Aksharathalukal

*ദേവദർശൻ...🖤* 6

*ദേവദർശൻ...🖤* 6
പാർട്ട്‌ - 6
✍ അർച്ചന
 
 
 
 
ആർത്തു കരയുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു....
 
""അപ്പച്ചാ.... എഴുന്നേക്ക് അപ്പച്ചാ.... ഞങ്ങളെ വിട്ടിട്ട് പോകല്ലേ അപ്പച്ചാ.. ""
 
അവൾ കരഞ്ഞു കരഞ്ഞു അവന്റെ കൈകളിലേക്ക് ഊർന്ന് വീണു.. 
 
അവൻ അവളെ നെഞ്ചോടു അടക്കി പിടിച്ചു...അവസാനമായി ആ വൃദ്ധന്റെ നെറ്റിയിൽ അരുമയായി ചുംബിച്ചു..
 
പൊടി പറത്തിക്കൊണ്ട് ഒരു കാർ അപ്പോഴേക്കും മുറ്റത്ത് വന്നു നിന്നു... അതിൽ നിന്നും ഇറങ്ങി വന്നയാളെ കണ്ടതും ജോ പെണ്ണിനെ അണച്ചു പിടിച്ചു...
 
""ഇന്ന്.... ഇന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങണം...മനസിലായല്ലോ....""
 
ഒരു ദയയും കാണിക്കാതെ അയാൾ അവന്റെ ചെവിയരുകിൽ വന്നു പറഞ്ഞു.... അവൻ പകപ്പോടെ അയാളിലേക്ക് നോട്ടം മാറ്റി... എന്നാൽ ആ കണ്ണുകൾ തന്റെ കുഞ്ഞിപെങ്ങളെ കൊത്തി വലിക്കുകയാണെന്ന് അറിഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്നെ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി....
 
മുറ്റത്ത് ഒരു സൈഡിലേക്ക് ആയി അയാൾ തെറിച്ചു വീണു.... ചുറ്റും കൂടി നിൽക്കുന്നവർ കാര്യം മനസിലാക്കാതെ അവരെ നോക്കി....
 
അയാൾ വീണിടത്തു നിന്നും എഴുന്നേറ്റു..... പുച്ഛ ചിരിയോടെ ഡ്രസിലെ പൊടി തട്ടി മാറ്റി വീണ്ടും അവന്റെ അടുത്തേക്ക് തന്നെ നടന്നു.....
 
"""ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ അത് എന്തായാലും സ്വന്തമാക്കിയിരിക്കും.... ഇപ്പൊ ഈ നിമിഷം മുതൽ ഇവളെയും ഞാൻ മോഹിച്ചു.... ഏത് പാതാളത്തിൽ കൊണ്ട് പോയി ഒളിപ്പിച്ചാലും ഇവളെ ഞാൻ സ്വന്തമാക്കും.... അത് തടയാൻ നിനക്ക് കഴിയില്ല മോനേ...."""
 
അവന്റെ കവിളിൽ തട്ടി കൊണ്ട് അവൻ ചേർത്ത് പിടിച്ച പെണ്ണിന് നേരെ അയാൾ കൈ കൊണ്ട് പോയതും അവൻ ആ കൈകൾ തട്ടി മാറ്റി.....
 
കത്തുന്ന കണ്ണുകളോടെ ഉള്ള അവന്റെ നോട്ടത്തിൽ അയാൾ ഒരു നിമിഷം വിയർത്ത് ഒലിച്ചു.... അത് പുറമെ കാണിക്കാതെ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അയാൾ അവിടെ നിന്നും ഇറങ്ങി.....
 
പാതി മയക്കത്തിലും അവന്റെ നെഞ്ചിൽ ചാരി അവൾ അതൊക്കെയും അവ്യക്തമായി കേട്ടിരുന്നു.....
 
അപ്പച്ചനെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തതും അവൻ അവളെയും കൂട്ടി ആ വീട് വിട്ടു ഇറങ്ങിയിരുന്നു.....
 
പിന്നീട് പല പല നാടുകൾ...വ്യത്യസ്ത ജീവിതരീതി....
 
അതിനിടയിൽ വർഷങ്ങൾ കൊഴിഞ്ഞു പോയി.... ഇനി തങ്ങളെ ആരും തേടി വരില്ലെന്ന പ്രതീക്ഷയിൽ അവൻ ജീവിച്ചു.... അവളുടെ ആഗ്രഹം പോലെ പ്ലസ്ടു കഴിഞ്ഞതും എൻ‌ട്രൻസ് കോച്ചിങ്ങിനു വിട്ടു... എൻ‌ട്രൻസ് എഴുതി പാസ് ആയി എംബിബിസ്നു ചേർത്തു.... അവൻ ഓട്ടോ ഓടിച്ചും കൂലി പണി ചെയ്തും അവളെ പഠിപ്പിച്ചു..... അവനെ അറിയാവുന്നത് കൊണ്ട് തന്നെ അവളും നന്നായി പഠിച്ചു....
 
എന്നാൽ.....
 
 
ഒരിക്കൽ ഓട്ടോയ്ക്ക് കൈ നീട്ടിയ രണ്ട് ആൾക്കാരെ കണ്ടു അവൻ ഞെട്ടി.... അതേ മുതലാളി തന്നെ.. ഒപ്പം അയാളുടെ ശിങ്കിടിയും....
 
അയാൾ അവന് നേരെ മുഖം തിരിച്ചു...
 
"""നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളെ ഞാൻ സ്വന്തം ആകുമെന്ന്.... നീ എവിടെ പോയി ഒളിച്ചാലും കണ്ടുപിടിക്കുമെന്ന്.....ഇത്രയും വർഷം നീ ഓടി..... ഇനി എന്റെ ഊഴമാണ്.... അന്ന് കണ്ടതിനേക്കാൾ അവൾ സുന്ദരിആയിരിക്കും അല്ലേടാ.... """"
 
വഷളൻ ചിരിയോടെ അയാൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞിരുന്നു.....
 
എന്നാൽ അതൊന്നും കാര്യമാക്കാതെ അയാൾ വീണ്ടും അവനെ നോക്കി ചിരിച്ചു..... അത് അവനിൽ ദേഷ്യം ആളികത്തിച്ചു... തന്നിലെ പക എരിഞ്ഞടങ്ങാൻ ആയി അവൻ അയാളുടെ മേൽ കൈ വച്ചു.... അപ്പോഴേക്കും അയാളുടെ ശിങ്കിടിയും വന്നു.....
 
രണ്ട് പേരെ തല്ലി തോൽപ്പിക്കാൻ അവന് ആവുമായിരുന്നില്ല.... പക്ഷേ തന്നാൽ ആകും വിധം അവൻ അവരെ എതിർത്തു....
 
 
""നീ എത്രയൊക്കെ അഭ്യാസം കാണിച്ചാലും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും.... """
 
അത്രയും പറഞ്ഞു അയാൾ പോയി.. അവൻ തോറ്റു പോയവനെ പോലെ അവിടെ ഇരുന്നു.... കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.... രാത്രിയുടെ നിശബ്ദതയെ ബേധിച്ചു കൊണ്ട് അവന്റെ ഫോൺ റിങ് ചെയ്തു... 
 
""എവിടെയാ ജോ.... എത്ര സമയം ആയി.... വരുന്നില്ലേ.... ""
 
പെണ്ണിന്റെ പരിഭവം കേട്ടതും അവൻ കണ്ണുകൾ തുടച്ചു വണ്ടിയിൽ കയറി ഇരുന്നു....
 
"""വരുവാടി.... നീ വച്ചോ... പിന്നേ വാതിൽ അടച്ചിട്ടു ഇരുന്നാൽ മതി.... ഞാൻ വന്നു വിളിക്കുമ്പോ മാത്രം തുറന്നാൽ മതി.... ""
 
""ഹ്മ്മ്... ""
 
അവൾ മൂളി സമ്മതം അറിയിച്ചു....
 
ദിവസങ്ങൾ പിന്നെയും കടന്നു പോയി...
 
ആ ദിവസങ്ങളിൽ ഒന്നും അവൻ അയാളെ കണ്ടിരുന്നില്ല... പക്ഷേ വീണ്ടും അയാൾ വന്നു.... ഒരു ദിവസത്തേക്ക് തന്റെ പെങ്ങളെ ചോദിച്ചു കൊണ്ട്..... അവൻ പ്രതികരിച്ചില്ല.... അയാളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.... അയാൾ ദിവസവും സമയവും പറഞ്ഞു പോയി....
 
പിന്നെയും നാളുകൾ കടന്നു പോയി...
 
""""ട്ടോ.... """
 
അവന്റെ ചെവിയരുകിൽ വന്നു പെണ്ണ് ശബ്ദം ഉണ്ടാക്കിയപ്പോൾ ആണ് അവൻ തിരിഞ്ഞു നോക്കിയത്....
 
"""നീ വന്നോ.... എന്ത് സാധനം വാങ്ങാൻ പോയതാ.... ഹ്മ്മ്.. ""
 
അവൻ അവളെ നോക്കി ചോദിച്ചു...
 
അവൾ കണ്ണിറുക്കി ചിരിച്ചു....
 
അവന്റെ കണ്ണ് പൊത്തി പിടിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു....
 
"""പൊടിക്കുപ്പി... എനിക്കിട്ട് എന്തേലും പണി ആണേൽ മാതാവാണേ നിനക്ക് നല്ലത് കിട്ടുംട്ടോ.... """
 
അവൻ പറയുന്നത് കേട്ട് പെണ്ണ് കുലുങ്ങി ചിരിച്ചു....
 
ഹാളിൽ അവനെ കൊണ്ട് ചെന്ന് നിർത്തി...
 
"""കണ്ണ് തുറക്കല്ലേ ജോ.... ഞാൻ ഒരു സംഭവം കാണിച്ചു തരാം.... ""
 
അത്രേം പറഞ്ഞു അവൾ അകത്തേക്ക് ഓടി....അപ്പച്ഛന്റേം അമ്മച്ചീടേം ഫോട്ടോക്ക് മറവിൽ അവൻ കാണാതെ വച്ചിരുന്ന ആ ലെറ്റർ എടുത്തു വീണ്ടും അവന്റെ അടുത്തേക്ക് ഓടി....
 
""ഇനി കണ്ണ് തുറന്നോ... ""
 
അവന്റെ മുന്നിൽ പോയി നിന്ന് കൊണ്ട് അവൾ പറഞ്ഞു... അവൻ പതിയെ കണ്ണ് തുറന്നു.....
 
ടേബിളിൽ ഒരു കുഞ്ഞു കേക്കും ലഡുവിന്റെ ബ്ലോക്സും ഉണ്ട്... അവൻ അവളിലേക്ക് നോട്ടം മാറ്റി...
 
അവൾ ചിരിച്ചു കൊണ്ട് ആ ലെറ്റർ അവന്റെ കയ്യിൽ വച്ചു കൊടുത്തു....
 
""അപ്പോയ്ന്റ്മെന്റ് ലെറ്റർ... ""
 
അവൾ അവനെ കെട്ടിപിടിച്ചു തുള്ളിക്കൊണ്ട് പറഞ്ഞു.... അവളുടെ സന്തോഷം കാണെ അവന്റെ കണ്ണ് നിറഞ്ഞു..... അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.....
 
അവളുടെ മനസ് നിറഞ്ഞു.... നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു...
 
""രണ്ട് ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം.... കുറച്ചു ദൂരെയാ ഹോസ്പിറ്റൽ..... നമുക്ക് ഒരുമിച്ച് പോകാംട്ടോ...."""
 
അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവൾ പറഞ്ഞു..... അവൻ വേദന നിറഞ്ഞ ചിരിയോടെ മൂളി....
 
""വാ... കേക്ക് മുറിക്കാം..."
 
അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു....... അവനെ കൊണ്ട് തന്നെ കേക്ക് മുറിപ്പിച്ചു... അവൾ അവനും അവൻ അവൾക്കും വായയിൽ വച്ചു കൊടുത്തു......
 
""ഇത് എല്ലാർക്കും കൊടുത്തിട്ട് വരാം.... അപ്പോഴേക്കും ജോന്റെ വക എന്റെ സ്പെഷ്യൽ അടപ്രഥമൻ ഓക്കേ.... ""
 
അവനോട് പറഞ്ഞു കൊണ്ട് പെണ്ണ് ലഡുവിന്റെ ബ്ലോക്സ് എടുത്തു പുറത്തേക്ക് ഇറങ്ങി.... അവൻ ദീർഘനിശ്വാസത്തോടെ അവൾ പോയ വഴിയേ നോക്കി നിന്നു...പിന്നെ അടുക്കളയിലേക്ക് ചെന്നു....
 
പായസം ഉണ്ടാക്കി.... അതിൽ അവരുടെ ജീവൻ ഇല്ലാതാക്കാനുള്ള മരുന്നും.... കാരണം മുതലാളി പറഞ്ഞ... തന്റെ പെങ്ങളെ അയാൾക്ക് മുന്നിൽ കാഴ്ച വയ്ക്കേണ്ട ദിവസം അത് നാളെയാണ്....
 
അതിലും നല്ലത് മരണമാണെന്ന് അവന് തോന്നിയിരിക്കാം.... ബാക്കിയുള്ള കേക്ക് മുഴുവനും തിന്നുന്ന പെണ്ണിനെ അവൻ നോക്കി....
 
"""മതി പൊടി.... ഇത് കുടിക്ക്.... ""
 
പായസം അവൾക്ക് നേരെ നീട്ടുമ്പോൾ അവന്റെ കൈ വിറച്ചിരുന്നു.... വാക്കുകൾ ഇടറിയിരുന്നു.... മനസ് പതറിയിരുന്നു...
 
അവൾ ചെറു ചിരിയോടെ അത് വാങ്ങി അവന്റെ വായിൽ വച്ചു കൊടുത്തു.....
 
""എന്റെ ജോന് ഫസ്റ്റ്.... ""
 
അവൻ അത് കുടിച്ചിറക്കി.... അവൾക്ക് നേരെ കൊടുത്തു.. അവൾ അല്പം കുടിച്ചു.....
 
അവൻ വേറെ എടുത്തു അവളുടെ കൂടെ ഇരുന്നു കുടിച്ചു.... അവളും.....
 
""""ജോ..... ""
 
സമയം ഇരുട്ടിലേക്ക് നീങ്ങിയതും അവൾ വയറുവേദന കാരണം അവനെ വിളിച്ചു.... അവൻ അവളുടെ അടുത്തേക്ക് പോയി....
 
""പൊടീ.....""
 
അവൻ പേടിയോടെ അവളെ ചേർത്ത് പിടിച്ചു.... അപ്പോഴേക്കും അവൾ ഛർദിച്ചിരുന്നു....
 
അവൻ അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്.... അവന്റെ കണ്ണുകളിൽ ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു.....
 
ആരൊക്കെയോ അടുത്തേക്ക് വരുന്ന ശബ്ദം കേട്ട് അവൻ പ്രയാസപ്പെട്ടു മിഴികൾ തുറന്നു.....
 
ആരും ഇല്ല.... തന്റെ തോന്നൽ ആയിരുന്നു....
 
അവൻ സ്വയം പറഞ്ഞു.....
 
""മോളെ.... ""
 
അവൻ ഇടർച്ചയോടെ വിളിച്ചതും അവൾ അവനെ താങ്ങി പിടിച്ചു....
 
"""ജോ.... എന്നതാ പറ്റിയെ.... എന്താ ജോ ഇത്.  എനിക്ക് ഒന്നുല്ല... """
 
അവൾ അവനെ കുലുക്കി വിളിച്ചു....
 
മോൾ..... മോൾ.... രക്ഷപ്പെടണം... അവർ.... ആ....അയാൾ.... മോ.. ളെ.... കൊല്ലും.... സൂക്ഷിക്കണം...... ജോ... ജോനോട്‌.... പൊറുക്ക്.... മോ... ളെ......ഒ... ഒറ്റക്ക് ആക്കി.... പോകാൻ.... മനസില്ല......... പൊ...... എന്റെ... കുട്ടി.... എവിടെ.... എവിടേക്ക് എങ്കിലും....    പോയി.... രക്ഷപ്പെട്....
 
 
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടികൊണ്ട് അവൻ പറയുന്നത് കേട്ട് അവൾ ഒരു നിമിഷം തറഞ്ഞു നിന്നു.....
 
 
"""ജോയിച്ചാ.... ""
 
അവന്റെ നെഞ്ചിലേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു....
 
"""ഞാൻ... ഞാനും വരും.... ജോയിച്ചാ.... ഞാനും വരും കൂടെ..എന്നെ... എന്നെ ഒറ്റക്ക് ആക്കല്ലേ ജോയിച്ചാ....... """
 
 
അവൾ വാശിയോടെ കണ്ണുകൾ അമർത്തി തുടച്ചു.... വീണ്ടും വീണ്ടും കണ്ണുകൾ അനുസരണയില്ലാതെ കണ്ണുനീർ പൊഴിച്ചു....
 
എഴുന്നേൽക്കാൻ നോക്കിയ അവളുടെ കൈയിൽ അവൻ പിടിച്ചു.... മരണവെപ്രാളത്തിലും അവൻ അവളെ കൈകയിൽ കൈ കോർത്തു പിടിച്ചു...
 
"""നാളെ.... അവർ വരും.... മോൾ പൊ.... എങ്ങോട്ടെങ്കിലും..... സത്യം ചെയ്യ്.... ""
 
 
അവൻ അവളെ കൈ അവന്റെ കൈയിലേക്ക് ചേർത്ത് വച്ചു.... അവൾ തറഞ്ഞു നിന്നു...
 
"""പൊ മോളെ.... """
 
വീണ്ടും അവന്റെ സ്വരം..... പറ്റില്ലെന്ന് തലയാട്ടി..... അവൻ കെഞ്ചി പറഞ്ഞു.... ശ്വാസം വിലങ്ങുമ്പോഴും പെണ്ണിനെ ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു..  
 
അവൾ ഡ്രെസ് എടുത്തു ഒരു ബാഗിൽ വച്ചു... അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ എടുത്തു... അവനിലേക്ക് നോട്ടം മാറ്റി.... ചെറു ചിരിയോടെ അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി ചുമരിൽ ചാരി ഇരിക്കുന്നുണ്ട്..... അവൾ അവന്റെ അടുത്തേക്ക് പോയി....
 
കണ്ണുകൾ അടയുന്നില്ല.... ശ്വാസമെടുക്കുന്നില്ല.... പൊടിക്കുപ്പിന്ന് വിളിക്കുന്നില്ല..... അവളെ നോക്കുക മാത്രം ചെയ്യുന്നു.... അവൾക്കായ് ഒരു ചെറു ചിരിയും.....
 
അവളും ചിരിച്ചു.... വാശിയോടെ അടർന്നു വീഴുന്ന കണ്ണീരിനെ അതിലും വാശിയോടെ അമർത്തി തുടച്ചു കൊണ്ട്....
 
""""ഞാൻ.... ഞാൻ പോകുവാ.... ജോ... ജോയിച്ചാ.... എന്നെ.... എന്നെ കൂട്ടാതെ അപ്പന്റേം അമ്മച്ചീടേം അടുത്തേക്ക് പോയല്ലേ.... പൊക്കോ... ഞാൻ ഇനി മിണ്ടൂല.... എന്നോട് പറഞ്ഞത് അല്ലേ... വേളാങ്കണ്ണിക്ക് കൊണ്ട് പോവാന്ന്..... ന്നിട്ട് പറ്റിച്ചില്ലേ...... ഞാൻ... ഞാൻ പോകുവാ.... ജോ... യിച്ചാ.... ഞാൻ.. ഞാൻ വാക്ക് പാലിക്കും.... ഒരി.... ക്കലും.... മരിക്കാൻ... നോക്കില്ല.... പക്ഷേ.... അയാൾ വന്നാലോ.... ഞാൻ.... ഞാൻ.... ഒറ്റക്ക്.... അല്ലേ.... എന്നെ.... എന്നെ ചെയ്യൂലെ..... നിക്ക്.... പേടി ആവൂലെ........ """"""
 
 
അവന്റെ തുറന്നു വച്ചുള്ള കണ്ണുകൾക്ക് മുകളിൽ അവൾ ചുംബിച്ചു.... അവന്റെ വിരിനെറ്റിയിൽ തലോടി.....
 
"""ഒറ്റക്ക് ആക്കി ല്ലേ.... ന്നെ...... """
 
അവനോട് പതം പറഞ്ഞു..... കണ്ണുകൾ അടച്ചു കൊടുത്തു.... ഒരിക്കൽ കൂടെ അവനെ ഇറുകെ പുണർന്നു.....
 
മുറ്റത്തേക്ക് ഇറങ്ങി.... തിരിഞ്ഞു നോക്കാതെ നടന്നു.... ഇല്ലെങ്കിൽ അവൾ വീണ്ടും അവന്റെ അടുത്തേക്ക് തന്നെ പോകുമായിരുന്നു.... അവന് കൊടുത്ത വാക്ക് പാലിക്കാൻ കഴിയില്ലായിരുന്നു......
 
 
മുന്നോട്ട് നടന്നു....ഒറ്റക്ക്... കൂട്ടിനു ഒരായിരം ഓർമ്മകൾ പേറി കൊണ്ട്.... എങ്ങോട്ടെന്നില്ലാതെ.....
 
വഴിയരികിൽ മദ്യക്കുപ്പികളും ആയി നിൽക്കുന്നവർക്ക് മുന്നിൽ പെട്ടു പോയി....
 
വഷളൻ ചിരിയോടെ അവളെ നോക്കുന്നവരെ കാൺകെ അതുവരെ തോന്നാത്തൊരു ഭയം അവളിൽ പിടി മുറുക്കി.... അതുവരെ ഉണ്ടായിരുന്ന സംരക്ഷണം നഷ്ടപ്പെട്ടത് അവൾ അറിഞ്ഞു... 
 
തിരിഞ്ഞു ഓടി... എതിരെ വന്ന വണ്ടിയിൽ ഇടിച്ചു..... നിലത്തേക്ക് വീണു... നെറ്റി മുറിഞ്ഞു....
 
വണ്ടിയിൽ നിന്നും കയ്യിൽ ഒരു ബിയറിന്റെ ബോട്ടിലും ആയി ഇറങ്ങുന്നവനെ അവൾ നോക്കി...
 
തന്നിലേക്ക് പാഞ്ഞടുക്കുന്ന കഴുകന്മാരെ അവൻ ഒന്ന് നോക്കി.... പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി അവന്മാരെ അടിച്ചു നിലം പരിശാക്കി....
 
""വണ്ടിയിൽ കയറ്.... എവിടെക്കാ പോകണ്ടത് എന്ന് വച്ചാൽ കൊണ്ട് ചെന്നാക്കാം.....""
 
അവന്റെ പരുഷമായ ശബ്ദം....
 
"""ദൂരെയുള്ള ഏതെങ്കിലും പള്ളിയിൽ... ""
 
അല്പസമയത്തിന് ശേഷം മടിയോടെ അവൾ പറഞ്ഞു....
 
അവൻ വണ്ടിയിൽ കയറി.... കയ്യിൽ ഉണ്ടായിരുന്ന ബിയർ കുടിച്ചിറക്കി കുപ്പി റോഡരികിലേക്ക് വലിച്ചെറിഞ്ഞു... 
 
അവൾ അല്പം പേടിയോടെ അവനെ നോക്കി.....
 
ഇല്ല.... ഒരു നോട്ടം കൊണ്ട് പോലും തന്നെ കളങ്കപ്പെടുത്തുന്നില്ല.....
 
അത് മനസിലായതും അവൾ അവന്റെ കൂടെ കയറി.... ഭയമേതും കൂടാതെ..   
 
നെറ്റിയിൽ അമർത്തി പിടിച്ചിരിക്കുന്നവളെ അവൻ നോക്കി... വീണപ്പോൾ നെറ്റി തട്ടി മുറിഞ്ഞിട്ടുണ്ട്..
 
അവൻ ഒരു കടയുടെ സൈഡിൽ വണ്ടി നിർത്തി... അവൾ അവനെ നോക്കി... അവൻ ഇറങ്ങി പോയി ഒരു ബന്റെജ് വാങ്ങി വന്നു അവളുടെ നെറ്റിയിൽ ഒട്ടിച്ചു കൊടുത്തു..
 
അവൾ അവനെ നോക്കി....
 
ഒരു ഭാഗത്തു പെണ്ണിനെ കാമവെറിയോടെ നോക്കുന്ന ഒരു കൂട്ടം ചെന്നായ്ക്കൾ.... മറുഭാഗത്തു ഇവനെ പോലെ പെണ്ണിനെ പൊതിഞ്ഞു സംരക്ഷിക്കാൻ കെൽപ്പുള്ളവരും...  
 
തണുത്ത കാറ്റ് അവളെ തട്ടി തടഞ്ഞു പോയി.....
 
ജോയുടെ മുഖം ഓർമ വന്നതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.. 
 
സമയം മുന്നോട്ടു പോകുന്നതിനനുസരിച്ചു താൻ തന്റെ നാട്ടിൽ നിന്നും ഏറെ അകലെ എത്തി എന്ന് അവൾക്ക് മനസിലായി....
 
വണ്ടി ഒരു വലിയ പള്ളിമൈതാനിയിലേക്ക് കയറി....
 
അവൾ ഇറങ്ങി ചുറ്റും നോക്കി...ഒരു കപ്യാർ വണ്ടിയുടെ ശബ്ദം കേട്ട് ഇറങ്ങി വന്നു... അവൻ അയാളോട് എന്തോ സംസാരിക്കുന്നത് കണ്ടു.. 
 
അവളെ ഒന്ന് നോക്കിയ ശേഷം അവൻ വണ്ടിയും എടുത്തു പോയി...
 
അവൾ അവിടെ തന്നെ നിന്നു....
 
"""കൊച്ച് ഇങ് വാ..... ഇതിന്റെ ഉള്ളിൽ കിടന്നോ.... """
 
കപ്യാർ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൾ പള്ളിക്ക് അകത്തേക്ക് കയറി....
 
കുരിശിൽ തറച്ചു കിടക്കുന്ന യേശുവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മുട്ട് കുത്തിയിരുന്ന് പരാതികളും പരിഭവങ്ങളും ബോധിപ്പിച്ചു....
 
ഒരു ബെഞ്ചിൽ പോയി ഇരുന്നു....അവിടെ തന്നെ കിടന്നു.... നേരം പുലരുമ്പോഴേക്കും അവൾ എഴുന്നേറ്റു....
 
തലേന്ന് കണ്ട കപ്യാർ അവൾക്ക് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു....
 
അവരിൽ നിന്നും തന്നെ ഇവിടെ എത്തിച്ചവന്റെ പേര് അറിഞ്ഞു....
 
**ദർശൻ...**
 
 
പിറ്റേന്ന് തന്നെ കപ്യാർ പറഞ്ഞു തന്ന അറിവിൽ അവന്റെ വീട്ടിൽ പോയി.... ആരും ഉണ്ടായിരുന്നില്ല.... തിരിച്ചു വന്നു..... അവിടെ നിന്ന് കഴിക്കാൻ ഭക്ഷണം ഒന്നും കിട്ടിയില്ല.... ദിവസവും അവിടെ കഴിയാൻ പറ്റില്ലെന്ന് കപ്യാർ പറഞ്ഞത് കൊണ്ട് അവസാനമായി അവനെ കണ്ടു ഒരു സഹായം ചോദിക്കാന്ന് വിചാരിച്ചു വന്നതാണ് ഇന്നലെ... അത് ഇങ്ങനെ ഒക്കെ ആയി..   ഇന്ന് ധൈര്യത്തോടെ ഇവിടെ നിൽക്കുന്നതും പെണ്ണിനെ കണ്ടാൽ അവളുടെ മടിക്കുത്തഴിക്കാൻ നോക്കുന്നവൻ അല്ലെന്നുള്ള ഉറപ്പിന്റെ മേലാണ്....
 
 
 
    ************************************
 
 
""""ജോയിച്ചാ..... ""
 
അലറി വിളിച്ചു കൊണ്ട് പെണ്ണ് ഞെട്ടിപിടഞ്ഞു എഴുന്നേറ്റു.....അവൾ വിയർത്ത് കുളിച്ചിരുന്നു..... സോഫയിൽ ആണ് ഉള്ളത്...
 
അവൾ മുഖം തുടച്ചു... മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്നവനിൽ കണ്ണുകൾ ഉടക്കി.....
 
പേടിയോടെ എഴുന്നേറ്റു നിന്നു.....
 
 
 
(തുടരും)
 
 
ജുവലിന്റെ പാസ്റ്റ് കഴിഞ്ഞു..... അവൾ എങ്ങനെയാ ദർശനെ കണ്ടുമുട്ടിയത് എന്ന് കൂടെ ഇപ്പൊ മനസിലായി എന്ന് വിചാരിക്കുന്നു..... ഇനി അവരുടെ മുന്നോട്ടുള്ള ജീവിതം...... ❤
 
 
വായിക്കുന്നവർ അഭിപ്രായം പറയണേ....💖
 

*ദേവദർശൻ...🖤* 7

*ദേവദർശൻ...🖤* 7

4.5
25956

*ദേവദർശൻ...🖤* 7 പാർട്ട്‌ - 7 ✍ അർച്ചന       ""എ.... എന്താ.... ""   അവന്റെ നോട്ടം താങ്ങാൻ കഴിയാതെ പെണ്ണ് വിക്കികൊണ്ട് ചോദിച്ചു....   അവൻ അപ്പോഴും തന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ എന്ന പോലെ ശ്വാസം ആഞ്ഞു വലിച്ചു....   ""നീ എന്ത് ധൈര്യത്തിൽ ആണ് വാതിൽ പോലും അടയ്ക്കാതെ ഈ സോഫയിൽ കിടന്ന് ഉറങ്ങിയേ.... """   അവന്റെ സ്വരം ദൃഡമായിരുന്നു....   അവൾ ഉമിനീർ ഇറക്കി അവനെ നോക്കി....   """അത്.... ഇവിടെ.... ഇരുന്നപ്പോൾ... ഉറങ്ങി പോയപ്പോൾ.... ഞാൻ.... "" വാക്കുകൾ കിട്ടാതെ അവൾ പതറി....   അവൻ അവളെ ഒന്ന് അമർത്തി നോക്കിക്കൊണ്ട് റൂമിലേക്ക് കയറി പോയി....   ആശ്വാസത്തോടെ