Aksharathalukal

പ്രണയാർദ്രം💕 - 3

പ്രണയാർദ്രം💕
Part 3
 
 
"ആഹാ... ഇതിപ്പോ നല്ല കഥ"
 
 
അരയ്ക്ക് കൈ കുത്തികൊണ്ട് ലക്ഷ്മി പറഞ്ഞു. ലക്ഷ്മി നോക്കുന്ന ഇടത്തേക്ക് നോക്കിയതും വൈഗയുടെ കണ്ണുകൾ വിടർന്നു.
 
 
 
ബെഡിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട്  കണ്മഷിയൊക്കെ വലിയ ആളുകൾ ചെയ്യുന്ന പോലെ കണ്ണിൽ തേക്കുവാണ് കുറുമ്പി പെണ്ണ്... പക്ഷെ കണ്മഷി മുഴുവനും ഡ്രസ്സിലും മുഖത്തുമൊക്കെ ആണ്😂
 
 
"അച്ഛമ്മേടെ പൊന്ന് ന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ..."
 
അല്ലുമോളുടെ അടുത്ത് ഇരുന്നു കൊണ്ട് ലക്ഷ്മി മൂക്കത്തു കൈ വെച്ചു.അല്ലു ലക്ഷ്മിയെ കണ്ടതും പാൽ പല്ല് കാണിച്ചു കൊണ്ട് ചിരിച്ചു.
 
"ഒരു അടി വെച്ചു തന്നാൽ ഉണ്ടല്ലോ ഹാ... ബെഡിലൊക്കെ ആക്കി പെണ്ണ്"
 
ലക്ഷ്മി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. അല്ലു മോൾ അത് കണ്ടതും ലക്ഷ്മിയെ അതുപോലെ അവളുടെ കണ്ണുകൾ ഉരുട്ടി കൊണ്ട് നോക്കി.
അതുവരെ അവളെ നോക്കികൊണ്ടിരുന്ന വൈഗ അവളുടെ കാട്ടി കൂട്ടൽ കണ്ട് ചിരിച്ചു പോയി.അപ്പോഴാണ് വൈഗയെ പെണ്ണ് കാണുന്നത് അവൾ ചുണ്ട് ചുളുക്കി കൊണ്ട് ലക്ഷ്മിയെ നോക്കി.
 
"ആരാ അച്ഛമ്മാ ഇത് "
 
വൈഗയെ നോക്കികൊണ്ട്‌ സ്വകാര്യം പറയും പോലെ ലക്ഷ്മിയോട് ചോദിക്കുവാണ് പെണ്ണ്.
 
"ഇതോ... ഇതാണ് മോളുടെ 'അമ്മ'.
 
വൈഗയെ നോക്കി ഒരു ചിരിയാലെ ലക്ഷ്മി പറഞ്ഞു.
 
'മ്മാ'... അല്ലു സ്വയം ഒന്ന് പറഞ്ഞു നോക്കി. പിന്നെ വൈഗയെ നോക്കി.വൈഗ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മോളെ നോക്കി പുഞ്ചിരിച്ചു.
 
"ഇതെന്റെ മ്മ ഒന്നുമല്ല മാർ ഹും...
 
അത്രയും പറഞ്ഞു കൊണ്ട് പെണ്ണ് ബെഡിൽ നിന്നിറങ്ങി വൈഗയെ നോക്കാതെ പുറത്തേക്ക് ഓടി. ന്തോ അത് കണ്ടപ്പോ വൈഗയുടെ കണ്ണുകൾ നിറഞ്ഞു.തന്നെ ഒന്ന് അമ്മയെന്ന് വിളിച്ചിരുന്നുവെങ്ങിൽ....അവൾ തല താഴ്ത്തി കൊണ്ട് തേങ്ങി.
 
 
"മോൾ വിഷമിക്കണ്ട.... അല്ലുവിന് പരിജയം ഇല്ലാത്തോണ്ട് ആണ്... പതിയെ അടുത്തോളും"
 
വൈഗയുടെ നെറുകയിൽ തലോടി കൊണ്ട് ലക്ഷ്മി പറഞ്ഞു. അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
 
 
"മോൾ ഇരിക്ക് കേട്ടോ ഞാൻ ഇതൊക്കെ ഒന്ന് മാറ്റട്ടെ "
 
ബെഡിലെ ഷീറ്റ് എടുത്തു കൊണ്ട് ലക്ഷ്മി പറഞ്ഞു.
 
 
"ഞാൻ വിരിച്ചോളാം അമ്മേ..."
 
ലക്ഷ്മിയുടെ കയ്യിൽ നിന്ന് ബെഡ് ഷീറ്റ് വാങ്ങിക്കൊണ്ട് വൈഗ പറഞ്ഞു.'അമ്മേ 'എന്ന വിളിയിൽ ആ സ്ത്രീയുടെ കണ്ണൊന്നു നിറഞ്ഞു. അത് വൈഗ കാണാതിരിക്കാൻ മോളെ നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി. പക്ഷെ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞത് വൈഗ കണ്ടിരുന്നു.
 
 
 
__________🥀🥀
 
 
ഓഫീസ് റൂമിൽ വർക്ക്‌ ചെയ്തോണ്ടിരുന്ന കാർത്തിയുടെ മടിയിൽ ചെന്ന് അല്ലു മോൾ ഇരുന്നു. മുഖം ഒരു കുട്ടക്ക് ഉണ്ട് പോരാത്തതിന് മുഖം നിറച്ചു കരിയും😄
 
"അയ്യേ... എന്താ ഡീ പെണ്ണെ ഇത്''
 
അല്ലുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് കാർത്തി ചോദിച്ചു. കുറുമ്പി ഒന്നും പറയാതെ അവളുടെ മുഖം അവന്റെ ഷർട്ടിൽ തേച്ചു....
 
"കുറുമ്പി''
 
അവൻ അവളുടെ മൂക്ക് പതിയെ വലിച്ചു കൊണ്ട് പറഞ്ഞു.
 
''ഉറങ്ങാൻ ആയ്യില്ലേ നിനക്ക് ഹേ"
 
 
''ഹും... ആരാ ച്ഛാ നമ്മുടെ റൂമിൽ പോവാൻ പറ അവിടുന്ന്...''
 
ചുണ്ട് ചുളുക്കി കൊണ്ട് അല്ലു പറഞ്ഞു.
കാർത്തിക്ക് മനസിലായിരുന്നു വൈഗയുടെ കാര്യമാണ് അവൾ പറയുന്നത് എന്ന്. അവൻ എന്ത് പറയും എന്നറിയാതെ ഒന്ന് നിന്നു.
 
 
 
__________🥀🥀
 
 
വൈഗ ബെഡ് ഓക്കേ തട്ടി കൊട്ടി...ഷീറ്റ് മാറ്റി ബാസ്ക്കറ്റിൽ ഇട്ടു. റൂമോന്ന് നോക്കി.... വലിയ റൂമാണ് ഇന്റീരിയൽ ഒക്കെ നല്ല ഭംഗിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.ഒരു ഭാഗത്ത് ഫുൾ കാർത്തിയുടെയും അല്ലു മോളുടെയും ഫോട്ടോസ് ആണ്. പെണ്ണ് അവന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങുന്നതും, അവൻ അവളെ എടുത്ത് ഉയർത്തുന്നതും അങ്ങനെ അങ്ങനെ...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
കാർത്തിയും വേറൊരാളും അല്ലുവിനെ മടിയിൽ വെച്ച് കളിപ്പിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഷെൽഫിൽ വെച്ചിട്ടുണ്ട്...അവൾക്ക് അത് ആരാണെന്നു മനസിലായില്ല..കുറച്ചു നേരം ഫോട്ടോസ് ഒക്കെ നോക്കി നിന്നപ്പോ ആണ് വീട്ടിലെ കാര്യം ഓർമ വന്നത്.അമ്മയുടെ ശബ്ദം ഒന്ന് കേൾക്കാൻ അവളുടെ ഉള്ള് തുടിച്ചു. അവൾ ഫോൺ വീട്ടിൽ നിന്ന് എടുത്തില്ല ല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.വൈഗ ഇനി രാവിലെ ലക്ഷ്മിയമ്മയുടെ ഫോണിൽ നിന്ന് വിളിക്കാം എന്ന് കരുതി കൊണ്ട് ബെഡിൽ ചാരി ഇരുന്നു.വീട്ടിലെ കാര്യങ്ങൾ ഓർക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു.... എപ്പോയോ അവൾ ക്ഷീണം കാരണം ഉറങ്ങി പോയി.
 
 
 
 
 
കുഞ്ഞിനേയും തോളത്തു ഇട്ടു വന്ന കാർത്തി കാണുന്നത് ബെഡിൽ ചാരി ഉറങ്ങുന്ന വൈഗയെ ആണ്. അവൻ അവളെ ഒന്ന് നോക്കികൊണ്ട് ഉറങ്ങിയ അല്ലുവിനെ ബെഡിൽ ഒരോരത്ത് കിടത്തി. ഒരു ടവ്വൽ എടുത്തു കൊണ്ട് ഫ്രഷ് ആവാൻ കയറി.
 
ഫ്രഷ് ആയി വരുമ്പോഴും വൈഗ ചാരി ഇരുന്ന് ഉറങ്ങുവായിരുന്നു. അവൻ ടൗവൽ വിരിച്ചിട്ടു.നനഞ്ഞ മുടിയൊന്ന് ഒതുക്കി. അപ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ ട്യൂൺ കേട്ടത്...അവൻ ഒരു ചിരിയാലെ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി.
 
 
 
 
_________🥀🥀
 
 
 
രാവിലെ വൈഗ കണ്ണു തുറന്നപ്പോൾ ഒരു കുഞ്ഞി കാൽ അവളുടെ ദേഹത്ത് ഉണ്ട്. അവൾ ഒരു ചിരിയോടെ ആ കാലിൽ തൊട്ടു. പിന്നെ പതിയെ ആ കുഞ്ഞി മുഖം കയ്യിൽ എടുത്ത് നെറ്റിയിൽ പതിയെ ഉമ്മ വെച്ചു😘
അല്ലു ഉറക്കത്തിൽ ഒന്ന് നിരങ്ങിയതും വൈഗ പതിയെ പുറം തട്ടി ഉറക്കി.എന്തോ വൈഗയ്ക്ക് ഇതൊക്കെ ഒരു സന്തോഷം ആയിരുന്നു. അല്ലു മോളെ കാണുമ്പോ താൻ സങ്കടം ഒക്കെ മറന്നു പോവുന്നു... അവൾ ഓർത്തു.
 
 
വൈഗ ഫ്രഷ് ആവാൻ ഷെൽഫ് തുറന്നു. അവളുടെ കണ്ണുകൾ തള്ളി പോയി...അവൾക്കായി ഒരുപാട് ഡ്രസ്സുകൾ അവിടെ സ്ഥാനം പിടിച്ചിരുന്നു. അവൾ ഒരു സാരി എടുത്ത് ഫ്രഷ് ആവാൻ കയറി.
 
വൈഗ ഫ്രഷ് ആയി ഇറങ്ങുമ്പോ അല്ലു മോൾ കണ്ണും തിരുമ്പി ബെഡിൽ ഇരിക്കുന്നുണ്ട്. അവൾ ഒരു ചിരിയോടെ അല്ലു മോളുടെ അടുത്ത് പോയിരുന്നു. വൈഗയെ കണ്ടതും പെണ്ണ് മുഖം തിരിച്ചു പിന്നെ എന്തോ ഓർത്ത് അവളെ നോക്കി.
 
"ന്റെ അമ്മ ആണോ"
 
 
കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു. വൈഗയ്ക്ക് എന്തോ അത് കണ്ടപ്പോ സങ്കടം ആയി. അവൾ കണ്ണു നിറച്ചു കൊണ്ട് തലയാട്ടി.
 
 
"കരയണ്ട ട്ടോ.... ഞാൻ ഇനി വഴക്ക് പറയൂല... ച്ച പറഞ്ഞല്ലോ ഇനി മ്മ ഇവിടെയാ കെടക്കുവാ എന്ന്.... കെടന്നോ ട്ടോ അല്ലു മോൾ ഒന്നും പറയൂല ഇബിടെ കുറേ സ്ഥലം ഇണ്ടല്ലോ..."
 
വൈഗയുടെ കണ്ണ് തുടച്ചു കൊണ്ട് കുറുമ്പി പറഞ്ഞു. അത് കണ്ടതും വൈഗ അല്ലുവിനെ കെട്ടിപിടിച്ചു. നെറ്റിയിലും കവിളിലുമൊക്കെ ഉമ്മ വെച്ചു.
 
"അമ്മേ എന്നൊന്ന് വിളിക്കോ ഡാ കണ്ണാ..."
 
അല്ലുവിന്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു  കൊണ്ട്  വൈഗ ചോദിച്ചു.
 
"മ്മേ...
 
പാൽ പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് അല്ലു വിളിച്ചു.
 
വൈഗയ്ക്ക് എന്തോ ആ ഒരു വിളിയിൽ മനസ്സു നിറഞ്ഞിരുന്നു. അവൾ കുഞ്ഞിനെ ഇറുക്കെ കെട്ടിപിടിച്ചു.
 
 
ആരോ വാതിൽക്കെ നിൽക്കുന്ന പോലെ തോന്നിയാണ് വൈഗ നോക്കിയത്. അവിടെ അവരെ നോക്കി നിൽക്കുന്ന കാർത്തിയെ കണ്ടതും വൈഗ വേഗം ബെഡിൽ നിന്ന് എണീറ്റു. എന്തോ അവനെ നോക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.
 
"ച്ചേ... അല്ലു മോൾ കാർത്തിയുടെ അടുത്തു ചെന്ന് വിളിച്ചു.
 
"എന്താ ഡാ...
 
"ച്ഛാ പറഞ്ഞപ്പോലെ ഞാൻ മ്മയോട് മിണ്ടിയല്ലോ... അമ്മ പാവാ ച്ചേ നിക്ക് ഇവിടെ ഒക്കെ ഉമ്മ തന്നു."
 
കവിളിലും ചുണ്ടിലുമൊക്കെ തൊട്ടു കൊണ്ട് കുറുമ്പി വല്ല്യ കാര്യം പറയും പോലെ പറയുവാണ്.
 
അത് കേട്ടതും വൈഗ അത്ഭുതത്തോടെ അവനെ നോക്കി. അവൻ പക്ഷെ അവളെ നോക്കുന്നുപോലും ഉണ്ടായിരുന്നില്ല.
 
 
 
___________🥀🥀
 
 
"ആഹാ മോൾ ഇത്ര നേരത്തെ എണീറ്റോ."
 
 
കാർത്തി അല്ലുമോളെയും കൊണ്ട് ഫ്രഷ് ആവാൻ കയറിയ നേരത്ത് താഴോട്ട് പോന്നതാണ് വൈഗ.
 
 
"ഞാൻ അവിടുന്നും നേരത്തെ എണീക്കും ജോലി ഉണ്ടായിരുന്നല്ലോ"
 
 
ഒരു ചിരിയോടെ വൈഗ പറഞ്ഞു.
 
"ആ... ഇവിടെ നേരത്തെ എണീക്കണം എന്നൊന്നും ഇല്ല ട്ടോ മോളെ, പുറം പണിക്ക് ജോലിക്കാരുണ്ട് പിന്നെ രാവിലെ വർക്ക്‌ ഔട്ടിൻ പോയാൽ 7,7:30ഒക്കെ ആവും കിച്ചു വരണമെങ്കിൽ..."
 
 
കാർത്തിയെ ആണ് പറയുന്നത് എന്ന് അവൾക്ക് മനസിലായി. അപ്പൊ കിച്ചു എന്നാ വിളിക്കാ...
 
 
"പിന്നെ മോളെ നീ ഈ ചായ അച്ഛനും കിച്ചുവിനും കൊടുത്തിട്ടു വാ... അല്ലുവിന് പാൽ കാച്ചി കുപ്പിയിൽ ആക്കാം ഞാൻ "
 
 
കയ്യിൽ രണ്ടു കപ്പ് ചായ കൊടുത്തു കൊണ്ട് ലക്ഷ്മി പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് അതും കൊണ്ട് നടന്നു.
 
 
"അച്ഛാ...."
 
കൗച്ചിൽ ഇരുന്ന് പത്രം വായിക്കുന്ന ജയന്റെ അടുത്ത് ചെന്ന് അവൾ വിളിച്ചു.
 
"ഹാ മോളോ ഗുഡ് മോർണിംഗ്"
ഒരു ചിരിയോടെ അവൾ നീട്ടിയ കപ്പ് വാങ്ങികൊണ്ട് ജയൻ പറഞ്ഞു.
 
 
"അയ്വ്വ... ഉഗ്രൻ ചായ"
 
ചായ ഒരു സിപ്പ് കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു. അവൾ ഒരു ചിരിയോടെ അയാളെ നോക്കി.
 
 
"ഇത്രയും കാലത്തിന്റെ ഇടയ്ക്ക് ഞാൻ ഇത്ര നല്ല ഒരു ചായ കുടിച്ചിട്ടില്ല കേട്ടോ... മോൾ ആ കൈ ഒന്ന് തന്നെ"
 
"ഇത് അമ്മ ഉണ്ടാക്കിയതാ അച്ഛാ..."
 
ഒരു ചിരിയോടെ തന്റെ പിറകിൽ നിൽക്കുന്ന ലക്ഷ്മിയെ നോക്കി അവൾ പറഞ്ഞു. ലക്ഷ്മി കണ്ണുരുട്ടി കൊണ്ട് ജയനെ നോക്ക😄.
 
 
''അത് പിന്നെ ഉറപ്പല്ലേ എന്റെ ഭാര്യടെ കൈപുണ്ണ്യം ആണെന്ന് അല്ലെടോ ലച്ചുവെ "'
 
വൈഗയെ നോക്കി കണ്ണു ചിമ്പി കൊണ്ട് ജയൻ പറഞ്ഞു.
 
വൈഗയ്ക്ക് എന്തോ പെട്ടന്ന് അവളുടെ അച്ഛനെ ഓർമ വന്നു. അച്ഛനും ഇങ്ങനെ ആയിരുന്നു അമ്മയെ എന്തെങ്കിലും പറഞ്ഞു കളിയാക്കി കൊണ്ടിരിക്കും....എങ്കിലും ആ മനസ്സ് മുഴുവൻ അമ്മ ആയിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു.
 
 
"എന്താ മോളെ..."
 
വൈഗയുടെ കണ്ണ് നിറഞ്ഞത് കണ്ട് ജയൻ ചോദിച്ചു.
 
"ഏയ്... പെട്ടന്ന് അച്ഛനെ ഓർമ വന്നു "
 
കണ്ണ് തുടച്ചു കൊണ്ടവൾ പറഞ്ഞു.
 
 
"മോളുടെ  അച്ഛൻ തന്നെ അല്ലെ ഞാൻ.... എന്ത് ഉണ്ടെങ്കിലും അച്ഛനോട് പറഞ്ഞോ കേട്ടോ ഞാൻ ഉണ്ട് കൂടെ..... പിന്നെ ഈ അമ്മ പോരായിട്ട് വരുവാണേലും പറഞ്ഞോ"
 
 
വൈഗയെ ചേർത്തു പിടിച്ചു കൊണ്ട് ജയൻ പറഞ്ഞു.
 
"അയ്യടാ...ഇതേ എന്റെമോളാ... ഇവളെ ഞാൻ അങ്ങനെ ഒന്നും കഷ്ട്ടപെടുത്തില്ല ഹും.... ചെറുതായിട്ട് പോരോക്കെ എടുക്കും... വേണേൽ അവൾ എന്നെ രണ്ട് വഴക്ക് പറഞ്ഞു നന്നാക്കികോട്ടെ... അല്ലാണ്ട് നിങ്ങൾ വെല്ല്യ ആളാവാൻ വരണ്ട😏"
 
 
"ഓഹ്... ആയിക്കോട്ടെ
മാഡം... മോൾ അവൻ ചായ കൊടുത്തു വാ.."
 
 
വൈഗ ഒരു ചിരിയോടെ അവരെ നോക്കി കൊണ്ട് റൂമിലേക്ക് നടന്നു.
 
 
 
"പാവം കൊച്ചാണെന്ന് തോനുന്നു അല്ലെ ലക്ഷ്‌മി..."
 
വൈഗ പോയ വഴി നോക്കികൊണ്ട് ജയൻ പറഞ്ഞു.
 
"'മ്മ്മ്...
 
 
 
 
 
 
 
"ചായ...."
 
 
പുറം തിരിഞ്ഞു ഷെൽഫിൽ നിന്ന് എന്തോ എടുക്കുന്ന കിച്ചുവിന്റെ അടുത്ത് നിന്ന് കൊണ്ട് വൈഗ പതിയെ പറഞ്ഞു....
 
 
''താങ്ക്സ്"
 
വൈഗയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കൊണ്ടവൻ ഒരു ഫൈലും കൊണ്ട് പുറത്തേക്ക് പോയി.
 
 
 
 
തുടരും🥀🥀
 

പ്രണയാർദ്രം💕 - 4

പ്രണയാർദ്രം💕 - 4

4.8
5788

Part  4   ''മോളെ... നീയും കിച്ചുവും അമ്പലത്തിൽ പോവുന്നുണ്ടോ... "     അല്ലുവിനെയും കൊണ്ട് താഴേക്ക് വന്ന വൈഗയോട് ചോദിച്ചു.   "ഏഹ്... എനിക്ക് അറിയില്ല "     "കിച്ചു എന്തിയെ "   അല്ലുവിനുള്ള പാൽ കൊടുത്തു കൊണ്ട് ലക്ഷ്മി ചോദിച്ചു.   "പുറത്തേക്ക് പോയി.."     "ഹ... ഞാൻ ഒന്ന് അവനോട് പറഞ്ഞിട്ട് വരാം...."     "മ്മ്... വൈഗ ഒന്ന് മൂളിക്കൊണ്ട് അല്ലു മോളെ നോക്കി. പെണ്ണ് വിരൽ പിടിച്ചു വായിൽ ഇട്ടു നുണയുന്നുണ്ട്.     "അയ്യേ... അമ്മേടെ പൊന്ന് വായിൽ നിന്ന് വിരൽ എടുത്തേ ചീച്ചി (ചീത്ത)കുട്ടികൾ അല്ലെ ഇങ്ങനെ ചെയ്യാ "   അല്ലു മോളുടെ വിരൽ എട