Aksharathalukal

*ദേവദർശൻ...🖤* 10

*ദേവദർശൻ...🖤* 10
പാർട്ട്‌ - 10
✍ അർച്ചന
 
 
 
""എംഡിയുടെ റൂം എവിടെയാ.... """
 
അടുത്ത് ഉള്ള നേഴ്സിനോട് ജുവൽ ചോദിച്ചു....
 
""ന്യൂ അപ്പോയ്ന്റ്മെന്റ് ആണോ.. ""
 
അവർ സംശയത്തോടെ അവളെ നോക്കി.....
 
""അതേ.... ""
 
"""സോറി.... എംഡി വന്നിട്ടില്ല....ഡോക്ടർ തല്ക്കാലം അവിടെ റിസപ്‌ഷനിൽ പോയി അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു എംഡിക്ക് മെയിൽ ചെയ്യാൻ പറഞ്ഞോ.... """"
 
നേഴ്സ് പറഞ്ഞത് കെട്ട് അവൾ തലയാട്ടി റിസപ്‌ഷനിലേക്ക് ചെന്ന് എംഡിക്ക് മെയിൽ ചെയ്തു....
 
"""ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ...""
 
ആ നേഴ്സ് വന്നു ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.....
 
"""ഞാൻ ഈ നാട്ടിൽ പുതിയത് ആണ്.. ഒരു വീട് കണ്ടുപിടിക്കണം.... അതുകൊണ്ട് ഇന്നില്ല.... """
 
"""ഡോക്ടറുടെ പേര്.... ""
 
""ജുവൽ.... ജുവൽ മരിയ....""
 
""ഏതാ വിഭാഗം.... ""
 
""ന്യൂറോളജി...""
 
അത്രയും പറഞ്ഞു അവൾ തിരിഞ്ഞ് നടന്നു.....
 
ഹോസ്പിറ്റൽ ഗേറ്റ് കടന്നു മുന്നോട്ട് നടന്നതും ഒരു ജിപ്സി വന്നു മുന്നിൽ നിർത്തി....
 
അവൾ ഡ്രവർ സീറ്റിലേക്ക് നോക്കി...
 
ദർശൻ....
 
""എടോ... പ്ലീസ്.... ഞാൻ വാടക തരാംന്ന് പറഞ്ഞില്ലേ.... പ്ലീസ്.... """
 
അവൾ വീണ്ടും കെഞ്ചി....
 
"""എത്ര തരും.... ""
 
""ഏഹ്... """
 
വിശ്വാസം വരാതെ അവൾ അവനെ നോക്കി....
 
"""എത്ര തരുംന്ന്.... വാടക... """
 
""""അത്....... മാസം ഒരു രണ്ടായിരം രൂപ തരാം.... """
 
"""എന്തോ.... എങ്ങനെ.... ""
 
അവൻ ആക്കി ചോദിക്കുന്നത് കെട്ട് പെണ്ണ് ചുണ്ട് ചുളുക്കി....
 
"""അയ്യായിരം തരാം.... പോരെ... ""
 
അവൾ അവന്റെ സമ്മതത്തിനായ് കാത്തു നിന്നു....
 
"""പതിനായിരം.... പറ്റുമെങ്കിൽ കയറിക്കോ..... ""
 
അവൻ പറഞ്ഞു....
 
"""പതിനായിരമോ..... """
 
കണ്ണ് തള്ളി കൊണ്ട് അവൾ ചോദിച്ചു...
 
അവൻ അതേയെന്ന് തലയാട്ടി....
 
അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു....
 
മൂന്ന് മാസം ഈ ഹോസ്പിറ്റലിൽ വർക് ചെയ്താൽ വിദേശത്തുള്ള ഇവരുടെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടും.... എന്നാൽ ആരെയും പേടിക്കാതെ തനിക്ക് അവിടെ കഴിയാം..... പക്ഷേ.... ഈ മൂന്ന് മാസം തനിക്ക് മുന്നിൽ വലിയ ഒരു കടമ്പ തന്നെയാണ്.... അതുകൊണ്ട് തന്നെ ഇവന്റെ കൂടെ പോകാതെ വേറെ വഴി ഇല്ല......
 
മനസ്സിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ പെണ്ണ് ഉഴറി... അപ്പോഴേക്കും അവൻ ജിപ്സി സ്റ്റാർട്ട്‌ ചെയ്തിരുന്നു.....
 
അത് അറിഞ്ഞതും പെണ്ണ് പെട്ടെന്ന് തന്നെ അതിൽ കയറി ഇരുന്നു....
 
അവൻ അത്ഭുതത്തോടെ അവളെ നോക്കി...
 
അവളെക്കുറിച്ച് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രമാണ് വാടകക്ക് വീട്ടിൽ നിൽക്കാം എന്ന് അവൻ സമ്മതിച്ചത്....
 
പതിനായിരം രൂപ കൊടുത്തു അവൾ ആ ചെറിയ വീട്ടിൽ താമസിക്കാം എന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ ഉണ്ടെന്ന് അവൻ ഉറപ്പിച്ചു.....
 
ഇടക്കിടെ തുടക്കുന്ന കണ്ണുകളും ആത്മവിശ്വാസം മുറുകെ പിടിക്കാൻ ശ്രമിക്കുന്ന മുഖവും അവനിൽ സംശയം ഊട്ടിയുറപ്പിച്ചു....
 
വീട്ടിൽ വണ്ടി നിർത്തിയതും അവൾ വേഗം ബാഗും എടുത്തു ഇറങ്ങി... അവൻ ഡോർ തുറന്നു അകത്തു കയറി...
 
""ഞാൻ ആ റൂമിൽ നിൽക്കും.... താൻ അങ്ങോട്ട് കയറാൻ പോലും പാടില്ല....പിന്നെ എനിക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി തരണം.... അടുത്ത മാസം ആദ്യം തന്നെ തന്റെ വാടക തരും..... മനസിലായല്ലോ.... """
 
അവൾ അവന് നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് അമർത്തി നോക്കി.....
 
"""ആരെ പേടിച്ചിട്ടാ നീ ഇങ്ങനെ ഒരു മുഖം മൂടി അണിയുന്നത്...... ആരിൽ നിന്നാ നീ ഓടി ഒളിക്കുന്നത്.... എന്താ നിന്റെ ശെരിക്കും ഉള്ള പ്രോബ്ലം.... എന്തിനാ ഇത്രേം വാടക തന്ന് എന്റെ കൂടെ കഴിയുന്നെ..... """"
 
അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ നിന്നും ചോദ്യങ്ങൾ ഓരോന്നു ആയി പുറത്ത് വന്നു....
 
തന്റെ ജീവിതം അവന് മുന്നിൽ പറയേണ്ടി വരുമോ എന്ന് അവൾ ഭയന്നു....
 
കണ്ണിൽ കാമത്തോടെ തന്നെ പ്രാപിക്കാൻ വരുന്ന ഒരുത്തന്റെ അവ്യക്തമായ മുഖം തെളിഞ്ഞു....
 
ഒപ്പം തന്നെ ഇത്രയും നാളും തന്നെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചിരുന്ന അവളുടെ മാത്രം ജോയുടെ മുഖവും....
 
""!പൊടിക്കുപ്പീ.... നീ എന്റെ സൂപ്പർ ഗേൾ അല്ലേ.... ആരുടെ മുന്നിലും തലകുനിക്കാതെ നിൽക്കുന്ന എന്റെ സിങ്കപ്പെണ്ണ്...... """
 
ചെറു ചിരിയോടെ അവൻ പറയുമ്പോൾ ഇളിച്ചു കൊണ്ട് അവനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിൽ കിടക്കും.....
 
"""ഞാൻ സൂപ്പർ ഗേൾ ഒന്നും അല്ല ജോ.... ഞാൻ ഒരു പാവം കുഞ്ഞിപെണ്ണ് അല്ലേ....പിന്നെ എനിക്ക് എന്റെ സൂപ്പർ മാൻ ആയി ജോ ഇല്ലേ.... """
 
കള്ള ചിരിയോടെ പറയുമ്പോ അവൻ മുടിയിലൂടെ വിരലോടിക്കും....
 
"""ഒറ്റക്ക് ആയാൽ എന്റെ പെണ്ണ് പേടിക്കരുത്..... ധൈര്യത്തോടെ നിൽക്കണം..... """
 
""അതിന് ഞാൻ ഒറ്റക്ക് അല്ലല്ലോ ജോ... നീയും ഇല്ലേ എന്റെ കൂടെ.... """
 
താൻ ഒറ്റക്ക് ആവും എന്നെ അവന് അറിയാമായിരുന്നോ... അതുകൊണ്ടാണോ തന്നെ ആരോടും  എന്തും തിരിച്ചു പറയാൻ ഉള്ള ധൈര്യം തന്ന് വളർത്തിയത്.... പക്ഷേ.... തനിക്ക് ധൈര്യം ഉണ്ടോ.... ഇല്ല.... തന്റെ ധൈര്യം അവൻ അറിയുന്നില്ലേ..തന്റെ മാത്രം ജോ...
 
കണ്ണുകൾ ഈറനയായി....
 
എനിക്ക് ജീവിക്കണം ജോ.... ആരുടെ മുന്നിലും അടിയറവ് പറയാതെ.... വേരറ്റ് വീഴുന്നത് വരെ ഭൂമി മുഴുവൻ തന്റെ കാൽചുവട്ടിൽ ആണെന്ന നിലയിൽ നിൽക്കുന്ന പേരാലിനെ പോലെ....
 
എന്റെ ജീവിതം അന്നും ഇന്നും നിനക്ക് വേണ്ടിയാണ്.....
 
അന്ന് ഞാൻ ജീവിച്ചത് നിന്നിലൂടെയാണ്....
ഇന്ന് ജീവിക്കുന്നതും നിനക്ക് വേണ്ടിയാണ്.... മരിച്ച നിനക്ക് വേണ്ടി..
 
അവൾ വാശിയോടെ കണ്ണുകൾ തുടച്ചു.....
 
അവനിലേക്ക് നോക്കി.... കണ്ണുകളിൽ അഗ്നി എരിയുന്നതായി അവന് തോന്നി..... ചെറുത് നിൽപ്പിന് വേണ്ടിയുള്ള അഗ്നി.....
 
"""വാടക അടുത്ത മാസം ആദ്യം തരും..""
 
അത്രമാത്രം പറഞ്ഞു കൊണ്ട് റൂമിലേക്ക് കയറി പോകുന്നവളെ അവൻ നോക്കി.....
 
കതക് ശക്തിയിൽ വലിച്ചു അടക്കുമ്പോൾ ആ ശബ്ദം കെട്ടും അവന്റെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു... അതേ ചിരിയോടെ അവൻ സോഫയിലേക്ക് ചാരി...... 
 
 
  ************************************
 
"""മീനൂട്ടി..... """
 
കൊഞ്ചലോടെ വിളിച്ചു കൊണ്ട് ദേവ് അവളുടെ അടുത്ത് പോയി ഇരുന്നു..
 
""""ഇപ്പൊ ആൾ മിടുക്കി ആയല്ലോ....നാളെ വീട്ടിൽ പോകും അല്ലേ... ""
 
കുഞ്ഞിപ്പെണ്ണിന്റെ കവിളിൽ നുള്ളി കൊണ്ട് അവൻ പറഞ്ഞതും പെണ്ണ് പൊട്ടിച്ചിരിച്ചു.....
 
""വീട്ടിൽ പോയാൽ ഞങ്ങളെ ഒക്കെ മറക്കുവോ.. ""
 
നിവി ചോദിക്കുന്നത് കെട്ട് അവൾ കള്ള ചിരിയോടെ ദേവിന്റെ മേലേക്ക് ചാഞ്ഞു....
 
""എനിക്ക്.... എനിക്ക് ഒരു മിട്ടായി വാങ്ങി തന്നാൽ ഞാൻ മറക്കൂലാട്ടാ....... ""
 
അവൻ ചെയ്തത് പോലെ അവന്റെ കവിളിൽ പതിയെ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടതും നിവിയും ദേവും ഒരു പോലെ ചിരിച്ചു..
 
അത് കണ്ടു പെണ്ണ് ചുണ്ട് കൂർപ്പിച്ചു രണ്ടാളേം നോക്കി..
 
"""ഇന്നാ.... ഇനി മറക്കല്ലേ.... ""
 
നിവി പോക്കറ്റിൽ നിന്നും ഒരു മിട്ടായി എടുത്തു കുഞ്ഞിപ്പെണ്ണിന്റെ കയ്യിൽ വച്ചു കൊടുത്തതും പെണ്ണ് ഹാപ്പി ആയി....
 
""ഹൈ..... ഉമ്മ.... ""
 
ദേവിൽ നിന്നും നിവിയിലേക്ക് ചാഞ്ഞു അവന്റെ കവിളിൽ ഒരു കുഞ്ഞുമ്മ കൊടുത്തു അവൾ....
 
അവൻ ചിരിയോടെ അവളുടെ തലയിൽ തലോടി....
 
"""ഹോയ്.... രണ്ടു ഡോക്ടർമാരും ഇതുവരെ പോയില്ലേ..... """
 
അഞ്ചു റൂമിലേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു....
 
""ഞങ്ങൾ ഇറങ്ങാൻ നിൽക്കുവാ.... ""
 
നിവി മറുപടി കൊടുത്തു...
 
""എന്നാ ഞാനും ഉണ്ട്.... ""
 
അഞ്ചു അതും പറഞ്ഞു കുഞ്ഞിപ്പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി കൊണ്ട് കൈയിലെ ബാഗിൽ നിന്നും ഒരു കുഞ്ഞ് മാല എടുത്തു അവളുടെ കഴുത്തിൽ അണിയിച്ചു....
 
""ഇത് ഡോക്ടർ ആന്റിയുടെ വക... ""
 
അവൾ കണ്ണ് വിടർത്തി മാലയിൽ ഒന്ന് തൊട്ട് നോക്കി....
 
""നല്ലരസുല്ലേ അങ്കിളേ....""
 
ദേവിനെ കുലുക്കി വിളിച്ചു കൊണ്ട് അവൾ ചോദിച്ചു.... അവൻ ഉണ്ടെന്ന് തലയാട്ടി കാണിച്ചു....
 
കുറച്ചു സമയം കൂടെ അവളുടെ കൂടെ നിന്ന ശേഷം ആണ് മൂന്ന് പേരും പുറത്തേക്ക് ഇറങ്ങിയത്...
 
"""നീ ഇന്ന് ശ്രീയുടെ കൂടെയാണോ നിവി... ""
 
അഞ്ചു ചോദിച്ചതും അവൻ അതേയെന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു....
 
""ഓഹോ... എങ്കിൽ എന്നെ കൂടെ വിളിച്ചൂടെടോ ദുഷ്ടന്മാരെ.... """
 
അഞ്ചു കെറുവോടെ പറഞ്ഞതും രണ്ടും ചിരിച്ചു....
 
""എന്നാൽ നീയും കൂടെ വന്നോ... ""
 
ദേവൻ പറഞ്ഞതും അവൾ അവനെ നോക്കി.....
 
""ഞാൻ നാളെ വരാം....അമ്മയോട് പറഞ്ഞില്ലല്ലോ.... നാളെ നമ്മക്ക് പൊളിക്കാം.... """
 
ദേവന്റെ തോളിലൂടെ കയ്യിട്ടു അവൾ പറഞ്ഞതും അവൻ ഓക്കേ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു... ഒപ്പം നിവിയും.....
 
          *******************
 
""എനിക്ക് ചായ ഇല്ലേ... """
 
രാവിലെ തന്നെ തിരക്കിട്ടു ജോലി ചെയ്യുന്നതിനിടയിൽ അതും ചോദിച്ചു ദർശൻ കയറി വന്നതും ജുവൽ അവനെ ഒന്ന് നോക്കി....
 
""ഇന്നലെ തന്നത് താൻ എടുത്തു മുറ്റത്തേക്ക് ഒഴിച്ചില്ലേ.... അതുകൊണ്ട് ഇന്ന് ഇല്ല.... """
 
ഉച്ചക്കേക്ക് ഉള്ള ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു...
 
അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു മുറ്റത്തേക്ക് ഇറങ്ങി.... അത് കണ്ടു പെണ്ണ് ചിരിച്ചു പോയി....
 
""ഡോ..... ചായ വേണമെങ്കിൽ എടുത്തു കുടിച്ചോ.... അടുക്കളയിൽ ഉണ്ട്... ""
 
""നിന്റെ അപ്പന് കൊണ്ട് പോയി കൊടുക്ക്..... അവളുടെ ഒരു ചായ... ""
 
അവൻ മുറ്റത്ത് നിന്ന് വിളിച്ചു പറഞ്ഞു....
 
അവനെ ഒന്ന് എത്തി നോക്കി അവൾ റൂമിലേക്ക് കയറി.... ഹോസ്പിറ്റലിലേക്ക് പോകാൻ റെഡി ആയി.... കയ്യിലെ ഒരു കുഞ്ഞ് ബാഗിൽ വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു ഭക്ഷണം എടുക്കാൻ ആയി പോയതും കണ്ടത് ചായ എടുത്തു കുടിക്കുന്ന ദർശനെ ആണ്....
 
അവനെ അവിടെ കണ്ടതും അവൾ പൊട്ടിച്ചിരിച്ചു..... കള്ളം പിടിക്കപ്പെട്ട പോലെ അവൻ ഗ്ലാസ് പുറകിലേക്ക് മറച്ചു പിടിച്ചു കുറച്ചു ഗൗരവത്തിൽ തന്നെ അവളെ നോക്കി.....
 
"""എന്റെ അപ്പന് കൊടുക്കാൻ വച്ച ചായയാണ് ഇയാൾ എടുത്തു കുടിച്ചത്.... ഇനി ഞാൻ എവിടുന്ന് എടുത്തു അപ്പന് കൊടുക്കും..... """
 
ചിരി കടിച്ചു പിടിച്ചു പെണ്ണ് ചോദിച്ചതും അവൻ അവളെ നോക്കി ഗ്ലാസ് ശക്തിയിൽ അവിടെ വച്ചു.. 
 
"""ഞാൻ വാങ്ങിയ സാധനങ്ങൾ കൊണ്ട് നിന്റെ അപ്പൻ ഇപ്പൊ ചായ കുടിക്കേണ്ട... """
 
അത്രേം പറഞ്ഞു അവളെ മറികടന്നു പോകുന്നവനെ കണ്ടതും പെണ്ണ് വീണ്ടും ചിരിച്ചു..... എല്ലാ വേദനകളും മറന്ന ഒരു ചിരി.... ഒരു വാതിലിന് അപ്പുറം നിന്ന് അവനും അത് ആസ്വദിക്കുന്നുണ്ടായിരുന്നു.....
 
 
 
 
(തുടരും)
 
*ദേവദർശൻ...🖤* 11

*ദേവദർശൻ...🖤* 11

4.6
23932

*ദേവദർശൻ...🖤* 11 പാർട്ട്‌ - 11 ✍ അർച്ചന     ""ഞാൻ പോകുവാ.... വീടിന്റെ താക്കോൽ അവിടെ തന്നെ വയ്ക്കണേ....."""   വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ഇറങ്ങിയതും അവൻ തലയാട്ടി....   """ഡോ.... ഒരു നൂറ് രൂപ തന്നെ.... ബസിന് പോകാൻ കാശ് ഇല്ല... ""   തിരിച്ചു കയറി വന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ മറ്റൊന്നും പറയാതെ കീശയിൽ നിന്നും ജിപ്സിയുടെ ചാവിയും എടുത്തു മുറ്റത്തേക്ക് ഇറങ്ങി.....   """ഞാൻ കൊണ്ടാക്കാം... നൂറു രൂപ തന്നാൽ വാടക പതിനായിരത്തിലും കൂടും... """   എന്നും പറഞ്ഞു അവൻ വണ്ടിയിൽ കയറി..... ഒപ്പം അവളും.....   """താൻ ആള് അത്ര ഭീകരൻ ഒന്നും അല്ലാലെ..... """   അവ