽ നിന്നു.
കാട്ടുവള്ളികൾ ആ കെട്ടിടം മുഴുവൻ പടർന്നു പിടിച്ചിരുന്നു. പായലും പൂപലും കൊണ്ട് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഒന്നും കാണാനായിരുന്നില്ല.
അയാൾ അവളെയും കൊണ്ട് അങ്ങോട്ടുള്ള പടിക്കെട്ടുകൾ കയറി. അവൾക്കാ സ്ഥലം തികച്ചും അപരിചിതം ആയത് കൊണ്ട് തന്നെ അവൾ ഓരോന്നും അത്ഭുതത്തോടെ നോക്കി.
ആ കെട്ടിടത്തിന്റെ കവാടത്തിനരികിൽ എത്തിയതും dil rowdy ഒരു നിമിഷം അവിടെ നിന്ന് പോയി.
അയാൾക് മുപ്പത് വർഷം മുൻപ് അയാളെ തന്റെ മാതാപിതാകൾ അവിടെ നിന്ന് അടിച്ചു പുറത്താക്കിയത് ഓർമ വന്നു..
പതിയെ അയാൾ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു..
എനിക്ക് ജന്മം തന്ന നിങ്ങളെ കൊല്ലണം എന്ന് ഞാൻ ആഗ്രഹിച്ചില്ലായിരുന്നു. പക്ഷേ നിങ്ങൾ ഓരോ തവണ എന്നേ തള്ളി പറയുമ്പോളും എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ ആയില്ല.. ഞാൻ നിങ്ങളെയും അങ്ങ് കൊന്ന് കളഞ്ഞു.
അയാൾ ഒരു സൈക്കോ യെ പോലെ അലറി.
അപ്പോയെക്കും rahina ആ വാതിൽ തള്ളി തുറന്നു. ആയാളും അവളും കൂടി അതിൽ പ്രവേശിച്ചു.
അവരവിടെ ആദ്യം കണ്ടത് അയാൾ കൊണ്ട് കൊടുക്കാറുള്ള ഭക്ഷണത്തിന്റെ ബാക്കിയുള്ള അവശിഷ്ടങ്ങൾ ആയിരുന്നു. അവളുള്ള ഭാഗത്തേക് നോക്കിയപ്പോൾ കണ്ടത് പുഷ് അപ്പ് ചെയ്യുന്ന ikhliya യെ ആണ്. അത് കണ്ട് rahina യുടെ മുഖത്ത് പുച്ഛം വിരിഞ്ഞു.
എന്തിനാടി നിനക്ക് ഇവിടെ കിടന്ന് പുഴുക്കാൻ ഈ ഉരുട്ടി കേറ്റുന്നത്..
റഹിനയുടെ വാക്കുകൾ കേട്ടായിരുന്നു ഇഖ്ലിയ അവർ വന്നത് അറിഞ്ഞത്.
അവൾ നേരെ നിന്നു. അയാളെ കൂടെ റഹിനയെ കണ്ട് ഇഖ്ലിയ യുടെ വെള്ളാരം കണ്ണുകൾ വെട്ടി തിളങ്ങി.
പതിയെ ഇഖ്ലിയ യുടെ മുഖത്തൊരു പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു. ആഗ്രഹിച്ചതെന്തോ കിട്ടിയ പോലെ അവളുടെ മുഖം പ്രകാശിച്ചു.
റഹിന ധരിച്ച അവളുടെ പേരെഴുതിയ യൂണിഫോമും മുഖത്ത് അവളുടേത് പോലെ ഉള്ള മാസ്കും കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി.
റഹിനയും ആയാളും അവളുടെ അടുത്തേക് നടന്നു വന്നു.
പെട്ടെന്നായിരുന്നു അവർ തെറിച്ചു വീണത്.
നിലത്ത് വീണുകിടക്കുന്ന അയാൾക്കും അവൾക്കും ഇഖ്ലിയ യുടെ ഒരു അടി പോലും താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
അവൾ അവർക്ക് മുൻപിൽ മുട്ട് കുത്തി ഇരുന്ന്.
കൈ അടിച്ചു..
ലുക്ക് മിസ്റ്റർ "DILBER " എന്ന dil rowdy and rahina.
താനെന്താടോ വിചാരിച്ചേ.. ഞാൻ ഇത്രയും കാലം ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കാതെ ഇരുന്നത് നിന്നോടുള്ള പേടി കൊണ്ടല്ല.
മറിച്ചു ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു.. ദേ.. ഇവളെ ലോകത്തിന് മുന്നിൽ ഞാനായ് വിലസുന്ന ഇവളെ എന്റെ മുന്നിൽ കിട്ടാൻ വേണ്ടി മാത്രമായിരുന്നു.
അത്രയും ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവൾ റഹിനയുടെ നെഞ്ചത് ആഞ്ഞു ചവിട്ടി.
ആ കാലുകൾ നഗ്നമായിരുന്നെങ്കിലും അതിന്റെ ശക്തിക്ക് മുൻപിൽ ആരും തോറ്റു പോവുമായിരുന്നു .
ഇഖ്ലിയ കുനിഞ്ഞിരുന്നു റഹിനയുടെ മുഖത്ത് നിന്ന് mask ആയിച്ചെടുത്തു.
നീ എന്റെ മുഖം അനുകരിച്ചാലും നിനക്ക് എന്റെ കണ്ണുകൾ അനുകരിക്കാൻ ആവില്ല.
ഇഖ്ലിയ ഒരു തരം അഹങ്കാരത്തോടെ തന്നെ പറഞ്ഞു.
അത് റഹിനക്കും അറിയാമായിരുന്നു ഒരു ലെൻസിനും ആ വെള്ളാരം കണ്ണുകളുടെ മാറ്റുണ്ടാവില്ല എന്ന്.
അവൾ dilrowdy യുടെ നേരെ തിരിഞ്ഞു അയാളെ കഴുത്തിന് പിടിച്ചു ഞെരിച്ചു കൊണ്ട് അയാളെ പോക്കറ്റിൽ നിന്ന് dil imarat ന്റെ താക്കോൽ എടുത്ത് ഒന്ന് കൊട്ടി ചിരിച്ചു.
ഇനി എല്ലാം സത്യമാവും.. ഇപ്പോൾ ലോകത്തിന് മുന്നിൽ writter rahina എന്ന നീയാണ് മിസ്സിംഗ്.. ഇനി അത് സത്യമാവും.. എന്നേ 6 മാസം ഇവിടെ കിടത്തിച്ചതിനുള്ളത് ഞാൻ നിങ്ങൾക് നൽകും.
അത്രയും പറഞ്ഞു അവൾ അവരെ രണ്ടാളെയും ഒന്ന് കൂടി ചവിട്ടി അവിടെ നിന്ന് പുറത്തിറങ്ങി വാതിൽ അടച്ചു പൂട്ടി.
ഏറെ കാലത്തിന് ശേഷം പുറം ലോകം കണ്ടതും അവളുടെ വെള്ളാരം കണ്ണുകൾ വെട്ടി തിളങ്ങി..
ഞാൻ നിങ്ങൾക്കരികിലേക് എത്തി കൊണ്ട് ഇരിക്കുകയാണ്..
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
_________________🌻_________________
{ ഇതേ സമയം mumbai സെൻട്രൽ ജയിലിൽ.}
എടാ വരുണേ... ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ എന്ത് ധൈര്യത്തിൽ ആണെടോ നീ മുന്നിൽ നില്കുന്നേ...
അതും പറഞ്ഞു ഒരു ജയിൽ പുള്ളി വരുണിനെ പിന്നിലേക് തള്ളി .
അവൻ പിന്നിൽ നിന്നു. കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം അവന് ചപ്പാത്തിയും ചെറുപയറിന്റെ കറിയും കിട്ടി.. ഒന്ന് കൂടി ചോദിച്ചതും അയാൾ അവനെ തള്ളി.
നിന്റെ ഒരു രാത്രിക്ക് മാത്രം ഇത് ഉണ്ട്. അല്ലേലും വലിയ സൽപ്പുള്ളു ഒന്നുമല്ലല്ലോ.. ഒരു പെൺകുട്ടി യെ കൊന്നല്ലേ വന്നത്....
അവൻ അതും കൊണ്ട് അകത്തേക് നടന്നു.. ആ ചപ്പാത്തിയിൽ അവന്റെ കണ്ണീരുപ്പ് വീനിരുന്നു.
സെല്ലിൽ കയറിയതും അവൻറെ ശ്രദ്ധ ഒരു സൈഡിൽ ആയി കാർബൊർഡ് കൊണ്ട് മറച്ച തുരങ്കത്തിലേക് ആയി.. ഒരാൾക്ക് പ്രവേശിക്കാൻ മാത്രം വലുപ്പമുള്ള ആ തുരങ്കത്തിന്റെ പണി അവന് ഇവിടെ വന്നത് മുതൽ തുടങ്ങിയതാണ്.
കാത്തിരുന്നോ ഹേമന്ത്... ഞാൻ നിനക്കരികിൽ എത്താൻ പോവുകയാണ്.. അന്ന് ഞാൻ നിന്നോട് കാല് പിടിച്ചു പറഞ്ഞതായിരുന്നു ഒന്നും ചെയ്യണ്ട എന്ന്.. പക്ഷെ നീ കേട്ടില്ല.. അവസാനം കേസ് എന്റെ തലയിൽ കെട്ടി വെക്കുകയും ചെയ്തു.. എന്നേ വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ സ്ത്രീ പീഡകൻ ആക്കി..
ഇതിനൊക്കെ ഞാൻ പ്രതികാരം വീട്ടും.. എന്റെ ജയിൽ വാസം നിന്നെ കൊല ചെയ്തു ഞാൻ അനർത്ഥമാകും...
അവൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു.
_________________🌻_________________
{ Ahna }
ഞാനിങ്ങനെ വെറുതെ ഇരിക്കുമ്പോയാണ് എന്റെ ഫോൺ റിങ് ചെയ്തത്.
സുജാതമ്മ...
എന്ന് കണ്ടതും ഞാൻ call attend ചെയ്തു.
എന്താ അമ്മേ........
ഞാൻ അറ്റൻഡ് ചെയ്തു ചോദിച്ചു.
മോളെ ഇന്നയാൾ എവിടെയോ പോയി വന്ന ശേഷം ഒന്നും മിണ്ടിയിട്ടില്ല.
അവരെന്നോട് പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി.
അതെന്തേ... ഇപ്പൊ ശല്യം ഉണ്ടോ...
ഞാൻ അങ്ങോട്ട് ചോദിച്ചു.
ഓഹ് അതിനൊരു കുറവും ഇല്ല. പലപ്പോഴും മോളെ വിചാരിച്ചാ ഞാൻ മിണ്ടാതിരിക്കൽ...
നിങ്ങൾ പേടിക്കണ്ട.. അയാളെ പൂട്ടാൻ എന്തേലും കിട്ടാതിരിക്കില്ല. നിങ്ങൾ അവിടെ cam ഫിറ്റ് ചെയ്തില്ലേ...
ഓഹ് മോളെ മോൾ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്. ഇന്നയാൽ പുറത്ത് പോയപ്പോ ആയിരുന്നു സമയം കിട്ടിയത്.. ഇപ്പോയേക് ആക്റ്റീവ് ആയി കാണും..
ആഹ് എന്നാ ഞാൻ ഒന്ന് നോക്കട്ടെ.....
അതും പറഞ്ഞു ഞാൻ call കട്ട് ചെയ്തു.
ഇപ്പൊ വിളിച്ചത് ആണ് സുജാതമ്മാ... ഒരു ദിവസം വഴിയോരത്തു ഭിക്ഷ എടുക്കുന്നതായിട്ട് കണ്ടതാ.. പിന്നെയാണ് അറിഞ്ഞത് ഭർത്താവിന്റെയും മകന്റെയും കൊള്ളരുതായ്മക്ക് എതിരെ ശബ്ദിച്ചതിന് അവർ പുറത്താക്കിയതാണെന്ന്. അന്ന് മുതൽ കൂടെ കൂട്ടി. ഇപ്പൊ ആ ബാബയെ പൂട്ടാൻ എന്റെ സഹായത്തിനു വേണ്ടി അങ്ങോട്ട് പോയതാ...
ഞാൻ ലാപ് തുറന്നു.. സിസിടിവി ഫുടേജ് കണക്റ്റ് ആയിട്ടുണ്ട്.. ഇപ്പൊ അയാൾ എന്തോ ചിന്തിച്ചു കിടക്കുന്നുണ്ട്..
ഞാൻ ലാപ് അടച്ചു വെച്ച് കിചെനിലേക്കു പോവാൻ നേരത്താണ് calling bell അടിഞ്ഞത്..
കാക്കു ആണെന്ന് വിചാരിച്ചു തുറന്നതും മുന്നിൽ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി..
താനെന്താ ഇവിടെ....
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവൻ എന്നേ കൂട്ടി അകത്തു കയറി.
സോറി,......
അത്രയും പറഞ്ഞു എന്റെ അരയിലൂടെ കൈയിട്ട് പിടിച്ചു.
പിന്നേ അവിടെ നടന്നത് ചരിത്രം..
ഒന്ന് കുതറി മാറാൻ പോലുമാവാതെ ഞാൻ അവിടെ നിന്നു.
പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്...
ഞാൻ ഇടം കണ്ണിട്ട് അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് തൊള്ളയും തുറന്നു നിൽക്കുന്ന കാക്കൂനെ ആണ്. ഞാൻ അവനെ തള്ളി മാറ്റി ചുണ്ട് തുടച്ചു.
ദിൽഖിസ് എന്നേ നോക്കി ഒന്ന് പുഞ്ചിരിച്ചു കാക്കൂന്റെ അടുത്തേക് പോയി.
പെങ്ങളെ വേദനിപ്പിച്ചതിന് പകരം ചെയ്തിട്ടുണ്ട്...
ഓൻ കാക്കൂനോട് പറഞ്ഞു.
അല്ല... നീയെന്തിനാ രാവിലെ ഇവളെ വേദനിപ്പിച്ചേ...
കാക്കു ഓനോട് ചോദിച്ചു.
അതിന് അവൻ അവന്റെ ഫോൺ എടുത്ത് എന്തോ കാണിച്ചു കൊടുത്തു.
കാക്കു അതിൽ നോക്കി ഉച്ചത്തിൽ വായിച്ചു.
To Dilkhis Aktar..
"ഈ കളിയിലും ഞാൻ തന്നെ ജയിച്ചല്ലോ... ഞാൻ അറിയിച്ചിട്ടാണെല്ലോ ഈ പ്രാവശ്യവും നിങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തത്...
ഒന്നും മനസ്സിലായി കാണില്ല അല്ലേ.... Because the lia is AHNA LAILATH..
FROM LIA...
കാക്കു അത് വായിച്ചു തീർന്നതും ദിൽഖിസ് അവിടെ നിന്ന് പോയി.
ഓന് പറഞ്ഞത് കേട്ടു കാക്കു പുഞ്ചിരിച്ചു എന്റെ അടുത്തേക് വന്നു.
എന്നേ രാവിലെ വേദനിപ്പിച്ചിട്ട് അവനെ അങ്ങനെ ഒക്കെ ചെയ്തേല്ലോ ഇപ്പൊ എന്താ ഇങ്ങനെ....
ഞാൻ മുഖം കോട്ടി പറഞ്ഞു.
അത്..... ഇത് ഞാൻ ഇടക്ക് അവന്റെ പെങ്ങൾക് കൊടുക്കുന്നതാ.. അപ്പൊ എന്തിനാ ഒരു പ്രശ്നം... ഇപ്പൊ ഞങ്ങൾ രണ്ടാളും equal
ഓന് ഇളിച്ചോണ്ട് പറയുന്നത് കേട്ടു ഞാൻ പല്ല് കടിച്ചു ഓനെ നോക്കി..
കുറച്ചു ഓനോട് അലമ്പുണ്ടാക്കി. ഞങ്ങൾ കിടക്കാൻ പോയി. ഒരു room മാത്രം ആയോണ്ട് ഒരുമിച്ച് ആയിരുന്നു കിടന്നത്.
കുറച്ചു കഴിഞ്ഞു അവൻ ഉറങ്ങി എന്ന് കണ്ടപ്പോൾ ഞാൻ എണീറ്റു പുറത്തിറങ്ങി പാർക്കിങ്ങിൽ ചെന്നു അവന്റെ bike എടുത്ത് പുറത്തിറങ്ങി. കുറച്ചു നേരത്തെ യാത്രക്ക് ശേഷം എന്റെ bike jouhar മാൻഷൻ ന് മുന്നിൽ നിർത്തി.
ഞാൻ പുറത്തിറങ്ങി bell അടിച്ചതും ഉപ്പ വന്ന് ഡോർ തുറന്നു.
എന്നേ കണ്ട് ആ മുഖത്ത് ഞെട്ടൽ ഉണ്ടായിരുന്നു.
മോളെന്താ ഈ സമയത്തിവിടെ...
ഉപ്പ ചോദിച്ചത് കേട്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ഇത് നിങ്ങളെ വീടാണേൽ എന്റേത് കൂടി ആണ്.
ഞാൻ പറഞ്ഞത് കേട്ടു ഉപ്പ ഒന്ന് ഞെട്ടി.
ഞെട്ടണ്ട... എനിക്കെല്ലാം അറിയാം..
ഞാനത് പറഞ്ഞു തീരും മുൻപ് അവരെന്നെ വന്ന് കെട്ടിപിടിച്ചു.. ആ കണ്ണുകളിൽ നിന്ന് കണ്ണീറോഴുകുന്നത് എനിക്ക് അറിയാൻ സാധിക്കുമായിരുന്നു.
ഞാൻ അകന്നു നിന്ന് കണ്ണീർ തുടച്ചു കൊടുത്തു..
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്.. അത്രയും പറഞ്ഞു ഞാൻ അകത്തു കയറി.
ഉപ്പയോട് സംസാരിച്ചു... കുറേ ലേറ്റ് ആയി... ഞാൻ പോവാൻ നേരത്ത് ഉപ്പ എന്നേ തടഞ്ഞു...
ഈ ടൈമിൽ പോവണ്ടാ....
അതിന് ഇത് ആൾ വേറെയാ.....
അത്ര മാത്രം പറഞ്ഞു ഞാൻ പുറത്തിറങ്ങി. അപ്പാർമെന്റിൽ എത്തി കാകൂനെ കെട്ടി പിടിച്ചു കിടന്നുറങ്ങി.
___________________🌻___________________
{ പിറ്റേ ദിവസം ഏകദേശം രാവിലെ 5.30 ന് ..}
ഉദിക്കാൻ വെമ്പി നിൽക്കുന്ന സൂര്യനെ ഒന്ന് നോക്കി.. ഇനി എന്ന് കാണും ഈ കാഴ്ച... അതോർത്തതും അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ നിരാശ പടർന്നു. അവൾ ആ റൂമിലെ ഓരോ മൂലയിലും ഉള്ള അൽഫയുടെയും ഹസീനയും റസീനയും ചേർന്നുമുള്ള ഫോട്ടോകൾ നോക്കി.
നാട്ടിൽ എത്തിയാൽ ഇതിനെ ഒന്നും സ്നേഹിക്കാനാവില്ല എന്നവൾക് അറിയാമായിരുന്നു.
അധികം ഒന്നുമെടുക്കാൻ ഇല്ലാത്തതോണ്ട് അവൾ ടിക്കറ്റ് മാത്രമെടുത്ത് പുറത്തിറങ്ങി. താക്കോൽ കൊണ്ട് room പൂട്ടുന്നതിന് മുൻപ് അവൾ റൂമിന്റെ മുന്നിൽ എഴുതിയത് വായിച്ചു.
Room no :124.
അവൾ പൂട്ടിയ ശേഷം താക്കോൽ മുറുക്കെ പിടിച്ചു.
അവിടെ നിന്ന് അവൾ ഇറങ്ങി 6.00 മണിക്ക് കരിപ്പൂറിലേക് ഉള്ള വിമാനത്തിൽ അവൾ നാട്ടിലെത്തി.
__________________🌻__________________
{ ഇതേ സമയം അൽഫോൻസിന്റെ താവളത്തിൽ..}
സർ നൂൺ അല്ലേ ഫ്ലൈറ്റ് പിന്നേ എന്തിനാ ഇപ്പോയെ ഇതൊക്കെ റെഡി ആകുന്നത്.
അൽഹിന അയാൾക്കുള്ള ലഗ്ഗ്യേജ് റെഡി ആകുന്നതിനിടയിൽ ചോദിച്ചു.
ഒരു തയാറെടുപ്പ്...
അയാൾ മറുപടി പറഞ്ഞു.
സർ ഇപ്പൊ പോയാൽ lia യെയും ikhlas നെയും ആര് ശ്രദ്ധിക്കും..
അവൾ അയാളെ മനസ്സറിയാൻ ചോദിച്ചു.
അവരെ നിങ്ങൾ ശ്രദ്ധിക്കണം... അവർക്കൊരു കുറവും വരുത്തരുത്.. അവളെ കൈയിൽ നിന്ന് 4 മാസങ്ങൾക്കു മുൻപ് ബാബയും ആയിട്ട് നമ്മൾ ചെയ്ത drug ഡിയലിന്റെ എവിഡൻസ് വാങ്ങണം... അല്ലെങ്കിൽ അവൾ പുറത്തിറങ്ങിയ അന്ന് ഞാനും ബാബയും അകത്താകും.
അയാൾ പറഞ്ഞത് കേട്ടു. അൽഹിന ഒന്ന് കൂടി ചൂയാൻ വേണ്ടി മറ്റൊരു കാര്യം ചോദിച്ചു.
സർ പോയാൽ ജൗഹറിനെ ആര് കൊല്ലും...?
അതോർത്തു ആരും പേടിക്കണ്ട. അയാൾ ജയിക്കുന്ന അന്ന് വെടിക്കെട്ടിന് കൂടെ അയാളെ മരണത്തിനുള്ള വെടിയും പൊട്ടും..
അയാൾ എന്തൊക്കെയോ ഉറപ്പിച്ച പോലെ പറഞ്ഞു.
__________________🌻__________________
അഹ്‌നയും ആഹ്ക്കിലും രാവിലെ എണീറ്റു റെഡി ആയി..
അല്ലുവിനെ അടുത്തുള്ള pet ഷോപ്പിൽ ആക്കി. അവിടെ ദിൽഖിസും ഉണ്ടായിരുന്നു.
അതിന് ശേഷം അവൾ കളക്ടറേറ്റിൽ പോയി ലീവ് ഒക്കെ set ആക്കി.
ശേഷം മഹേഷ്വാറിനെ കാണാൻ izas കാഫെയിലേക് പോയി.
അവിടെ അയാൾ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
Hy... Iam ahna.....
അവൾ കൈ കൊടുത്തോണ്ട് സംസാരിച്ചു തുടങ്ങി.
കുട്ടിക്ക് എന്റെ എന്ത് സഹായം ആണ് വേണ്ടത്...
അയാൾ ആർദ്രമായ സ്വരത്തിൽ പറഞ്ഞു..
എനിക്ക് ഈ das കൺസ്ട്രക്ഷൻ ന്റെ ഡീറ്റെയിൽസ് വേണം...
അഹ്‌ന ചോദിച്ചു.
ഓ അവർ അത്യാവശ്യം നല്ല team ആണ്. വിശ്വസിക്കാൻ പറ്റും... അവരെ ഓരോ കാര്യവും കറക്റ്റ് ആയിരിക്കും..
അയാളുടെ മറുപടി കേട്ടു അഹ്‌നയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
അവൾ അധികം ഒന്നും പറയാതെ അവിടെ നിന്നിറങ്ങി..
നീ ഇനി ആരെകൊണ്ട് പറയിപ്പിച്ചാലും ഞാൻ വിശ്വസിക്കില്ല ഇതൊന്നും ദേവദാസ്..
അവളുടെ ചുണ്ടുകൾ അത്രയും മൊഴിഞ്ഞു.
ഡ്രൈവറെ വിളിച്ചു. അയാൾ call എടുക്കാത്തതോണ്ട്. അവൾ ahqil ന്റെ കൂടെ തന്നെ എയർപോർട്ടിലേക് പോയി.
ഏകദേശം 12.00 മണിക്ക് ഫ്ലൈറ്റ് വന്നു. അഹ്‌നയും ദിൽഖിസും ഒരുമിച്ചായിരുന്നു.
എടിയേ.... അന്ന് ഐജി സർ പറഞ്ഞ കഥയുടെ ബാക്കി എന്തായിരിക്കും അവൻ അവളെ തോണ്ടി വിളിച്ചോണ്ട് ചോദിച്ചു.
ഈസി... അന്ന് സർ ന് വന്ന കാളിൽ അലൈക ഷെഹാൻ ന്റെ മരണവിവരം ആയിരുന്നു. ബാക്കിയൊക്കെ സജ പറഞ്ഞ കഥ...
അവൾ അതും പറഞ്ഞു ഒരു മാഗസിൻ എടുത്ത് വായിച്ചു.
ഫ്ലൈറ്റ് ആകാശത്തേക് ഉയർന്നു പൊങ്ങി..
അവർ കാണാതെ അവരോടൊപ്പം ali അഹമ്മദും ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു.
നീണ്ട 2 മണിക്കൂർ യാത്രക്ക് ശേഷം ഫ്ലൈറ്റ് കരിപ്പൂരിൽ ലാൻഡ് ആയി.
അവരുടെ ജീവിതം തന്നെ ഇവിടെ വെച്ച് മാറിമറിയുമെന്നറിയാതെ അവർ നാല് പേരും ഒപ്പം ali ahammed ഉം പുറത്തിറങ്ങി.
തുടരും...........
Written by salwa Fathima 🌻