Aksharathalukal

അസുരതാണ്ഡവം - 2

ജീവനറ്റ അവന്റെ ശരീരം കെട്ടിടത്തിൽ നിന്ന് നിലത്തേക്ക് പതിച്ചു.

"മിഷൻ കംപ്ലീറ്റഡ്".

അവൾ തന്റെ തോക്ക് എളിയിൽ തിരുകി കൊണ്ട് പറഞ്ഞു.

അവളുടെ ഫോൺ പെട്ടെന്ന് റിങ് ചെയ്തു.

"ഹലോ സർ മാർട്ടിൻ ഈസ്‌ ഫിനിഷ്ഡ്".

അവൾ ആവേശത്തോടെ പറഞ്ഞു.

"ഗുഡ് മൈ ലേഡി ലയൺ, കം ടു മൈ ഓഫീസ് ദേർ ഈസ്‌ എ സീരിയസ് മാറ്റർ".

ഫോണിലൂടെ ഗാവീര്യം ഉള്ള ഒരു ശബ്ദം അവളുടെ കാതിൽ പതിച്ചു.

"ഒക്കെ സർ ഐ വിൽ റീച് ദേർ ഇൻ മിനിറ്റ്സ്".

അവൾ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

"ഐ തിങ്ക് ഇട്സ് ടൈം ഫോർ നെക്സ്റ്റ് മിഷൻ".

അവൾ പോക്കറ്റിൽ നിന്ന് ഒരു റായ് ബൻ ഗ്ലാസ്‌ എടുത്ത് വെച്ച് ഒരു ചിരി തൂകി കൊണ്ട് നടന്നു.

അവളുടെ ജീപ്പ് കോമ്പാസ് മേലുദ്യോഗസ്ഥന്റെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.

അശ്വതിയുടെ ജീപ്പ് ഡി.ഐ.ജി ഓഫീസിന്റെ ഗേറ്റ് കടന്ന് പാർക്കിങ്ങിൽ ചെന്ന് നിന്നു.

ഡോർ തുറന്ന് പുറത്തേക്കിറങ്ങി അശ്വതി സ്റ്റേയർ കേസ് കയറി ഡി.ഐ.ജി യുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

"മേ ഐ കം ഇൻ സർ".

അവളുടെ ശബ്ദം വിനയം നിറഞ്ഞതായിരുന്നു.

"കം ഇൻ മൈ IRON LADY".

അകത്ത് നിന്ന് വാത്സല്യം നിറഞ്ഞ ഒരു ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.

അവൾ ഒരു ചെറിയ പുഞ്ചിരി വിടർത്തി അകത്തേക്ക് കയറി.

അകത്ത് കയറിയ അശ്വതി നേരെ ടേബിളിലേക്ക് നോക്കി വലിയ കാർഡിൽ ആ പേര് തെളിഞ്ഞു നിന്നു.

ഡി.ഐ.ജി. പ്രതാപസിംഹം.

ചെയറിൽ തലയെടുപ്പോടെ ഡി.ഐ.ജി. ഇരിക്കുന്നുണ്ടായിരുന്നു.

നരച്ച ഒതുങ്ങിയ തല മുടി, നരച്ച തടിച്ച പുരികം, ഗോസായി ആയത് കൊണ്ട് തന്നെ  ക്ലീൻ ഷേവ് ആയിരുന്നു.

അയാളുടെ മുഖത്ത് ഒരു പിതാവിന്റെ വാത്സല്യം നിറഞ്ഞ ചിരി തെളിഞ്ഞു വന്നു.

"അങ്ങനെ എന്റെ സിംഹകുട്ടി അടുത്ത വേട്ടയും നടത്തി അല്ലെ".

അയാൾ മുന്നിൽ ഇരുന്ന ചെയറിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.

"അതെ അപ്പാജി, അവൻ ഇത്തിരി കൂടിയ ഇനം ആയിരുന്നു, പക്ഷെ തോക്കിന്റെ നിഴൽ കണ്ടപ്പോഴേക്കും ഭയം നിറഞ്ഞു അവന്റെ മുഖത്ത്, കബട ധൈര്യം കൊണ്ട് ലോകം വിറപ്പിക്കാൻ ഇറങ്ങുന്നവരാ അപ്പാജി ഈ ക്രിമിനലുകൾ എലാം, ഒരു ഓഫീസർ നെഞ്ച് വിരിച് നിന്നാൽ തീരും ഇവന്റെയൊക്കെ വായ്താളം".

അവൾ വലാത്ത ഒരു ശൗര്യത്തോടെ പറഞ്ഞു.

"കൂൾ ഡൌൺ മൈ ഗേൾ കൂൾ ഡൌൺ, എനിക്ക് അറിയാം ഈ വർഗ്ഗത്തോട് നിനക്കുള്ള പക, നീ അത് കൊണ്ട് തന്നെ ഇവന്മാരുടെ ഒന്നും മുന്നിൽ തൊറ്റിട്ടില്ല, ഞാൻ വളർത്തിയ എന്റെ സിംഹക്കൂട്ടി അങ്ങനെ ആയതിൽ ഏറ്റവും അഭിമാനിക്കുന്നതും ഞാനാ".

അയാൾ ഒരു അഭിമാനത്തോടെ പറഞ്ഞു.

"അപ്പാജി പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് ഞാനും ഡ്യൂട്ടി ചെയുന്നത് കോർട്ടിൽ ഇവന്മാരെ കൊണ്ട് നിർത്തിയാൽ ഏതെങ്കിലും ഒരു വക്കീൽ വന്ന് ഇവരെ ജാമ്യത്തിൽ ഇറക്കും വീണ്ടും പഴയ തെറ്റുകൾ ആവർത്തിക്കും, സൊ ഇവരെ പോലുള്ളവരുടെ വിധി ഞാൻ തന്നെ എഴുതും, അതാണ് എനിക്കും ഇഷ്ടം, നിയമവും, നീതിയും, വിധിയും  നിശ്ചയിക്കുന്നത് ഞാൻ തന്നെ".

അവൾ തന്റെ ഡിപ്പാർട്മെന്റ് ക്യാപ്പിൽ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.

"ഐ നോ മൈ ഗേൾ, പിന്നെ നിന്നോട് അത്യാവശ്യം ആയി ഞാൻ വരാൻ പറഞ്ഞത് മറ്റൊരു കാര്യത്തിനാണ്".

അയാൾ ഒരു ആമുഖത്തോടെ പറഞ്ഞു.

"എനിക്ക് തോന്നി ഇല്ലെങ്കിൽ ഒരു ഒഫീഷ്യൽ മീറ്റിംഗ് പോലെ ഇങ്ങോട്ട് വിളിക്കില്ലലോ".

അവൾ സൗമ്യമായി പറഞ്ഞു.

"യെസ് യു ഗോട്ട് ദി പോയിന്റ്,കർണാടക ഐ.ജി. ഹരിനാരായണൻ എന്റെ വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ്, അവിടെ ഇപ്പോൾ ക്രൈം റേറ്റ് വളരെ അധികം കൂടിയിരിക്കുന്നു, കാരണം രണ്ട് ഗ്യാങ്ങുകൾ, ഒന്ന് R.D. ഗ്രൂപ്പ്‌ ഇന്ത്യയിലെ തന്നെ നമ്പർ 1 ഷിപ്പിംഗ് കമ്പനി എന്ന ലേബലിൽ അവർ വിദേശത്തേക്കും അവിടെ നിന്ന് ഇങ്ങോട്ടും സ്വർണവും, ആയുധവും കടത്തുന്നു രുദ്രദേവ് അവനാണ് ആ ഗ്രൂപ്പിന്റെ നേതാവ് എ റിയൽ ഡ്രഡഡ് ഡോൺ, ബട്ട്‌ പബ്ലിക്കിന് അയാൾ ഒരു ഹീറോ ആണ്".

അയാൾ ഒരു അമർഷത്തോടെ പറഞ്ഞു.

"ഇത് ഇന്റെരെസ്റ്റിങ് കേസ് ആണല്ലോ, അപ്പൊ അടുത്തവൻ ആരാ".

അവൾ വളരെ അധികം ആകാംശയോടെ ചോദിച്ചു.

"അടുത്തത് ഈഗിൾ ഗ്രൂപ്പ്, നേരും നെറിയുമിലാത്ത ഏത് ബിസിനെസ്സും ചെയുന്ന ഗ്രൂപ്പ്‌, ലൂയിസ് അന്റോണിയോ, ക്രിസ്റ്റഫർ ലൂയിസ്,ജോൺ ലൂയിസ് ഇവരാണ് ആ ഗ്രൂപ്പിന്റെ ഉടയവന്മാർ ആൻഡ് യുവർ ടാസ്ക് ഈസ്‌ ടു എലിമിനേറ്റ് ദെമം വൺസ് ആൻഡ് ഫോർ ആൾ".

അത് കേട്ടതും അവളുടെ മുഖത്ത് ആവേശം നിറഞ്ഞു നിന്നു ശരീരത്തിലൂടെ എന്തോ ഒരു പ്രേത്യേക അനുഭൂതി പടർന്നു കയറുന്നത് പോലെ തോന്നി.

"ഇത് മുന്നേ വന്ന കേസുകൾ പോലെ അല്ല ഇട്സ് റിയലി ത്രില്ലിംഗ്, അപ്പാജി ഞാൻ എന്നാണ് പോകേണ്ടത്, ഐ ആം റിയലി എക്‌സൈറ്റഡ്".

അവൾ വലിയ ആവേശത്തോടെ ചോദിച്ചു.

"നാളെ വൈകുനേരം ഹോട്ടൽ റീഗൽ മാർട്ടിൽ എത്തണം, അവിടെ നിനക്ക് അവർ റൂം റെഡി ആക്കിയിട്ടുണ്ട് ഭാക്കി ഡീറ്റെയിൽസ് ഹരി പറയും,ദി ടാസ്ക് ഈസ്‌ ഓൺ മൈ ഗേൾ, ഗുഡ് ലക്ക്".

അയാൾ കൈകൾ നീട്ടി കൊണ്ട് അവളെ അഭിനന്ദിച്ചു.

"ഇട്സ് മൈ പ്ലക്ഷർ അപ്പാജി, ഐ വിൽ നെവർ ലേറ്റ് യു ഡൌൺ".

അവൾ ചിരിച്ചു കൊണ്ട് തന്നെ ഹസ്തധാനം നൽകി.

"ഐ ട്രസ്റ്റ്‌ യു".

ഒന്ന് കൂടി അവളിലുള്ള ആത്മവിശ്വാസം അയാൾ പ്രകടിപ്പിച്ചു.

അവൾ സല്യൂട്ട് നൽകി തന്റെ ഇരകളെ മനസ്സിൽ ഉറപ്പിച്ചു ആ മുറിയിൽ നിന്ന് അവൾ പുറത്തേക്കിറങ്ങി.

ഇതേ സമയം ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടിയിരുന്നു.

-----------†----------†--------------

മംഗലാപുരം പോർട്ട്‌
(R.D. ഗോഡൗൺ)

കപ്പലിൽ നിന്ന് ബോക്സുകൾ ഇന്ത്യൻ വംശജരും, കുറച്ചധികം ബ്രിട്ടീഷുകാരും കൂട്ടത്തിൽ ഉണ്ടായിരുന്നു.

സംഘത്തിലെ പ്രധാനികൾ ആയ കാർത്തിക്കും, ദീപനും, സേവിയറും, അവിടെ പാർക്ക് ചെയ്തിരുന്ന കറുത്ത റേഞ്ച് റോവേറുകൾക്ക് അരികിൽ നിൽക്കുന്നുണ്ടായിരുന്നു.

കറുത്ത ഹൂഡി ജാക്കേറ്റും, ജീൻസും ആയിരുന്നു എല്ലാവരുടെയും വേഷം.

കൂട്ടത്തിൽ സേവിയർ മാത്രം ഇത്തിരി പ്രായം കൂടുതൽ ആയിരുന്നു.

അവർ ചരക്ക് നിറഞ്ഞ ബോക്സുകൾ അടുത്ത് നിന്നിരുന്ന ബ്ലാക്ക് മേഴ്‌സിഡസ് വി ക്ലാസ്സിലേക്ക് കയറ്റി വെച്ചു.

"കാർത്തി ദേവ് ജി എന്ന് ലാൻഡ് ചെയ്യും എന്ന പറഞ്ഞെ".

സേവിയർ അടുത്ത് നിന്ന കാർത്തിയോട് ചോദിച്ചു.

"നാളെ എന്തായാലും എത്തും സേവിച്ച, നാളെ ആനിയുടെ ബർത്തഡേ അല്ലെ, പപ്പയായ നിന്നെ കണ്ടിലെലും  ദേവ്ജിയെ കണ്ടിലേൽ അവൾ പിണങ്ങും, അതോണ്ട് നാളെ എന്തായാലും ദേവ് ജി എത്തും".

ഒരു ചെറു ചിരിയോടെ കാർത്തി പറഞ്ഞു.

"അല്ലടാ നമ്മുടെ ദേവ് ജിയെ കൊണ്ട് ഒരു കല്യാണം കഴിപ്പിച്ചാലോ, പുള്ളി പാവങ്ങൾക്ക് വേണ്ടി ജീവിച്ചു ജീവിച് സ്വന്തം ജീവിതം മറന്ന അവസ്ഥയാ".

ദീപൻ ആലോചന ഭാവത്തിൽ പറഞ്ഞു.

"നല്ല കഥ, നീ ഈ കാര്യം പറഞ്ഞു അങ്ങോട്ട് ചെല്ല്,മിസ്സ്‌ വേൾഡ് മുന്നിൽ ചെന്നാലും പുള്ളി അനങ്ങില്ല, ദേവ് ജി പറയുന്നത് ഈ തൊഴിൽ ചെയ്യുമ്പോ ഫാമിലി ഒക്കെ റിസ്ക് ആണെന്ന, എന്നാലും നമ്മുക്കും ഈ നാട്ടിലുള്ളവർക്കും, മറ്റ് പലർക്കും വേണ്ടി അദ്ദേഹം ചെയുന്ന കാര്യങ്ങൾ ആലോചിച്ചാൽ നമ്മക്ക് തിരിച് ഇത്രയെങ്കിലും ചെയ്യണ്ടേ".

ദീപൻ ഒരു അൽപ്പം സെന്റിമെന്റലായി പറഞ്ഞു.

"നിങ്ങൾ ഡെസ്പ് ആവണ്ട, നാളെ വരുമ്പോ ഞാൻ തന്നെ ദേവ് ജിയോട് നേരിട്ട് പറയാം, പിന്നെ ലോഡ് നേരെ നമ്മുടെ സൗത്തിൽ ഉള്ള ബിൽഡിങ്ങിൽ എത്തിച്ചാൽ മതി, അവിടെ നിന്ന് ആവശ്യക്കാർക്ക് സപ്ലൈ ചെയാൻ ഉള്ള ഏർപാടുകൾ ദേവ്ജി ചെയ്തിട്ടുണ്ട്".

അയാൾ തന്റെ ബെൻസിലേക്ക് കയറുന്നതിന് മുൻപ് ഇരുവരെയും നോക്കി പറഞ്ഞു.

"അതെ പിന്നെ നാളെ നല്ലൊരു ട്രീറ്റ്‌ തന്നെ വേണം കേട്ടോ സേവിച്ച, നമ്മുടെ ഫേവറൈറ്റ് ബ്രാൻഡ് എടുത്ത് വെച്ചേക്കണം".

ഒരു വഷളൻ ചിരിയോടെ ദീപൻ സേവിയറിനെ നോക്കി.

"നിങ്ങൾ സമയത്തിന് അങ്ങ് എത്തിയാ മതി".

സേവിയർ ഒന്ന് കണ്ണിറുക്കി കാർ സ്റ്റാർട്ട്‌ ചെയ്തു. കാർ പോർട്ടിൽ നിന്ന് മുന്നോട്ട് പോയി.

മെയിൻ റോഡിലേക്ക് കയറി സേവിയറിന്റെ ബെൻസ് അതിവേഗത്തിൽ മുന്നോട്ട് പോയി. രാത്രി ഇരുട്ടിയത് കൊണ്ട് തന്നെ റോഡിൽ വാഹനങ്ങൾ ഇല്ലായിരുന്നു.

കുറച്ച് ദൂരം മുന്നോട്ട് ചെന്നതും അയാളുടെ കാറിന്റെ വഴി മുടക്കി കൊണ്ട് ഒരു കറുത്ത ജീപ്പ് റാങ്ക്ളർ റോഡിന് കുറുകെ നിന്നു. സഡൻ ബ്രേക്കിട്ട് സേവിയർ വണ്ടി നിർത്തി.

ജീപ്പിൽ നിന്ന് ഓറഞ്ച് കളർ കോട്ട് സ്യുട്ട് ധരിച്ച 4 പേര് ഇറങ്ങി വന്നു.

അഭകടം മനസിലാക്കിയ സേവിയർ വണ്ടി പിന്നോട്ട് എടുത്തു. അപ്പോയെക്കും മറ്റൊരു ജീപ്പ് പിന്നിൽ വന്നു നിന്നു.

സേവിയർ അടുത്ത നിമിഷം തന്റെ കാറിന്റെ ഡാഷ്ബോർഡിൽ ഇരുന്ന ഗൺ എടുത്ത് ഡോർ തുറന്ന് മുന്നിൽ നിന്നവർക്ക് നേരെ നിറയോഴിച്ചു.

അവർ 4 പേരും ഇരുവശത്തേക്കായി തെന്നി മാറി. പിന്നിൽ നിന്നവർ അവന് നേരെ അടുത്തതും അവൻ വീണ്ടും ട്രിഗ്ഗറിൽ വിരൽ അമർത്തി. അവരും ഞൊടിയിട വ്യത്യാസത്തിൽ ചിതറി വീണു.

പെട്ടെന്ന് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയവർ മറഞ്ഞു. അവൻ കുറച്ച് മുന്നോട്ട് പോയതും പെട്ടെന്ന് അവന്റെ ദേഹത്ത് ഒരു കയർ പിടിത്തമിട്ടു.

അവന്റെ കൈയിൽ നിന്ന് ഗൺ തെറിച് റോഡിലേക്ക് വീണു.

അടുത്ത നിമിഷം അവന്റെ മുന്നിൽ ആ 8 പേര് പ്രത്യക്ഷപെട്ടു.
മുടി നീട്ടി വളർത്തി കാട്ടാളന്മാരെ പോലെ തോന്നിക്കുന്ന രൂപങ്ങൾ.

"ഇത് നിന്റെ ദേവ് ജി ക്കുള്ള മറുപടിയാണ്, ലണ്ടനിലെ ഞങ്ങളുടെ ക്ലയന്റ്‌സ് നെ കൂടി അവൻ വശത്താക്കി, അതിന് പകരം ഈഗിൾ ഗ്രൂപ്പ് അവന് ഒരു സമ്മാനം കൊടുക്കണ്ടേ, നീ അവന്റെ പ്രിയകൂട്ടുകാരൻ അല്ലെ, അത് കൊണ്ട് നിന്നെ തന്നെ തീർക്കാൻ ആണ് ഞങ്ങൾക്ക് കിട്ടിയ ഓർഡർ".

സംഘത്തിലെ നേതാവ് എന്ന് തോന്നിപ്പിക്കുന്നവൻ മുന്നോട്ട് കയറി നിന്ന് പറഞ്ഞു.

"നിന്റെയൊക്കെ യജമാനന്മാർക്ക് തെറ്റിപോയെടാ, അങ്ങനെ എന്നെ കൊന്നത് കൊണ്ട് അവൻ തോൽക്കില്ല, ഇവിടെ അവൻ തുടങ്ങിയ യുദ്ധം അത് നന്മക്ക് വേണ്ടിയാ, ഒരുപാട് പേരുടെ ജീവൻ നൽകിയാലെ അത് നടക്കുകയുള്ളു, അവന്റെ കൂടെ ചേർന്നപ്പോൾ മുതൽ മരണം മുന്നിൽ കണ്ട് തന്നെയാ ഞങ്ങൾ ഓരോരുത്തരും കഴിയുന്നത്, പക്ഷെ നിന്നെ ഒക്കെ അവൻ വെറുതെ വിടില്ല കാത്തിരുന്നോ".

അവൻ മുന്നിൽ നിന്നവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.

മുഖത്ത് പറ്റിയ സലൈവ അവൻ തുടച്ചു എന്നിട്ട് ഒരു ചിരിയോടെ സേവിയറിന്റെ നെറ്റിക്ക് നേരെ ചൂണ്ടി. ട്രിഗ്ഗറിൽ വിരൽ അമർത്തിയതും സേവിയറിന്റെ തലയോട്ടി പിളർന്ന് ബുള്ളെറ്റ് പുറത്തേക്ക് പോയി.

അവൻ ജീവനറ്റ് നിലത്ത് വീണു. ഒരു അസുരചിരിയോടെ അവർ എല്ലാവരും ജീപ്പിലേക്ക് കയറി. ആ വാഹനങ്ങൾ അവിടെ നിന്ന് മുന്നോട്ട് പോയി.

നെറ്റിയിൽ നിന്ന് സേവിയറിന്റെ ചോര റോഡിലേക്ക് ഒഴുകി ഇറങ്ങി.

----------------†-------------†-------------

പ്രൈവറ്റ് എയർ ബേസ്(MANGLORE)

അടുത്ത ദിവസം

ഗേറ്റ് കടന്ന് ഒരു 2015 മോഡൽ ഇംഗ്ലീഷ് വൈറ്റ് റോൾസ് റോയ്‌സ് ഫാന്റം VII മുന്നോട്ട് പോയി. അതിന്റെ നമ്പർ പ്ലേറ്റിൽ സ്വർണ നിറത്തിൽ R.D. എന്ന് എഴുതിയിരുന്നു.

ആ റോൾസ് റോയ്‌സ് H എന്ന് മാർക്ക് ചെയ്‌തതിന് കുറച്ച് ദൂരത്തായി വന്നു നിന്നു.

ഡ്രൈവർ സൈഡിലെയും, കോ ഡ്രൈവർ സൈഡിലെയും ഡോറുകൾ തുറക്കപ്പെട്ടു.

ഡ്രൈവർ സൈഡിൽ ദീപൻ ആയിരുന്നു. കഴുത്തറ്റം താടിയും, താടിയോട് ചേർന്ന് വെട്ടിയൊതുക്കിയ മീശയും,വൻ സൈഡ് കട്ട് ചെയ്ത മുടിയും, മുഖത്ത് ഒരു സ്‌കൊയർ ഷേപ്പ് കൂളിംങ്ങ് ഗ്ലാസും.

കോ ഡ്രൈവർ സീറ്റിൽ നിന്ന് കാർത്തിക്ക് ഇറങ്ങി. വട്ട മുഖം, ട്രിം ചെയ്ത് ഒതുക്കിയ താടിയും മുടിയും, മുടി ബോക്സർ കട്ടിൽ വെട്ടിയിരുന്നു. അവന്റെ മുഖത്തും സ്‌കൊയർ ഷേപ്പ് കൂളിംഗ് ഗ്ലാസ്‌ ഉണ്ടായിരുന്നു. രണ്ട് പേരും കറുത്ത ഹുഡി ജാക്കേറ്റും ജീൻസുമാണ് ധരിച്ചിരുന്നത്.

പെട്ടെന്ന് അവിടെ ആകെ ഒരു കാറ്റ് വീശി. മണ്ണിൽ പറ്റി പിടിച്ചിരുന്ന പൊടിപ്പടളങ്ങൾ കാറ്റിൽ പ്രകൃതിയിൽ പാറി നടന്നു.

അവർ രണ്ട് പേരും ആകാശത്തേക്ക് നോക്കിRanger Bell 206B Jet RANGER  ആകാശത്ത് പ്രത്യക്ഷപെട്ടു.ആ ഹെലികോപ്റ്ററിന് അടിയിൽ ചുവന്ന നിറത്തിൽ R.D. എന്ന് എഴുതിയിരുന്നു.

അത് പതിയെ എയർ ബേസിലേക്ക്
ലാൻഡ് ചെയ്തു.

ദീപനും, കാർത്തിക്കും കാറിനടുത്ത് നിന്ന് കുറച്ച് മുന്നോട്ട് നിന്നു.

ആ ഹെലികോപ്റ്ററിന്റെ ഫാൻ പതിയെ നിശ്ചലമായി.ഹെലികോപ്റ്ററിന്റെ റിയർ ഡോർ തുറന്നു.

അവരുടെ രണ്ട് പേരുടെയും കണ്ണുകൾ ഒന്ന് തിളങ്ങി.ഹെലികോപ്റ്ററിൽ നിന്ന് ഒരു 6 അടി ഉയരം ഉള്ള ഒരു രൂപം പുറത്തേക്കിറങ്ങി.

മുട്ടറ്റം നീളമുള്ള ഒരു ബ്ലാക്ക് റായ്മണ്ട് കോട്ടും, അതിനുള്ളിൽ ഒരു ബ്ലാക്ക് ബേസ് കോട്ടും,പിന്നെ ഒരു വൈറ്റ് ഷർട്ടും, ഒരു റെഡ് ടൈയും, ബ്ലാക്ക് പാന്റ്സും ആയിരുന്നു വേഷം.

സാൾട്ട് ആൻഡ് പെപ്പർ ലൂക്ക്, താടിയും നല്ല വൃത്തിയിൽ വെട്ടി ഒതിക്കിയിരുന്നു. മുഖത്ത് ഒരു ഗുച്ചി കൂളിംഗ് ഗ്ലാസും, ഇടത് കൈയിൽ ഒരു റോളക്സ് ഗോൾഡൻ റിസ്റ്റ് വാച്. കാലിൽ രത്നം പതിപ്പിച്ച ഒരു ബ്ലാക്ക് ടെട്ടോണിയം ഷൂസ്, കൊട്ടിന്റെ ഇടത് വശത്തു നെഞ്ചിനോട് ചേർന്ന് ഒരു കിരീടചിഹ്നം സ്വർണത്തിൽ പണിത പോലെ ചേർത്തിരുന്നു.ഒരു ബ്രൗൺ കഷ്മിയർ തോളിൽ കൊട്ടിന്റെ ഇരുവശത്തേക്കായി ഇട്ടിരുന്നു.

അയാൾ അവർക്ക് അരികിലേക്ക് നടന്നു.

"ദേവ് ജി അവിടെ എല്ലാവരും കാത്തിരിക്കുകയാണ്, നമ്മുക്ക് അങ്ങോട്ട് പോകാം".

കാർത്തിക്ക് രുദ്രനോട് പറഞ്ഞതും അവനെ അയാൾ ഒന്ന് നോക്കി.

"സേവിയറിനെ കാണുന്നതിന് മുൻപ് അവന്റെ ചോര വീഴ്ത്തിയവരോട് പകരം ചോദിക്കണം ഇല്ലെങ്കിൽ എന്നെ വിശ്വസിക്കുന്ന എന്റെ കൂടെ നിൽക്കുന്നവർക്ക് വേണ്ടി ആ ചോരക്ക് കണ്ണക്ക് ചോദിക്കണം, വണ്ടി എടുക്കട".

ഒരു സിഗർ എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു കൊണ്ട് അയാൾ മുന്നോട്ട് നടന്നു. ഇടതും വലതും കാർത്തിക്കും, ദീപനും.

കാർത്തിക്ക് കാറിന്റെ റിയർ ഡോർ തുറന്നു, രുദ്രൻ കാറിലേക്ക് കയറി.

അവർ രണ്ട് പേരും മുന്നിൽ കയറി. ആ കാർ അവിടെ നിന്ന് ഈഗിൾസ് ക്ലബ്‌ ലക്ഷ്യമാക്കി നീങ്ങി.

ഈഗിൾസ് ക്ലബ്‌

ക്ലബ്ബിന്റെ ഫ്രണ്ട് ഡോറിൽ രണ്ട് പേര് നിൽക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് ഗേറ്റ് കടന്ന് ആ വൈറ്റ് റോൾസ് റോയ്‌സ് ഫ്രണ്ടിൽ വന്നു നിന്നു.

ആ കാർ കണ്ടതും മുന്നിൽ നിന്ന രണ്ട് പേര് ഒന്ന് പരുങ്ങി.

ഫ്രണ്ടിൽ നിന്ന് ദീപനും, കാർത്തിക്കും ഇറങ്ങി. റിയർ ഡോർ തുറന്ന് രുദ്രൻ പുറത്തേക്കിറങ്ങി.

അവൻ മുന്നോട്ട് നടന്നു, ദീപനോടും, കാർത്തിക്കിനോടും അവിടെ തന്നെ നിൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് അയാൾ മുന്നോട്ട് നടന്നു.

തന്റെ ചുണ്ടിൽ എരിഞ്ഞു പകുതിയായ സിഗാർ കൈ കൊണ്ട് ഒന്ന് ഞൊട്ടി അയാൾ മുന്നോട്ട് നടന്നു.

"ഒന്ന് നിൽക്കണം, മിസ്റ്റർ R.D. നിങ്ങൾക്ക് ഈ ക്ലബ്ബിലേക്ക് എൻട്രി ഇല്ല, ഇത് ലൂയിസിന്റെ ക്ലബ്‌ ആണ്, സൊ നിങ്ങൾ തിരിച് പോണം".

അവർ രണ്ട് പേരും രുദ്രനെ തടഞ്ഞു.

"ഈഗിൾസ് ക്ലബ്‌ അല്ല ആയുധവ്യാപരിയായ യാകുസയുടെ മാളികയിലും ഒരു മുന്നറിയിപ്പും ഇലാതെ കയറി ചെല്ലും ഈ R.D., ബികോസ് R.D. ദാറ്റ്‌ നെയിം ഈസ്‌ യൂണിവേഴ്സൽ".

അവൻ ചുണ്ടിൽ ഒരു ചിരി വിടർത്തി കൊണ്ട് പറഞ്ഞു.

"സോറി R.D. നിങ്ങളെ ഇതിനകത്തേക്ക് കയറാൻ ഞങ്ങൾ അനുവദിക്കില്ല".

അവർ ഒന്ന് കൂടി കടുപ്പിച്ചതും കാർത്തിക്കും, ദീപനും, ഇടുപ്പിലെ ഗണിൽ പിടി ഇട്ടു.

"നിങ്ങളുടെ ധൈര്യം എനിക്കിഷ്ടപ്പെട്ടു, ബട്ട്‌ വന്ന കാര്യം പൂർത്തിയാക്കിയേ രുദ്രൻ മടങ്ങു, തുടക്കം നിങ്ങളിൽ നിന്ന് തന്നെ ആവട്ടെ".

അവന്റെ മുഖത്ത് ഒരു അസുര ചിരി നിറഞ്ഞു.

അകത്ത് ഡാൻസ് തകൃതി ആയി നടക്കുകയായിരുന്നു. പെട്ടെന്ന് ചില്ല് തകർത്തു കൊണ്ട് പുറത്ത് കാവൽ നിന്ന രണ്ട് പേരും അകത്തേക്ക് തെറിച്ചു വീണു. ആ ക്ലബ്‌ ആകെ നിശ്ചലമായി.

സ്മോക്ക് നിറഞ്ഞ കവാടത്തിലേക്ക് അവിടെ കൂടി നിന്നവർ നോക്കി.

ആ പുകമറയിൽ നിന്ന് ചുണ്ടിൽ ഭാഷയിലെ bgm മ്യൂസിക് ചൂളം ഇട്ടു കൊണ്ട് രുദ്രൻ നടന്നു വന്നു.

"സോറി ഗയ്‌സ് ഇന്ന് ഇവിടെ ഡാൻസ് ഷോ അല്ല ഇട്സ് രുദ്രൻ ഷോ, ബട്ട്‌ നിങ്ങൾ പബ്ലിക്കായിട്ടല്ല, ഇവിടെ ഉള്ള ലൂയിസിന്റെ വാലാട്ടി പട്ടികളുമായി".

അയാൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. അയാളുടെ നിൽപ്പ് കണ്ട് ഇരുവശത്തും കൂടി നിന്നവർ രണ്ടടി പുറകിലേക്ക് മാറി.

പെട്ടെന്ന് രുദ്രന്റെ ഇടതും വലതും രണ്ട് പേര് അയാളെ ലക്ഷ്യം വെച്ച് തോക്ക് ചൂണ്ടി. മുകളിലെ ഫ്ലോറിൽ ഉള്ളവൻ ഒരു ഷോട്ട് ഗണും അയാൾക്ക് നേരെ ചൂണ്ടി.

"വെയിറ്റ് ഗയ്‌സ്, വെയിറ്റ്, നമ്മൾ തമ്മിൽ ഉള്ള കണക്ക് തീർക്കാൻ തന്നെയാണ് ഞാൻ വന്നത് ബട്ട്‌ ഈ പബ്ലിക്ക് അവർ പൊയ്ക്കോട്ടേ, എന്നിട്ട് തുടങ്ങാം നമ്മുടെ കളി".

അവൻ ഇരുകൈകൾ ഉയർത്തി അവിടെ കൂടി നിന്നവരോട് പോകാനായി പറഞ്ഞു.

എല്ലാവരും പോയി കഴിഞ്ഞതും അവൻ അവരെ നോക്കി ഒന്ന് കണ്ണിറുക്കി.

"ഇട്സ് ഷോ ടൈം ബേബി".

അവൻ ആദ്യം ഇടത്തേക്കും, പിന്നെ വലത്തേക്കും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

അവരുടെ ഹൃദ്യമിടിപ്പ് രുദ്രൻ അളന്നു. അവർ ട്രിഗ്ഗെറിലേക്ക് വിരൽ അമർത്താൻ തുനിഞ്ഞതും അവൻ അവരുടെ കൈകളിൽ പിടിത്തമിട്ടു.

അവരെ ഒന്ന് വട്ടം കറക്കി ഷോട്ട് ഗൺ പിടിച് നിന്നവന്റെ നേർക്ക് തിരിച്ചു ട്രിഗ്ഗറിൽ വിരൽ അമർത്തി.

മുകളിൽ നിന്നവന്റെ നെഞ്ചിൽ രണ്ട് ബുള്ളേറ്റുകൾ തറച്ചു. അയാൾ നിലത്തേക്ക് വീണു. അടുത്ത നിമിഷം രുദ്രൻ തന്റെ കൈപ്പിടിയിൽ ഒതുങ്ങിയ രണ്ട് പേരെയും ഒന്ന് കറക്കി. അവരുടെ കൈയിൽ ഇരുന്ന ഗൺ രുദ്രൻ കൈയിലാക്കി വീണു കിടന്ന അവരെ അവൻ വെടി വെച്ച് വീഴ്ത്തി.

പെട്ടെന്ന് റൂമിൽ ഇരുന്ന ആളുകൾ കൈയിൽ ഷോട്ട് ഗണും പിസ്റ്റളുമായി അവിടേക്ക് വന്നു.

അവർക്ക് നേരെ രുദ്രൻ വെടിയുതിർത്തു കൊണ്ടേ ഇരുന്നു.

പലരുടെയും നെഞ്ചിലും തലയിലും ബുള്ളറ്റുകൾ പതിച്ചു.

കുറച്ചധികം പേര് വെടിയേറ്റു വീണു. അവൻ ഒരു ചുമരിന് പിന്നിലായ് ഒളിച്ചു. അവൻ തന്റെ കൈയിൽ ഇരുന്ന ഗണിലെ മാഗസിൻ റിലീസ് ചെയ്തു, എന്നിട്ട് ആ തോക്ക് ദൂരത്തേക്ക് വലിച്ചെറിഞ്ഞു.

അപ്പോഴും അപ്പുറത്തു വെടിയുതിർക്കുന്നുണ്ടായിരുന്നു.

രുദ്രൻ ഒരു സിഗാർ എടുത്ത് ചുണ്ടിൽ വെച്ചു. അവൻ തന്റെ കോട്ടിന്റെ ഇരുവശവും കൈ കൊണ്ട് പിന്നിലേക്ക് കുടഞ്ഞ് പിന്നിൽ നിന്ന് രണ്ട് ഇന്റർ ഡൈനാമിക്ക് എംപി 9 ഗൺ എടുത്തു.

പെട്ടെന്ന് അപ്പുറത്തു ഉള്ളവരുടെ കൈയിൽ ഇരുന്ന ഗണിലെ ബുള്ളറ്റ് കഴിഞ്ഞിരുന്നു.

"ഐ ആം ഇമ്പ്രെസ്ഡ്".

അയാൾ സിഗാർ കടിച്ചു പിടിച് ഒരു ചിരി ചിരിച്ചു കൊണ്ട് ചുമരിന് പിന്നിൽ നിന്ന് പുറത്തേക്ക് വന്നു.

"ഇട്സ് ടൈം ഫോർ എ ബ്ലാസ്റ്റ്".

അയാൾ കഴുതൊന്ന് ചെരിച് എല്ലാവരെയും ഒന്ന് നോക്കി.

മുന്നിൽ നിന്നവർ എലാം ഭയന്ന് വിറച്ചു.

അവൻ ട്രിഗ്ഗറിൽ വിരൽ അമർത്തി.

മുന്നിൽ നിന്നവർ ഓരോരുത്തരായി മരിച്ചു വീണു.ചിതറിയോടിയവരും മരിച്ചു വീണു.

എല്ലാവരും മരിച്ചെന്നു ഉറപ്പ് വരുത്തി അവൻ ഒന്ന് തിരിഞ്ഞു നടന്നു. പെട്ടെന്ന് അവന്റെ കാതിൽ ആരുടെയോ ശ്വാസം എടുക്കുന്ന ശബ്ദം പതിച്ചു.

അവൻ ആ ദിശയിലേക്ക് നോക്കി നടന്നു.

"ഡാം ഇറ്റ്".

പതുങ്ങി ഇരുന്നവൻ കൈയിൽ ഇരുന്ന തോക്കിൽ തട്ടി പറഞ്ഞു.

"പുസ്സി ക്യാറ്റ്, പുസ്സി ക്യാറ്റ്".

രുദ്രന്റെ ശബ്ദം കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി.

രുദ്രനെ കണ്ടതും അയാൾ ഒന്ന് വിറച്ചു.

"ഡു യു ഹാവ് എ ലൈറ്റർ".

രുദ്രൻ അയാളെ ഒന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു.

അയാൾ വിറച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് സിഗാർ കത്തിച്ചു.

"താങ്ക്യു".

രുദ്രൻ അത്രയും പറഞ്ഞ് പിന്നോട്ട് നടന്നു.

ഒരു നിമിഷം പിന്നിൽ നിന്നവൻ ഒന്നാശ്വസിച്ചു.

രുദ്രൻ ഒന്ന് നിന്നു. പിന്നിൽ നിൽക്കുന്നവന് നേരെ അവന്റെ കൈയിലെ ഗൺ ഉയർന്നു.

"ഹാപ്പി ജേർണി".

അടുത്ത നിമിഷം പിന്നിൽ നിന്നവന്റെ നെഞ്ചിൽ ബുള്ളേറ്റുകൾ പതിച്ചു.

ഒരു അസുര ചിരിയോടെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ പുറത്തേക്ക് കടന്നു.

ഫ്രണ്ടിൽ ദീപനും, കാർത്തിക്കും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

രുദ്രൻ പുറത്തേക്കിറങ്ങിയതും ഇരുവശത്തും നിന്ന ദീപന്റെയും, കാർത്തിക്കിന്റെയും കൈയിൽ ആ ഗണുകൾ കൊടുത്തു.

അവൻ മുന്നോട്ട് നടന്നു ഇരുവശത്തും ദീപനും കാർത്തിക്കും.

രുദ്രൻ റിയർ ഡോർ തുറന്ന് അകത്തേക്ക് കയറി.

ദീപനും, കാർത്തിക്കും കാറിൽ കയറി.

അവർ അവിടെ നിന്ന് നേരെ സേവിയറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.

തുടരും...

(അപ്പൊ രുദ്രൻ എത്തി, ഇൻട്രോ എത്ര നന്നായി എന്നറിയില്ല, എന്റെ കഴിവിന്റെ പരമാവധി നന്നാക്കാൻ ഞാൻ നോക്കിയിട്ടിട്ടുണ്ട്,എഴുതി വന്നപ്പോ ലെങ്ത് കുറച്ച് കൂടി, എല്ലാവരും വായിച്ചു അഭിപ്രായം പറയണേ).

ബിജേഷ് എഴുത്തുകാരൻ ✍️✍️