Aksharathalukal

കിട്ടാതെ പോയ പെണ്ണ് -2

എന്റെ ആ നോട്ടം അവളും ശ്രദ്ധിച്ചിരുന്നു.. പേരോ വീടോ ഒന്നും അറിയില്ല.. പക്ഷേ മനു അല്ലേ കൂടെ ഉള്ളേ 😀😀 പേരും കിട്ടി വീടും... അങ്ങനെ അമ്പലത്തിൽ പോവുന്നത് സ്ഥിരം ആക്കി... പക്ഷേ അതൊന്നും അല്ലല്ലോ കാര്യം ഞാൻ അവളെ നോക്കുന്നുണ്ടെന്നുള്ള കാര്യം അവൾ അറിയണമെല്ലോ... അതിന് അവളെ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു.. ഞങ്ങളൊക്കെ അതിന് "അനക്ക് " എന്ന് പറയും 😝.. മനു ആണേൽ ഫുൾ സപ്പോർട്ട്.. അടി കിട്ടുന്ന വഴി ആണേലും.. അവൻ സപ്പോർട്ട് ആണ്.. ആ കോൺഫിഡൻസ് പോരെ 😀🤩.. അങ്ങനെ അങ്ങനെ ഒരു ദിവസം.. അവളുടെ ഒരു നോട്ടം കിട്ടി.... ആ നോട്ടത്തിൽ ഞാൻ എന്റെ ഇഷ്ട്ടം എന്റെ ചിരിയിലൂടെ മനസ്സിലാക്കി കൊടുത്തു.. ഒരു ദേഷ്യഭാവം അത് കിട്ടിയപ്പോൾ ഇനി ഇത് വേണോ എന്ന് തോന്നിപോയി.. അങ്ങനെ ഉത്സവം കഴിഞ്ഞു.. പറയത്തക്ക മുന്നേറ്റം ഒന്നും സംഭവിച്ചില്ല.. എന്നിൽ ഒരു നിരാശയും ഉണ്ടായി.. അതിന് രണ്ടു കാരണങ്ങൾ ഉണ്ട്.. ഒന്ന് അവൾ വേണ്ടത്ര ശ്രദ്ധ ഇല്ല.. മറ്റൊന്ന് അവൾ കാണാൻ നല്ല മിടുക്കി ആയിരുന്നു.. പ്രേമിക്കുന്ന കണ്ണിൽ നോക്കിയാൽ സുന്ദരി ആണന്നൊക്കെ തോന്നും.. ശരിയാ 😁😀പക്ഷേ അവളെ കാണുമ്പോ ഒരു സിനിമ നടിയുടെ മുഖച്ഛായ എനിക്ക് തോന്നിയിട്ടുണ്ട്.. വേറെ ആരും അല്ല നമ്മുടെ ഗോഡ്ഫാദർ നായിക കനക.... എനിക്ക് പലപ്പോഴും അത് തോന്നിയിട്ടുണ്ട്.. അത് എന്റെ അനുജത്തിയും സമ്മതിച്ചിട്ടുണ്ട്.. 😊ഇനി വാക്കി പറയാം.. ഞങ്ങൾക്ക് ഒരു ചെറിയ തട്ടുകട ഉണ്ടായിരുന്നു.. അതിലേക്ക് മാർകെറ്റിൽ പോയി പച്ചക്കറി സാധനങ്ങൾ വാങ്ങിക്കുന്ന ജോലി എനിക്കായിരുന്നു.. അങ്ങനെ ഒരുദിവസം രാവിലെ പോയ ഞാൻ തിരിച്ചു വരുന്നത് ഏകദേശം  ഒരു 9.15 ആണ്.. ആ വരവിൽ ഞാൻ അവളെ കണ്ടു അവൾ എന്നെയും.. അവളെ കാണാനായി ആ സമയം ഞാൻ തിരിച്ചു വരുന്ന രീതിയിൽ മാർകെറ്റിൽ പോവാൻ തുടങ്ങി.. പിനീട് ഞാൻ തീരുമാനിച്ചു ഇങ്ങനെ പോയാൽ പറ്റില്ലല്ലോ.. അങ്ങനെ അവൾ പഠിക്കുന്ന സ്കൂളിൽ പോവുന്ന വഴി പോയി നിക്കാൻ തുടങ്ങി.. ദൈവം സഹായിച്ചു ഞാൻ ആ സമയത്ത് ഒരു ബൈക്ക് ഉണ്ടായിരുന്നു.. പല ദിവസങ്ങൾ ആയി അങ്ങനെ വഴിയിൽ കാത്തുനിന്നു.. ഇഷ്ട്ടം തുറന്ന് പറയാൻ തീരുമാനിച്ചു.. അങ്ങനെ പിന്നാലെ ബൈക്ക് എടുത്തു പോയി.. രണ്ടു കിലോമീറ്റർ അപ്പുറം ഹൈവേ ക്രോസ്സ് ചെയ്തു വേണം അവൾക്ക് സ്കൂളിൽ പോവാൻ അങ്ങനെ ഹൈവേയിൽ ഞാൻ പോയി കാത്തു നിന്നു.. അവൾ വന്നു ഒപ്പം കൂട്ടുകാരിയും.. സൈക്കിൾ ചവിട്ടി എത്തിയ അവൾ റോഡിൽ എത്തിയപ്പോൾ ഇറങ്ങി..നല്ല തിരക്ക് ആണേ.. എന്നിട്ട് നടന്നു സൈക്കിൾ തള്ളി ക്രോസ്സ് ചെയ്തു.. എന്നിട്ടും എങ്ങനെ ചെന്ന് സംസാരിക്കും എന്നുള്ള ചിന്ത.. ആണെ.. 😄😄
 
 
തുടരും....