രാവിലെ ദേവ് ഉറക്കം ഉണർന്ന് പല്ല് തേച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ സ്റ്റവ്വിന്റെ അടുത്ത് പുറം തിരിഞ്ഞ് നിന്ന് സവാള അരിയുന്ന നിളയെയാണ് കണ്ടത്...\"\"\" നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ കുഞ്ഞൂ ഇതൊക്കെ ഞാൻ ചെയ്തോളാമെന്ന്... \"\"\" അവൾക്ക് അടുത്തേക്ക് ചെന്ന് അവൻ അവളുടെ കൈയ്യിൽ ഇരിക്കുന്ന കത്തി വാങ്ങി...\"\"\" ആര് ചെയ്താൽ എന്താ ദേവാ.. വയറ് നിറഞ്ഞാൽ പോരേ? \"\"\" തിരികെ അവന്റെ കൈയ്യിൽ നിന്ന് കത്തി പിടിച്ച് വാങ്ങി അവൾ ബാക്കി അരിയാൻ തുടങ്ങി.. അവൻ അവളെയൊന്ന് നോക്കി.. പഞ്ചമി പറഞ്ഞ വാക്കിന്റെ പുറത്താണോ ഇവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്...?! എന്നൊരു ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു...\"\"\" നീ ഇങ്ങനെ