അടുത്ത നിമിഷം പിന്നിൽ നിന്നവന്റെ നെഞ്ചിൽ ബുള്ളേറ്റുകൾ പതിച്ചു.
ഒരു അസുര ചിരിയോടെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ പുറത്തേക്ക് കടന്നു.
ഫ്രണ്ടിൽ ദീപനും, കാർത്തിക്കും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
രുദ്രൻ പുറത്തേക്കിറങ്ങിയതും ഇരുവശത്തും നിന്ന ദീപന്റെയും, കാർത്തിക്കിന്റെയും കൈയിൽ ആ ഗണുകൾ കൊടുത്തു.
അവൻ മുന്നോട്ട് നടന്നു ഇരുവശത്തും ദീപനും കാർത്തിക്കും.
രുദ്രൻ റിയർ ഡോർ തുറന്ന് അകത്തേക്ക് കയറി.
ദീപനും, കാർത്തിക്കും കാറിൽ കയറി.
അവർ അവിടെ നിന്ന് നേരെ സേവിയറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
N.T. STREET.
സേവിയറിന്റെ വില്ലക്ക് മുന്നിൽ ഒരുപാട് ആളുകൾ തിങ്ങി കൂടിയിരുന്നു.
ആ കൂട്ടത്തിൽ ബിസിനെസ്സ് മഗ്നെറ്റുകളും, ചെറുകിട കച്ചവടക്കാരും, രുദ്രന്റെ ഗാങ്ങ് മെമ്പേഴ്സും ഉണ്ടായിരുന്നു.
ശവമഞ്ചത്തിൽ പൂക്കളാൽ അലങ്കരിച്ച സേവിയറിന്റെ തണുത്ത ശരീരം രുദ്രന്റെ വരവിനായി കാത്തിരുന്നു.
"R.D. ഇനിയും വന്നില്ലല്ലോ, ഇനിയും ഇങ്ങനെ കിടത്തണോ".
അവിടെ കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു.
"മരിച്ചത് അയാളുടെ സുഹൃത്താണ് വരും, സേവിയറിന്റെ ചോര വീഴ്ത്തിയവരെ അവൻ പോകുന്നതിനെ മുൻപേ പരലോകത്തേക്ക് അയച്ചതിനു ശേഷം വരും ദേവ് ജി".
ചോദിച്ചയാളോട് രുദ്രന്റെ ഗാങ്ങിലെ ഒരാൾ പറഞ്ഞു. ദൂരെ നിന്നും പെട്ടെന്ന് ഒരു ഹോൺ മുഴങ്ങി.
എല്ലാവരും ആ ദിശയിലേക്ക് നോക്കി. എല്ലാവരുടെ കണ്ണുകളും ഒരുപോലെ പേടിയിലും, അത് പോലെ ബഹുമാനത്തിലും തിളങ്ങി.
റോഡിൽ കൂടി നിന്നവർ ഇരുവശത്തേക്ക് നീങ്ങി.
വീണു കിടന്ന കരിയിലകളെ ഞെരിച്ചു കൊണ്ട് ഒരു ബ്ലാക്ക് മേഴ്‌സിസസ് E220 W124പാഞ്ഞു വന്നു.
സേവിയറിന്റെ വീടിന് മുന്നിൽ ആ കാർ വന്ന് നിന്നു.
തൊട്ട് പിന്നിലായി ഒരു ഹോണ്ട crv യും.
കോ ഡ്രൈവർ സൈഡിൽ നിന്ന് ഒരു ബ്രൗൺ കളർ ചിമ്മി ച്ചു ഷൂസ് നിലത്തേക്ക് പതിച്ചു.
ഒരു ഗ്രേ കളർ കോട്ടും, പാന്റ്സും, കൊട്ടിനുള്ളിൽ ഒരു ബ്ലാക്ക് ടി ഷർട്ടും ധരിച്, തന്റെ മീശ പിരിച് വെച്ച് രുദ്രൻ ഇറങ്ങി.
ഡ്രൈവർ സീറ്റിൽ നിന്ന് കാർത്തിക്കും, റിയർ സൈഡിൽ നിന്ന് ദീപനും ഇറങ്ങി.
അവർ മൂന്നു പേരും മുന്നോട്ട് നടന്നു.
രുദ്രന്റെ കൈയിൽ ഗോൾഡൻ റോളക്സ് വാച്ച് സൂര്യന്റെ പ്രകാശത്തിൽ ഒന്ന് കൂടി തിളങ്ങി.
അവന്റെ നീലകണ്ണുകളിൽ പകയും സ്വല്പം നഷ്ടബോധവും എല്ലാവരും വായിച്ചെടുത്തു. സേവിയറിന്റെ അടുത്ത് അവൻ നിന്നു. ഒരു നോട്ടം കൊടുത്ത് അവൻ തല ഉയർത്തി തന്റെ ആളുകളെ ഒന്ന് നോക്കി, അവരുടെ എലാം തല കുനിഞ്ഞിരിക്കുകയായിരുന്നു.
അവൻ പതിയെ തലക്കൽ ഇരുന്ന് കരയുന്ന സേവിയറിന്റെ ഭാര്യ ലില്ലിയെയും, മകൾ ആനിയെയും ആശ്വസിപ്പിച്ചു.
"നിങ്ങൾ ഒരിക്കലും ഒറ്റക്കല്ല, ഞാൻ ഉണ്ട് ഞങ്ങൾ എലാരും ഉണ്ട്, ധൈര്യമായി ഇരിക്കൂ".
രുദ്രൻ അവരുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു. അവന്റെ കണ്ണിൽ രണ്ട് തുള്ളി നീര് നിറഞ്ഞിരുന്നു.
മറ്റുള്ളവർ ശ്രദ്ധിക്കുമ്പോയേക്കും അയാൾ മുഖം തിരിച്ചു.
ആ വീട് ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.അത് കണ്ട് അവൻ ഒരു നിമിഷം പഴയ ഓർമയിലേക്ക് പോയി.
"ദേവ് ജി എനിക്ക് വേറെ അധികം ആഗ്രഹം ഒന്നും ഇല്ല, എന്റെ മോളുടെ ഓരോ പിറനാളും ഇങ്ങനെ ആഘോഷിക്കണം, അവളുടെ കല്യാണവും ഒരാഘോഷമാക്കണം, ഇനി ഞാൻ ഇല്ലെങ്കിലും അത് ദേവ് ജി നടത്തും എന്ന് എനിക്കറിയാം".
സേവിയറിന്റെ ചിരിക്കുന്ന മുഖം രുദ്രന്റെ മനസിലുടെ കടന്ന് പോയി.
അവൻ നടന്ന് വീടിന്റെ പിന്നിൽ ചെന്ന് നിന്നു.
ഒഴുകുന്ന പുഴയിലേക്ക് അവൻ ഇമ വെട്ടാതെ നോക്കി നിന്നു.തൊട്ട് പിന്നിൽ ഇരുവശത്തും കാർത്തിക്കും ദീപനും നിന്നു.
"ദേവ് ജി അവന്മാരുടെ കൂടെ ആ ലിയോ ഇണ്ടായിരുന്നു, അവനാ സേവിച്ചന്റെ നേരെ കാഞ്ചി വലിച്ചത്, അവനെ കൊല്ലണം, നമ്മുടെ ഒരാളെ തൊട്ടാൽ മരണം എങ്ങനെ ആയിരിക്കും എന്ന് ഓർത്ത് അവർ പേടിക്കണം".
കാർത്തിക്ക് ശൗര്യത്തോടെ പറഞ്ഞു.
"അതെ ദേവ് ജി അവന്റെ മരണം അത് കണ്ട് ആ ലൂയിസും അവന്റെ മക്കളും പേടിച് വിറക്കണം".
ദീപന്റെ കണ്ണിലും അഗ്നി എരിയുന്നുണ്ടായിരുന്നു.
"ആദ്യം സേവിയറിന്റെ ചടങ്ങുകൾ, കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും ഞാൻ തീർത്തു, പക്ഷെ അവനെ ഈ കൈ കൊണ്ട് ഞാൻ കൊല്ലില്ല, അവനുള്ളത് ഞാൻ കരുതി വെച്ചിട്ടുണ്ട്".
രുദ്രൻ ചുണ്ടിൽ ഒരു സിഗാർ വെച്ച് ലൈറ്റ്ർ അതിനോട് ചേർത്തു, രുദ്രന്റെ കണ്ണുകളിൽ ആ തീ പ്രതിഭലിച്ചു.
സ്ട്രീറ്റിലേക്ക് സൈറൺ ഇട്ട് കൊണ്ട് ഐ.ജി. റാങ്കിനെ സൂചിപ്പിക്കുന്ന സ്റ്റാർ ഘടിപ്പിച്ച ഒരു ടൊയോട്ട ഇന്നോവയും അതിന് പിന്നിലായി ഒരു പോലീസ് ബൊലേറോയും വന്നു നിന്നു.
അവിടെ കൂടി നിന്നവർ എലാം പരസ്പരം നോക്കി. കാറിൽ നിന്ന് ഐ.ജി. ഹരിനാരായണൻ ഇറങ്ങി വന്നു, പിന്നിലെ ബൊലേറോയിൽ നിന്ന് മണിയൻപിള്ള രാജുവിന്റെ രൂപസാദൃശ്യം ഉള്ള സി.ഐ. അനീഷ് സത്യയും ഇറങ്ങി.
അവർ മുന്നോട്ട് നടന്നു. കൂടി നിന്നവരുടെ മുഖത്ത് എന്തോ ഒരു അമർഷം നിഴലിക്കുന്നുണ്ടായിരുന്നു.
"ദേവ് ജി ആ ഹരിയനാരായണൻ വന്നിട്ടുണ്ട്".
അവന്റെ ഗാങ്ങിൽ പെട്ട ഒരാൾ അങ്ങോട്ടേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു.
"ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു, എരിയുന്ന തീയിൽ അൽപ്പം എണ്ണ പകരാൻ എത്തിയതാവും, അങ്ങനെ സംഭവിച്ചാൽ അവർക്ക് ജോലി എളുപ്പം ആകുമല്ലോ".
അവൻ ഒഴുകുന്ന വെള്ളം നോക്കി പറഞ്ഞു.
"കണ്ടോലെൻസസ് ഫോർ യുവർ ലോസ് R.D."
ഐ ജി അവന്റെ അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
"ഐ. ജിയുടെ മുഖത്ത് നിന്ന് ഇത് കേട്ടപ്പോൾ ഒരു അത്ഭുതം ഒന്നര വർഷം മുൻപ് ഒരു എൻകൌണ്ടറിൽ തീർക്കാൻ തീരുമാനിച്ചതല്ലേ നിങ്ങൾ അവനെ, നിങ്ങൾക്ക് ഉള്ളിൽ ചിരിയും, പുറത്ത് വിഷമവും, യു ആർ എൻ എക്സ്ല്ലേന്റ് ആക്ടർ".
തന്റെ സിഗർ വിരൽ കൊണ്ട് ഞൊട്ടി പുഴയിലേക്ക് എറിഞ്ഞു കൊണ്ട് രുദ്രൻ പറഞ്ഞു.
"ജോലി പോലീസിൽ അല്ലെ രുദ്രൻ അപ്പോൾ എലാം അറിഞ്ഞിരിക്കണം, പിന്നെ ഇതിന് പിന്നിൽ ഈഗിൾ ഗ്രൂപ്പ് ആണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമായിരിക്കും, സൂക്ഷിക്കണം, ഒരുപക്ഷെ ഇത് ഒരു തുടക്കം ആയിരിക്കും, ടേക്ക് കെയർ".
നികൂടത നിറഞ്ഞ ഒരു ചിരി ചിരിച് അയാൾ തിരിഞ്ഞു നടന്നു.
"1 മിനിറ്റ് ഓഫീസർ".
രുദ്രൻ വിരൽ ഒന്ന് ഞൊടിച്ചു. ഐ ജി പെട്ടെന്ന് നിന്നു.
"രുദ്രൻ ഈ പട്ടണത്തിൽ ഒറ്റ ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല ഇതുപോലെ പലതും കണ്ടും നേരിട്ടും, തിരിച്ചടിച്ചും തന്നെയാ ഇന്നത്തെ RD ആയത്, അത് സർ നും നന്നായി അറിയാം, പിന്നെ ലൂയിസ് അവനെ നിങ്ങൾ ഈ കൈകൾ എത്രത്തോളം നീട്ടിയാലും അവൻ ഈ കൈയിൽ ഒതുങ്ങില്ല, പക്ഷെ ഈ നിൽപ്പിൽ ഒരു ഫോൺ കാൾ മതി അവൻ ഇരിക്കുന്നിടം ഒരു അഗ്നിഗോളം ആകാൻ, സൊ നിങ്ങളുടെ ഈ സ്റ്റിങ്കിങ് യുണിഫോമിന്റെ സഹായമോ, സംരക്ഷണമോ എനിക്ക് ആവശ്യം ഇല്ല, ഐ ആം ആൽവേസ്
എബോവ് ആൻഡ് ബിഗ്ഗർ ദാൻ ദി ലോ നൗ യു മേ പ്ലീസ് ലീവ് ദിസ് സ്പേസ് ഫോർ ഗുഡ്".
ഭീഷണി കലർന്ന ഒരു ചിരി ചിരിച്ചു കൊണ്ട് അവൻ ഐ ജി യെ നോക്കി.
അനീഷിന് ദേഷ്യം വരുന്നുണ്ടായിരുന്നു, ഐ ജി അവനെ വിലക്കി, അവർ പുറത്തേക്ക് നടന്നു, തിരിച് ഒരു വാക്ക് പോലും പറയാതെ.
"കാർത്തി സേവിയറിനെ പള്ളിലേക്ക് എത്തിക്കണം,വാ".
അവൻ വിളിച്ചതും കാർത്തിക്കും, ദീപനും അവന്റെ പിന്നാലെ നടന്നു.
ശവമഞ്ചം ഗാങ്ങിലുള്ളവർ എടുത്തു, ഒരു വലിയ ഗോഷയാത്ര പോലെ സേവിയറിനെ കൊണ്ട് അവർ മുന്നോട്ട് നടന്നു. മുന്നിൽ രുദ്രനും അവന്റെ ഗാങ്ങിലെ പ്രധാനികളും, പിന്നെ മറ്റു ബന്ധുക്കളും.നഗരത്തിലൂടെ അവർ നടന്നു പള്ളി ലക്ഷ്യം വെച്ച്.
ഐ.ജി. ഇതെലാം വണ്ടിയിൽ ഇരുന്ന് നോക്കി കാണുന്നുണ്ടായിരുന്നു.
-----------------†----------------†---------
പള്ളി സെമിതേരിയിൽ കുടുംബകലറയിൽ സേവിയറിനെ അടക്കി.
അവിടെ വന്ന കുറച്ചധികം ബന്ധുക്കൾ രുദ്രന്റെ കൈകളിൽ മുറുകെ പിടിച് കരയുന്നുണ്ടായിരുന്നു.
കാർത്തിക്ക് പെട്ടെന്ന് ഒരു ആദിയോടെ ഓടിവരുന്നത് അവൻ ശ്രദ്ധിച്ചു. ഒരു നിമിഷം അവൻ അവരിൽ നിന്ന് മാറി കാർത്തിക്കിന് നേരെ തിരിഞ്ഞു.
"ദേവ് ജി ലിയോ അവൻ ഇന്ന് രാത്രി avante ഹൈഡ് ഔട്ടിൽ വരും എന്ന് ഇൻഫർമേഷൻ, ഇപ്പൊ അടിച്ച പോയിന്റ് ബ്ലാങ്കിൽ കൊള്ളും ഈഗിൾ ഗ്രൂപ്പിന്".
അവൻ ആവേശത്തോടെ പറഞ്ഞു.
"നമ്മുടെ ആളുകളോട് റെഡി ആകാൻ പറയ്, ഒരു വണ്ടിക്കുള്ള ആളുകൾ മതി ബാക്കിയുള്ളവർ ഇന്ന് സേവിയറിന്റെ വീട്ടിൽ കാവൽ നിൽക്കണം".
എന്തോ ഒന്ന് മനസ്സിൽ കുറിച്ചത് പോലെ അയാൾ പറഞ്ഞു. ദീപൻ എലാം കേട്ട് തലയാട്ടി.
ഇതേ സമയം എതിർ റോഡിൽ റീഗൽ സ്യുട്ട് ലക്ഷ്യം വെച്ച് അശ്വതിയുടെ ജീപ്പ് കോമ്പാസ് പോകുന്നുണ്ടായിരുന്നു.
ആ ജീപ്പ് റീഗൽ സ്യുട്ടിന്റെ കവാടം കടന്ന് പാർക്കിങ്ങിൽ ചെന്ന് നിന്നു.
ഡ്രൈവർ സീറ്റിൽ നിന്ന് അശ്വതി പുറത്തേക്ക് ഇറങ്ങി. ഒരു വൈറ്റ് സ്കിൻ ഫിറ്റ് ഷർട്ടും, ബ്ലൂ പാന്റ്സും, കൈയിൽ ഒരു സിൽവർ ലേഡീസ് ടാഗ് വാച്ചും ആയിരുന്നു. മുഖത്ത് ഒരു സ്‌കൊയർ ടൈപ്പ് ഗുച്ചി കൂളിംങ്ങ് ഗ്ലാസ്സും, കാലിൽ ഒരു ടെറ്റിനോ ബ്രാൻഡ് ഷൂസും.
അവൾ റിയർ ഡോർ തുറന്ന് തന്റെ ബ്ലാക്ക് ട്രിപ്പ് ബാഗ് എടുത്ത് തോളിൽ ഇട്ട് റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.
അവിടെ നിന്നിരുന്ന കുറച്ച് പേര് അവളുടെ സൗന്ദര്യം നോക്കി നിൽക്കുന്നത് ചാവി വിരലിൽ ഇട്ട് കറക്കി ഒരു പിഞ്ചിരിയോടെ നോക്കി അവൾ മുന്നോട്ട് നടന്നു.
"ഗുഡ് മോർണിംഗ് മേഡം, ഹൌ ക്യാൻ ഐ ഹെൽപ്പ് യു".
റീസെപ്ഷനിൽ നിന്ന പയ്യൻ അശ്വതിയോടെ ചോദിച്ചു.
"ഐ ഹാവ് റിസേർവ്ഡ് എ റൂം ഹിയർ".
അവൾ പറഞ്ഞതും അയാൾ കമ്പ്യൂട്ടറിൽ നോക്കി.
"യുവർ നെയിം മേഡം".
"ഐ ആം അശ്വതി വർമ്മ".
അവൾ പറഞ്ഞതും അയാൾ ആ പേര് ടൈപ്പ് ചെയ്തു.
"യെസ് മാം, റൂം നമ്പർ 107 തേർഡ് ഫ്ലോർ".
അയാൾ ചിരിച്ചു കൊണ്ട് അവൾക്ക് കീ കൈമാറി.
"താങ്ക്യു".
അവൾ ഫോർമൽ ആയി മറുപടി പറഞ്ഞ്, ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.
3rd ഫ്ലോർ എത്തി അവൾ തന്റെ റൂമിലേക് കയറി. ബാഗ് എലാം ഒതുക്കി അവൾ ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു.
ഓർഡർ ചെയ്ത കോഫി കുടിക്കുന്നതിന് ഇടയിൽ അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ ലേഡി ലയൺ, ദിസ് ഈസ് ഐ ജി ഹരിനാരായണൻ".
അപ്പുറത്ത് നിന്ന് ഹരിയുടെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.
"ഹെലോ സർ, ഐ വാസ് എസ്‌പെക്ടിങ് യുവർ കാൾ".
അവൾ ഒരു ചിരി തൂകി പറഞ്ഞു.
"അശ്വതിയെ ഇവിടെ പോസ്റ്റ് ചെയ്തത് എന്തിനാണ് എന്ന് പ്രതാപ്പ് ചുരുക്കത്തിൽ പറഞ്ഞ് കാണുമല്ലോ, യു നീഡ് ടു നോ മോർ എബൌട്ട് യുവർ മിഷൻ, ഷാർപ്പ് 4 O ക്ലോക്ക് യു കം ആൻഡ് മീറ്റ് മി, ലൊക്കേഷൻ ഞാൻ ഷെയർ ചെയാം".
സുപ്പീരിയർ എന്ന തലയെടുപ്പോടെ അയാൾ പറഞ്ഞു.
"ഒക്കെ സർ ഐ വിൽ ബി ദേർ ഓൺ ടൈം".
അവൾ മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു.
---------------†------------†---------------
ഹോം മിനിസ്റ്റേഴ്‌സ് റെസിഡൻസ്
ഗേറ്റ് കടന്ന് അശ്വതിയുടെ ജീപ്പ് കോമ്പാസ് അകത്തേക്ക് കയറി വന്നു.
പോർച്ചിൽ മിനിസ്റ്ററുടെ പ്രാഡോയും, ഐ ജി യുടെ വോൾവോ v40 യും കിടക്കുന്നുണ്ടായിരുന്നു, അതിന് പിന്നിൽ അവളുടെ ജീപ്പ് നിർത്തി അവൾ പുറത്തേക്കിറങ്ങി.
"മിനിസ്റ്റർ സർ ഒരുപാട് സമ്പാദിച്ചു കൂട്ടിയിട്ടുണ്ട് കൊള്ളാം".
അവൾ വീട് മുഴുവൻ ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. അവൾ ഭവ്യതയോടെ അകത്തേക്ക് കയറി.
സോഫയിൽ മിനിസ്റ്ററും, ഐ ജിയും ഇരിക്കുന്നുണ്ടായിരുന്നു.
അവർക്ക് സല്യൂട്ട് നൽകിയ ശേഷം അറ്റിസ് പൊസിഷനിൽ അവൾ നിന്നു.
"ഇട്സ് ഒക്കെ അശ്വതി ടേക്ക് യുവർ സീറ്റ്".
ഒരു മൃതുവായ ചിരിയോടെ മിനിസ്റ്റർ അടുത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി.
അവൾ ആ സോഫയിലേക്ക് ഇരുന്നു.
"സൊ അശ്വതി തന്റെ ഇവിടത്തെ മിഷൻ, ടു ഇറാടിക്കെറ്റ് ദി മെയിൻ ക്രൈം സിന്റീകെട്സ് ഓഫ് ദിസ് സിറ്റി, ഹിയർ ഈസ് ദി ഫയൽ".
ഐ ജി അവളുടെ കൈയിലേക്ക് ഒരു ഫയൽ വെച്ച് കൊടുത്തു.
അവൾ ആ ഫയൽ മറിച്ചു നോക്കി.
"ഇന്റെരെസ്റ്റിങ് വെരി ഇന്റെരെസ്റ്റിങ്, സർ ഐ ആം ഇൻ, നാളെ മുതൽ ഇവരുടെ ഒരു ഇല്ലീഗൽ ആക്റ്റീവിറ്റിയും ഇവിടെ നടത്താൻ ഞാൻ അനുവദിക്കില്ല, ഇട്സ് മൈ പ്രോമിസ്".
അവൾ കൈയിൽ ആ ഫയൽ മുറുകെ പിടിച് കൊണ്ട് പറഞ്ഞു.
"തന്നെ പറ്റി ഞാൻ കേട്ടിട്ടുണ്ട്, ബട്ട് ഒരു ചെറിയ മുന്നറിയിപ്പ്, ഈ കഞ്ഞിപശ മുക്കിയ കാക്കിയുടെ ബലത്തിൽ R.D. എന്ന ആ വലിയ മരത്തിനെതിരെ പടയൊരുക്കുമ്പോൾ സൂക്ഷിക്കണം, താൻ ഗോവയിലും, മുംബൈയിലും, കൊച്ചിയിലും നേരിട്ട പോലെ ഒരു നാലാം തരം ക്രിമിനൽ അല്ല അവൻ, ഹി ഈസ് എ ഡിഫറെന്റ് ജീൻ, അത് മറക്കണ്ട, അവന്റെ വേരുകൾ എവിടെയൊക്കെയാണ് ആഴത്തിൽ ഇറങ്ങിയിരിക്കുന്നത് എന്ന് അറിഞ്ഞു വെക്കുന്നതും നല്ലതാ".
മിനിസ്റ്റർ അവളുടെ മുഖത്തേക്ക് ഒരു വാണിംഗ് കൊടുത്തത് പോലെ ഒന്ന് നോക്കി.
"ഇങ്ങനെ ഒരു ഓപ്പറേഷൻ തീരുമാനിച്ചിട്ടും അങ്ങയുടെ മുഖത്ത് അയാളോട് ഒരു സിംപതി കാണുന്നു, ഒരു പക്ഷെ വാങ്ങിയ കാശ്ശിനുള്ള ചെറിയ നന്ദി അല്ലെ സർ".
അവൾ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.
"അശ്വതി മൈൻഡ് യുവർ വേർഡ്‌സ്".
ഐ ജി പെട്ടെന്ന് അവളെ വിലക്കി.
"സോറി സർ ഞാൻ അങ്ങയെ കുറ്റപ്പെടുത്തിയതല്ല, രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഇവരെ പോലുള്ളവരെ രു പരിധി വരെ സഹിക്കേണ്ടി വരും, ദാറ്റ്‌സ് യുവർ ഫെറ്റ്, ബട്ട് എന്റെ കമ്മിറ്റ്മെന്റ് ജനങ്ങളോട് മാത്രമാണ് സർ, എത്ര ഉയരത്തിൽ വളർന്ന മരം ആണെങ്കിലും കട നോക്കി വെട്ടിയാൽ ഏത് വന്മരവും വീഴും സർ, അവന്റെ വീഴ്ചയും അടുത്ത് തന്നെ സർ കാണും, ഇട്സ് എ ചെല്ലെഞ്ച്".
അവൾ സല്യൂട്ട് നൽകി പുറത്തേക്കിറങ്ങി.
അവൾ ആ ഫയലിൽ പിടി മുറുക്കിയിരുന്നു.
രുദ്രന്റെയും, ലൂയിസിന്റെയും മുഖം അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
-------------†--------------†---------------
ഇരുവശത്തും കാടിന് സമാനമായി മരങ്ങൾ വെച്പിടിപ്പിച്ചിരുന്ന ടാറിട്ട റോഡിലൂടെ രുദ്രന്റെ ബെൻസും അതിന് പിന്നിൽ crv യും മുന്നോട്ട് പോയി. കണ്ണുകൾ തെളിയിച് ആ രണ്ട് വാഹനങ്ങളും ഹൈഡ് ഔട്ടിന് കുറച്ച് ദൂരത്തു ആരും കാണാത്ത ഒരു സ്ഥലത്ത് അവരുടെ രണ്ട് വണ്ടികളും പാർക്ക് ചെയ്തു.
രുദ്രൻ ഉൾപ്പടെ 10 പേര് ആ വാഹനങ്ങളിൽ നിന്ന് ഇറങ്ങി.
അവന്റെ ആളുകൾ കൈയിൽ സബ് മെഷീൻ ഗണുകൾ പിടിച് റെഡി ആയി നിന്നു. രുദ്രൻ അവന്റെ ഏറ്റവും ഇഷ്ടപെട്ട ഗ്ലോക്ക് 19 പിസ്റ്റൾ എടുത്ത് മൃദുവായി ഒന്ന് തടവി.
"ബോയ്സ് ലിയോ അവനെ എനിക്ക് ജീവനോടെ വേണം, ഡോണ്ട് ആക്ട് ഫാസ്റ്റ്, വി മസ്റ്റ് ബി വെരി കെയർഫുൾ".
രുദ്രൻ തന്റെ പിന്നിൽ നിന്ന ആളുകളോട് പറഞ്ഞു.
"കാർത്തിക്ക്, ദീപൻ, നിങ്ങൾ എന്നെ കവർ ചെയ്യണം, നിങ്ങൾ എതിർ വശത്തു കൂടി മുന്നിലെ ഗാർഡ്‌സിനെ അറ്റാക്ക് ചെയ്യണം".
രുദ്രൻ എല്ലാവരോടും പ്ലാൻ വിശദീകരിച്ചു.
"ഒക്കെ ദേവ് ജി, വി ആർ റെഡി ഫോർ ദി പാർട്ടി".
കാർത്തിക്കും മറ്റെല്ലാവരും ചിരിച് കൊണ്ട് പറഞ്ഞു.
"ലെറ്റസ് മൂവ്".
അവർ മതിലിനപ്പുറം നിന്ന് ഒന്ന് വീക്ഷിച്ചു. പുറത്ത് മൂന്നു കാവൽക്കാർ അവർ ഫോണിൽ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഗേറ്റിൽ എന്തോ ഒരു ദ്രാവകം ഒഴിച്ചതും ലോക്ക് റിലീസ് ആയി.
ആ ശബ്ദം കേട്ട് പുറത്ത് നിന്ന മൂന്നു പേര് ഗൺ എടുത്ത് ആ ദിശയിലേക്ക് നടന്നു.
ഒരു നിമിഷം കൊണ്ട് എവിടെ നിന്നോ വന്ന മൂന്നു ബുള്ളേറ്റുകൾ അവരുടെ മൂന്നു പേരുടെയും നെറ്റിയിൽ തറച്ചു, അവർ നിലത്തേക്ക് പിടഞ്ഞു വീണു.
അകത്ത് പാട്ട് ഉച്ചത്തിൽ വെച്ചിരിക്കുകയായിരുന്നു.
എന്തോ ഒരു അനക്കം പോലെ തോന്നിയ ഉള്ളിൽ നിന്ന ഒരുത്തൻ പതിയെ തന്റെ ചെവി വാതിലിനോട് ചേർത്തു. ഒരു ബുള്ളറ്റ് അവന്റെ ഇടത് ചെവി തുളച്ചു വലത് ചെവിയിലൂടെ പുറത്തേക്ക് വന്നു.
പെട്ടെന്ന് അത് കേട്ട് ഡാൻസും കൂത്തും നിലച്ചു. ഭിക്കിനി ഡ്രസ്സ് ധരിച് നിന്ന ഫോറിൻ ഗേൾസ് ഒരു നിമിഷം ഭയത്താൽ അകത്തേക്ക് ഓടി.
അവിടെ കൂടി നിന്ന മറ്റുള്ളവർ ഗൺ എടുത്ത് റെഡി ആയി നിന്നു.
ഒട്ടും പ്രതീക്ഷിക്കാതെ മുകളിൽ നിന്ന് ഒരു രൂപം അവർക്ക് മുന്നിലേക്ക് ചാടി വീണു. വീണ ആ സമയം കൊണ്ട് അയാളുടെ കൈയിൽ ഇരുന്ന തോക്കിൽ നിന്ന് വേണ്ടിയുണ്ടകൾ പാഞ്ഞു, അത് കൂടി നിന്ന 7 പേരിൽ നാല് പേരുടെ നെഞ്ചിൽ പതിച്ചു. മറ്റുള്ളവർ പലയിടതായി ചിതറി വീണു.
വീണ ഒരുത്തന്റെ കൈ അറിയാതെ റിമോട്ടിൽ അമർന്നു.
"നെരുപ്പ് ടാ നേരുങ്കു ടാ പാപ്പോം
നെരുങ്കുന്ന പോസ്ക്കുറ കൂട്ടം
അടിക്കിറ അഴിക്കിറ എന്നം
മുടിയുമാ നടക്കുമാ ഇന്നും".
ടി വിയിൽ ആ പാട്ട് പ്ലേ ചെയുന്നത് കേട്ട് രുദ്രൻ ഒന്ന് ചിരിച്ചു.
"എ റിയൽ കോ ഇൻസിഡൻസ്, മകിഴ്ച്ചി".
അവൻ ഒന്ന് തിരിഞ്ഞ് അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു.
പെട്ടെന്ന് മറവിൽ നിന്ന ആ മൂന്നു പേര് മുന്നോട്ട് വന്നു.
രുദ്രൻ ഒന്ന് കണ്ണിറുക്കി തന്റെ കൈയിൽ ഇരുന്ന ഗൺ ഒന്ന് കറക്കി.
അവർ അവന് നേരെ കാഞ്ചി വലിക്കാൻ തുടങ്ങിയതും അവൻ കഴുത്തു പിനിലേക്ക് ഇട്ടു, ഒരു ബുള്ളറ്റ് അവന്റെ മുഖം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോയി.
മറ്റൊരു ഗൺ കൂടി നിലത്ത് നിന്ന് കൈക്കലാക്കി അവൻ ഒന്ന് ഉയർന്നു.
അത് കണ്ട് അവർ അന്തിച്ചു നിന്ന ആ ഒരു നിമിഷം അവരുടെ മൂന്നു പേരുടെയും ശരീരത്തിൽ ബുള്ളേറ്റുകൾ തുളച്ചു കയറി.
"മൊത്തമാ പോയി സെൻതിട്ട".
ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു. ഇതേ സമയം പുറത്തു കാവൽ നിന്ന പലരെയും രുദ്രന്റെ ആളുകൾ കൊന്നൊടുക്കി.
"ദേവ് ജി അവനെ കിട്ടി".
മുകളിൽ നിന്ന് കാർത്തിക്ക് വിളിച്ചു പറഞ്ഞു.
രുദ്രൻ മുകളിലേക്ക് ചെന്നു. അവിടെ മുട്ടുകുത്തി, കീഴടങ്ങി ഇരിക്കുന്ന ലിയോയെ കണ്ട് അവൻ ഒന്ന് ചിരിച്ചു.
"പോലാമാ ചെല്ലം".
ലിയോയുടെ തോളിൽ രുദ്രൻ പിടിത്തമിട്ടു.
അവർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
രുദ്രൻ ഒരു വിസിൽ അടിച്ചതും റിവേഴ്‌സ് എടുത്ത് അവന്റെ ലവ് ബേർഡ് അകത്തേക്ക് കയറി.
അതിന്റെ ഡിക്കി തുറന്ന് ലിയോയെ രുദ്രൻ ആ ഡിക്കിയിലേക്ക് ഇട്ടു.
അതിന് ശേഷം അവൻ റിയർ ഡോർ തുറന്ന് അകത്തേക്ക് കയറി.
ഒപ്പം കാർത്തിക്കും.
ആ വാഹനം മുന്നോട്ട് പാഞ്ഞു, മറ്റുള്ള ആളുകൾ ഹോണ്ട crv യിലേക്ക് കയറി.
ബെൻസിന് പിന്നാലെ ആ കാറും മുന്നോട്ട് നീങ്ങി.
രുദ്രൻ ഈ സമയം മനസ്സിൽ എന്തോ കണക്ക് കൂട്ടുകയായിരുന്നു.
തുടരും..
(ഇടക്ക് ചെറിയൊരു കബാലി ടച്ച് എല്ലാർക്കും ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു).
ബിജേഷ് എഴുത്തുകാരൻ✍️✍️