Aksharathalukal

CHAMAK OF LOVE - Part 28

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:28
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________

  അയാൾ തലയുയർത്തി മുന്നിലേക്ക് നോക്കി.. മുന്നിലുള്ള ആളെ കണ്ട് ജമാലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

  പെട്ടെന്ന് ജമാൽ അവളെ കെട്ടിപിടിച്ചു..

   ഹാജറാ....

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..

   അവളുടെയും അയാളുടെയും കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര യായി ഒഴുകി.. വര്ഷങ്ങളോളം നേരിട്ട് കാണാട്ടത്തിലെ സങ്കടം ആ കണ്ണീരിൽ ഉണ്ടായിരുന്നു..

  ഇത് കണ്ട ഭാസിമിന്റെയും റസീനയുടെയും ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു...

   സഹോദരനും സഹോദരിയും കണ്ടു മുട്ടിയതിൽ ഉള്ള ആഹ്ലാദ പ്രകടനം കഴിഞ്ഞാൽ ഈ പാവം അളിയനെയും ഒന്ന് പരിഗണിക്കാവേ..

  Basim എങ്ങോട്ടെന്നില്ലാതെ നോക്കി പറഞ്ഞു..

   നിനക്കൊക്കെ അതിന് ഞങ്ങളെ വേണോ...

   അവനവനെ പുച്ഛിച്ചോണ്ട് പറഞ്ഞു.

  അത് ശെരി... ഇപ്പൊ അങ്ങനെയായി.. നിങ്ങളെ ഉപ്പയല്ലേ ഞങ്ങളെ കയറ്റാതിരുന്നത്...

   Basim പറഞ്ഞു..

  സോറി ഡാ....

    ഇവരെ സ്നേഹപ്രകടനത്തിനിടയിൽ അന്തം വിട്ട് കുന്തം പോലെ നിൽക്കുന്ന ഒരു കൂട്ടരുണ്ട്..

  ഇതൊക്കെ ആരാ ഉമ്മാ...

   ജൈസ ഹാജറയോട് ചോദിച്ചു..

   ഇതൊക്കെയാണ് മോളെ ഇന്റെ ഇക്കാകയും ഭാര്യയും...

   ഇതേ സമയം ദിൽറുബ തൊള്ളയും തുറന്നു ആഹ്ഖിലിനെ നോക്കി...

   അവനിതൊക്കെ ആദ്യമേ അറിയാം എന്ന മട്ടിലാണ് നില്കുന്നത്...

   എന്നാലും ഇവനെന്റെ മുറച്ചെറുക്കാനാണോ....

    അവൾ സ്വയം ചിന്തിച്ചു..

  പക്ഷേ ahna മാത്രം വേറെ ലോകത്തായിരുന്നു..

    ഈ അലവലാതി എന്താ നിന്റെ കൂടെ...

    അവൾ ജൈസയോട് ദിൽഖിസിനെ ചൂണ്ടി ചോദിച്ചു.

  ആര് കാക്കുവോ...

   ജൈസ ചോദിച്ചത് കേട്ടു ahna ഞെട്ടി..

    ഇതാണോ നീ പറഞ്ഞ എനിക്ക് കെട്ടിച്ചുതരാം എന്ന ആങ്ങള... അയ്യേ...

     അവളുടെ സംസാരം കേട്ടിട്ട് ദിൽഖിസിന് അടിമുടി തരിച്ചു കേറുന്നുണ്ടായിരുന്നു...

   അപ്പോയായിരുന്നു ഭാസിമും ഹാജറയും അഹ്‌ന യെ ശ്രദ്ധിച്ചത്...
   അവളെ കറുപ്പിൽ grey കലർന്ന കണ്ണുകളും കാപ്പിമുടിയിഴകളും കണ്ട് അവർ ഇരുവരുടെയും കണ്ണുകൾ വിടർന്നു..

   Lailaa....

  അവർ ഇരുവരുടെയും ചുണ്ടുകൾ ഒരേ സ്വരത്തിൽ മൊഴിഞ്ഞു...

    അവളുടെ ശബ്ദം പോലും ഹസീന യുടേതാണെന്ന് അവർ ശ്രദ്ധിച്ചു..

  ഇത്... അഹ്‌ന യെ ചൂണ്ടി.. ഭാസിം ചോദിച്ചു..

   ഹസീനയുടെ... അല്ല സോറി എന്റെ മോൾ....

   ജമാൽ പറഞ്ഞു...

  പിന്നേ അവർ കുറേ സംസാരിച്ചു... ദിൽഖിസും ആഹ്ക്കിലും അഹ്‌നയെയും ദിൽറുബ യെയും കാണിക്കാൻ ഒരുവിധ കോപ്രായങ്ങൾ എല്ലാം കാണിച്ചു നോക്കി..

   അഹ്‌നയും ദിൽറുബ യും അതൊന്നും മൈൻഡ് ചെയ്തില്ല...

   ഞങ്ങൾകൊന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു.. നിങ്ങൾ മക്കൾ ഒക്കെ ഒന്ന് ഇവിടെ നിൽക്കുമോ...

   ജമാൽ ചോദിച്ചതും...അവരൊക്കെ തലയാട്ടി..

   ഞാനും ജൈസയും ചോക്ലേറ്റ് ഐസ്ക്രീം തിന്നാൻ പോവട്ടെ..

   മാഷ ചോദിച്ചു...

   നിങ്ങളൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നെ പോയിക്കോ...

    അഹ്‌ന ദേഷ്യം പിടിച്ചു പറഞ്ഞു.

   അവർ പോയതും ആഹ്ക്കിൽ ദിൽറുബ ന്റെ കൈ വലിച്ചു പിടിച്ചു കൊണ്ട് പോയി.

  ആരും കാണാത്ത ഒരു ഭാഗത്തേക് എത്തിയതും അവൻ നിന്നു...

   നീ എന്തിനാ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നേ...

   അവളാരിശത്തോടെ പറഞ്ഞു..

   അവനവിടെ ഇരുന്നു അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി...

   നിന്റെ യഥാർത്ഥ പ്രശ്നമെന്താ...

    "അതെന്തിനാ ഇയാൾ അറിയുന്നേ... ഇയാൾക്കെന്നെ ഇഷ്ടമല്ലല്ലോ... അവൾ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..."

  ദിൽറുബ അത് പെട്ടെന്ന് അഹ്‌ന പറഞ്ഞപ്പോൾ....

. അവൻ വാക്കുകൾക്ക് വേണ്ടി പരതി..

   അവൾ പറയുമ്പേയെക് എന്നേ വിട്ട് പോവാൻ മാത്രം അവളാര്.. നീ പറയുന്നത് കേട്ടാൽ തോന്നും നിനക്കെ ഈ ലോകത്ത് പെങ്ങൾ ഉള്ളുവെന്ന്.. അതും അവളെ പോലെ ഒരുത്തി... എന്ത്‌ സ്വഭാവം ആനവൾക്....

   അവൾ പറഞ്ഞുതീരും മുൻപേ അവന്റെ കൈകൾ അവളെ മുഖത്ത് പതിഞ്ഞിരുന്നു..

  എന്റെ അഹ്‌ന യെ കുറിച്ച് ഇനി ഒരു വാക്ക് പറഞ്ഞാൽ ആ നാവ് അരിഞ്ഞു കളയും...

   അവന്റെ മുഖത്തെ കലിപ്പ് കണ്ടവൾ ഒന്ന് ഭയന്നു..

  നീ പറഞ്ഞല്ലോ ഈ ലോകത്ത് ഈ ലോകത്ത് എനിക്ക് മാത്രമേ പെങ്ങൾ ഉള്ളുവോ എന്ന്... അതായിരിക്കില്ല... പക്ഷേ അവൾ എന്റെ മാലാഖ കുട്ടിയാണ് ... ഉമ്മ മരിക്കുന്നതിന് മുൻപ് എന്നേ ഒരു കാര്യമേ ഏല്പിച്ചിട്ടുള്ളു... എന്റെ പെങ്ങമാരെ angels നെ പോലെ നോക്കാൻ... അത് ഞാൻ പാലിച്ചുകൊണ്ടിരിക്കുന്നു... പക്ഷേ... അതും പറഞ്ഞു അവൻ അവന്റെ ജീവിതം മുഴുവൻ അവൾക് പറഞ്ഞു കൊടുത്തു...

   അവളതെല്ലാം ഒരു പാവയെ പോലെ കേട്ടു നിന്നു...

  അപ്പോൾ നിങ്ങൾക് വേറെയും പെങ്ങൾ ഉണ്ടല്ലേ... ഇങ്ങളെ ഉമ്മയും ഉപ്പയും അല്ലല്ലേ നേരത്തെ കണ്ടത്....

  അങ്ങനെ ചോദിച്ചാൽ ജന്മം കൊണ്ടല്ല.. പക്ഷേ കർമ കൊണ്ട് അവരാണെന്റെ ഉപ്പയും ഉമ്മയും....

   അവൻ മുഖത്തെ പുഞ്ചിരി കൈ വിടാതെ പറഞ്ഞു..

 മ്മ്... സോറി ഇത്രയും കാലം അവോയ്ഡ് ചെയ്തതിന്...

    അവൾ അവന്റെ മടിയിൽ ഇരുന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞു..

   ആര്ക് വേണം നിന്റെ സോറി... അവൻ പുച്ഛിച്ചോണ്ട് മുഖം തിരിച്ചു..

   അപ്പൊ എന്നേ ശരിക്കും ഇഷ്ടല്ലേ...

   അങ്ങനെ ചോദിച്ചാൽ ഇഷ്ടാണ്... ഏതായാലും എന്റെ മുറപ്പെണ്ണല്ലേ അഡ്ജസ്റ്റ് ചെയ്യാൻ നോകാം..

   ഡോ... അതും പറഞ്ഞു അവളവന്റെ തലക്കൊരു മേട്ടം കൊടുത്തു..

   അവർ അവരുടേതായ ലോകത്ത് അവിടെ ഇരുന്നു.

__________________🌻__________________

   അവൾ അതിരില്ലാത്ത കടലിലേക് നോക്കി...

  അപ്പോഴാണ് തല്ലുണ്ടാകുന്ന ഒരു പെണ്ണിനേയും ആണിനെയും കണ്ടത്...

   അവളെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

   ഒരു നിമിഷം അവൾ ഇഖ്ലാസിനെ ഓർത്തു പോയി...
•°•°•°•°•°•°•°••°

    എടോ... ഈ തിരമാല എന്തിനാ പോയും വന്നും കളിക്കുന്നെ... അടങ്ങി ഇരുന്നൂടെ...

   അഹ്‌നയുടെ ചോദ്യം കേട്ടു ഇഖ്ലാസ് അവളെ ഒന്ന് ചൂയ്ന് നോക്കി..

  അന്തം ഇല്ലാന്നിട്ടാണോ അല്ലേ അത് പോലെ അഭിനയിക്കാനോ...

  ഒരു ന്യായമായ സംശയമല്ലേ..

   അവൾ മുഖം കോട്ടി ചോദിച്ചു..

   അന്റെ ഒരു മാന്യത... ഈ കടലിൽ മുക്കി കൊല്ലും...

   ആഹാ... അത്രക്ക് ധൈര്യം ഉണ്ടേൽ ചെയ്യടാ..

   ഇല്ലാ... പിന്നേ കേസ് ആവും കോടതി ആവും... ഒന്നുല്ലേലും മുറപെണ്ണിനെ കൊല്ലുക എന്ന് പറഞ്ഞാൽ മോശമല്ലേ...

•°•°•°•°•°•°•°•°•

   അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..

   അവൾക്കരികിൽ ദിൽഖിസും ഉണ്ടായിരുന്നു..

   അവളെ പുഞ്ചിരി അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..

   പ്രണയിച്ചട്ടുണ്ടോ...

  അവൾ അതിരില്ലാത്ത കടലിലേക് കണ്ണുകൾ നട്ട് കൊണ്ട് ചോദിച്ചു..

   ഉണ്ട് അവൾക്കുമെന്നെ ഇഷ്ടമായിരുന്നു... ഇപ്പൊ അവൾക് എന്നോടെന്തോ ദേഷ്യം...

   അവനത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നിരാശ പടർന്നിരുന്നു..

  എന്നാ പിന്നേ അവളെ പ്രേമിച്ചാൽ പോരെ...

   അവൾ അതും പറഞ്ഞു അവിടെ നിന്ന് എണീറ്റു പോയി..

    പെണ്ണെ നീയാണ് ആ പെണ്ണ്... നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് എനിക്കറിയാം... നീയന്ന് ആ മലയുടെ മുകളിൽ കയറി.
   "I love you Dilkhis "

   എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ നിന്റെ പിന്നിലുണ്ടായിരുന്നു... നീ എന്തിനെന്നെ വെറുത്തെന്ന് എനിക്കറിയില്ല... പക്ഷേ.. പൊന്ന് മോളെ വെറുതെ വിടാനുള്ള ഉദ്ദേശം തത്കാലം സേട്ടനില്ല... കാരണം നീ വിചാരിക്കുമ്പോലെ ആദ്യം എന്നേ ഇഷ്ടപെട്ടത് നീയല്ല മറിച്ചു ഞാനാണ് ആദ്യം നിന്നെ ഇഷ്ടപെട്ടത്...

   അവന്റെ മുന്നിൽ ആദ്യമായി അവളെ ഇവിടെ വെച്ച് കണ്ടത് ഓർമ വന്നു...

   •°•°•°•°•°•°•°•°••

   എനിക്കിനി നീയും ആയിട്ട് ഒരു ബന്ധവുമില്ല.... അവളും അവളുടെ ഒരു പ്രണയവും..

   അവളെ നോക്കി അത്രയും പറഞ്ഞു... അവൻ തിരിഞ്ഞു നടന്നു..

   ദിൽഖിസ്... പ്ലീസ് ഞാൻ പറയുന്നത് മനസ്സിലാക്ക്..

    വേണ്ട അഫ്ര ഇത്രത്തോളം മനസ്സിലാക്കിയത് ധാരാളം..

   അവൻ മുന്നോട്ട് നടന്നു ബൈക്കിൽ കയറുന്നതിന് മുൻപേ...

   ദിൽഖിസ്..... എന്ന ഒരു അലർച്ച മാത്രമായിരുന്നു കേട്ടത്...

   അവൻ ഓടി ചെന്നപ്പോൾ കണ്ടത്... രക്തത്തിൽ കുളിച്ചു നിൽക്കുന്ന അഫ്രയെ ആണ്..

   അഫ്രാ....... അവൻ അലറി കരഞ്ഞു കൊണ്ട് അവളെ കൈയിൽ കോരി എടുത്തു...

    ലോറി വന്ന് കുത്തിയത് ആണല്ലേ...

    അല്ല ആ കുട്ടി ലോറിയുടെ മുന്നിലേക് ചാടിയതാണ്...

    ആൾ കൂട്ടത്തിൽ നിന്ന് ഓരോരുത്തർ പറയുന്നത് കേട്ടു അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി...

    ഒരു ആംബുലൻസ് വിളിച്ചു അവൻ അവളെയും കൊണ്ട് ആശുപത്രിയിലേക് ചെന്നു..

   ആ സംഭവം അവന്റെ മനസ്സിൽ ഓടിയെത്തി.. അവൻ അതിരില്ലാത്ത കടലിലേക് നോക്കി ഉപ്പുള്ള കടലിന്റെ ഉപ്പുരസം കൂട്ടാൻ എന്നോണം കണ്ണുനീർ ഉപ്പ് കടലിലേക് ചൊരിഞ്ഞു കൊടുത്തു..

   പെട്ടെന്നായിരുന്നു അവന്റെ മുഖത്തേക് വെള്ളം തെറിച്ചത്...

   അവൻ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് ഒരു പെൺകുട്ടിയും ഒരു ചെക്കനും ചേർന്ന് കളിക്കുന്നതാണ്.. അവൾക് തന്നെ 19ഓളം വയസ്സുണ്ടാവും... എന്നിട്ടും കുട്ടിക്കളി കളിക്കുന്ന അവളെ അവൻ നോക്കി നിന്നു..

   എത്ര നേരമെന്നില്ലാതെ അവളെ തന്നെ നോക്കി നിൽകുമ്പോൾ അവന് തന്നെ അറിയാത്ത ഒരു വികാരം അവനിൽ ഉടലെടുത്തു... അന്ന് അവന്റെ ഉറക്കം കെടുത്താനും അവളെ ചിരിയും കളിയും വന്നിരുന്നു... അങ്ങനെ അവന് മനസ്സിലായി തുടങ്ങി ആ പെൺകുട്ടി യോട് തനിക്ക് തോന്നിയത് പ്രണയമാണെന്ന്..

•°•°•°•°•°•°•°•°•°•

   എന്റെ പ്രണയത്തെ ഞാൻ നേടുക തന്നെ ചെയ്യും അഹ്‌ന.. അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

   കുറച്ചു കഴിഞ്ഞു അവരുടെ രക്ഷിതാക്കൾ വന്നു...

   അവസാനം അവരെ ജൈസയുടെ എൻഗേജ്മെന്റ് ന് വിളിച്ചായിരുന്നു അവർ പോയത്..
____________________🌻____________________

   അവരവിടെ നിന്ന് പോയതും അഹ്‌നയെ പേടിയോടെ നോക്കിയിരുന്ന ആ കണ്ണുകൾകുടമ അവിടെ നിന്ന് ഓടി തന്റെ ബോസ്സിന്റെ മുന്നിൽ ചെന്നു...

  എന്താ ജോസ് ഇത്രയും കിതച്ചു ഓടി വരുന്നത്...

    അയാളെ ബോസ്സ് ചോദിച്ചു...

   ബോസ്സ് ഞാൻ അവളെ വീണ്ടും കണ്ടു... അഹ്‌നയെ...

   അയാൾ വിറച്ചോണ്ട് പറഞ്ഞു..

   അത് കേട്ടു ബോസ്സ് ഒന്ന് നടുങ്ങി... കഴിഞ്ഞ പ്രാവശ്യത്തേത് ജോസിന് തോന്നിയതായിരിക്കും എന്ന് വിചാരിച്ചു തള്ളി കളഞ്ഞതായിരുന്നു...


  നിനക്കുറപ്പുണ്ടോ അതവൾ ആണെന്ന്...

  അതെ അതും പറഞ്ഞു ജോസ് തന്റെ ഫോണിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് ശിബിൽ എന്ന തന്റെ ബോസ്സിന് കാണിച്ചു കൊടുത്തു..

  അതിലുള്ളത് അഹ്‌ന തന്നെയാണെന്ന് മനസ്സിലാക്കാൻ ആ കാപ്പി മുടികളും കറുപ്പിൽ grey കലർന്ന കണ്ണുകളും മതിയായിരുന്നു..

   അയാളെ മുഖത്ത് പലതും തീരുമാനിച്ചുറപ്പിച്ച പോലെ ഒരു ചിരി വിരിഞ്ഞു...

   "ഒരാഴ്ചക്കുള്ളിൽ അവളെ നമ്മൾ കിഡ്നാപ്പ് ചെയ്യുന്നു.."

   ശിബിൽ ജോസിനോട് പറഞ്ഞു..

   ബോസ്സ് അത് അവൾ പെണ്ണാണെങ്കിലും ആണിന്റെ ശക്തിയുള്ളവളാ.. അങ്ങനെ ആണ് അവളുടെ കൂടെ ഉണ്ടാവാറുള്ള ഇഖ്ലാസ് എന്ന ചെക്കൻ അവളെ വാർത്തെടുത്തത്... പലപ്പോഴും ഞാൻ അവളെ ജിമ്മിൽ ഒക്കെ കാണാറുണ്ടായിരുന്നു...

   ജോസിന്റെ സംസാരത്തിൽ പേടി കലർന്നിരുന്നു.

   നീ പേടിക്കണ്ട... അവൾ നമ്മളെ ഒന്നും ചെയ്യില്ല...

    ശിബിൽ ഒരു പ്രത്യേക ചിരിയോടെ പറഞ്ഞു..
____________________🌻____________________

  അവളുടെ വാഹനം ആ പീടിക മുറിക്ക് മുന്നിൽ നിന്നു...

   അവൾ വണ്ടിയിൽ നിന്നിറങ്ങി അതിന്റെ അകത്തേക്ക് കയറി...

   ആ മുറിയിലെ ഓരോ മൂലയിലെയും അൽഫയുടെയും സജയുടെയും ഫോട്ടോകൾ അവൾ അത്ഭുതത്തോടെ നോക്കി...

  ആഹ് നീയായിരുന്നോ... എന്നേ കാണണം എന്ന് പറഞ്ഞത്....

   അവനവളെ കണ്ട് ചോദിച്ചു.

   അപ്പോഴാണ് അവൾ അവനെ ശ്രദ്ധിച്ചത്... ആരുടേയും മനം മയക്കുന്ന സൗന്ദര്യത്തിനുടമയായിരുന്നു അവൻ.. അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.. അവളെ വെള്ളാരം കണ്ണുകൾ വെട്ടി തിളങ്ങി..

  നീ എന്നേ നോക്കാനോ അല്ലേ എന്നോട് സംസാരിക്കാനോ വന്നത്..

   അവൻ ശബ്ദം കടുപ്പിച്ചു പറഞ്ഞത് കേട്ടു അവൾ ഞെട്ടികൊണ്ട് അവനെ നോക്കി..

   Ikhliya nasrin.... അവൾ അവന് കൈകൊടുത്തോണ്ട് പറഞ്ഞു...

  Ikhliya nasrin എന്ന് പറയുമ്പോൾ ഇഖ്ലാസ് നാസിമിന്റെ....

   പെങ്ങളാണ് ഞാൻ...

   ഓ അവനും ഞാനും ഒരുമിച്ചു പഠിച്ചതാണ്... അവൻ പറഞ്ഞു..

  ഓഹ് then whats your name...

   അവളെ ചോദ്യം കേട്ടു അവനൊന്ന് പുച്ഛിച്ചു..

   അത് തന്നെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നില്ല... ജസ്റ്റ്‌ say what is the matter..

   ഓഹ് ജാഡ... അവൾ മനസ്സിൽ പറഞ്ഞു..

   നിങ്ങൾ കൊല്ലാനാഗ്രഹിക്കുന്ന ali ahammed എന്റെ കൂടി ശത്രുവാണ് എന്റെ ബ്രദറിനെ കടത്തികൊണ്ട് പോയി... നമുക്ക് ഒന്ന് ചേരാം...

   അതിന് നിനക്കെങ്ങനെ അറിയാം അയാൾ എന്റെ ശത്രുവാണെന്ന്...

   അവൾ പറഞ്ഞത് കേട്ടു അവൻ സംശയ ഭാവത്തോടെ ചോദിച്ചു..

  അത് തന്നെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നില്ല...

  അവൾ അവന്റെ തന്നെ ഡയലോഗ് പറയുന്നത് കേട്ടു അവന് ദേഷ്യം പിടിച്ചു..

     അതേ... എനിക്കൊരു സംശയം...

   അവൾ അവനെ നോക്കി ചോദിച്ചു..

   ഒരാളെ കൊല്ലുക എന്ന് വെച്ചാൽ നിങ്ങൾ നിങ്ങളെ ജോലിയോട് ചെയ്യുന്ന തെറ്റ് അല്ലേ...

   അവളെ ചോദ്യം കേട്ടു അവനൊന്ന് പുഞ്ചിരിച്ചു..

   അത് തന്നെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

   ഇല്ലെങ്കിൽ വേണ്ട അതും പറഞ്ഞു അവൾ അവനെ പുച്ഛിച്ചു പുറത്തിറങ്ങി.. തന്റെ കാറിൽ കയറി..
___________________🌻___________________

  { അഹ്‌ന }

   നിങ്ങളൊക്കെ പോയിക്കോ ഞാൻ വരാം...

   ഞാൻ ഉമ്മാനോടും ഉപ്പാനോടും പറഞ്ഞു..

  മതില് ചാടാൻ ആയിരിക്കുമല്ലേ...

  കാകുവും മാശയും എന്നേ കളിയാകികൊണ്ട് ചോദിച്ചു..

  ആണെങ്കിൽ.....

   എന്റെ മോൾക് എന്നാ അവിടേക്കു ഗേറ്റ് വഴി കയറാൻ ഇനി ആവുക...

   ഉമ്മാന്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു...

  അതൊക്കെ ശെരിയാവും ഉമ്മാ....

   ഞാൻ ഉമ്മാന്റെ കവിളിൽ വലിച്ചു പറഞ്ഞു..

 നീ എങ്ങനെ പോവും...

   കാക്കു ചോദിച്ചു തീരും മുൻപ് ഞങ്ങള്ക്ക് മുന്നിൽ എന്റെ thunder bird വന്ന് നിർത്തി..

   ആഹാ വന്നല്ലോ ചക്കിയുടെ ചങ്കരി...

   ഉപ്പാ പരിഹാസത്തോടെ പറഞ്ഞു..

   Thunder bird ൽ നിന്ന് അവൾ ഹെൽമെറ്റ്‌ അയിച്ചു ഇറങ്ങി സൺഗ്ലാസ് എടുത്ത് വെച്ചു മുന്നോട്ട് വന്നു...

  ബിജിഎം വേണമായിരുന്നോ...

   ഞാനവളെ നോക്കി പറഞ്ഞത്തും കുട്ടി അതൂരി..

   കളഞ്ഞു മൂഡ് കളഞ്ഞു... അതും പറഞ്ഞു അവൾ എന്നേ നോക്കി മുഖം കൊട്ടി..വേണെങ്കിൽ ഒറ്റക്ക് പോയിക്കോ...

  പൊന്നുമോളെ നാച്ചു അന്റെ മൊഞ്ച് ആർക്കോ ഉണ്ടോ സത്യം പറഞ്ഞാൽ ഒരു സിനിമ സ്റ്റൈൽ എൻട്രി ആയിരുന്നു..

   ഞാനാ കുരിപ്പിനെ സോപിടാൻ പറഞ്ഞു..

   ആണല്ലേ.... എല്ലാരും പറയും ഞാൻ ഭയങ്കര സംഭവം ആണെന്ന്.. ഈ ഫാൻസിന്റെ ഒക്കെ ഒരു കാര്യമേ...എന്നാ വാ പോകാം...

   ഞാൻ അവളെ കൈയിൽ നിന്ന് കീ വാങ്ങി തലയിൽ ഹെൽമെറ്റ്‌ വെച്ചു അവൾ പിന്നിലും...

   അപ്പോയെക്കും അവരൊക്കെ പോയിരുന്നു..

   ഞങ്ങൾ മുന്നോട്ട് നീങ്ങി... ഇന്ന് എങ്ങനെ ചാടാം എന്ന ചിന്തയോടെ...

   തുടരും.......

Written by salwa Fathima 🌻


CHAMAK OF LOVE - Part 29

CHAMAK OF LOVE - Part 29

4.6
2432

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:29 _______________________ Written by :✍🏻️salwaah... ✨️ _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല. ____________🌻____________    ഞങ്ങൾ മുന്നോട്ട് നീങ്ങി... ഇന്ന് എങ്ങനെ ചാടാം എന്ന ചിന്തയോടെ...   &