ശംഖുപുഷ്പം🥀
രാവൊഴിഞ്ഞാ മാനത്ത്
ഇന്നലെ പെയ്തൊരാമാരിയിൽ ഇരുളടഞ്ഞുപോയാ കതിരോൻ്റെ കിരണത്താലതിചാരുതയായി നിൽപ്പു
എൻ വസതിയിലാ ശംഖുപുഷ്പം...!
ഈറനണിഞ്ഞിറുക്കുവാനെത്തിയ
എന്നോടത് അരുതെന്നുയാചിച്ചു
വെങ്കിലും അതിനിച്ഛ തച്ചുടച്ച് അതിനെയും പിച്ചി പുറപ്പെട്ടു പാംസുചന്ദനനഖണ്ഡമായ് ഭക്തിയോടെ വർഷിക്കുവാൻ....!
തൊഴുകൈയ്യാലാ വിഗ്രഹാ രാധനയ്ക്കു മുമ്പിലൊരു ഭക്തയായി നില്പതും,
കണ്ടു ഞാനതെ ശംഖുപുഷ്പം
പിന്നെയും ദേവോച്ഛിഷ്ടമായ് എന്നിലേയ്ക്കടുപ്പു...!
തിരികെ ഗമിക്കവെ ചൂടി
ഞാൻ തുഷ്ടിയോടതെൻ കാർകൂന്തലിലെന്നാലും നഷ്ടമായതെവിടെയോ
തൽക്ഷണം , വിസ്മൃതിയിലാ
ണ്ടുപോയാ കാര്യവും...!
എങ്ങുനിന്നിറുത്തുവോ അതെ പൂച്ചെടിചോട്ടിലേക്ക് പതിച്ച, വാടിയൊരാ ശംഖുപുഷ്പത്തെ നോക്കി , ചെടിയിൽ ശേഷിച്ച പുഷ്പങ്ങൾ പുഞ്ചിരിച്ച നേരം
എൻ വിധി വരും ദിനം നിൻ വിധി
എന്നാ ശംഖുപുഷ്പം അവരോടരുളിയതറിഞ്ഞുവൊ...?
-✍️ വേദിക