Aksharathalukal

❤കല്യാണസൗഗന്ധികം❤ - 4

ഭാഗം 4
°°°°°°°°
 
അവൾ ഒന്ന് ഞെട്ടി..
"ഇയാളെന്താപ്പോ പറഞ്ഞാണ്ടവ.. മുത്തശ്ശൻ അങ്ങിനെ എളുപ്പം വീഴില്ല്യല്ലോ.."
അവൾ ആലോചിച്ചുകൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു നടന്നു..
 
"തനിക്ക് വല്ല ഇഷ്ടക്കേടുണ്ടോ ഞാൻ അവിടെ താമസിക്കുന്നതിൽ.."
ഹരി അവൾക്കൊപ്പം നടന്നെത്തിക്കൊണ്ട് ചോദിച്ചു..
 
"ഇയാളെന്താ മുത്തശ്ശനോട് പറഞ്ഞെ.. മുത്തശ്ശൻ പറഞ്ഞത് അടുത്ത ആഴ്ച്ച മനക്കല് പുതിയ താമസക്കാര് വരുന്നാണല്ലോ.."
അവൾ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു..
 
"ആ.. ഞാൻ പറഞ്ഞു ഞാൻ മുത്തശ്ശന്റെ കല്ലുന് ഒരുപാട് വേണ്ടപ്പെട്ട ആളാണ്.. സഹായിക്കണം എന്ന് പറഞ്ഞു..അപ്പൊ"
 
""ടോ..""
അവൻ പറഞ്ഞു തീരും മുന്പേ അവൾ അവനോട് കയർത്തു..
 
"ഹൈ ചൂടാവാതെ കല്ലു.."
 
"കല്യാണി.."
അവൾ പല്ലിറുക്കി..
 
"ഇങ്ങനെ പല്ലിറുക്കല്ലേ അതോടിഞ്ഞു പോവും.."
 
"ശെ.."
അവൾ പിറുപിറുത്തുകൊണ്ട് മുന്പോട്ട് നടന്നു  
 
ദേഷ്യത്തിൽ പോകുന്ന അവളെ നോക്കി ഒരു നിമിഷം നിന്ന ശേഷം അവനും..
 
"ഈ കുട്ടി ഇത്രടം വരെ വന്നിട്ട് നീ കുടിക്കാൻ ഒന്നും കൊടുത്തില്യേ കുട്ട്യേ..?"
 
കല്യാണിയുടെ പുറകിൽ നടന്നു വരുന്ന ഹരിയെ കണ്ടു അദ്ദേഹം ചോദിച്ചു..
 
"ഇപ്പൊ എടുക്കാം അച്ഛാ.."
അവൾ അകത്തേക്ക് പോയി..
 
"എന്തായി കുട്ട്യേ പോയ കാര്യം ശെരിയായോ.."
അദ്ദേഹം ഹരിയോട് ചോദിച്ചു..
 
"ആ ശെരിയായി.."
 
"ഇദ്ദേഹം മുത്തശ്ശനെ വല്ലാണ്ട് സോപ് ഇട്ട് വെച്ചേക്കാച്ഛ.."
കല്ലു ഒരു ഗ്ലാസ്‌ സംഭാരവുമായി വന്നു അയാൾക്ക് കൊടുത്തിട്ട് പോയി..
 
വെറുതെയാടോ പാവ..
അയാൾ ഹരിയോടായി പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു..
 
"താക്കോൽ ഞാൻ എടുത്ത് തരാം.. താൻ കയറി ഇരിക്ക്..."
 
അദ്ദേഹം അകത്തേക്ക് പോയതും അവൻ കയ്യിലെ ഗ്ലാസിലെ സംഭാരം എടുത്തു ചുണ്ടോട് ചേർത്തതെ ഓർമ്മയുള്ളൂ..
 
തൊണ്ട പുകയുമാറ് അളവിൽ കാന്താരിമുളകരച്ചു ചേർത്ത സംഭാരം..
 
ഹരിയുടെ മുഖത്ത് തെളിഞ്ഞ നവരസങ്ങൾ വാതിലിന്റെ മറവിലൂടെ കണ്ടു ചിരി അടക്കാൻ പാടുപെട്ടു കല്യാണി..
 
"ഇതാടോ..ഇനിയും വൈകണ്ട.. വണ്ടി കയറ്റി ഇട്ടോളൂ.."
 
അദ്ദേഹം നൽകിയ താക്കോൽ വാങ്ങി അവൻ മുഖത്തെ ഭാവങ്ങൾ മറിച്ചു അദ്ദേഹത്തിനൊപ്പം മനക്കലേക്ക് നടന്നു..
 
മനയുടെ വാതിൽ ചെറിയ ശബ്ദത്തോടെ അവനു മുന്നിൽ തുറന്നു..
 
"നിക്ക് വയ്യായിരുന്നു.. അവൾക്ക് ഒറ്റക് ഇങ്ങു വരാൻ ലേശം ഭയണ്ടേ.. അതോണ്ട് കുറച്ചു പൊടി കാണും.. ഉച്ച കഴിഞ്ഞ് എന്തായാലും പണിക്കാര് വരും.. അപ്പൊ പറയാം.. കയറിക്കോളൂ..."
 
ഹരി അകത്തേക്ക് കയറി.. പഴമയുടെ ഗന്ധവും അവിടിവിടെയുള്ള കൊത്തുപണികളും അവനിൽ കൗതുകം ഉണർത്തി..
 
"ഊണ് അവിടെ വന്നു കഴിക്കുന്നോ അതോ ഇങ്ങോട്ട് എത്തിക്കണോ..."
 
"യ്യോ അതൊന്നും വേണ്ട.."
 
"ഹേയ്.. അതിവിടെ പതിവ.. ആദ്യ ദിവസല്ലേ അങ്ങിട്ടു പോന്നോളൂ.."
 
അയാൾ തിരിഞ്ഞു നടന്നു..ഹരി അകത്തേക്കും..
 
മുന്നിലെ ചിത്രത്തിൽ ആജാനബാഹു അയൊരു മനുഷ്യൻ.. കണ്ടാൽ അറിയാം ഒരു തമ്പുരാൻ ആണെന്ന്..
 
അവൻ പുറത്തേക്ക് ചെന്നു പുറത്തു നിർതിയിട്ട കാർ ഉമ്മറത്തു കൊണ്ട് വന്നിട്ടു..
 
ഇതേസമയം ഉമ്മറത്ത് ഗ്ലാസ്‌ എടുക്കാൻ വന്ന കല്യാണി അത് കാലി ആയിരിക്കുന്നത് കണ്ടോന്ന് അമ്പരന്ന്പോയി..
 
"ഹോ.. അത്രക്ക് വല്യ ആളാണോ.."
 
അവൾ പിറുപിറുത്തുകൊണ്ട് പോകുന്നത് കാറിൽ ഇരുന്നുകൊണ്ട് ഹരി കണ്ടു..
അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
 
അവൻ അകത്തു ചെന്നു ബാഗും മറ്റും എടുത്തു മുറിയിൽ വച്ചു.. ബാഗിൽ നിന്ന് ഫോൺ എടുത്തു..
 
"ഓ ഗോഡ്.."
റേഞ്ചിന്റെ ഭാഗത്തെ ശൂന്യത കണ്ടു അവനത് തിരിച്ചു ബജിലേക്ക് വച്ചു..
 
മന സാമാന്യം എന്നല്ല അതിലേറെ വലുപ്പമുള്ളതായിരുന്നു..ഓരോ വാതിലിലും മുറികളുടെ മേൽക്കൂരയിലും പലവിധ കൊതുപണികളാൽ അലങ്കരിച്ചിരുന്നു..
 
ഒരു തൂണിൽ കയ്യൂന്നി അവൻ അതിന് ചുറ്റും നടന്നതും അതിന്റെ മറുവശത്തെ ഒരു സിംഹത്തിന്റെ ശില്പം അവനെ ഞെട്ടിച്ചു..
 
സമയം ഏറെ അവനാ മന നടന്നു കണ്ടു..
 
മുകളിലേക്കുള്ള മരത്തിൽ തീർത്ത പടിക്കെട്ടുകൾ കയറുമ്പോൾ അവ ഒന്നു ശബ്ദിച്ചിരുന്നു..
 
മുകളിൽ താഴത്തെത്തിലും മനോഹരമായി ചിത്രപ്പണികൾ തീർത്തിരുന്നു..
 
അവൻ മുന്നോട്ട് നടക്കവേ കൈ തട്ടി വലതു വശത്തു പട്ട് തുണിയാൽ മൂടിയിരുന്ന ഒരു ചിത്രത്തിൽ നിന്നത് താഴെ വീണു..
അവൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആ മനോഹരമായ ചിത്രമാണ് കണ്ടത്.. അതിമനോഹരിയായ ഒരു പെൺകുട്ടി.. അവളുടെ കണ്ണുകൾ വ്യത്യസ്തമായിരുന്നു..
 
അവൻ മുന്നോട്ട് നടന്നു.. ഓരോ കാഴ്ചകളും അവനെ വിസ്മയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..
 
മുന്നോട്ട് നടക്കവേ അവനൊരു അറ കണ്ടു.. ഏറെ നാളായി തുറന്നിട്ടില്ലെന്ന് വിളിച്ചോതുന്ന ഒരു വാതിൽ ആയിരുന്നതിന്..
അവൻ കുറച്ചു ബലം പിടിച്ചയാലും അത് തുറന്നു..
വലിയ ശബ്ദത്തോടെ തുറന്നപ്പോൾ താഴെ എന്തോ നിലത്ത് വീണുടയുന്ന ശബ്ദം കേട്ടു..
 
അവൻ ആ വാതിലിലെ മാറാലകൾ കൈകൊണ്ട് വകഞ്ഞു മാറ്റി.. അവിടെ നിന്ന് നല്ല ഒരു മത്തുപിടിപ്പിക്കുന്ന സുഗന്ധം വമിക്കുന്നുണ്ടായിരുന്നു..
 
അവൻ അകത്തേക്ക് കടന്നതും ഒരു സ്ത്രീ ശബ്ദം അവന്റെ കാതുകളിൽ എത്തി..
 
അവൻ ഒന്ന് ഭയന്നു...വീണ്ടും അത് കേട്ടപ്പോൾ അവൻ തിരികെ നടന്നു...
 
ആ അറ തനിയെ അടഞ്ഞിരുന്നു..
 
അവൻ നടന്നിട്ടും എങ്ങും എത്താത്തത് പോലെ തോന്നി ഹരിക്ക്.. ഓരോ തവണ മുന്നോട്ടു നടക്കുമ്പോളും ഓരോ മുറിയിലേക്ക് ചെന്നു കയറിക്കൊണ്ടിരുന്നു താൻ വന്ന വഴി അവന് ഊഹിക്കാൻ പോലുമായില്ല..
 
"വഴിതെറ്റും പോലെ ഒരു ഇല്ല്യൂഷൻ നിന്നിലുണ്ടാക്കാൻ ആ സ്ഥലത്തിന് കഴിയും.."
 
ആ വാക്കുകൾ അവന് ഓർമ വന്നു..
 
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
 
തുടരും..❤
 
ഇഷ്ടായോ.. 💞പ്യാവം എന്നിലെ സൈക്കോ ജീവിച്ചു പൊക്കോട്ടെന്ന്.. 😌😌അഭിപ്രായം പറയണേ.. ❤