ഇന്നാണ് ഹാരിസിന്റെ കല്യാണം.കൂടെ ഉള്ള വാലുകളോക്കെ കെട്ടിയെങ്കിലും ഇപ്പൊ വേണ്ട എന്ന് പറഞ്ഞു നിൽകുവാർന്ന്.പിന്നെ ഒരു സുപ്രഭാതത്തിൽ കെട്ടണം എന്ന് തോന്നി.അങ്ങനെ അന്വേഷണം.ആരംഭിച്ചു.
വാപ്പ , നാട്ടിലെ ചെറിയൊരു ജന്മി ആയതിനാലും, ഇത് വരെ ചീത പേരൊന്നും കേൾപിക്കാതത്തിനാലും അത്യാവശ്യം നല്ല കുടുംബത്തിൽ നിന്ന് തന്നെ ആലോജനകൾ വന്നു.
എന്നാൽ പാവപ്പെട്ട വീട്ടിലെ കുട്ടി മതിയെന്ന് തീരുമാനിച്ചതിനാൽ അവരെയൊന്നും മൈൻഡിയില്ല.അങ്ങനെ ആഗ്രഹ പ്രകാരം ഒരു പെങ്കൊച്ചിനെ കിട്ടി, രഹ്ന.വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു കൊച്ച്.പാരാമെഡിക്കൽ കോഴ്സ്.കഴിഞ്ഞ് നില്കുന്നു.
വാക്ക് പറച്ചിലും നിശ്ചയവും ദാ എന്ന് പറഞ്ഞ് കഴിഞ്ഞു.കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തു.ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അഡ്മിൻ മാനേജർ ആണെങ്കിലും പൊതുവെ പെൺകുട്ടികളോട് മിണ്ടാൻ ഒരു ചമ്മൽ ഉണ്ടായിരുന്നത് കൊണ്ട് ആ കുട്ടിയെ വിളിക്കൾ കുറവായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഹാരിസിന്റെ ഉമ്മ, അടുത്ത ബന്ധുവിന്റെ കല്യാണത്തിന് ചെന്നപ്പോൾ ആണ് ഭാവി മരു മോളേ കുറിച്ച് ഞെട്ടിക്കുന്ന അ രഹസ്യം അറിഞ്ഞത്.
മറ്റൊന്നും അല്ല, ആ കുട്ടി ജനിച്ച സമയത്ത് ആണാണോ, പെണ്ണാണോ എന്ന് തിരിച്ചറിയാൻ പ്രയാസം ആയിരുന്നു.അത് കൊണ്ട് വീട്ടുകാർ ആണായി വളർത്തി.എന്നൽ പ്രകൃതിയുടെ വികൃതി എന്ന് പറയും പോലെ പതിമൂന്നാം വയസ്സിൽ ആ കുട്ടി ഋതു മതി ആയി. അന്ന് മുതൽ പെൺകുട്ടി ആയി വളർന്നു.
സംഭവം കാട്ടു തീ പോലെ കല്യാണ വീട്ടിൽ പടർന്നു.രഹ്നയുടെ വീട്ടുകാർ ഇത് മൂടി വെച്ചത് വലിയ അപരാധം ആയി എല്ലാവരും കണ്ടു.കല്യാണം ഒഴിയണം എന്ന് എല്ലാവരും ഒന്നടങ്കം ആവിഷ്യപെട്ട്.ഹാരിസ് അവനെ കൊണ്ട് പറ്റുന്നത് പോലെ ആളുകളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഒടുവിൽ കല്യാണം ഒഴിഞ്ഞു.കുറച്ച് ദിവസത്തേക്ക് ഹാരിസ് ജോലിക്ക് പോലും, എന്തിന് മുറിക്ക് പുറത്ത് പോലും ഇറങ്ങിയില്ല.ഈ ഒരു അവസ്ഥയിൽ ആ കുട്ടിയെ കൈ വിട്ടതിന്റെ കുറ്റ ബോധം ആയിരുന്നു മനസ്സ് നിറയെ.
പിന്നെ എല്ലാം പഴയത് പോലെ ആയി, ജോലിക്ക് പോയി തുടങ്ങി.കുറച്ച് നാള് കഴിഞ്ഞ് അറിഞ്ഞു, ആ കുട്ടിയുടെ കല്യാണം കഴിഞ്ഞെന്ന്.എന്തായാലും സമാധാനം ആയി.
അങ്ങനെ ഇരിക്കെ, വീണ്ടും പഴയ കലാ പരുപാടി തുടങ്ങി, പെണ്ണ് കാണാൽ.അങ്ങനെ കിട്ടിയത് ആണ് ഫസ്‌നയെ.
കാണാന് തരക്കേടി ല്ല.കണ്ടപ്പോൾ തന്നെ ഇഷ്ടായി.എന്തായാലും പെണ്ണു കണ്ടിറങ്ങുമ്പോൾ ഹാരിസ് ന് ഒരു ഉൾ വിളി.അവളോട് ഒന്ന് പറഞ്ഞിട്ട് പോകാം.വണ്ടിയിൽ കേറിയ ആള് ഇറങ്ങി ചെന്ന്, അവളോട് യാത്ര പറഞ്ഞു.ഒരു കൂട്ട ചിരി അവിടെ.ഉയർന്നെങ്കിലും കണ്ണും കൽബും നിറയെ അവൾ ആയിരുന്നു.
എന്തായാലും നിശ്ചയവും, date തീരുമാനിക്ക ലും കഴിഞ്ഞു, അവളെ വിളിക്കാൻ തുടങ്ങി.പണ്ടത്തെ അബദ്ധം പറ്റ രുതല്ലോ.അധികം over അല്ലാതെ രണ്ടു ദിവസം കൂടുമ്പോൾ വിളിച്ച് വിശേഷം തിരക്കും.
അങ്ങനെ ഇരിക്കെ , ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് വിളിച്ചു, അത്യാവശ്യം ആയി ചെല്ലാൻ പറഞ്ഞു.വീട്ടിൽ ചെന്നപ്പോ കാരണവന്മാർ എല്ലാം ഉണ്ട്.മുതിർന്ന ആളുടെ കയ്യിൽ ഒരു പത്രവും.മുഖ ഭാവം കണ്ടാൽ അറിയാം, സംഭവം സീരിയസ് ആണ്.
കാര്യം മറ്റൊന്നുമല്ല, ഫ സ് നയുടെ ഇക്കയുടെ പേരിൽ ഒരു.ചെറിയ പീഡന കേസ്. ഹാരിസിന് ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.ഇനിയും ഒരു വിവാഹം കൂടി മുടങ്ങുക എന്ന് പറഞ്ഞാല് ചിന്തിക്കാൻ പറ്റുന്നതിന് അപ്പുറം.ആയിരുന്നു.
പക്ഷേ , അവർ എല്ലാം കൂടെ മറ്റൊന്നാണ് തീരുമാനിച്ചത്, കല്യാണം നടത്താം, ഫസ്‌ന അല്ലാലോ, തെറ്റ് കാരി.മാത്രവും അല്ല, അധികം ആളും ബഹളവും ഇല്ലാതെ പെട്ടന്ന് വേണം താനും.
എന്തായാലും ഫസ്നായുടെ വീട്ടിൽ.വിളിച്ച് ചോദിച്ചിട്ട് തീരുമാനിച്ചാൽ മതിയെന്ന ഹാരിസിന്റെ നിർബന്ധത്തിന് എല്ലാവരും വഴങ്ങി.ആദ്യം വിളിച്ചത് ഫസ്നായെ ആണ്. ആള് ഒന്നും അറിഞ്ഞിട്ട് പോലും ഇല്ല, അവള് ആണെങ്കിൽ ഒടുക്കത്തെ കരച്ചിൽ.
എന്നാൽ അളിയനെ തന്നെ വിളിക്കാം എന്ന് കരുതി, വിളിച്ചപ്പോ , അവിടെയും ഇത് തന്നെ അവസ്ഥ, രാവിലെ മുതൽ പലരും വിളിക്കുന്നുണ്ട്, എന്താ.സംഭവം എന്ന് അവർക്കും അറിയില്ല.
ഉടനെ തന്നെ അവളുടെ വീട്ടുകാരോട് അടുത്തുള്ള സ്റ്റേറ്റേഷനിലേക്ക് വരാൻ പറഞ്ഞു, അന്വേഷിച്ചപ്പോൾ പോലീസുകാർക്ക് അഡ്രസ്സ് മാറിയത് ആണ്.ഒന്ന് പൊട്ടിക്കാൻ ആണ് ഹാരിസിന് തോന്നിയത്.എങ്കിലും സംയമനം പാലിച്ചു.തൽകാലം പരാതി ആയി പോകേണ്ടന്ന് അവളുടെ വീട്ടുകാർ പറഞ്ഞു.പകരം പോലീസിൽ നിന്ന് ഒരു കുറിപ്പ് പത്രങ്ങൾക്ക് നൽകിയാൽ മതി.അത് അവരും സമ്മതിച്ചു.
ഹാരിസിന് സന്തോഷം സഹിക്കാൻ വയ്യായിരുന്നു.അവർ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പോയില്ല.അവളെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വീണ്ടും സംയമനം പാലിച്ചു.
അങ്ങനെ കല്യാണ നാൾ വന്നണഞ്ഞു.തലേന്ന് ശരിക്ക് ഉറങ്ങാന് പറ്റിയില്ല.രാവിലെ തന്നെ ചങ്കുകൾ എല്ലാം വന്ന് അലങ്കോലപ്പണി തുടങ്ങി.പൊതുവെ നിറം കുറവായത് കൊണ്ടും അവൾക് ഇത്തിരെ നിറം കൂടുതൽ ആയത് കൊണ്ടും അവന്മാരുടെ കൊപ്രായങ്ങൾക്ക് നിന്ന് കൊടുത്തു.
അങ്ങനെ പ്രാർത്ഥനകൾക്ക് ശേഷം വീട്ടുകാരുമായി പുറപ്പെട്ടു, പ്രാണ സഖി യെ.സ്വന്തം ആക്കാൻ.പള്ളിയിൽ വെച്ച് നിക്കാഹ്, ഓഡിറ്റോറിയത്തിൽ വെച്ച് ബാക്കി ചണ്ടങ്ങുകൾ,.അങ്ങനെ ആണ് തീരുമാനിച്ചത്.അവളുടെ പള്ളി നേരത്തെ അറിയാവുന്ന ബന്ധുക്കൾ ഉണ്ടായിരുന്നത് കൊണ്ട്, നേരേ അങ്ങോട്ടേക്ക് വിട്ടു.
കുറച്ച്.സുഹൃത്തുക്കളോടും അങ്ങോട്ടേക്ക് വരാൻ പറഞ്ഞിരുന്നു.അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച കൊണ്ട് ഹാരിസിന്റെ ബോധം പോയില്ല എന്നെ ഉള്ളൂ.കല്യാണം കഴിഞ്ഞ്.വേറെ ഒരുത്തൻ വന്നു കെട്ടി.അത്രയും നേരം മുഖത്ത് ഇട്ട പുട്ടി എവിടെയോ ആവി പോയി.
കുറച്ച് നേരം എടുത്തപ്പോൾ ആണ് മനസ്സിൽ ആയത്, അത് വേറെ കല്യാണം.ഉടനെ തന്നെ ഭാവി അളിയനെ വിളിച്ചു.അളിയൻ ഒരു വളിച്ച ചിരി പാസ്സാക്കി.അവരു പള്ളി ചെറുതായിട്ട് ഒന്ന് മാറ്റി.അത്രേ ഉള്ളൂ.
location share ചെയ്തു തന്ന് അവിടെ ചെന്നെങ്കിലും നന്നായിട്ട് ദേഷ്യം പിടിച്ചാണ് നിന്നത്.ചെറിയൊരു വാക്ക് തർക്കം ഉണ്ടായെങ്കിലും, അവളുടെ വീട്ടുകാർ മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം ഒഴിവായി.
എന്തായാലും ദേഷ്യത്തിൽ ആണ് ഓഡിറ്റോറിയത്തിൽ എത്തിയത്. പക്ഷേ ന്റെ പൊന്ന്.സാറേ, അവളെ ആ ഡ്രസ്സിൽ കണ്ടപ്പോൾ ,ദേഷ്യം എല്ലാം ആവിയായി പോയി.കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ ആണ് ആദ്യം തോന്നിയത്.
ഫോട്ടം പിടുതം പേരിനു മതിയെന്നും , റൊമാൻസ് എടുക്കേണ്ട എന്നും നേരത്തെ പറഞ്ഞ നിമിഷത്തെ അവൻ മനസ്സാ ശപിച്ചു.എന്തായാലും കെട്ടൊക്കെ കഴിഞ്ഞ് നേരെ തന്റെ വീട്ടിലേക്ക്.അത് കഴിഞ്ഞ് അവിടെ റിസപ്ഷൻ.ഇതിനിടയിൽ അവളോട് ഒന്ന് ശരിക്ക് മിണ്ടാൻ പോലും പറ്റിയില്ല.ആളൊഴിഞ്ഞ ഗ്യാപിൽ കാണാൻ സുന്ദരി ആയിട്ടുണ്ടെന്ന് പറഞ്ഞതും പെണ്ണിന്റെ മുഖം കാണണം ആയിരുന്നു.
എന്തായാലും വൈകിട്ടോടെ തിരിച്ച് അവളുടെ വീട്ടിലേക്ക്.അവിടെയും ബന്ധുക്കളും, അയൽവാസികളും ആയി ആളുകൾ ഉണ്ടായിരുന്നു.വിശേഷം പറച്ചിലും ഫുഡും കഴിഞ്ഞ് മണിയറയിൽ അവൾക്ക് ആയി കാത്തിരുന്നു.
സത്യം പറഞ്ഞാൽ കണ്ണിൽ എണ്ണയൊഴിച്ച് ആണ് ഈ നിമിഷം വരെ എത്തിയത്.എന്തായാലും അവള് വന്നു.പുതു ജീവിതം തുടങ്ങുവല്ലെ, ഒരുമിച്ച് പ്രാർത്ഥിച്ചു. അത് കഴിഞ്ഞ് ഞാൻ ഒറ്റക്ക് പ്രാർതിച്ചിട്ട് നോക്കുമ്പോൾ ആ കുട്ടി പിശാജ് ഭിത്തിയിൽ ചാരി ഉറങ്ങുന്നു.
ഞാൻ അടുതിരുന്നതും അവൾ വേഗം കണ്ണ് തുറന്നു.
" രാവിലെ നാലിന് എഴുന്നേറ്റത് ആണ്.ഇന്നലെ രാത്രി കസിൻസ് ന്റെ ബഹളം എല്ലാം കൂടെ ഉറങ്ങിയില്ല.ഭയങ്കര ക്ഷീണം.ഞാൻ ഉറങ്ങിക്കൊട്ടെ"
മാസങ്ങൾ കാത്തിരുന്ന സുദിനം ആണ് .ദേഷ്യം തികട്ടി വന്നെങ്കിലും പ്രകടിപ്പിക്കാൻ പറ്റില്ലതത് കൊണ്ട് സംയമനം പാലിച്ചു.നമുക്ക് ഒരു പത്തു മിനിറ്റ് സംസാരിച്ചിട്ട് കിടക്കാം.
അതവൾ സമ്മതിച്ചു.പതിയെ മൈലാഞ്ചി ഒക്കെ നോക്കി അഭിപ്രായം പറയാൻ തുടങ്ങിയെങ്കിലും ഉറക്ക ചടവോടെ ഉള്ള അവളുടെ മുഖം എന്റെ ഭാവനയെ തളർത്തി.
എന്തായാലും കിടന്നു സംസാരിക്കാം എന്ന് അവള് പറഞ്ഞു.
മതി.അത് മതി.
അങ്ങനെ ഞാൻ സംസാരിച്ച് തുടങ്ങി.അവള് മൂളാനും.ഇടക്ക് ഞാൻ ഒന്ന് സംസാരം നിർത്തിയപ്പൊഴും അവൾ മൂളൽ തുടർന്നിരുന്നു. ആള് ഉറങ്ങിയെന്ന് മനസ്സിൽ ആയി.
ചങ്കും അവന്റെ പെണ്ണും കൂടെ പുലരും വരെയാണ് സംസാരിച്ചിരുന്നത്.ഇവനൊക്കെ എന്തിരിക്കുന്നു ഇത്ര പറയാൻ.
കിടന്നിട്ട് ആണെങ്കിൽ ഉറക്കോം വരുന്നില്ല.പതുക്കെ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി, അവളുടെ മുഖം ഒന്ന് ശരിക്ക് കാണാൻ.അപ്പോഴേക്കും ആ ജന്തു കമിഴ്ന്ന് കിടന്നു.
എങ്ങിനെ സമയം പോകും പടച്ചോനെ, fb നോക്കിയാലോ ,വേണ്ട.അവന്മാർ ആരെങ്കിലും ഓൺലൈൻ ഉണ്ടെങ്കിൽ തീർന്നു.
എന്തായാലും പാട്ട് കേട്ട് കിടക്കാം എന്ന് കരുതി, കുറച്ച് കഴിഞ്ഞപ്പോൾ അവളു തൊണ്ടുന്ന്.
എന്താ എന്ന് ചോദിച്ചപ്പോ പറയുവാ,
"കല്യാണ സാരി തേച്ച് ബെഡിന്റെ അടിയിൽ വിരിച്ചിട്ടുണ്ട്, അങ്ങനെ ചെയ്താൽ ചുളിവ്
ഉണ്ടാകില്ല എന്ന്"
അതും പറഞ്ഞ് അവൾ വീണ്ടും കിടന്നു.
ഹാരിസ് കിളി പോയത് പോലെയും, പിന്നെയാണ് മനസ്സിൽ ആയത് അവൾ ഉറക്കത്തിൽ പറഞ്ഞത് ആണെന്ന്.
പക്ഷേ അവന്റെ മനസ്സിൽ ലഡു പൊട്ടി, മറ്റൊന്നും അല്ല, ഇത്തവണ അവള് കിടന്നത് അവനേം കെട്ടിപിടിച്ച് ആയിരുന്നു.