Aksharathalukal

ലയ 🖤-8

രാവിലെ തന്നെ അഭി ചേച്ചിയും എത്തിയിരുന്നു....

തന്നെ കണ്ടതും തന്റെ നേർക്ക് ഓടി വന്ന അഖിയെ എടുക്കുമ്പോൾ കുഞ്ഞിയുടെ മുഖം ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു..

കുഞ്ഞിയും അഖിയും തമ്മിൽ 3 വയസ്സ് വ്യത്യസമേ ഉള്ളു..

അവരെക്കാൾ 17ഉം. 20 ഉം വയസേ ചിക്കുവിനും ഉള്ളു...

അഭി :ആ വന്നതും മേമേടെ മേലെ കേറിയോ...

ആ ഇവളുമാർക്ക് മേമയെ മതിയല്ലോ.. അമ്മയാണ്...
കുഞ്ഞിയും മോശല്ല ഇപ്പോ തന്നെ കണ്ടില്ലേ മുഖം ഒരു കൊട്ട ആക്കിട്ടുണ്ട് അവളെ എടുക്കാതത്തിന്...
അമ്മയാണ്....

ചേച്ചി.. ആ രണ്ടാൾടേം മത്സരം ഒക്കെ പിന്നെ ആവാം...

അഖി താഴെ ഇറങ്ങി അവളും കുഞ്ഞിയും കൂടെ കൈ പിടിച്ചു മുറ്റത്തേക്ക് പോയി..

നിങ്ങളെന്താ രാവിലെ തന്നെ അവിടുന്ന് നേരത്തെ ഇറങ്ങിയോ..

കുഞ്ഞേട്ടൻ : ആ നിങ്ങൾക് ഒരു സർപ്രൈസ് നു ആയിരുന്നു. പക്ഷെ അപ്പോഴേക്കും നീ ഉണർന്ന്.. സാരമില്ല ഞാൻ പോയി അളിയനെ സർപ്രൈസ് അക്കിട്ട് വരാം.. എന്ന് പറഞ്ഞു അക്ഷയ് മേലേക്ക് പോയി...

അക്ഷയ്.. തന്റെ കുഞ്ഞേട്ടൻ..

താൻ പ്ലസ് ടു ൽ പഠിക്കുമ്പോഴായിരുന്നു അവരുടെ കല്യാണം..

അതൊരു ആഘോഷമായിരുന്നു....

തന്റെ ചേച്ചിക്ക് ഡൽഹി യിൽ ജോലി കിട്ടിയപ്പോഴായിരുന്നു ചേച്ചിയുടെ വിവാഹം ഉറപ്പിച്ചത്..

കുഞ്ഞേട്ടൻ അഭി ചേച്ചിയുടെ ഭാഗ്യം ആണ് എന്ന് എപ്പോഴും ഞാൻ പറയാറുണ്ട്
കാരണം ആ കല്യാണത്തിന് സമ്മതം പറഞ്ഞു കഴിഞ്ഞാണ് ചേച്ചിക്ക് ജോലി കിട്ടിയത്..അതും കുഞ്ഞേട്ടന്റെ അതെ സ്ഥലത്ത്...

സ്വർഗത്തിൽ വച്ചു നിശ്ചയിച്ചവർ 😂..

അവരുടെ കല്യാണം ഉറപ്പിച്ചപ്പോൾ താൻ വളരെ സന്തോഷവതിയായിരുന്നു... കാരണം അഭി ചേച്ചിയെ ഒന്ന് മെരുക്കാൻ കുഞ്ഞേട്ടനെ പറ്റുകയൊള്ളു എന്നവൾ കുഞ്ഞേട്ടനെ കണ്ടപ്പോൾ തന്നെ നിശ്ചയിച്ചിരുന്നു...

അവർ പെണ്ണ് കാണാൻ വന്നത് വളരെ തമാശ ആയിരുന്നു..

വീട്ടുകാർ ആദ്യം വന്ന് കണ്ടുപോയി.. പിന്നീട് കുഞ്ഞേട്ടനും ഏട്ടന്റെ കൂട്ടുകാരനും കൂടെ ആണ് വീട്ടിലേക്ക് വന്നത്.. തന്റെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കുള്ള വഴി നടക്കുമ്പോഴായിരുന്നു ഒരു കാർ വന്ന് നിന്ന് അതിൽ നിന്നൊരു ആൾ തന്നോട് തന്റെ വീട് തന്നെ ചോദിച്ചു... കൂടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോഴാണ് പെണ്ണുകാണാൻ വന്നവർ ആണെന്ന് മനസിലായത്...

അവർക്ക് വീട് പറഞ്ഞു കൊടുത്ത് അവൾ തന്റെ റൂട്ട് മാറ്റിപ്പിടിച്ചു... ഒരു ഊട് വഴിയിലൂടെ പോയാൽ കനാൽ ആണ് അവിടെ നിന്ന് പോയാൽ തന്റെ വീടിന്റെ പിന്നാമ്പുറത്തു എത്താൻ കഴിയും...

അങ്ങനെ ഒടുവിൽ കാനലിലൂടെ ഒക്കെ കടന്ന് വീടിന്റെ ബാക്കിലെത്തി ആരും കാണാതെ മുഖം കഴുകി കൊണ്ടിരിക്കുമ്പോഴാണ് ഒരു നിലവിളി കേട്ടത്..

നോക്കിയപ്പോൾ സീസർ നെ പേടിച് ഓടുന്ന കുഞ്ഞേട്ടന്റെ കൂടെ കാറിൽ കണ്ട മഹാൻ..
സീസർ ഒന്നര വയസുള്ള നായ കുട്ടി ആണ്.. അതും അവൻ ആരെയും ഒന്നും ചെയ്യുകയില്ല...

പേടിച് നിലവിളിച്ചു വന്ന അങ്ങേര് നേരെ വന്ന് എന്റെ പിന്നിൽ ഒളിച്ചു നിന്ന്... ഞാൻ ചിരി ഒതുക്കി പിടിച്ചു സീസർനെ കൂട്ടിൽ കയറ്റുന്നത് വരെ അങ്ങേരവിടെ കണ്ണും പൊത്തി നിൽപ്പുണ്ട്.. നിലവിളി കേട്ട് വന്ന എല്ലാവരും പേടിച്ചു പോയി...

വന്നപ്പോൾ കാണുന്നത് ഇങ്ങേരെ...

 എന്താണ് എന്ന് എല്ലാരും ചോയ്ക്കുമ്പോ നേരെ കൂട്ടിലേക്കാണ് ചൂണ്ടിയതെങ്കിലും എല്ലാരും കണ്ടത് എന്നെ ആയിരുന്നു....

ഞാൻ : അയ്യോ.. ഞാനല്ല സീസർനെ കണ്ട് പേടിച്ചതാ

എന്ന് പറഞ്ഞപ്പോഴാണ് അങ്ങേര് എന്നെ കണ്ട് കിളി പോയപോലെ അങ്ങേര് നിൽപ്പുണ്ട് കുഞ്ഞേട്ടനും 😂..

ഇത്..... ഇത് ഞങ്ങൾ..

അപ്പോഴേക്കും അമ്മ വന്ന് എന്നെ പരിചയപ്പെടുത്തി.. ഇതെന്റെ മൂന്നാമത്തെ മകൾ. സ്മൃതിലയ...

ഈ കുട്ടിയോടാണ്‌ ഞങ്ങൾ വഴി ചോദിച്ചേ.. കുഞ്ഞേട്ടനാണ്...

ആ അതോണ്ടാ ഞാൻ ബാക്കിലൂടെ വന്നേ.. സർപ്രൈസ് ന് വേണ്ടി.. 😌

ഇപ്പോഴും അങ്ങേര് കിളിപോയി നിൽപ്പുണ്ട്..

അങ്ങനെ അവർ ചായ ഒക്കെ കുടിച്ചു.. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ബോധിച്ചു എന്ന് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്...

ഇറങ്ങാൻ നേരം കുഞ്ഞേട്ടന്റെ കൂട്ടുകാരൻ മിഥുൻ എന്റെ മുന്നിൽ വന്ന് നിന്നു...

എന്റെ പൊന്ന് പെങ്ങളെ അജ്ജാതി സാധനത്തിനെ ഒന്നും ആരെങ്കിലും വരുമ്പോൾ അഴിച് വിടരുത്...🥴

..

അങ്ങനെ നിശ്ചയം ആയി.. എല്ലാം വളരെ പെട്ടന്നായിരുന്നു..
. ഒരു മാസം കഴിഞ്ഞ് കല്യാണം തിയതി കുറിച്ചു..

എല്ലാവരും സന്തോഷിക്കുമ്പോൾ സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാതെ ഞാൻ നിന്നു.. കാരണം ഇനി ആ വീട്ടിൽ താൻ ഒറ്റക്ക് ആണെന്നുള്ളത് അവളെ കുത്തിനോവിപ്പിച്ചു..

മെഹന്ധിയുടെ തലേന്ന്..
ആഘോഷങ്ങളും ആരവങ്ങളും ആ വീട്ടിൽ മുഴങ്ങി നിന്നു...

ബന്ധുക്കളുടെയും നാട്ടുകാരുടെയും തിരക്ക് കാരണം നന്നായി വൈകിയിരുന്നു....

ഉറങ്ങാൻ വേണ്ടി റൂമിലേക്ക് ചെന്ന ചിക്കു കാണുന്നത് ബെഡിൽ ഫുട്ബോളും ക്രിക്കറ്റ്ഉം എല്ലാം കളിച് കിടക്കുന്ന തന്റെ മേമയുടെ മക്കളെ ആണ്...

അവിടെ നിന്ന് ശബ്ദം ഉണ്ടാക്കാതെ ഫോണും ഇയർഫോണും എടുത്ത് അവൾ നേരെ ബാൽക്കണിയിലേക്ക് പോയി അവിടെ കിടന്നു..

രാവിലെ കിളികളുടെ കലകളാരവത്തിനൊപ്പം എന്തോ ഒരു ശബ്ദം കേട്ടാണവൾ ഉണർന്നത്..

എഴുനേറ്റ് കണ്ണൊക്കെ തിരുമ്മി നോക്കിയപ്പോൾ അതാ കാപ്പി നിറത്തിലൊരു നാഗം..

തുടരും..


ലയ 🖤-9

ലയ 🖤-9

4.6
2484

കാപ്പി നിറത്തിലുള്ള നാഗം..... ഹാ.. നീയായിരുന്നോ.. ഞാനും പേടിച്ചു....അല്ല.. നേരം വെളുത്തോ... സമയം 5.45 താഴെ ലൈറ്റ് എല്ലാം ഓൺ ആക്കിട്ടുണ്ട്... എല്ലാരും എഴുനേറ്റ് കാണും... അവൾ വീണ്ടും കുഞ്ഞന് നേരെ തിരിഞ്ഞു... അനന്തഭദ്രം സിനിമ പ്രിയ ആയ തനിക്ക് ചെറുപ്പം മുതലേ കാവ്.. പാമ്പ് എന്നിവയോട് ഒരു കൗതുകം ആയിരുന്നു... അങ്ങനെ ഇരിക്കുമ്പോഴാണ് മാസങ്ങൾക്കു മുന്നേ തന്റെ മുന്നിലേക്ക് കുഞ്ഞൻ വന്നത്... ആദ്യം കണ്ടപ്പോൾ പേടി തോന്നിയിരുന്നു കാരണം തന്റെ സ്വപ്നങ്ങളിൽ ഏറെയും ഒരു വലിയ കറുത്ത നാഗം തന്നെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്.... അതുകൊണ്ട് തന്നെ നല്ല പേടി തോന്നിയിരുന്നു.. പക്ഷെ നാഗങ്ങൾ