Aksharathalukal

കിട്ടാതെ പോയ പെണ്ണ് - 1

ലോകത്തിൽ സ്നേഹിച്ച പെണ്ണിന്റെ ശബ്ദം ഓർമകളിൽ പോലും ഇല്ലാത്ത അധർഭാഗ്യനായ ഒരു കാമുകന്റെ കഥ... എന്റെ കഥ... അങ്ങനെയും ആവാം... ജയിച്ചു കയറാൻ സാധിക്കാതെ പോയ പ്ലസ് ടു വിദ്യഭ്യാസത്തിൽ നിന്നും ഒന്നും നേടാൻ കഴിയില്ലല്ലോ... അങ്ങനെ ഇരിക്കെ... എല്ലാ രീതിയിലും ഉള്ള അലസമായ ജീവിതം മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി... മനു.. എല്ലാ രീതിയിലും എനിക്ക് പറ്റിയ ഒരുത്തൻ.. അത്യാവശ്യം ആവശ്യമായ ബൈക്കുകൾ ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്ന.. ആ പ്രായത്തിൽ ഏറ്റവും പ്രധാനപെട്ടത്.. ഞങ്ങളുടെ കറക്കം അങ്ങനെ പതിവായി... അവൻ ഒരു പ്രാന്തൻ തന്നെയാ ആ കാര്യത്തിൽ.. ഞാൻ ആണെങ്കിൽ അൽപ്പം പിശുക്കനാ 😄 വേറെ ഒന്നും അല്ല.. എനിക്ക് പൈസ മുടക്കി പെട്രോൾ അടിച്ചിട്ട് അങ്ങനെ ആവശ്യം ഇല്ലാതെ കറങ്ങി അത് തീർക്കാൻ ഒട്ടും താല്പര്യം ഇല്ല.. പെട്രോൾ ⛽️ വേറൊന്നും അല്ല 😁...അവനാണെങ്കിൽ നേരെ വിപരീതവും.. ഒരു ആവശ്യത്തിന് അവന്റെ വണ്ടിയിൽ ⛽️കാണില്ല..അതിന് ഇപ്പോഴും ഞാൻ വഴക്ക് പറയും.. ഞങ്ങൾ ഒന്നിച്ചു ഒരേ മനസ്സോടെ പോകുന്ന ഒറ്റ കാര്യമേ ഉള്ളു.. കളക്ഷൻ എടുക്കാൻ.. സ്കൂൾ കോളേജ് ഒക്കെ വിടുന്ന ടൈം.. ഇതേ സ്വഭാവ രീതികൾ ഉള്ള രണ്ട് പേർ കൂടി ആയാൽ 'ഇൻ ഹരിഹർ നഗർ 'ഓർക്കേണ്ടി വരും.. ഇപ്പൊ കാര്യം ഏറെക്കുറെ മനസ്സിലായി കാണുമല്ലോ.. 🤗 അങ്ങനെ ഇരിക്കെ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം വരികയുണ്ടായി.. ഒപ്പം സപ്താഹവും.. പോവാൻ കാരണങ്ങൾ ഒന്ന് കളക്ഷൻ മറ്റൊന്ന് ആഹാരം.. എത്ര മടിപിടിച്ചു ഇരുന്നാലും ഒരുമാതിരി ചാത്തൻമാർ പിടിച്ചു വലിച്ചു കൊണ്ടുപോവുന്ന സീൻ ആണ് 😁..അമ്പലത്തിൽ പോവാൻ തീരുമാനിച്ച ദിവസം അവനെ വിളിക്കാൻ ഫോൺ എടുത്താൽ.. വിളിക്കേണ്ടി വരില്ല ഉടനെ അവന്റെ കാൾ ആണ്... അളിയാ പോയേക്കാം?? അപ്പോ ഞാൻ പറയും..  പിന്നെ സെറ്റ് നീ വാടെ.. നേരെ അമ്പലം എത്തി.. എത്തിയ ഉടനെ ദേവിയെ  തൊഴലും ഒന്നും ഇല്ല.. ബൈക്കും വെച്ച് അതിൽ കയറി ഒരു ഇരുപ്പാ.. പ്രഭാഷണം നടക്കുന്ന പന്തലിലേക്ക് നോക്കി... നോട്ടം മുഴുവൻ അത് കേട്ട് കൊണ്ടിരിക്കുന്ന പെൺകുട്ടികളിൽ.. വെറുതെ ഒരു നേരം പോക്കെന്ന രീതിയിൽ നിന്ന എന്റെ കണ്ണിൽ ശ്രദ്ധ വീണ ഒരു കാഴ്ച ഉണ്ടായി.. ഏറ്റവും പുറകിലായി ഞങ്ങൾക്ക് കാണാവുന്ന വിധം രണ്ട് പെൺകുട്ടികൾ...  രണ്ടും ഒരു ഫാമിലിയിൽ ഉള്ള കുട്ടികൾ.. അതായത് ചേട്ടന്റെയും അനിയന്റെയും മക്കൾ.. അതിൽ ഒരാളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.. അങ്ങനെ ആാാ ശ്രദ്ധ ഒരു പുതിയ മാറ്റത്തിലേക്ക് എന്ന് ഞാൻ പ്രദീക്ഷിച്ചു 


തുടരും...