Aksharathalukal

ലയ 🖤-9

കാപ്പി നിറത്തിലുള്ള നാഗം.....


ഹാ.. നീയായിരുന്നോ.. ഞാനും പേടിച്ചു....അല്ല.. നേരം വെളുത്തോ... സമയം 5.45 താഴെ ലൈറ്റ് എല്ലാം ഓൺ ആക്കിട്ടുണ്ട്... എല്ലാരും എഴുനേറ്റ് കാണും...

അവൾ വീണ്ടും കുഞ്ഞന് നേരെ തിരിഞ്ഞു...
അനന്തഭദ്രം സിനിമ പ്രിയ ആയ തനിക്ക് ചെറുപ്പം മുതലേ കാവ്.. പാമ്പ് എന്നിവയോട് ഒരു കൗതുകം ആയിരുന്നു...

അങ്ങനെ ഇരിക്കുമ്പോഴാണ് മാസങ്ങൾക്കു മുന്നേ തന്റെ മുന്നിലേക്ക് കുഞ്ഞൻ വന്നത്...

ആദ്യം കണ്ടപ്പോൾ പേടി തോന്നിയിരുന്നു കാരണം തന്റെ സ്വപ്നങ്ങളിൽ ഏറെയും ഒരു വലിയ കറുത്ത നാഗം തന്നെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്.... അതുകൊണ്ട് തന്നെ നല്ല പേടി തോന്നിയിരുന്നു..

പക്ഷെ നാഗങ്ങൾ ആരെയും വെറുതെ ഉപദ്രവിക്കില്ല എന്നായിരുന്നു അവളുടെ വിശ്വാസം... ദൈവങ്ങളെയും നാഗദൈവങ്ങളെയും വിളിച്ച് കുഞ്ഞന്റെ മുന്നിൽ അനങ്ങാതെ അവൾ നിന്നു..

കുഞ്ഞനാകട്ടെ അവളുടെ മുന്നിൽ വന്ന് നിന്നതല്ലാതെ മറ്റൊന്നും തന്നെ ചെയ്തില്ല...

അന്നവിടെ വച്ച് അവൾ ഇട്ട പേരാണ് കുഞ്ഞൻ.. തന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടെങ്കിൽതന്റെ മുന്നിലേക്ക് വരാറില്ല...

കുഞ്ഞനെ ഒന്ന് നോക്കി കണ്ണ് ചിമ്മി അവൾ ഫോണും എടുത്ത് മുടിയും എല്ലാം വാരിക്കെട്ടി മുറിയിലേക്ക് ചെന്നു..
എല്ലാരും നല്ല ഉറക്കം.. ആരെയും ശല്യപെടുത്താതെ ബാത്റൂമിൽ പോയി അവൾ ഫ്രഷ് ആയി വന്നു..

താഴേക്ക് ചെന്നപ്പോൾ എല്ലാവരും തിരക്കിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു..

ആ തിരക്കിൽ ചെന്ന് പെടേണ്ട എന്ന് വച്ചു മുകളിലേക്ക് വലിഞ്ഞപ്പോൾ ദാ ചേച്ചി വിളിക്കുന്നു..

ചേച്ചി :... കാറ്ററിംഗ് ന് വന്നവർ എഴുന്നേറ്റോ...

(അവർ വീട്ടിൽ തന്നെ ആയിരുന്നു.. പരിപാടി കാരണം.)

ഞാൻ : ഇല്ല... ന്തേ... വിളിക്കണോ..

ചേച്ചി : ആ വിളിക്ക്.. അവർ കുളിക്കൊക്കെ വേണ്ടേ...
അവരെ വിളിക്കാനായി പോയപ്പോൾ എല്ലാരും വെട്ടിയിട്ട പോലെ കിടപ്പുണ്ട്..
വൈഷുവേട്ടനെ വിളിക്കാം...
(ചേച്ചിടെ നിശ്ചയത്തിന് പരിചയപെട്ടതാണ്... ഇന്ന് തന്റെ ഒരു നല്ല സുഹൃത്താണ്.)

വൈഷുവേട്ട... വൈഷുവേട്ടോ... ഡോ...

ഇങ്ങേർ എഴുന്നേക്കണ ലക്ഷണമില്ല...

അപ്പോ തൊട്ടപ്പുറത്ത ആളെ തട്ടി വിളിച്ചു...

ഈ കൊച്ചു വെളുപ്പാകാലത്തു മുടിയൊക്കെ അഴിച്ചിട്ട ഒരു രൂപം കണ്ടത് കൊണ്ടാവണം....
അങ്ങേര് നിലവിളിച്ചു....

ധൈര്യം കൂടിപ്പോയത് കൊണ്ട് ഞാനും...


തുടരും...

നിലാവ് 🖤


ലയ 🖤 - 10

ലയ 🖤 - 10

4.8
2842

ബഹളം കേട്ട് മുകളിൽ ഉള്ളവർ എല്ലാം ഞെട്ടി എണീറ്റു ..... എല്ലാരും നോക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി വാ പൊത്തി ഇരിക്കുന്ന ചിക്കുവിനെയും അജിയെയും ആണ് കണ്ടത്.. വൈശാഖ് കാര്യം അറിയാതെ രണ്ട് പേരെയും മാറി മാറി നോക്കി.... എന്താ എന്താ പറ്റിയെ... അപ്പോഴാണ് അവൾ ശ്വാസം നേരെ വിട്ടത്.. അത്.. ഞാൻ നിങ്ങളെ ഉണർത്താൻ വന്നതാ... വൈഷുവേട്ടൻ വിളിച്ചിട്ട് നീറ്റില്ലാലോ അതോണ്ട് ഞാൻ ഇങ്ങേരെ വിളിച്ചതാ അപ്പോ ആ ഏട്ടൻ നിലവിളിച്ചു അപ്പോ അറിയാതെ ഞാനും.. നിസ്സഹായതയോടെ തന്നെ നോക്കി അത്രയും പറഞ്ഞ ചിക്കുവിനെ ഒന്ന് വാത്സല്യത്തോട് കൂടി വൈശാഖ് നോക്കിയിട്ട് അജിയുടെ നേരെ തിരിഞ്ഞ് എന്തുവ