സ്റ്റീഫനെ പേടിച്ച് അവൾ ആകെ ഭയന്നു ഇരുട്ടിനെ വക വെക്കാതെ ഓടുകയായിരുന്നു. പിറകെ തന്നെ സ്റ്റീഫൻ ഉണ്ട്.അതികം ഒന്നും തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മിക്കുവിന് തോന്നി. നിലാവിന്റെ വെളിച്ചം മാത്രം പരന്നു കിടന്ന കാടിനോട് ആദ്യമായി അവൾക്കു ഭയം തോന്നി. അർജുന്റെ അത്രയും സ്റ്റീഫനെ ഭയക്കുന്നില്ല എന്ന് പറഞ്ഞ നിമിഷത്തെ അവൾ ശപിച്ചു. അവൾ ആരെക്കാളും ഇപ്പോൾ അവനെ ഭയക്കുന്നു. തളർന്നു പോകുമെന്ന് തോന്നിയപ്പോൾ അവൾ ഒരു മരത്തിന്റെ മറവിൽ ഒളിച്ചിരുന്നു. സ്റ്റീഫന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി ആ മരം ലക്ഷ്യമാക്കി വരുന്നത് അവൾ ഭയത്തോടെ അറിഞ്ഞു. അയാളുടെ ലക്ഷ്യം തന