Part 3
അത് അവൻ തീരെ പ്രതീക്ഷിച്ചത് ആവില്ല. അതും ഇത്രയും പേരുടെ മുമ്പിൽ വെച്ച്. അത് കിട്ടിയതും അവൻ ദേഷ്യം കൊണ്ട് "ഡീ" എന്ന് അലറിയതും അവള് ഇപ്പോ പേടിച്ച് ഓടുമെന്ന് വിചാരിച്ച എനിക്ക് തെറ്റി. പിന്നെ അവിടെ നടന്നത് കാഴ്ച കണ്ട് എന്റെ കണ്ണ് തള്ളി.
യാ റബ്ബേ...........
അവള് എന്താ ചെയ്തതെന്ന് അറിയോ...
അവൻ അലറിയതും അവള് അവനെ ഗോൾ പോസ്റ്റ് നോക്കി ഒരു കിക്ക് വെച്ച് കൊടുത്തു. അത് കിട്ടിയതും അവൻ ഒറ്റ വീഴ്ച.....ഇപ്പോ അവന്റെ അവസ്ഥ കണ്ടാൽ ആർക്കും പാവം തോന്നും. അവളെ പിടിക്കാൻ വേണ്ടി വന്ന അവന്റെ ഫ്രണ്ട്സും ഇത് കണ്ട് അന്തം വിട്ട് നോക്കി നിന്നു. കൂടി നിന്നവരുടെ സ്ഥിതി ഇത് തന്നെ. എന്നാലും എന്റെ ചിന്ത അത് അല്ലായിരുന്നു. ഇവൾക്ക് ഈ വക തന്ത്രങ്ങളോക്കെ അറിയുമായിരുന്നോ......
'അർഷി.....നീ ഒന്ന് സൂക്ഷിക്കണം.' എന്ന് ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു.
" കണ്ട പെൺകുട്ടികളുടെ കയ്യിൽ കേറി പിടിച്ചാൽ ചിലർ പ്രതികരിക്കുക ഉണ്ടാവില്ല. പക്ഷേ ഞാൻ അങ്ങനെ അല്ല.... ഏത് കൊലകൊമ്പത്തെ ആള് ആയാലും എന്റെ കയ്യിൽ കേറി പിടിച്ചാൽ ഇത് തന്നെ ആയിരിക്കും അവസ്ഥ"
എന്ന് മാസ്സ് ഡയലോഗും അടിച്ച് ഫ്രണ്ട്സിനെയും കൂട്ടി അവിടന്ന് പോകുമ്പോൾ അവള് എന്നെ ഒന്ന് തിരിഞ്ഞ് നോക്കി. അത് കണ്ടതും എന്റെ കൂടെ ഉള്ളവന്മാർ എന്നെ ഒന്ന് നോക്കി .
" മോനേ അർഷി.....നീ ഒന്ന് സൂക്ഷിച്ചോ"
നിച്ചൂന്റെ ഡയലോഗ് കേട്ടതും നമ്മക്ക് ചെറുതായി ഒരു പേടി തോന്നിയെങ്കിലും നമ്മൾ അത് പുറത്ത് കാണിക്കാതെ" നീ ഒന്ന് പോടാ....അവള് ഒന്നും ചെയ്യില്ല" എന്ന് പറഞ്ഞ് ക്ലാസ്സിലേക്ക് നടന്നു.
' അല്ല....എന്തിനായിരിക്കും അവള് എന്നെ നോക്കിയത്. ഇനി വല്ല ഭീഷണിയും ആയിരിക്കോ.... ഏയ് അത് ആവാൻ ചാൻസ് ഇല്ല.... പിന്നെന്തായിരിക്കും...? ഒലക്ക....എന്തേലും ആവട്ടെ.'
അതും വിചാരിച്ച് സീറ്റിൽ ഇരുന്ന് അവരോട് കത്തിയടിച്ചൊണ്ടിരുന്നു. അവരുടെയും ചർച്ച വിഷയം അവള് തന്നെ ആണ്. അവള് അങ്ങനെ ആണ് ഇങ്ങനെ ആണ്. ആനയാണ് ചെമ്പാണ്. ഞാൻ എല്ലാം കേട്ട് ചിരിച്ചു. അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
ഏതായാലും അവളുടെ ഈ ഒരൊറ്റ ഷോ കാരണം കോളേജ് മൊത്തം ഫെയ്മസ് ആയി. ഇനി അവളുടെ ഒരു ജാഡ സഹികണ്ടേ.....എന്ന് ഓർക്കുമ്പോഴാണ്.
അങ്ങനെ ബെൽ അടിച്ചതും സാർ വന്നു ക്ലാസ്സ് എടുത്ത് പോയി. അങ്ങനെ ഓരോരുത്തർ വന്ന് എന്തൊക്കെയോ പറഞ്ഞോണ്ട് പോയി. നമ്മൾ പിന്നെ പണ്ടേ പഠിക്കാൻ വല്ല താൽപര്യം ഇല്ലാത്തത് കൊണ്ട് എന്തൊക്കെയോ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഇന്റർവെൽ അടിച്ചതും ഞാനും ആമിയും കൂടി ഒരു ബുക്ക് കൊടുക്കാൻ വേണ്ടി നേരെ ലൈബ്രറിയിലേക്ക് വിട്ടു.
അങ്ങോട്ട് പോകുമ്പോൾ ഞാൻ ആ ബുക്ക് നോക്കി നടക്കുക ആയിരുന്നു.
അതുകൊണ്ട് തന്നെ എതിരെ വന്ന ആളുമായി ഞാൻ കൂട്ടിമുട്ടി അവരുടെ കയ്യിൽ ഉണ്ടായിരുന്ന ബുക്ക് ഒക്കെ നിലത്തേക്ക് വീണതും ഞാൻ ആ ബുക്ക് എടുത്ത് കൊടുക്കാൻ വേണ്ടി മുഖ ത്തേക്ക് നോക്കിയപ്പോൾ ആളെ കണ്ടത്. അത് വേറെ ആരുമല്ല....ഇന്ന് രാവിലെ ഷോ നടത്തി ഫെയ്മസ് ആയ മഹതി ആണ്. അത് കണ്ടതും എനിക്ക് ദേഷ്യം വന്നു.
" നിനക്ക് എന്താടി കണ്ണ് കണ്ടൂടെ? ഇവിടെ നോക്കിയ നടകുന്നേ.... അതെങ്ങനെ കണ്ടവന്മാരെ സ്വപ്നം കണ്ട് അല്ലേ നടക്കുന്നെ ....."
" അതേയ്.....ഇൗ വല്യ ഡയലോഗ് അടിച്ച ആൾക്ക് എന്തേ കണ്ണ് ഇല്ലെ..... ഇയാള് അല്ലേ ആദ്യം ഇങ്ങോട്ട് വന്ന് ഇടച്ചത്. എന്നിട്ട് ഇപ്പോ എന്നെ പറയുന്നോ...?"
അത് കേട്ടതും അവിടെ കൂടി നിന്നവരിൽ പലരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. എങ്ങനെ നോക്കാതിരികും....? അമ്മാതിരി സൗണ്ടിൽ അല്ലേ ചൂടാ വുന്നത്.
അതിൽ അവരെ കൂടാതെ എന്നെ തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളെ കണ്ടെങ്കിലും ഞാൻ അത് കാണാത്ത പോലെ നടിച്ചു.
" ഹാഹാ....അത് ശെരി നീ വന്നു എന്നെ ഇടിച്ചതും പോരേ....കുറ്റം മുഴുവനും എനിക്ക് ആയോ?"
"ഇയാൾക്ക് ഇപ്പോ എന്താ വേണ്ടത്?....രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്. അതുകൊണ്ട് രണ്ടുപേർക്കും ഓരോ സോറിയും പറഞ്ഞ് പിരിയാം."
" എനിക്ക് കണ്ട പെൺകുട്ടികളോട് സോറി പറയല് അല്ലേ പണി.... നീയൊന്നു പോടീ....ഞാൻ നിന്നോട് ഇൗ ജന്മത്ത് സോറി പറയുമെന്ന് നീ കരുതണ്ട."
അവളിപ്പോ അങ്ങനെ സോറിയും പറഞ്ഞ് മുങ്ങണ്ട. നിന്റെ ജാഡ ഒന്ന് കുറക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.
"അതേയ്.....തെറ്റ് ആരുടെ ഭാഗത്ത് ആയാലും അവർ സോറി പറയണം. നിനക്ക് സോറി പറയാൻ താൽപര്യ മില്ലെങ്കിൽ സോറി പറയുന്നില്ല. എനിക്കും ഇൗ കണ്ട അലവലാതികളോട് സോറി ഒന്നും പറഞ്ഞ് ശീലമില്ല."
" അലവലാതി നിന്റെ കെട്ടിയോൻ."
അത് കേട്ടതും അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.
" നമ്മൾ കല്യാണം കഴിച്ചിട്ടി ല്ലായെ.....അതുകൊണ്ട് കല്യാണം കഴിച്ചിട്ട് ഞാൻ കെട്ടിയോനെയും കൂട്ടി നിന്റെ അടുത്തേക്ക് വരണ്ട്ട്ടോ....."
എന്നും പറഞ്ഞ് അവള് എന്നെ മറികടന്ന് പോയി . കാന്താരി മുളക് എന്ന് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഞാൻ നേരെ ലൈബ്രറിയിലേക്കും.
****************************************
ആദ്യത്തെ പിരീഡ് ഫ്രീ ആയതുകൊണ്ട് പ്രിയ ആണ് പറഞ്ഞത് ലൈബ്രറിയിലേക്ക് പോണമെന്ന്. ബാക്കിയുള്ളവർ വരുന്നില്ല എന്ന് പറഞ്ഞപ്പോ ഞാനും അവളും കൂടി പോയത്. തിരിച്ച് വരുമ്പോ എന്റെ കയ്യിൽ കുറച്ച് ബുക്സ് ഉണ്ടായിരുന്നു.
അപ്പോ ഞാൻ അതും നോക്കി നടക്കുക യായിരുന്നു. അതുകൊണ്ട് തന്നെ എതിരെ വന്ന ആളുമായി ഞാൻ കൂട്ടിമുട്ടി.
പിന്നെ അയാളുടെ സംസാരം കേട്ടപ്പോഴാണ് കൂട്ടി ഇടച്ചത് ആ കലിപ്പ നെ ആണെന്ന് മനസ്സിലായത്. അത് പോരേ പൂരം.
'എന്നാലും ആ കലിപ്പന് എന്തിന്റെ കേടാ.....ഒരു സോറി പറഞ്ഞെന്ന് വെച്ച് ആകാശം ഇടിഞ്ഞ് വീഴോ...? അല്ല പിന്നെ..'
"ഡീ നീയെന്താ ആലോചികുന്നെ?" പ്രിയയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.
" അല്ല..... ആ കലിപ്പന് എന്തിനെ കേടാ...?"
" നീയും മോശമല്ലല്ലോ.....?"
അത് കേട്ടതും ഞാൻ അവളെ ഒന്ന് നോക്കി.
" നീ നോക്കിക്കോ അവൻക് ഞാൻ ഒരു അഡാർ പണി തന്നെ കൊടുക്കും അവന്റെ ഈ ഒടുക്കത്തെ കലിപ്പിന്."
അത് പറഞ്ഞതും പ്രിയ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.
" ഇന്ന് രാവിലെ കൊടുത്ത പോലെയുള്ള പണി വല്ലതും ആണോ ......? അങ്ങനെ ആണെങ്കിൽ അവന്റെ ഫ്രണ്ട്സ് നിന്നെ ജീവനോടെ വെക്കില്ല."
അത് അവളെ എന്നെ ആകിയത് ആണോ എന്ന് ഒരു ചെറിയ സംശയം.
" ഏയ്.....അതിലും വലിയ പണി കൊടുക്കും " എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് അവളുടെ കൂടെ ക്ലാസ്സിലേക്ക് നടന്നു.
അങ്ങനെ ബെൽ അടിച്ചതും ടീച്ചർമാർ വന്നു ക്ലാസ്സ് എടുക്കാൻ തുടങ്ങി.
അങ്ങനെ എന്തൊക്കെയോ എഴുതിയും കുത്തിയും സമയം കളഞ്ഞു.
ലഞ്ച് ബ്രേക്ക് ആയതും ഞങൾ അഞ്ചും കൂടി ഫുഡ് കഴിക്കാൻ വേണ്ടി കാന്റീനിലെ ക്ക് പോയി. കാന്റീനിൽ കേറാൻ നിന്നതും ഒരുത്തൻ വന്ന് എന്റെ മുന്നിൽ കേറി നിന്നു.
' ഇനി ഇത് ഏതാ അടുത്ത കുരിശ്? ' എന്ന രീതിയിൽ അവന്റെ മുഖത്തേക്ക് നോക്കിയതും " ദിയ അല്ലേ....?" എന്ന് ചോദിച്ചു.
" ഞാൻ *റാഷിദ്*. കോളേജിലെ മിക്ക പേർക്കും എന്നെ നല്ല പോലെ അറിയാം. പക്ഷേ നീ അറിയാൻ വഴിയില്ല. പക്ഷേ നിനക്ക് അറിയുന്ന പോലെ പറഞ്ഞാല് സമീറിന്റെ കട്ട ചങ്ക് ആണ്. "
ഓഹോ എന്ന് മട്ടിൽ നിന്നതും അവൻ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
" നിന്റെ ഒരൊറ്റ പ്രവർത്തി കാരണം അവനിപ്പൊ ഹോസ്പിറ്റലിൽ ആണ്. ഇനി മേലാൽ ഇമ്മാതിരി പണി ആയും നീ അവന്റെ അടുത്ത് എത്തി എന്ന് ഈ റാഷിദ് അറിഞ്ഞാൽ നീ എന്റെ തനി സ്വഭാവം. കെട്ടോടി പുല്ലേ...."
അവൻ അങ്ങനെ വല്യ ഡയലോഗ് അടിച്ച് പോയാലോ.......
" അതേയ് ഇൗ എടി പൊടി എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. അതും വിളിച്ച് കൊണ്ട് എന്റെ അടുത്ത് വന്നത് ഇൗ ദിയ റസാഖ് ആരാണെന്ന് നീ അറിയും ". എന്ന് ഞാൻ പറഞ്ഞതും അവൻ ഡീ എന്ന് വിളിച്ച് എന്റെ അടുത്തേക്ക് വരാൻ നിന്നതും അവന്റെ ഫ്രണ്ട്സ് അവനെ അവിടന്ന് വലിച്ചൊണ്ട് പോയി. അത് കണ്ടതും എനിക്ക് ചിരി വന്നു.
" ഇന്ന് രാവിലെ ഡീ എന്ന് വിളിച്ച ഒരുത്തൻ ഇപ്പോ ഹോസ്പിറ്റലിൽ ആണ്. അത് പേടിച്ച് കൊണ്ട് ആയിരിക്കും അവന്റെ ഫ്രണ്ട്സ് അവനെ വിളിച്ചോണ്ട് പോയത് " എന്ന് ഐഷു പറഞ്ഞതും ഞങൾ എല്ലാവരും ചിരിച്ചു.
" എന്നാലും നിനക്ക് എന്തിന്റെ കേടാ....? കണ്ടവർ ഓരോന്ന് പറഞ്ഞെന്ന് കരുതി അവരെയൊക്കെ എടുത്ത് തലയിൽ വെക്കണോ ?" ഫിദ ആണ്.
" വെറുതെ ഒരു രസം. " ഞാൻ അത് പറഞ്ഞതും അതിന് മറുപടിയായി ഷിഫു പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം വന്നു.
" പണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോ ഒരുത്തൻ ഇവളുടെ കയ്യിൽ കേറി പിടിച്ചതും അവന്റെയും ഗതി ഇതു തന്നെ ആയിരുന്നു. എന്നിട്ട് ഒരാഴ്ച സസ്പെൻഷ നും കിട്ടി വീട്ടിൽ ഇരുന്നു. " ഞാൻ എങ്ങനെയൊക്കെയോ മറക്കാൻ ശ്രമിക്കുന്ന കാര്യമാണ്. തെണ്ടി പിന്നെയും അത് ഓർമ്മിപ്പിച്ചു.
" ങേ.....അതൊക്കെ എപ്പോ....?" ഐഷു ആണ്.
" ആ....അതൊക്കെ നടന്നു." അത് പറഞ്ഞ് ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
" നല്ലൊരു പണി കിട്ടുമ്പോ താനെ നിർത്തികൊള്ളും." പ്രിയ ആണ്.
"അങ്ങനെ ആരെങ്കിലും പണിതാൽ അത് തിരിച്ച് ഡബിൾ ആയി കൊടുക്കാൻ ഇൗ ദിയക്ക് അറിയാം "
ഞാൻ അത് പറഞ്ഞതും ഇവൾ ഒരിക്കലും നന്നാവാൻ പോണില്ല എന്നൊക്കെ ഓരോന്ന് പറയുന്നു ണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ കാന്റീനിൽ കേറിയപ്പോ അവിടെ സീറ്റൊക്കെ നിറഞ്ഞു. ഇനി ആരെങ്കിലും ഒന്ന് എഴുന്നേറ്റാൽ ആണ് ഞങ്ങൾക്ക് ഇരിക്കാൻ കഴിയുക അതും ആലോചിച്ച് ഞങൾ അഞ്ചും ഒരു സൈഡിലേക്ക് മാറി നിന്നു ഓരോന്ന് സംസാരിച്ചു.
കുറച്ച് കഴിഞ്ഞതും ഒരു ടേബിൾ കാലി ആയതും ഞങൾ എല്ലാവരും അവിടെ പോയി ഇരുന്നു ആവിശ്യം ഉള്ളത് ഓർഡർ ചെയ്തു.
കുറച്ച് കഴിഞ്ഞതും ഏതോ കുറച്ച് പേര് വന്നു ഞങ്ങളോട് എണീക്കാൻ പറഞ്ഞു.
" അതേ.... ആദ്യം ഞങൾ ആണ് ഇവിടെ ഇരുന്നത്." ഷിഫൂ ആണ്.
" ഛീ.....നിങ്ങളോട് അല്ലെ എണീക്കാൻ പറഞ്ഞേ .." അതിൽ ഒരു ഹൈറ്റ് ഇല്ലാത്ത ഒരു പെണ്ണ് പറഞ്ഞു. കണ്ടിട്ട് സീനിയേഴ്സ് ആണെന്ന് തോന്നുന്നു.
" അതേ ഞങൾ ആണ് ഇവിടെ ആദ്യം വന്ന് ഇരുന്നത്. ഇയാൾക്ക് ഇത്ര ധൃതി ആണെങ്കിൽ അവിടെ വേറെയും സീറ്റുകൾ ഉണ്ടല്ലോ....അത് ഒഴിയുമ്പോ ഇരുന്നോ ." എന്ന് ഞാൻ പറഞ്ഞതും അവള് എന്നെ തുറിച്ചു നോക്കി കൊണ്ട് ഒന്ന് തരാൻ കൈ ഓങ്ങിയതും ഞാൻ എഴുന്നേറ്റ് കൊണ്ട് ആ കൈ തടുത്തു വെച്ചു.
" എന്താ ലിയ പ്രശ്നം..? " എന്ന് ചോദിച്ച് കൊണ്ട് വേറെ ഒരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.
" ഇവരോട് എണീക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.......അവർക്ക് നമ്മൾ സീനി യേഴ്സിനെ ശരിക്ക് അറിയില്ല."
എന്ന് അവള് പറഞ്ഞതും അവള് ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
" നിനക്ക് എന്താടീ സീനിയേഴ്സിനെ കണ്ടാൽ ബഹുമാനിക്കാൻ അറിയില്ലേ....?"
എന്ന് അലറി കൊണ്ട് തല്ലാൻ നിന്നതും അവളുടെ കൈ ആരോ പിടിച്ച് വെച്ചു.
അതാരാ എന്ന് തല ഉയർത്തി നോക്കിയ തും ഞെട്ടി പോയി. കലിപ്പൻ.
ഇവൻ എന്താ ഇവിടെ കാര്യം എന്ന് ചിന്തിച്ച് ഞാൻ എന്റെ ഫ്രണ്ട്സിനെ നോക്കിയതും അവർ തമ്മിലുള്ള റിലേഷൻ എന്താണെന്ന് അറിയാൻ അവരുടെ മുഖത്തും ആകാംഷ നിഴലിച്ചിരുന്നു.
" എന്താ *മെഹ്റി* ഇവിടെ പ്രശ്നം...?"
എന്ന് അവൻ ചോദിച്ചതും അവള് പറഞ്ഞു.
" ഇവളോടും ഫ്രണ്ട്സിനോടും എണീക്കാൻ പറഞ്ഞിട്ട് അവർ കേൾക്കുന്നില്ല."
അപ്പോ അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
" അവരോട് പറഞ്ഞിട്ട് കാര്യമില്ല മെഹ്റി.. നീയും ഫ്രണ്ട്സും അവിടെയതാ സീറ്റ്. അവിടെ പോയി ഇരുന്നോ..." എന്ന് അവൻ പറഞ്ഞതും അവള് ആയികൊട്ടെ എന്ന മട്ടിൽ അവനെ നോക്കിയതും അവൻ അവിടന്ന് പോയി.
" എന്റെ അർഷി പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ഇപ്പൊൾ പോകുന്നു. നിന്നെയും നിന്റെ ഫ്രണ്ട്സിനെയും ഞാൻ പിന്നെ എടുത്തോളാം." അതും പറഞ്ഞ് അവള് അവിടന്ന് പോയി. അപ്പൊൾ ആണ് അവള് എന്താ പറഞ്ഞതെന്ന് ഓർകുന്നേ.....
' * അവളുടെ അർഷിയോ...........?*'
(തുടരും)