കുറച്ചു നാൾ മുൻപ് മറിഞ്ഞു വീണ തെങ്ങിന് മുകളിൽ എല്ലാവരും പോയിരുന്നു..പയ്യെ ഇളം കാറ്റ് അവരെ തഴുകി പോയി..ആരും ഒന്നും സംസാരിച്ചില്ല.. ആ മൗനത്തിലും എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു അത് എന്തെന്ന് വിശദീകരിക്കാൻ ആർക്കും കഴിയില്ല..ജന്മം കൊണ്ട് ആരുമല്ലെങ്കിലും വിധി കൂട്ടിച്ചേർത്ത സൗഹൃദം.. കൂടപ്പിറപ്പിനെക്കാൾ തമ്മിൽ സ്നേഹിക്കുന്ന കുരിപ്പുകൾ
"ആരാധ്യ..നഫിയ..തൻസിയ..ട്രീസ.. മേഘ്ന..സിഫ.. സാന്ദ്ര.. ആഷ്‌ലി.. മെറിൻ.."
❤❤❤❤❤❤❤❤❤❤❤❤
കുറേ നേരം അവിടെ കാറ്റുകൊണ്ട് വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് പാടത്തിന് നടുവിലെ തുരുത്തിൽ നിൽക്കുന്ന പാല മേഘ്ന ശ്രദ്ധിക്കുന്നത്.
"ദേ അവിടെ ഒരു പാല.."
അങ്ങോട്ട് കൈ ചൂണ്ടി അവൾ പറഞ്ഞു. അതുകേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.
"ഈ പാല ഒരുപാട് വർഷങ്ങൾ ആയി ഇവിടെ ഉണ്ട്.. അവിടെയാണ് വസൂരി വന്നു മരിച്ചവരെ പണ്ട് കുഴിച്ചിട്ടത്.. പിന്നെ ദൂരെ ഉള്ള ആ മരപോസ്റ്റ് കണ്ടോ അവിടെ രണ്ടു കൊലപാതകം നടന്നിട്ടുണ്ട്.. ഇവിടത്തെ കുടുംബക്ഷേത്രത്തിൽ പ്രശ്നം വച്ചപ്പോ അവരൊക്കെ അവിടെ തന്നെ ഉണ്ടെന്ന പറഞ്ഞേ.."
ആരാധ്യ പറഞ്ഞു.
"ആദൂ.. പേടിപ്പിക്കാതെ.."
നഫിയ അവളെ ഭയത്തോടെ നോക്കി.
"സത്യം ആണ് കൊച്ചേ.. ആ പാല നിലാവുള്ള സമയത്ത് കാണണം.."
"കണ്ടിട്ട്"
സിഫ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. ആ കൂട്ടത്തിലെ ധൈര്യശാലി അവളായിരുന്നു.
"കണ്ടിട്ട് നിന്റെ തല.. പേടിയാകും കുരിപ്പേ.."
ആരാധ്യ സിഫയുടെ തലയ്ക്കു ഒരു അടി കൊടുത്തു.
"അയ്യോ..."
പെട്ടെന്ന് ട്രീസ കരയാൻ തുടങ്ങി. എല്ലാവരും പേടിച്ചു.
"എന്താടി എന്താ "
കഴുത്തിൽ കിടന്ന കൊന്ത മുറുകെ പിടിച് മെറിൻ അവളെ കുലുക്കി വിളിച്ചു.
"നോക്കടി ഒരു തല.."
അവൾ ദൂരേക്ക് കൈ ചൂണ്ടി. ഒരു തുരുത്തിന് പുറകിൽ ഒരു തല കണ്ടു.ആരാധ്യ ചിരിക്കാൻ തുടങ്ങി.
"നീ ഇങ്ങനെ ചിരിക്കല്ലേ.. അല്ലെങ്കിലേ നിനക്കൊരു യക്ഷി ലുക്ക് ആണ്"
ട്രീസ വീണ്ടും കരഞ്ഞു.
"എടി പോത്തേ.. അത് ആമ പിടിക്കാൻ വന്ന ആണ്ണാച്ചിയാണ്.. അല്ലാതെ പ്രേതം അല്ല"
എല്ലാവരും ട്രീസയെ കളിക്കാൻ തുടങ്ങി അപ്പോഴാണ് ആരാധ്യയുടെ അമ്മ അംബിക അങ്ങോട്ട് വന്നത്.
"മക്കളെ വേഗം വാ.. ഈ സമയത്ത് ഇവിടെ ഇരിക്കണ്ട.. സന്ധ്യയായി.. ഈ സ്ഥലം അത്ര നല്ലതല്ല.."
"അതേ വേഗം പോയേക്കാം.."
അത് പറഞ്ഞു ട്രീസ വേഗം എഴുന്നേറ്റ് അമയുടെ അടുത്തേക്ക് പോയി. എല്ലാവരും ഒരിക്കൽ കൂടി ആ പാലയിലേക്ക് നോക്കി. മാഞ്ഞു തുടങ്ങിയ സൂര്യന്റെ കുങ്കുമ വർണം അതിലാകെ പടർന്നിരിക്കുന്നു.
"നോക്കി നിക്കാതെ വാ എല്ലാം"
ട്രീസ ഒച്ചവെച്ചു.. പയ്യെ എല്ലാവരും എഴുന്നേറ്റ് അമ്മയുടെ കൂടെ വീട്ടിലേക്ക് പോയി.
രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും ആരാദ്യയുടെ മുറിയിൽ ഒത്തുകൂടി.
"നാളെ ഇനി ന്താ പ്ലാൻ?"
ബെഡിൽ ഇരുന്ന് മുടി കോന്തിക്കൊണ്ട് തൻസിയ ചോദിച്ചു.
"നീയും നീനും ആഷ്‌ലിയും കൂടെ കേഫെയിലേക്ക് പൊക്കോ.. ഞാനും മേഘാച്ചിയും സിഫയും ബോട്ടിക്കിൽ പോവാം.. മെറിനും സാന്ദ്രയും നാളെ ലീവ് അല്ലേ?"
ആരാദ്യ ചോദിച്ചു.
"ആടി ഞാൻ നാളെ പള്ളിയിൽ പോവാ അമ്മച്ചി വിളിച്ചു രാവിലെ വരാൻ പറഞ്"
"നീയോ സാന്ദ്രേ?"
എനിക്ക് നാളെയാണ് ചെക്ക്അപ്പ്.. ഇച്ചായൻ വരും രാവിലെ.. "
അവൾ 3 മാസമായ വയർ തടവി. അപ്പോഴാണ് മേഘ്നയുടെ മടിയിൽ തലവെച്ചു കിടന്ന ട്രീസ ഞെട്ടി എഴുന്നേറ്റത്.
"അല്ലാ.. അപ്പോ ഞാൻ ആരുടെ കൂടെ പോണം"
"നീ വീട്ടിൽ ഇരി.."
സിഫ അവളെ ബലമായി പിടിച്ചു കിടത്തി.
"അതെങ്ങനെ ശെരിയാവും ഞാൻ വരാതെ ബിസിനസ് നടക്കൂല"
"അയിന് ഇയാൾ വന്നിട്ട് എന്നാ ബിസിനസ് നന്നായിട്ടുള്ളേ.. ഒന്നല്ലെങ്കി സ്റ്റാഫിനെ വായ് നോക്കും.. ഇല്ലെങ്കി കസ്റ്റമർ.. കഴിഞ്ഞ ദിവസം വെഡിങ് ഡ്രസ്സ് എടുക്കാൻ വന്ന ചെക്കനെ നോക്കി ന്തായിരുന്നു ഒലിപ്പീരു.. Bride ഇവളെ എടുത്ത് റോഡിൽ ഇടാഞ്ഞത് ഭാഗ്യം"
നീനു അത് പറഞ്ഞപ്പോൾ ട്രീസ പയ്യെ പുതപ്പെടുത്ത് തലയിലൂടെ ഇട്ടിട്ടു പറഞ്ഞു.
"എന്തരോ എന്തോ ഉറക്കം വരുന്നു"
"തോന്നും തോന്നും.. പ്രായത്തിന്റെയാ കള്ളകിളവി"
സിഫ അവളെ കളിയാക്കി. കുറെ നേരം സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല ബെഡിലും താഴേ വിരിച്ച പായിലുമായി എല്ലാവരും കിടന്നു.. കാട്ടിലിൽ സാന്ദ്രയും സിഫയും മെറിനും ആഷ്‌ലി കിടന്നു.. പായിൽ മേഘ്നയും അവളെ കെട്ടിപിടിച്ചു ട്രീസയും തൻസിയയും തൊട്ടടുത്ത് ബുക്ക് വായിച്ച് കിടക്കുന്ന ആരാദ്യയും അവളുടെ തോളിൽ തല വെച്ച് കിടക്കുന്ന നഫിയയും.ഫോൺ നോക്കി കിടന്ന് കണ്ണടഞ്ഞു പോയ നഫിയ ചുറ്റും നോക്കി എല്ലാവരും നല്ല ഉറക്കത്തിലാണ് ആരാദ്യ ഒഴിച്ച്. അവൾ ഇപ്പോഴും വായനയിലാണ്..
"ന്റെ ആദൂ ഈ ബുക്കിൽ ഇതിന് മാത്രം എന്താ ഉള്ളത് ഇപ്പോനോക്കിയാലും ഇതിന്റെ ഉള്ളിൽ പെറ്റ്കിടക്കാൻ"
അവൾ അതൊന്നും ശ്രദ്ധിക്കുന്നതേയില്ലെന്ന് മനസിലായപ്പോൾ അവൾ ബുക്ക് പിടിച്ചു വാങ്ങി.
"മതി വായിച്ചത്.. നാളെ നേരത്തെ എഴുനേക്കണം.."
നഫിയയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ പരിഭവത്തോടെ ചിരിച്ചു കൊണ്ട് ആരാദ്യ അവളെ കെട്ടിപിടിച്ചു.
"ഗുഡ് നൈറ്റ് നീനു.."
അവളുടെ തോളിൽ തലവെച്ചു മെല്ലെ അവളുറങ്ങി...... 😴😪
(എനിക്ക് ഉറക്കം വന്ന് 🚶🏽♀️ഉറക്കം എന്റെ വീക്ക്നെസ് ആണ് എന്ന് ഇവിടെ പലർക്കും അറിയാലോ 😁)
അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് മേഘ്ന എഴുന്നേറ്റത്.. ട്രീസയെയും തൻസിയയെയും അവൾ തട്ടി വിളിച്ചു
"എഴുന്നേക്ക് 7 മണിയായി.."
അവൾ കട്ടിലിൽ കിടന്നവരെയും വിളിച്ചെഴുനേൽപ്പിച്ചു. നഫിയയും ആരാദ്യയും അപ്പോഴും കെട്ടിപിടിച്ചു ഉറക്കമാണ്. എഴുന്നേറ്റവരെല്ലാം ഒന്നു ഫ്രഷ് ആയ ശേഷം അടുക്കളയിലേക്ക് പോയി.. പാതി മയക്കത്തിൽ എഴുന്നേറ്റ് നഫിയ കട്ടിലിൽ കിടന്നുറങ്ങി.. ആരാദ്യ അപ്പോഴും ഉറക്കത്തിലായിരുന്നു.. ജനൽ ചില്ലിലൂടെ സൂര്യന്റെ വെളിച്ചം അവളുടെ മുഖത്ത് തട്ടി.. പുതപ്പ് വലിച്ചു മുഖത്തിട്ട് അവൾ തിരിഞ്ഞു കിടന്ന് വീണ്ടും ഉറങ്ങി.. പെട്ടന്ന് തലയണയുടെ അടിയിൽ വെച്ച ഫോൺ വൈബ്രേറ്റ് ചെയുന്നത്.. അവൾ ഞെട്ടി എഴുനേറ്റു.. ഫോൺ കയ്യിലെടുത്തു
"Akshay❤"
ഫോണിൽ അവന്റെ പേരുതെളിഞ്ഞു.. അവൾ call എടുത്തു..
"Good morning ആദൂ"
മറുതലയ്ക്കൽ നിന്ന് അവന്റെ റൊമാന്റിക് ശബ്ദം.
"Morning.."
ഉറക്കച്ചടവോടെ അവൾ പറഞ്ഞു.
"എഴുന്നേറ്റില്ലേ.. ഇന്ന് ലേറ്റ് ആയല്ലോ..?"
അവൾ പാതിയടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് ക്ലോക്ക് നോക്കി..
"അയ്യോ..8 മണി.. അക്ഷയ് ഞാൻ പിന്നെ വിളിക്കാം.. ബൈ "
"അതല്ല.. എടോ... എനിക്ക്..."
അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ കാൾ cut ചെയ്തു.. അഴിഞ്ഞു കിടന്ന മുടി കെട്ടി വെച്ചുകൊണ്ട് പായിൽ നിന്നെഴുന്നേറ്റു.. കട്ടിലിൽ നഫിയ നല്ല ഉറക്കത്തിലാണ്..
"നീനു.. എഴുന്നേക്ക്.. എടി ലേറ്റ് ആയി.."
അവൾ തിരിഞ്ഞു കിടന്നു. വിളിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് അവൾ പോയി കുളിച്ചു വന്നു.. അപ്പോഴും നഫിയ എഴുന്നേറ്റിട്ടില്ല.. ആരാദ്യ അവളുടെ തണുത്ത കൈ നഫിയയുടെ കവിളിൽ വെച്ചു.. സ്വപ്നം കണ്ട് ഞെട്ടിയ പോലെ അവൾ ചാടിയെഴുനേറ്റു..
"ഉമ്മാ...എന്നെ പ്രേതം പിടിച്ചേ"
ഇത് കണ്ട് ആരാധ്യ ചിരിക്കാൻ തുടങ്ങി. കവിളിൽ തടവി കൊണ്ട് നഫിയ പറഞ്ഞു.
"നശിപ്പിച്ചല്ലോ പിശാശ്.. നല്ലൊരു സ്വപ്നം കണ്ടതാ.. അതിന്റെ ഇടക്ക് അവളുടെ ഒരു.."
"ഓ.. ഭയങ്കര സ്വപ്നം.. എഴുന്നേറ്റ് പോടീ പോത്തേ.."
നനഞ്ഞ ടവ്വൽ അവളുടെ തലയിലൂടെ ഇട്ടിട്ട് ആരാദ്യ ഓടി മുറിക്ക് പുറത്തിറങ്ങി..
"നിനക്ക് ഞാൻ താരടി പട്ടി.."
നഫിയ അലറി.
ആരാദ്യ അടുക്കളയിലേക്ക് പോയി.. സിഫയും മേഘ്നയും അമ്മയുടെ കൂടെ ദോശ ഉണ്ടാക്കുകയാണ്.. ആഷ്‌ലിയും ട്രീസയും കനത്ത പോളിങ്..അവൾ അവരുടെ അടുത്ത്പോയിരുന്നു..
"വല്ലതും ബാക്കി ഉണ്ടാവോ ആവോ"
വായിൽ ദോശ കുത്തി നിറച്ച ട്രീസ അവളെ നോക്കി ചിരിച്ചു
😁
"വോ.. വോ.. കറക്റ്റ് ബസന്തി.."
"സഫി ദോശ.."
ആഷ്‌ലി പ്ലേറ്റ് സിഫയുടെ നേരെ നീട്ടി.
"അള്ളാ..ഇതൊക്കെ എങ്ങോട്ട് പോണ് പുള്ളേ..ഇപ്പോ തന്നെ 5 ആയി മതി എഴുന്നേറ്റു പോയേ"
"കൊതി കിട്ടും കൊടുത്തേക്ക്.."
ട്രീസ പറഞ്ഞു
"ഒരെണ്ണം എനിക്കും "
അവൾ കൂട്ടിച്ചേർത്തു.ആരാദ്യ എഴുന്നേറ്റ് ഒരു പ്ലേറ്റിൽ ദോശയും സാമ്പാറും എടുത്തു ഹാളിലേക്ക് നടന്നു. അവിടെ സോഫയിൽഇരുന്ന് അച്ഛൻ ടീവി കാണുകയായിരുന്നു..
"ആഹാ.. Mr. പ്രസാദ് രാവിലെ തന്നെ ഹാജർ ആണല്ലോ.."
അവൾ അച്ഛൻ ഇരിക്കുന്നതിന് എതിർ വശത്തുള്ള സോഫയിൽ ഇരുന്നു. എന്നിട്ട് അച്ഛന് നേരെ കൈ നീട്ടി.
"തന്നോളൂ.."
"എന്ത്.."
"റിമോട്ട്.."
അച്ഛൻ റിമോട്ട് അവളുടെ കയ്യിൽ കൊടുത്തു എന്നിട്ട് മുന്നിലിരുന്ന കുഞ്ഞു ടേബിൽ നിന്ന് പത്രം എടുത്തു നിവർത്തി. തിരക്കുകൾ കാരണം ബന്ധുക്കൾ തിലേദിവസം തന്നെ മടങ്ങി പോയിരുന്നു. ആരാദ്യയുടെ കൂട്ടുകാർ അവിടത്തെ സ്ഥിരം സന്ദർശകർ ആയതുകൊണ്ട് അവരെല്ലാം അവിടെ തന്നെ കൂടിയത്.
അവൾ ടീവിയിൽ പാട്ട് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ജിമ്മിൽ നിന്ന് വിയർത്തു കുളിച്ചു ചേട്ടൻ അനിരുധ് വരുന്നത്.. കൂടെ അവൻറെ കൂട്ടുകാരൻ അഭിജിത്തും.
"വന്നല്ലോ മസിൽ അളിയൻ"
അഭിജിത്തിനെ അവൾ കളിയാക്കി.
"പോടീ പോടീ.. ഞാൻ മാത്രം അല്ലല്ലോ നിന്റെ ചേട്ടനും ഇല്ലേ"
അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു.
"അതിന് ഇവിടെ പ്രസക്തി ഇല്ല മിച്ചർ.. Anyway മുണുങ്ങാൻ ദോശ വേണോ"
"വോ വേണ്ടാ.. ഞാൻ വീട്ടിൽ പൊയ് കഴിച്ചോളാം"
"എന്നാ പൊയ്ക്കോളൂ ഇവിടെ നിന്ന് വായ് നോക്കി നോമിന് വയറിളക്കം പിടിപ്പിക്കണ്ട"
"നീ ഈ വായ കൊണ്ട് തന്നല്ലേ തിന്നണെ🙄"
"ഈ വയറിളക്കം ആർക്കും വരാത്ത സാധനം അല്ലല്ലോ ഉദാഹരണത്തിന്"
" ഉയ്യോ വേണ്ടാ.. ഞാൻ പോവാ.. അവനോട് പറഞ്ഞേക്ക്"
"രാവിലെ തന്നെ ഒരാളെ വെറുപ്പിച്ചപ്പോ എന്താ ആശ്വാസം😌"
അവൾ വീണ്ടും കഴിക്കാൻ തുടങ്ങി.
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് ജോലിക്ക് പോവാൻ റെഡി ആയി. റൂമിലെ വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീവുകയാണ് ആരാദ്യ അപ്പോഴാണ് ട്രീസ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത്..
"എടി.. നീ എന്തിനാ പൗഡർ ബാത്‌റൂമിൽ കൊണ്ട് പോയി വെച്ചത്?"
അത് കേട്ട് അവൾ അമ്പരന്നു.
"അതിന് ഞാൻ പൗഡർ ഇടാറില്ലല്ലോ🙄"
"അപ്പോ ആ റെഡ് കളർ കുപ്പിയോ.. പൗഡർ ടിൻ പോലത്തെ.. 🙄"
"നീ അത് എടുത്ത് മുഖത്ത് ഇട്ടോ😱"
"ഇട്ട്.. ബട്ട് സാധാരണ പൗഡർ പോലെ അല്ലാട്ടോ നല്ല മധുരം ഉണ്ട്"
"എടി മരപ്പട്ടി അത് പല്ല്പൊടി ആണ് "
"പല്ല്പൊടിയാ.. അതെന്നാ.. പല്ലുതേക്കുന്ന പൊടി.. അതിന്റെ ഇടക്ക് അത് തിന്ന് നോക്കിയാ നീ😂"
"അത് പിന്നെ നല്ല മണം.. അപ്പൊ.."
"ഇങ്ങനെ ആണേൽ നീ ഹാർപിക് കുടിക്കുവല്ലോ കൊച്ചേ.. "
"നീ ഒന്ന് ചിരിച്ചേ ട്രീസേ.."
മേഘ്ന പറഞ്ഞു.അത് കേട്ട് ട്രീസ ശെരിക്കൊന്നു ചിരിച്ചു.
"നോക്ക് ആദൂ ഇപ്പോ കറക്റ്റ് ഹാർപിക് പരസ്യത്തിലെ കീടാണു അല്ലേ😂"
"ഓ.. നിങ്ങൾ എപ്പോഴും എന്നെ കളിയാക്കാ.. എനിക്ക് ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ😞"
ട്രീസയുടെ മുഖം വാടി..
"അയ്യേ.. ട്രീസ കൊച്ചേ നിനക്ക് സങ്കടം വന്നോ.."
ആരാദ്യ അവളെ കെട്ടിപിടിച്ചു.
"നോക്കിയെ.. നിന്നോട് ഇഷ്ട്ടം ഉള്ളതോണ്ടല്ലേ പോത്തേ ഇങ്ങനെ കളിയാക്കണേ.."
"അപ്പൊ അവരോടൊന്നും ഇഷ്ട്ടല്ലല്ലേ😁"
അവളുടെ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരി വിരിഞ്ഞു.
"അതേലോ.. നിന്നെ ആണ് ഇഷ്ടം.. പോരെ.. മുഖത്തെ പല്ല്പൊടി ഒക്കെ തുടച്ചിട്ട് പോയ് 2nd റൗണ്ട് ഫുഡ് കഴിച്ചിട്ട് വാ"
ട്രീസ ചിരിച്ചുകൊണ്ട് താഴെ അടുക്കളയിലേക്ക് പോയ്. മേഘനയും അവളും അത് നോക്കി നിന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അറിയാം അവളെ.. സങ്കടം അല്ലാതെ സന്തോഷ ഉള്ളതൊന്നും നടന്നിട്ടില്ല അവളുടെ ജീവിതത്തിൽ. അവളുടെ അമ്മയും അച്ഛനും വേർപിരിഞ്ഞതായിരുന്നു.. വെക്കേഷൻ സമയത്ത് മാത്രമാണ് അമ്മയെ കാണാൻ അവൾ പോയിരുന്നത്. കയ്യിലിരുപ്പ് കുരുത്തകേട് ആയതുകൊണ്ട് അച്ഛന്റെ വക ബെൽറ്റിന് അടിയും പതിവായിരുന്നു. അവളുടെ ആകെയുള്ള ആശ്വാസവും സന്തോഷവും സ്കൂളും കൂട്ടുകാരും മാത്രമായിരുന്നു.. ഇന്ന് മറ്റാരേക്കാളും അവൾ സന്തോഷിക്കുന്നുണ്ട്.. അവളെ ഇഷ്ട്ടപെടുന്ന അവളുടെ എബിൻ കൂടെയുണ്ട്.. ഒപ്പം അവളുടെ കൂട്ടുകാരും..
കാറിന്റെ താക്കോൽ എടുത്ത് അവൾ പുറത്തേക്കിറങ്ങി മുറ്റത്ത് നിന്ന് car റോഡിലേക്ക് ഇറക്കി. പാതിയിൽ നിർത്തിയ ഒരു റോഡ് ആയിരുന്നു അത്. അവളുടെ വീടിന്റെ അടുത്ത് വരെ അതുള്ളു. അതുകൊണ്ട് തന്നെ അങ്ങോട്ട് മറ്റു വാഹനങ്ങൾ ഒന്നും വരില്ല. കാർ റോഡിൽ നിർത്തി അവൾ ഗ്ലാസ് താഴ്ത്തി തല വിൻഡോ വഴി പുറത്തിട്ടു. വരാന്തയിൽ അമ്മ നില്കുന്നുണ്ടായിരുന്നു.
"ഉച്ചക്ക് കഴിക്കാൻ വരില്ലാ.. കാത്തിരിക്കണ്ട.."
അവൾ പറഞ്ഞത് കേട്ട് പരിഭവത്തോടെ അമ്മ തലയാട്ടി. മേഘ്നയും ട്രീസയും അവളുടെ വെള്ള വോക്സ്വാഗൻ polo കാറിലും മെറിൻ അവളുടെ മഞ്ഞ വെസ്പയിലും തൻസിയയും ആഷ്‌ലിയും നഫിയയുടെ റെഡ് ഹോണ്ട സിറ്റി കാറിലും കയറി.. സാന്ദ്ര വീട്ടിൽ തന്നെ ഉണ്ടായിരുന്നു.. അവളുടെ ഭർത്താവ് ജോബി കുറച്ചു കഴിഞ്ഞ് അവളെ കൂട്ടികൊണ്ട് പോവാൻ വരുമെന്ന് പറഞ്ഞിരുന്നു.. അമ്മയോട് യാത്ര പറഞ് അവർ പോയി. യാത്രയിൽ വൈറ്റില ജംഗ്ഷൻ എത്തിയപ്പോൾ നഫിയയുടെ കാർ മേൽപ്പാലം വഴി നേരെയും ആരാധ്യയുടേത് അതിനടിയിലൂടെയും പിരിഞ്ഞു...
കാറിൽ പാട്ട് വെച്ചിരുന്നു ട്രീസ ബാക്ക് സീറ്റിൽ ഇരുന്ന് അതിനനുസരിച്ചു ഡാൻസ് കളിക്കുകയാണ്.. ഇടക്ക് ആരാദ്യയുടെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു.. അവൾ അത് മൈൻഡ് ചെയ്തില്ല.. കുറേ ആയപ്പോൾ മേഘന കാർഡാഷിൽ കിടന്ന ഫോൺ എടുത്തുനോക്കി.
"ദേ അക്ഷയ് ചേട്ടനാ വിളിക്കണേ.. നിനക്ക് call എടുത്തൂടെ..?"
"ഡ്രൈവ് ചെയ്യുമ്പോഴോ 😡"
"ദേഷ്യപ്പെടണ്ട.. ഞാൻ പറഞ്ഞോളാം ചേട്ടനോട്.."
"വേണ്ടാ.. 😡"
അവളുടെ ഭാവമാറ്റം കണ്ട് മേഘ്ന ഫോൺ തിരികെ വച്ചു. ഷോപ്പിൽ എത്തും വരെ അവളുടെ ഫോണിലേക്ക് അവന്റെ call വന്നുകൊണ്ടിരുന്നു.
കൊച്ചി, പനമ്പിള്ളിനഗറിലെ റോഡിനരുകിൽ ഒരുപാട് നാളത്തെ അധ്വാനവും സ്വപ്നവുമായ അവരുടെ ബോട്ടിക്കിനു മുന്നിൽ അവൾ കാർ പാർക്ക് ചെയ്തു. ഓഫീസ് സ്റ്റാഫ് അരുൺ നേരത്തെ വന്ന് ഷോപ്പ് തുറന്നിരുന്നു.
കാറിൽ നിന്ന് ഇറങ്ങി അവർ അകത്തേക്ക് കയറുമ്പോൾ മെലിഞ്ഞ ഒരു പയ്യൻ സൽവാർ ഇടുവിച്ച ഒരു പ്രതിമയോട് സംസാരിക്കുകയാണ്.. ശ്രദ്ധിച്ചു നോക്കിയപ്പോൾ അവന്റെ ചെവിയിൽ എയർ പോഡ് കണ്ടു.
"ഡാ.. രാവിലെ തന്നെ കുറുകൽ തുടങ്ങിയോ.."
ആരാദ്യയുടെ ശബ്ദം കേട്ട് അവൻ call cut ചെയ്തു ചമ്മിയ ഒരു ചിരി പാസ്സാക്കി..
"ഗുഡ് മോർണിംഗ് ചേച്ചി.."
അവൾ ഓഫീസ് മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.. അത് കേൾക്കാത്ത പോലെ അവൾ വാതിൽ തുറന്ന് അകത്തേക്ക് പോയ്. പിന്നാലെ വന്ന മേഘ്ന അവനെ നോക്കി കണ്ണുരുട്ടി.
"ഇങ്ങനെ ആണേൽ നീ ഇവിടെ ജോലി ചെയുന്ന കാര്യം ഒന്നുടെ ആലോചിക്കണം"
"ന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ.. എനിക്ക് വേറെ ജോലി ഒന്നും കിട്ടൂല.."
"എന്നാലേ എന്നെ പോലെ അധ്വാനിക്കണം കേട്ടാ"
അവൻ പറഞ്ഞത് കേട്ട് ട്രീസ മുന്നിലക്കിട്ട മുടി ചെവിക്ക് പിറകിൽ ഒതുക്കി വെച്ചിട്ട് പറഞ്ഞു.
"എന്തോ... എന്നെ വിളിച്ചോ.. 🙄 "
അരുൺ പതിയെ തടി തപ്പി.മേഘ്ന അത് കണ്ട് ചിരിക്കാൻ തുടങ്ങി.
"ചെക്കൻ വരെ ട്രോളാൻ തുടങ്ങി.. നന്നായിക്കൂടെ"
അവർ ഓഫീസ് റൂമിനകത്തു കയറി. ആരാദ്യ അപ്പോൾ ലാപ്ടോപ് തുറന്നു വച്ച് എന്തോ ആലോചിച് ഇരിക്കുകയായിരുന്നു. ട്രീസയും മേഘ്നയും അവരുടെ ടേബിളിൽ പോയിരുന്നു. കുറച്ചു ദിവസമായി ഷോപ്പ് തുറക്കാത്തത് കൊണ്ട് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയായിരുന്നു. വൈകാതെ അവിടത്തെ സ്റ്റിച്ചിങ് യൂണിറ്റിലെ സ്റ്റാഫ് എല്ലാം വന്നു അവരുടെ പിന്നാലെ സിഫയും.. അത്യാവശ്യം കുറച്ചു ക്ലോത് മെറ്റീരിയൽ വാങ്ങാൻ അവരെക്കാൾ മുന്നേ അവൾ പോയിരുന്നു. സിഫ സ്റ്റാഫിന് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ഓഫീസിലേക്ക് വന്നു.. മേഘ്ന ഒരു ഡ്രസ്സ് ഡിസൈൻ ചെയുകയായിരുന്നു ട്രീസ അവളെ സഹായിക്കുകയും.. സിഫ വന്ന് ചെയറിൽ ഇരുന്നു..
"നീനും ആഷ്‌ലിയുമൊക്കെ കൂടെ അവൾടെ വീട്ടിൽ പോയല്ലേ.. രാവിലെ ഉമ്മ വിളിച്ചു എന്ന് പറഞ്ഞു.."
ആരാദ്യ ലാപ്ടോപിൽ നിന്ന് തലയുയർത്തി സിഫയെ നോക്കി.
'ആഹ്.. ഇപ്പോ ഷോപ്പിൽ എത്തിയിട്ടുണ്ടാവും.. എന്നാലും നമ്മളെ കൂടെ വിളിച്ചില്ലല്ലോ"
"അതേ.. ഉമ്മ ഉണ്ടാകുന്ന പത്തിരി ചിക്കൻ ഒക്കെ മിസ്സ് ആയി"
ട്രീസ പരാതി പറഞ്ഞു. പെട്ടന്ന് ആരാദ്യയുടെ ഫോൺ റിങ് ചെയ്തു. അവൾ സ്ക്രീനിലേക്ക് നോക്കി.. നിർവികാരത്തോടെ call അറ്റൻഡ് ചെയ്തു.
'ഹലോ അക്ഷയ്.. "
"എന്താടോ call എടുക്കാഞ്ഞേ.."
'ഞാൻ ഡ്രൈവിംഗ് ആയിരുന്നു "
"അത്കഴിഞ്ഞിട്ടോ.. ഇപ്പോ ഇവിടെ കുറച്ചു ബിസി ആണ്.."
" ഒരു ബിസിയും ഇല്ല.. പുറത്തേക്ക് വാ ഒന്നു കറങ്ങിയിട്ട് വരാം"
"അക്ഷയ് പ്ലീസ് ഷോപ്പ് ഇന്നാ തുറന്നെ ബിസിനസ് മോശം ആണ് "
"അതൊക്കെ ഫ്രണ്ട്സ് നോക്കിക്കോളും നീ വാ"
അവൻ call കട്ട് ചെയ്തു. അവളുടെ മുഖത്തെ സങ്കടം കണ്ട് കൂട്ടുകാരിമാരെല്ലാം അവളെ നോക്കിയിരിക്കുകയായിരുന്നു.
"എന്തായി?"
മേഘ്ന ചോദിച്ചു.
"അക്ഷയ് ആണ്.. പുറത്ത് പോവാൻ വിളിച്ചതാ.."
"എന്നിട്ട് പോണില്ലേ?"
"പോവാൻ തോന്നണില്"
"നിനക്ക് പ്രാന്തായോ ആദൂ.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്റെയി മാറ്റം.. എൻഗേജ്മെന്റ് കഴിഞ്ഞപ്പോ നിനക്ക് വല്ല പിശാച് കൂടിയോ.."
"എനിക്ക് അറിയില്ലടാ എന്തോ ഒരു മടുപ്പ് പെട്ടന്ന് ഈ കല്യാണം വേണ്ടായിരുന്നു എന്ന് തോന്നാ"
"എല്ലാം വെറും തോന്നൽ ആണ്.. നീ പോയിട്ട് വാ ഇവിടത്തെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കോളാം.. ചെല്ല് പോ.."
മേഘനയും സിഫയും ട്രീസയും കൂടെ അവളെ പിടിച് എഴുനേൽപ്പിച്ചു.. ടേബിളിൽ ഇരുന്ന അവളുടെ ഹാൻഡ്ബാഗും ഫോണും കയ്യിൽ കൊടുത്ത് ഷോപ്പിന്റെ പുറത്തേക്ക് കൊണ്ടുപോയി. അവിടെ പാർക്കിംഗ് ഏരിയയിൽ അവളുടെ കാറിനു തൊട്ടടുത്ത് ഒരു കറുത്ത Renault Duster കാർ കിടപ്പുണ്ടായിരുന്നു.. അവൾ അതിന് നേരെ നടന്നു.. ബാക്കിയുള്ളവർ അവളെ പുറത്ത് വിട്ടിട്ട് ഓഫീസിലേക്ക് പോയിരുന്നു. അവൾ കാറിന്റെ കോ ഡ്രൈവർ സീറ്റി നടുത്തുള്ള ഡോർ തുറന്നു.. ഡ്രൈവർ സീറ്റിൽ നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ അക്ഷയ് ഇരുനിറം..5 അടി ഉയരം.. സിക്സ് പാക്ക് ബോഡി.. കട്ട താടി.. പിരിച്ചു വെച്ച മീശ..ബ്ലാക്ക് ഷർട്ട് ഗ്രേ ജീൻസ്..ബ്ലാക്ക് ലെദർ ഷൂ.. ഫാസ്റ്റ് ട്രാക്ക് വാച്ച്..(എന്റെ മനസിലെ അക്ഷയ് ഇതാണ്😌അർജുൻ അശോകൻ)
"ആദൂ.."
അവനവളെ കെട്ടിപിടിച്ചു.
"എന്താ അക്ഷയ് കാണണം എന്ന് പറഞ്ഞേ?"
"അടിപൊളി.. എനിക്ക് നിന്നെ കാണാൻ പാടില്ലേ"
"അതല്ല ഈ തിരക്കിനിടയിൽ.."
"ആർക്ക് എനിക്കോ.. ഞാൻ ഫുൾ ടൈം ഫ്രീ അല്ലേ"
"ഈ ലോങ്ങ് ലീവിന്റെ ആവശ്യം ഉണ്ടോ"
"ഉണ്ട്.. കല്യാണം കഴിഞ്ഞ് ഞാൻ പിന്നേം തിരിച്ചു പോവും.. നിനക്ക് നിന്റെ ജോലിയും ഉണ്ട്.. ആപ്പോ പിന്നെ ആര് കൊണ്ടുപോവും പുറത്ത്.."
"ഞാൻ കുഞ്ഞു കുട്ടി ഒന്നും അല്ലല്ലോ. എനിക്ക് പോവാൻ അറിയാം"
"ന്റെ പൊന്ന് മാഡം ഇങ്ങനെ ദേഷ്യപ്പെടേണ്ട.. ഞാൻ ഉദ്ദേശിച്ചത് ഇതുപോലെ റൊമാന്റിക് ആയിട്ട് ഒരുമിച്ച് എങ്ങനെ പോവും എന്നാ"