Aksharathalukal

*ദേവദർശൻ...🖤* 7

*ദേവദർശൻ...🖤* 7
പാർട്ട്‌ - 7
✍ അർച്ചന
 
 
 
""എ.... എന്താ.... ""
 
അവന്റെ നോട്ടം താങ്ങാൻ കഴിയാതെ പെണ്ണ് വിക്കികൊണ്ട് ചോദിച്ചു....
 
അവൻ അപ്പോഴും തന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ എന്ന പോലെ ശ്വാസം ആഞ്ഞു വലിച്ചു....
 
""നീ എന്ത് ധൈര്യത്തിൽ ആണ് വാതിൽ പോലും അടയ്ക്കാതെ ഈ സോഫയിൽ കിടന്ന് ഉറങ്ങിയേ.... """
 
അവന്റെ സ്വരം ദൃഡമായിരുന്നു....
 
അവൾ ഉമിനീർ ഇറക്കി അവനെ നോക്കി....
 
"""അത്.... ഇവിടെ.... ഇരുന്നപ്പോൾ... ഉറങ്ങി പോയപ്പോൾ.... ഞാൻ.... "" വാക്കുകൾ കിട്ടാതെ അവൾ പതറി....
 
അവൻ അവളെ ഒന്ന് അമർത്തി നോക്കിക്കൊണ്ട് റൂമിലേക്ക് കയറി പോയി....
 
ആശ്വാസത്തോടെ അവൾ നെഞ്ചിൽ കൈവച്ചു...
 
പോയതിലും വേഗത്തിൽ അവൻ തിരിച്ചു വന്നു.... അവളെ ഒന്ന്  സൂക്ഷിച്ചു നോക്കിക്കൊണ്ട് അവിടെ ആകമാനം ഒന്ന് നോക്കി....
 
""നിന്നോട് ആരാ ഇവിടെയൊക്കെ വൃത്തിയാക്കാൻ പറഞ്ഞത്... ""
 
അവന്റെ ചോദ്യം കേട്ട് അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി....
 
"""ഇവിടെ ആകെ പൊടി ആയിരുന്നു.... അതാ... ""
 
ജുവൽ നിഷ്കു ഭാവത്തിൽ പറയുന്നത് കേട്ട് അവൻ പുച്ഛത്തോടെ അടുക്കളയിലേക്ക് കയറി....
 
"""ഡീ..... ""
 
അവന്റെ അലർച്ച കേട്ടതും അവൾ അടുക്കളയിലേക്ക് ഓടി....
 
""ഇനി എന്താ... ""
 
"""ഇതൊക്കെ ആരുടേതാ... ""
 
അവിടെ ഉള്ള പാത്രങ്ങളിലേക്കും അവശ്യ സാധനങ്ങളിലേക്കും വിരൽ ചൂണ്ടി അവൻ ചോദിക്കുന്നത് കേട്ട് അവൾ അവനെ ഒന്ന് നോക്കി....
 
"""ഇത് ചോദിക്കാൻ ആണോ താൻ ഇത്രേം അലറിയത്.... തനിക്ക് ശെരിക്കും വട്ടാണ്.... """
 
""വട്ട് നിന്റെ തന്തക്ക്..... മര്യദക്ക് ആണെങ്കിൽ മാത്രം നിന്നാൽ മതി ഇവിടെ..... അല്ലെങ്കിൽ ഇപ്പൊ ഇറങ്ങിയേക്കണം...."""
 
അവന്റെ വാക്കുകൾ അവളിൽ വേദന നിറച്ചു.... അപ്പച്ഛന്റേം ജോയുടെയും മുഖം മനസ്സിൽ തെളിഞ്ഞു....സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ ചോർന്നു പോകുന്നത് പോലെ....
 
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങി....
 
പതം പറഞ്ഞു കൊണ്ട് അവൾ നിലത്തേക്ക് ഊർന്ന് ഇരുന്നു....
 
""""എന്തിനാ ജോ.... എന്തിനാ എന്നെ ഒറ്റക്ക് ആക്കിയേ.... എന്തിനാ എന്നെ കൊണ്ട് സത്യം ചെയ്യിച്ചത്.... അല്ലെങ്കിൽ... അല്ലെങ്കിൽ.... ഞാനും വരുവായിരുന്നില്ലേ..... എന്നേം കൂടെ കൂട്ടായിരുന്നില്ലേ.... ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ... ഞാൻ വരില്ലേ..... എന്നെ... എന്നെ കൂട്ടാതെ പോയില്ലേ..... ഇപ്പൊ.... പൊടിക്കുപ്പി ഒറ്റക്കാ ജോ.... ഞാൻ ഒറ്റക്കാ.... ആരും ഇല്ല.... എനിക്ക് പേടി ആവുന്നു ജോ....... """"""
 
അവളുടെ കരച്ചിൽ കേട്ട് അവൻ തറഞ്ഞു നിന്നു....
 
ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ അവൻ അവളെ നോക്കി.... നേരത്ത പരിഭവം പറച്ചിൽ മാത്രമായി അത് മാറി....
 
അവൻ അവളുടെ അടുത്ത് ഇരുന്നു....
 
അവളുടെ മുടിയിലൂടെ തലോടി.... അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു....
 
""ജോ.... "
 
അവൾ പതിയെ വിളിച്ചു..... അവൻ അവളെ കൈകളിൽ കോരി എടുത്തു.....
 
റൂമിൽ ബെഡിൽ ആയി കിടത്തി.... ഇപ്പോഴും തന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചിട്ടാണ് ഉള്ളത് എന്ന് അവന് മനസിലായി....
 
കണ്ണടച്ചു കിടക്കുമ്പോഴും കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നത് അവൻ കണ്ടു....
 
അവൻ പതിയെ കൈ പിൻവലിക്കാൻ നോക്കിയതും അവൾ അവന്റെ കൈ ഒരിക്കൽ കൂടെ ചേർത്ത് പിടിച്ചു....
 
"""എന്നെ വിട്ട് പോവല്ലേ ജോ.... ""
 
നേർത്ത ഒരു സ്വരം അവളിൽ നിന്നും ഉതിർന്നു..... അവനും ആകെ വല്ലാതെ ആയിരുന്നു....
 
അവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു..നിഷ്കളങ്കത നിറഞ്ഞ ആ മുഖത്തേക്ക് അവൻ ഉറ്റുനോക്കി....
 
"""എന്ത് ധൈര്യത്തിൽ ആണ് തന്റെ കൂടെ ഇവൾ നിൽക്കുന്നത്.....എന്തിനു വേണ്ടി..... ഇവൾ ആരാണ്.....ആരാണ് ജോ.... """
 
അങ്ങനെ പല പല സംശയങ്ങളും അവനിൽ ഉണർന്നു.....
 
അവൾ ഉറങ്ങിയെന്ന് ഉറപ്പായതും അവൻ കയ്കൾ പിൻവലിച്ചു....അവളെ പുതപ്പിച്ചു കൊടുത്തു.....
 
മുടിയിലൂടെ പതിയെ വിരൽ ഓടിച്ചു.... അവളെ ഒന്ന് നോക്കിയ ശേഷം ഹാളിലേക്ക് നടന്നു......
 
 
   *************************************
 
"""അഞ്ചു..... മതി.... ഇനിയും ഇങ്ങനെ തള്ളല്ലേ മോളൂസേ.... """
 
നിവി അഞ്ജിതയോട് തൊഴുതു കൊണ്ട് പറഞ്ഞതും അവൾ അവനെ പുച്ഛിച്ചു തള്ളി ദേവിനെ കുലുക്കി വിളിച്ചു....
 
""ശ്രീ.... ഞാൻ പറഞ്ഞത് സത്യാടാ.. ""
 
അവൾ കൊഞ്ചി കൊണ്ട് പറയുന്നത് കേട്ട് അവൻ ചിരി കടിച്ചു പിടിച്ചു തലയാട്ടി.....
 
"""അഞ്ജിത ഡോക്ടർ.... """
 
ഒരു നേഴ്സ് വന്നു വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി....
 
"""റൂം നമ്പർ 12 ലെ പേഷ്യന്റിന് പെയിൻ വന്നുതുടങ്ങി.... """
 
""ഓക്കേ... ഞാൻ വരുന്നു....""
 
നേഴ്സിനോട് പോകാൻ പറഞ്ഞു അവൾ നിവിക്കും ദേവിനും നേരെ തിരിഞ്ഞു.....
 
"""നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി.... ശ്രീ.... ഞാൻ പോകുവാ.... ""
 
നിവിയെ നോക്കി ചുണ്ട് ചുളുക്കി അവൾ ക്യാന്റീനിൽ നിന്നും ഇറങ്ങി...
 
""ഡാ... ഒരു ഡൗട്ട് ചോദിക്കട്ടെ... ""
 
ഫോണിൽ നോക്കിയിരിക്കുന്ന ദേവിനെ തട്ടി വിളിച്ചു കൊണ്ട് നിവി ചോദിച്ചു.....
 
"""അഞ്ചുന്റെ കാര്യം അല്ലേ... ""
 
ദേവ് ചിരിച്ചു കൊണ്ട് ചോദിച്ചതും നിവി ഇളിച്ചു കൊടുത്തു....
 
""സീരിയസ് ആണെന്നാ തോന്നുന്നത്...""
 
ദേവ് കുറച്ചു ഗൗരവം ഫിറ്റ്‌ ചെയ്തു പറഞ്ഞതും നിവിയുടെ മുഖം വാടി...
 
"""സത്യം ആണെങ്കിൽ പണി പാളുമല്ലോ മോനേ.... ""
 
""പാളും... ""
 
ഒരു ഒഴുക്കൻ മട്ടിൽ ദേവ് അതും പറഞ്ഞു ഫോണിലേക്ക് തന്നെ നോക്കി....
 
""എന്റെ കൈയിൽ അഞ്ചിന്റെ പൈസ ഇല്ലടാ.... ഞാൻ എന്തോ ചെയ്യും... ""
 
മേലോട്ട് നോക്കി നിവി ആത്മഗതം പറഞ്ഞു.... ശേഷം കള്ളചിരിയോടെ ദേവിനെ നോക്കി....
 
"""എന്റെ പോക്കറ്റ് പണ്ടേ കാലിയാണ്... ""
 
എന്നും പറഞ്ഞു ദേവ് എഴുന്നേറ്റു പോയി.... ഒപ്പം തന്നെ നിവി ഓടി അവന്റെ തോളിലൂടെ കയ്യിട്ടു നടന്നു....
 
"""!എൻ നൻപനെ പോലെ യാരുമില്ലേ ഇന്ത ഭൂമിയിലെ........
 
എന്ന് കെട്ടിട്ടില്ലെടാ.... ""
 
നിവി ഇളിച്ചു കൊണ്ട് പറഞ്ഞു....
 
"""സോ വാട്ട്...??""
 
ദേവ് മുഖം ചുളിച്ചു.....
 
"""മോൻ അതികം വാട്ടണ്ട.... എനിക്ക് എന്തെങ്കിലും പറ്റിയാൽ അതിൽ ഒരു പങ്ക് എന്റെ ഈ നൻപന് ഞാൻ തന്നിരിക്കും.... വോക്കെ... """
 
അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു നിവി ഓടി....
 
നേഴ്സ്മാർ ഒക്കെ അവരെ നോക്കി ചിരിക്കുന്നുണ്ട്....
 
ദേവ് പല്ല് കടിച്ചു കൊണ്ട് നിവി പോയ വഴിയിലേക്ക് നോക്കി... എന്നിട്ട് ചെറു ചിരിയാലെ അവന്റെ ക്യാബിനിലേക്ക് നടന്നു........
 
 
   **************************************
 
 
"""നിന്നെയൊക്കെ പിന്നെ എന്തിനു കൊള്ളാം.... ഞാൻ പറഞ്ഞത് അല്ലേ ആ പെണ്ണിനെ എനിക്ക് വേണംന്ന്.... ഏഹ്.... ഇപ്പൊ എന്തായി...."""
 
തമ്പി മുറ്റത്തെ കസേര കാൽ കൊണ്ട് തട്ടി എറിഞ്ഞു....
 
"""മുതലാളി.... ആ ചെക്കൻ  വിഷം കഴിച്ചു ചത്തത് ആണ്.... അവൻ ചിലപ്പോൾ അവളെ കൊന്നിട്ട് ആണ് ചത്തത് എങ്കിലോ.... ""
 
ഒരുത്തൻ ചോദിച്ചത് കേട്ട് അയാൾ അല്പസമയം ആലോചിച്ചു....
 
ക്രൂരമായ ഒരു പുഞ്ചിരി അയാളിൽ വിരിഞ്ഞു....
 
"!അവൾ ചത്തിട്ടില്ല..... ആ വീട്ടിൽ ഒരു റൂമിൽ ഡ്രെസ് ഒക്കെ വാരി വലിച്ചിട്ട നിലയിൽ ഉണ്ടായിരുന്നു.... അവൾ രക്ഷപ്പെട്ടത് ആണ്... ""
 
അയാൾ പറയുന്നത് കേട്ട് ബാക്കി ഉള്ളവർ തലയാട്ടി..
 
""ഇനി അപ്പൊ നമുക്ക് മുന്നിൽ എതിരാളികൾ ഒന്നുമില്ല അല്ലേ... ""
 
കൂട്ടത്തിൽ ഒരുത്തന്റെ ചോദ്യം കേട്ട് തമ്പി അട്ടഹസിച്ചു....
 
"""തമ്പി സാറേ...അവളെ ഇനി നമ്മൾ എവിടെ പോയി കണ്ടെത്തും.... അവളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ ആണ് നമുക്ക് ആകെ കിട്ടിയത്.... അതും ആകെ മഷി പുരണ്ട ഒന്ന്.... അത് ഉപയോഗിച്ച് എങ്ങനെ അവളെ അന്വേഷിച്ചു കണ്ടെത്തും.... """
 
തമ്പിയുടെ വിശ്വസ്ഥൻ ആയ രാമഭദ്രൻ പറയുന്നത് കേട്ട് അയാൾ രാമഭദ്രന്റെ കയ്യിൽ ഉണ്ടായ ജുവലിന്റെ ആ പാസ്പോർട്ട് സൈസ് ഫോട്ടോ കയ്യിലേക്ക് വാങ്ങി.....
 
ഒരുഭാഗം മുഴുവൻ മഷി ആയ ഒരു ഫോട്ടോ... അവളുടെ വലതുഭാഗത്തെ കുഞ്ഞിക്കണ്ണുകളും വൈരക്കൽ മൂക്കുത്തിയും ഇളം റോസ് ചുണ്ടുകളും കാണാം....
 
അയാൾ ആ ഫോട്ടോയിലേക്ക് കാമവെറിയോടെ നോക്കി.....
 
""ഇവൾ എവിടെ ആയിരുന്നാലും എനിക്ക് കിട്ടണം..... ""
 
ഒരുതരം വാശിയും പകയും ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.....
 
""ഇങ്ങനെ ഒരു ഫോട്ടോ വച്ചു അവളെ എങ്ങനെ കണ്ടെത്താൻ കഴിയും.... ""
 
രാമഭദ്രൻ സംശയം ചോദിച്ചു....
 
"""അതിനു ഇവന്മാർക്ക് കഴിയില്ല.... പക്ഷേ വേറെ ഒരാൾ ഉണ്ട്....അവനെ കൊണ്ട് പറ്റും.... """
 
തമ്പി ചെറു ചിരിയോടെ പറയുന്നത് കേട്ട് രാമഭദ്രൻ മുഖം ചുളിച്ചു.....
 
""അതാരാ... ""
 
അയാൾ അത്യധികം ആകാംക്ഷയോടെ അയാളെ നോക്കി....
 
""""ചാവാനും കൊല്ലാനും മടിയില്ലാത്തവൻ..... പണത്തിനു വേണ്ടി എന്ത് നെറികേടും ചെയ്യാൻ നിൽക്കുന്നവൻ......
 
****ദർശൻ....****""""
 
 
അയാൾ ഒരുതരം പുച്ഛചിരിയോടെ പറഞ്ഞു നിർത്തി........
 
 
( തുടരും )
*ദേവദർശൻ...🖤* 8

*ദേവദർശൻ...🖤* 8

4.5
24329

*ദേവദർശൻ...🖤* 8 പാർട്ട്‌ - 8 ✍ അർച്ചന     ""ഹെലോ.... """   ""ഓക്കേ... ഞാൻ അങ്ങോട്ട്‌ വരാം.. ""   ""ഹ്മ്മ്... എമൗണ്ട് ഒക്കെ അവിടെ വന്നു സെറ്റിൽ ചെയ്യാം.... ഓക്കേ...""     ദർശൻ കാൾ കട്ട് ചെയ്തു തിരിഞ്ഞതും അവന്റെ മുന്നിൽ തലയും താഴ്ത്തി ജുവൽ നിൽക്കുന്നുണ്ടായിരുന്നു....   അവളെ കണ്ടപ്പോൾ തന്നെ അവന് പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു വന്നെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ അതൊക്കെ പിന്നീട് ചോദിക്കാം എന്ന് കരുതി അവൻ അവളോട് ഒന്നും പറയാതെ റൂമിലേക്ക് നടന്നു.....   റൂമിൽ പോയി ജിപ്സിയുടെ ചാവിയും എടുത്തു അവൻ പുറത്തേക്ക് വന്നു.....   ""അതൊക്കെ ഗീത