ഇളം റോസ് നിറത്തിലുള്ള മനോഹരമായ ഒരു ഗൗൺ ആയിരുന്നു അവളുടെ വേഷം. സൂര്യ കിരണത്തിന്റെ പ്രഭയാൽ അവളുടെ മിനുമിനുത്ത മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു.കാലിൽ വീതിയുള്ള കിലുങ്ങുന്ന ഒരു കൊലുസ് ഉണ്ടായിരുന്നു. അവൾ അവന്റടുത്തേക്ക് മന്ദം മന്ദം നടന്നു വരികയായിരുന്നു.
പെട്ടെന്നാണ് അഗാധതയിൽ നിന്നൊരു അശരീരി.മെല്ലെ കണ്ണു തുറന്ന അവൻ മനസ്സിലാക്കി അവളവന്റെ സ്വപ്നത്തിലെ മാലാഖയായിരുന്നു എന്നും ആ വിളി അഗാധതയിൽ നിന്നൊന്നുമല്ലായിരുന്നു എന്നും..
ഉച്ചിയിൽ വെയിൽ അടിച്ചിട്ടും എഴുന്നേൽക്കാത്ത ദേവനോടുള്ള അമ്മയുടെ ആക്രോശം ആയിരുന്നു ആ അശരീരി 🤭.
എങ്കിലും അവളെന്തിനായിരിക്കും എന്റടുത്തേക്ക് വന്നത്.
ശോ!കഷ്ട്ടായി പോയല്ലോ..ഈ അമ്മ എല്ലാം നശിപ്പിച്ചു.വീണ്ടും അവളെ കാണാം എന്ന വ്യാമോഹത്തോടെ കട്ടിലിലേക്ക് വീണു പുതപ്പെടുത്തു മൂടി കണ്ണടച്ചു കിടന്നു ദേവൻ സ്വപ്നസുന്ദരിയുടെ വരവിനായി 😀
- രഞ്ജിനി ഹരീഷ് -