Aksharathalukal

CHAMAK OF LOVE - 38

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:38
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

        എന്ന് salwa Fathima 🌻
______________🌻______________
 

    അവൻ അതിന്റെ ഒരു മൂലയിൽ ഹേമന്തും അവനും ചേർന്ന് വെള്ളമടിക്കാർ ഉണ്ടായിരുന്ന മുറിയിലേക് ചുവടുകൾ വെച്ചു...ആ മുറിയിൽ ഒരു വെളിച്ചമുണ്ടായിരുന്നു...

   അവൻ അവിടെ എത്തുന്നതിനു മുൻപ് അവിടെ ഉള്ള ഒരു വാഴയിൽ നിന്ന് ഒരു വാഴയില പറിച്ചെടുത്തു...

   അവന്റെ കൈയിൽ ആയുധമായി ഉപയോഗിച്ച സാധനം നോക്കി...

   ജയിലിൽ നിന്നെടുത്ത ഒരു സ്റ്റീൽ പ്ലേറ്റ് ബലമായി പൊട്ടിച്ചെടുത്തതിന്റെ ഒരു ഭാഗം ആയിരുന്നു അത്...

   അവൻ വാഴയില കൊണ്ട് അതിന്റെ ഒരു ഭാഗം പൊതിഞ്ഞു പിടിച്ചു...

   അവന്റെ ഓരോ ചുവടിലും അവിടെ ഉള്ള ഇലകൾ അനങ്ങുന്നുണ്ടായിരുന്നു... ആകാശത്ത് അർദ്ധമായ ചന്ദ്രനെ അവൻ ഒന്ന് നോക്കി...

   ഒരു തെറ്റും ചെയ്തില്ല എന്നൊന്നുമില്ല... നിന്നെ പോലെ ഒരുത്തനുമായി ഉള്ള ചീത്ത കൂട്ട്കെട്ടിൽ പല തെറ്റുകളും സംഭവിച്ചു.. പക്ഷേ ഇന്നേ വരേ ഒരു പെണ്ണിനെ പോലും മോശമായ രീതിയിൽ പോലും നോക്കിയിട്ടില്ല... ആ ഞാൻ 5 വർഷം പീഡന കേസിൽ ജയിലിൽ കിടന്നു... ആദ്യമൊക്കെ എന്റെ പ്രതികാര അഹ്‌ന ലൈലത്തിനോട് ആയിരുന്നു... പക്ഷേ... 

   അവൻ ആദ്യമായി അഹ്‌ന മുംബൈ കളക്ടർ ആയി ജോയിൻ ചെയ്ത അന്ന്... അവന്റെ അടുത്ത് വന്നു പറഞ്ഞതൊക്കെ ഓർത്തു...

   '"പൊറുക്കണം... തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അറിഞ്ഞിട്ട് കുറച്ചായിട്ടേ ഉള്ളു... അന്ന് ഹേമന്ത് നീയാ ചെയ്തത് എന്ന് പറഞ്ഞു നീ നിഹാല യെ പിടിച്ചു വലിച്ചു കൊണ്ട് പോവുന്നത് കണ്ടപ്പോൾ അത് വിശ്വസിച്ചു പോയി... എന്റെ സുഹൃത്തിന്റെ നീതി പെട്ടെന്നയത്തിന്റെ സന്തോഷത്തിൽ യഥാർത്ഥ സത്യം അറിഞ്ഞില്ല... അങ്ങനെ അല്ലാ ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ല... എനിക്ക് മാപ്പ് തരാൻ പറ്റുമെങ്കിൽ തരണം... ഹേമന്ത് ആണ് അത് ചെയ്തത് എന്നറിഞ്ഞു.... മാപ്പ് ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ... നിന്റെ മാനം വില എല്ലാം ഞാൻ ഇല്ലാതാക്കിയില്ലേ... ഹേമന്തിനെ കൊല്ലാൻ ആണെങ്കിൽ അതിന് ഞാനുണ്ടാകും കൊണ്ട്... നിയമത്തിന് എതിരെ ആണെങ്കിലും... ഇതാണ് യദാർത്ഥ ശെരി... അവനെ അറസ്റ്റ് ചെയ്താലും അവന്റെ സുബ്കളക്ടർ എന്ന സ്ഥാനം വെച്ച് അവൻ nice അയിട്ട് ഊരി പോവും... എന്റെ നിഹാലക്ക് നീതി കിട്ടാതെ പോവും... """

  അഹ്നയുടെ അന്നത്തെ വാക്കുകളിലൂടെ ആയിരുന്നു അവന് ഹേമന്ത് ചതിച്ചത് ആണെന്നുള്ളത് മനസ്സിലായത്...

   ആ മുറിക്കരികിൽ എത്തിയതും അവൻ അതിന്റെ കവാടം തള്ളി തുറന്നു...

    രൂക്ഷമായ സിഗരറ്റിന്റെ മണം അവിടെ മുഴുവൻ ഉണ്ടായിരുന്നു... വർഷങ്ങൾക് ശേഷം ആ മണം ശ്വസിച്ചത് കൊണ്ട് തന്നെ അവനൊന്ന് ചുമച്ചു പോയി..

   അവന്റെ ശബ്ദം കേട്ടതും ഹേമന്ത് തലയുയർത്തി.. വരുണിനെ കണ്ടിട്ടാണെന്ന് തോനുന്നു ഹേമന്തിന്റെ മുഖത്ത് ഭീതി പടരുന്നത് വരുൺ ആസ്വദിച്ചു...

     നീ... നീ.. നീയെന്താ ഇവിടെ...

    അവൻ എഴുനേറ്റ് നിന്ന് പതർച്ചയോടെ ചോദിച്ചു...

    അതിന് വരുന്നിന്റെ ഭാഗത്ത് നിന്ന് ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി...

   നിന്നോടാ....

  ബാക്കി പറയുന്നതിന് മുൻപ് വരുൺ അവന്റെ വയറിൽ ആ ആയുധം കൊണ്ട് കുത്തി...

   ആ.... അവന്റെ അലർച്ച അവിടെ മുഴുവൻ പ്രതിഫലിച്ചു കേട്ടു...

   ഇത്... സ്വന്തം പെങ്ങളെ പോലെ കാണേണ്ടി ഇരുന്ന... നിന്നെ ഹേമന്ത് ഏട്ടാ എന്ന് വിളിച്ചിട്ട് പിന്നാലെ നടക്കുന്ന നിഹാല എന്ന കൊച്ചിനെ ഇല്ലാതാകിയതിന്...

   അവന്റെ ആയുധം വീണ്ടും അവന്റെ വയറിൽ ആയനിറങ്ങി...

   ഇത്... നിന്നിൽ വിശ്വാസം ഉറപ്പിച്ച എന്നേ ചതിച്ചതിന്...

    അവൻറെ ആയുധം വീണ്ടും അവൻറെ വയറിൽ ആയണ്..

   ഇത്... എന്റെ ഒരു സന്തോഷത്തിന്... അതും പറഞ്ഞു അവൻ അത് അവന്റെ വയറിൽ നിന്ന് വലിച്ചൂരി...

     അവന്റെ ശരീരം മുഴുവൻ വേട്ടല്പിച്ചു...

   ജീവൻ വേണ്ടി പിടക്കുന്ന ഹേമന്തിനെ കണ്ട് വരുന്നിന്റെ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു...

   എന്റെ 5 വർഷത്തെ ജയിൽ വാസം ഞാൻ അനർത്ഥമാക്കി...

   അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...

   അവൻ ഹേമന്തിന്റെ ഫോൺ എടുത്ത് അതിൽ സേവ് ചെയ്ത ഒരു ഗുണ്ടയുടെ നമ്പറിൽ വിളിച്ചു...

   അവന്റെ മൃത ദേഹം ആ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ കൊണ്ടിട്ടു.. അവൻ ഉപയോഗിച്ച ആയുധ അതിന് അരികിൽ വെച്ചു... വാഴ ഇല... ദൂരേക് വലിച്ചെറിഞ്ഞു..

  ആ ഗുണ്ട വന്നപ്പോൾ അയാളുടെ ആൾകാരെ വിളിച്ചു അവൻ പോയാൽ അവിടെ മണ്ണിട്ട് മൂടി.. അത്യാവശ്യം വലുപ്പമുള്ള എന്തെങ്കിലും ചെടി ഇന്ന് രാത്രിയിൽ തന്നെ വെക്കാൻ പറഞ്ഞു..

   അവൻ ആ തുറങ്കത്തിലൂടെ തന്നെ ജയിലിൽ പോയി...

   ആ തുരങ്കത്തിന്റെ ഭാഗം അവിടെ നിന്ന് പൊളിച്ചു മാറ്റിയ സിമന്റ്‌ പൊടിയിൽ വെള്ളം ചേർത്ത് തത്കാലം അടച്ചു... അവിടെ ഒരു വസ്ത്രം തൂക്കിയിട്ട്... ആർക്കും സംശയം ഒന്നും തോണില്ലെന്ന് ഉറപ്പായതും അവൻ കിടന്നു...

   അവൻ കാലങ്ങൾക് ശേഷം അന്നായിരുന്നു മനസ്സമാധാനത്തോടെ കിടന്നുറങ്ങിയത്....

__________________🌻__________________

   ബോസ്സ് എന്ത്‌ പറ്റി....മുഖത്തൊക്കെ വെപ്രാളം...

   അൽഹിന മുഖത്ത് വേവലാതി വരുത്തി ആണ് ഇത് ചോദിച്ചതെങ്കിലും അവൾ തന്റെ മനസ്സിൽ ഊറി ചിരിച്ചു...

   അത്... Lia നമ്മുടെ അടുത്ത് ഉള്ളതല്ലാ എന്നൊരു തോന്നൽ...

    ആണെല്ലോ... അവർ കുറേ പേരില്ലേ...

   അൽഹിന അത് പറഞ്ഞ ശേഷമായിരുന്നു താൻ എന്താണീ പറഞ്ഞത് എന്നോർത്തത്... അവൾ മനസ്സിൽ സ്വയം അവളെ പയിച്ചു...

  എന്താ എന്താ ഈ പറഞ്ഞത്... Lia കുറേ പേരോ...

    അൽഫോൻസ് എന്തോ കിട്ടിയ പോലെ അവളെ നോക്കി ചോദിച്ചു..

   അത് സർ... പലരും പറഞു കേട്ടിട്ട് ഉണ്ട് ഈ lia കുറേ പേര് ആണെന്ന്...

  അവളെങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു...

   ""അപ്പോൾ അതാണല്ലേ കാര്യം... അങ്ങനെ എങ്കിൽ എന്റെ അടുത്ത് ഉള്ളതും lia തന്നെ ആയിരിക്കും... ഞാനെങ്ങാൻ അവളെ വീട്ടിരുന്നെങ്കിൽ മുഴുവൻ അവതാളത്തിൽ ആയിരുന്നേനെ... എന്നാലും ആരായിരിക്കും lia യിലെ ബാക്കി അംഗങ്ങൾ... ഏതായാലും ഇവളെ കിട്ടിയില്ലെങ്കിൽ ആ അലൈക്ക യെ ചെയ്തപോലെ ചെയ്യാം...""

   അയാൾ പറയുന്നത് കേട്ടു അൽഹിനയുടെ മുഖം മാറി... അവളെ കണ്ണുകൾക് അടിയിൽ കറുത്ത നിറം വന്നു മൂടി... മുഖം നിറയെ വിളളലുകൾ രൂപപ്പെട്ടു.. അവളെ കണ്ണിൽ വെച്ച lens ചിഞ്ഞി ചിതറി... അവളുടെ യഥാർത്ഥ നീല കണ്ണുകൾ വെളിവായി..

    അവളുടെ കൈകൾ അയാളുടെ കഴുത്തിനെ വരിഞ്ഞു മുറുകി...

   "" എന്നെയും എന്റെ അലൈകയെയും കൊന്നിട്ട് നീ ഇനി ആ കൊച്ചിനെയും കൊല്ലുമോ... അതിന് മുന്നേ ഞാൻ നിന്റെ അന്ത്യം കഴിക്കും...

   അവളെ കൈകൾ അയാളെ കഴുത്തിനെ വലിഞ്ഞു മുറുകി...

   അവളുടെ മുഖം കണ്ട് അയാൾ ഭയന്നു വിറച്ചു... അതിനേക്കാൾ അയാളെ ഭയപ്പെടുത്തിയത് ആ നീല കണ്ണുകളായിരുന്നു... അയാളെ മനസ്സിൽ രണ്ടാളുകളുടെ മുഖം ഓടിയെത്തി...

   '"അലൈക്കാ.. അൽഫാ... "" അയാളെ ചുണ്ടുകൾ മൊഴിഞ്ഞു...

   അതേ... അതേ... അൽഫാ... ...

   അവളെ കൈകൾ അത് പറയുമ്പോൾ മൂർച്ച കൂടി....

   ഒരു നെഗറ്റീവ് എനർജി ആണ് അതെന്ന് അയാൾക് തോന്നി...

   ആ നീല കണ്ണുകളിൽ രൗദ്ര ഭാവമായിരുന്നു...

    അൽഹിനാ.....

   അയാൾ അലറിയതും അവളുടെ കൈകൾ അയഞ്ഞു... കണ്ണിനടിയിലെ കറുത്ത നിറവും.. വിണ്ടു കീറലും തികച്ചും അപ്രത്യക്ഷമായി എങ്കിലും ആ നീല കണ്ണുകൾ അത് പോലെ തന്നെ ഉണ്ടായിരുന്നു...

   അതിലെ രൗദ്ര ഭാവവും...അത് പോലെ തന്നെ ഉണ്ടായിരുന്നു...

   നീ അൽഫാ... നിന്റെ കണ്ണ്... നീയാരാ...

   ഹ ഹ ഹാ... ഒരാളെ തന്റെ പേർസണൽ കാര്യങ്ങൾക്കു വേറെ നിയോഗിക്കുമ്പോൾ മിനിമം അവൾ ആരാണെന്ന് ഓർക്കണ്ടേ...

    അവൾ അത് പറഞ്ഞപ്പോഴാണ് അയാൾ അവളെ കുറിച്ച് ഒന്നും അന്വേഷിക്കാതെ ആണ് അവളെ നിയോഗിച്ചത് എന്നോർത്തത്...

   പറയ്... നീ ആരാ... നിനക്കെങ്ങനെ ഈ കണ്ണുകൾ വന്നു.. അൽഫയുടെ മകൾ സച്ചുവാണോ...

    അയാൾ ചോദിച്ചതും അവൾ കാലിന് മുകളിൽ കാൽ കേറ്റി വെച്ചു..

   ശോ അടുത്തെത്തി... അടുത്തെത്തി... But ശെരി അല്ല... ട്രൈ ചെയ്യൂ mister അലി അഹമ്മദ്‌....

   അലൈകയുടെ മകൾ....

 അത് പറയുമ്പോൾ അയാളിൽ കണ്ട ഭയം അവളിൽ ആവേശം ഉണ്ടാക്കി...

   Yes കറക്റ്റ് ആൻസർ... കിയവന് ബുദ്ധി ഒക്കെ ഉണ്ടല്ലോ...

   അവൾ അയാളെ തലയിൽ കോട്ടി കൊണ്ട് ചോദിച്ചു...

    നീ എന്താ ഇവിടെ....

    അതെന്ത് ചോദ്യമാണ് മിസ്റ്റർ നിങ്ങൾ തന്നെ അല്ലെ എന്നേ ഇവിടെ നിയോഗിച്ചത്... വേണെങ്കിൽ ആ അഗ്രിമെന്റ് എടുത്ത് വായിച്ചു നോക്കിക്കെ...

   അയാൾ ആ അഗ്രിമെന്റ് തപ്പി കണ്ട് പിടിച്ചു... ഒപ്പിട്ടത് അല്ലാതെ ഒന്ന് വായിച്ചു നോക്കിയിട്ട് പോലുമില്ലായിരുന്നു...

   ആദ്യ വരികൾ അയാൾ തന്നെ എഴുതിയത് ആയിരുന്നു...

   """ഇതിനൊന്നും എനിക്ക് സമ്മതമല്ലെന്ന്.... ഡിജിപി അൽത്താഫ് സയിനിന്റെയും അലൈക്കാ ഷെഹാന്റെയും ഏക പുത്രി... *അൽഹിനാ ഷെറിൻ* ""

    അത് വായിച്ചതും അയാൾ ഒരു പകപ്പോടെ അവളെ നോക്കി...

   ഡൌട്ട് തീർന്നോ.... എന്നാ പിന്നേ പറഞ്ഞു തുടങ്ങാം...

    കുറച്ച് വർഷങ്ങൾക് മുൻപ് വരേ ഞങ്ങളുടെ ഒക്കെ ചിന്ത എന്റെ ഉമ്മ അലൈക യുടെ കൊലപാതകി മായവതി ആണെന്ന് ആയിരുന്നു... അവൾ മരിച്ചു എന്നത് കൊണ്ട് തന്നെ ഞങ്ങളുടെ കുടുംബം നല്ല സന്തോഷത്തിൽ കഴിഞ്ഞു... കുടുംബം എന്നൊന്നും പറയാൻ പറ്റില്ലാ ഞാനും ഉപ്പയും...

   എങ്കിലും ചെറുപ്പം മുതലേ ഉമ്മന്റേയും ഒക്കെ കഥ കേട്ടു വളർന്ന എനിക്ക് ഒരു ഡൌട്ട് എപ്പോഴും ഉണ്ടാവുമായിരുന്നു... എന്തെന്ന് അല്ലെ...

    ഞാൻ കേറ്റടുത്തോളം നിങ്ങളെ വഞ്ചിക്കുന്ന ആ മായവതി ഇല്ലേ...

   ഡീ എന്റെ മായവതിയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ കൊന്ന് കളയും...

    ഉലത്തും... അടങ്ങി ഇരിക്ക് കിഴവാ... ഞാൻ ഒന്ന് ഞൊട്ടിയാൽ മുംബൈ പോലീസ് നിനക്ക് മുന്നിൽ അണി നിരക്കും... You know... എന്റെ ഉപ്പാ ഡിജിപി ആണ്... So കിഴവൻ ഇരുന്നേ...

    അവളെ ഇടക്ക് ഇടക്കുള്ള കിഴവൻ വിളി കേട്ടു അയാൾക് അരിശം കേറിയെങ്കിലും അയാൾ അവിടെ ഇരുന്നു...

   Good ബോയ്... അപ്പോൾ നമ്മൾ എവിടെ എത്തി... ആഹ് എന്റെ ഡൌട്ട്...

   ഞാൻ കേറ്റടുത്തോളം മായവതിക്ക് കുരുട്ട് ബുദ്ധി അല്ലാതെ വലിയ ശക്തി ഒന്നുമില്ലായിരുന്നു... അങ്ങനെ ഉള്ള അവൾ എങ്ങനെ ഉമ്മയെ അങ്ങനെ ഒരു രീതിയിൽ കോളപ്പെടുത്തും... ഒരു ആന്തരിക അവയവംമോ.. ആ മനോഹരമായ കണ്ണോ ബാക്കി വെക്കാതെ കൊല്ലാൻ അവൾക്കാവില്ലാ... ഉറപ്പായിട്ടും അവൾക്കൊരു സഹായി ഉണ്ടായിരിക്കും... ഞാൻ ഉപ്പയറിയാതെ അന്വേഷണം തുടങ്ങി... എന്റെ അന്വേഷണം എത്തി നിന്നത് നിന്നിൽ... ""

   അത്രയും നേരം സമാധാനത്തോടെ സംസാരിച്ച അവളിൽ പഴയ രൗദ്ര ഭാവം വീണ്ടും ഉടലെടുത്തു...

   "'കൊന്ന് കളിഞ്ഞില്ലെടോ ₹%&* എ... തനിക്കൊക്കെ ലക്ഷങ്ങൾ ലഭിക്കാൻ വേണ്ടി ആ പാവത്തിന്റെ അവയവങ്ങൾ എല്ലാം പെറുക്കി വിറ്റില്ലേ... താനും തന്റെ മായാവതിയും..."""

   ഇനി നിനക്ക്... മാപ്പില്ല ഇന്ന് നിന്റെ നിയമം നടപ്പാക്കുന്നത് ഞാൻ ആയിരിക്കും...

   അതും പറഞ്ഞു അവൾ തന്റെ കീശയിൽ നിന്ന് ഒരു പേനക്കത്തി എടുത്ത് അയാൾക് നേരെ നിന്നു...

    അയാൾ നോക്കി കാണുകയായിരുന്നു അവളെ... തന്നെ ഇത് വരേ ബോസ്സ് എന്ന് വിളിച്ചു നടന്നവൾ അല്ലാ ഇതെന്ന് അയാൾക് തോന്നി...

   ആ നീല കണ്ണിലെ അയാളെ ചുട്ടെരിക്കാൻ മാത്രമുള്ള അഗ്നിയും... മുഖത്തെ പ്രത്യേക ഭാവവും... എല്ലാം അയാളിൽ ഭയമുണ്ടാക്കി...

   അവൾ അയാൾക് നേരെ നടന്നെടുത്തു...

    അവളെ മനസ്സിൽ ചെറിയ പ്രായം മുതലേ ഉമ്മയുടെ സ്നേഹം അറിയാതെ ജീവിച്ചപ്പോൾ ഉണ്ടായിരുന്ന കഷ്ടപ്പാടുകൾ ആയിരുന്നു... തന്റെ ഉമ്മ എത്രത്തോളം വേദന സഹിച്ചിട്ടുണ്ടാവും എന്നോർത്തുള്ള സങ്കടവും അയാളോടുള്ള അടങ്ങാത്ത പകയും ആയിരുന്നു... 

    ടിങ്... ടിങ്....

   അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ട് അവൾ അരിശത്തോടെ കത്തി തായതി... പോയി ഫോൺ എടുത്തു...

     ഹലോ ഉപ്പാ... അവൾ ഫോൺ എടുത്തു പറഞ്ഞുകൊണ്ട് കുറഞ്ഞ നേരം മാത്രം സംസാരിച്ചു ഡിസ്‌ക്കണക്ട് ചെയ്തു...

   "" നിനക്ക് നാലാം മാസം പടച്ചോൻ നിശ്ചയിച്ച മരണ ദിവസം ഇന്നല്ലാ... എനിക്ക് urgent അയിട്ട് എന്റെ ഉപ്പാന്റെ ഫ്രണ്ട്സിനെ മുന്നിൽ ഹാജർ ആവണം... ""

   അയാൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു...

   ""എന്ന് കരുതി സമാധാനിക്കേണ്ട... ഒരു നിലക്ക് അഹ്‌നയുടെ പോളിസി ആണ് രസം... കുത്തി നോവിച്ചു അവസാനം നിയമത്തിന് വിട്ടു കൊടുക്കുക... Its something that more entertaining..."""

    അതും പറഞ്ഞു അവൾ അവിടെ നിന്ന് പോയി...

   അയാൾ എന്തൊക്കെയോ ഒരു ഭാവത്തിൽ ഇരുന്നു...

   താൻ ഇത്രയും കാലം തന്റെ കൂടെ കൂട്ടിയവൾ തന്നെ കൊല്ലാൻ നടക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ അയാൾക് പകയും അത്ര തന്നെ ഭയവും തോന്നി...
________________🌻________________

    ങ്യാവു......

   അഹ്‌ന അല്ലുവിനെ ഏല്പിച്ച pet ഷോപ്പിൽ പൂച്ചക്കളുടെ നിർത്താതെ ഉള്ള ശബ്ദം കേട്ടു അവിടത്തെ പണിക്കാരൻ അവിടെ പോയി നോക്കി...

   അവിടെ ഉള്ള കാഴ്ച കണ്ട് അയാൾ ഞെട്ടി...

    അല്ലു തളർന്ന പോലെ കിടക്കുന്നുണ്ടായിരുന്നു... അയാൾ അതിനെ കൈയിൽ എടുത്ത് കുറേ തട്ടി നോക്കി... എങ്കിലും അയാൾക് പരാജയം തന്നെ ആയിരുന്നു പ്രതിഫലം...

    അയാൾ അതിനെ തിരിച്ചു കൂട്ടിലേക് തന്നെ വെച്ചു...

   ഇനി എന്ത്‌ ചെയ്യും... ഇത് കളക്ടർ മാമ് വിശ്വാസത്തോടെ ഏല്പിച്ചു പോയ പൂച്ചയാ...

   ""ഇത് love and care ൽ നിന്ന് വാങ്ങിയതാ '"

    അഹ്‌ന അന്ന് പറഞ്ഞത് അയാൾ ഓർത്തു..

    അയാൾ തന്റെ പരിചയത്തിൽ love &care ൽ ജോലി ചെയ്യുന്ന ആളെ വിളിച്ചു നോക്കി...

   വെള്ള നിറവും മഞ്ഞ കണ്ണും ഉള്ള ഏതെങ്കിലും പൂച്ച അവിടെ ഉണ്ടോ...

   അയാൾ എടുത്തപ്പോൾ തന്നെ ചോദിച്ചു...

   ഇല്ലാ.. ഒന്ന് ഉണ്ടായിരുന്നു അത് ഇവിടത്തെ കളക്ടർ വാങ്ങി കൊണ്ട് പോയി...പിന്നേ അതിനെ കൊണ്ട് തന്നത് ഒരു വൃദ്ധൻ ആയിരുന്നു... പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞു... ഇതിനെ കൊണ്ട് നടക്കാൻ യോഗ്യത ഉള്ള ആളെ അടുത്തെ അത് പോവുകയുള്ളു.. എന്നൊക്കെ പറഞ്ഞു... ""

   പക്ഷേ പലപ്പോഴും അത് ഇവിടെ ഉള്ളപ്പോൾ ഒരു തരം നെഗറ്റീവ് എനർജി ഉള്ള ഫീൽ ആയിരുന്നു... എന്തോ അവിടെ നിൽക്കാൻ ഭയമായിരുന്നു...

    അത് പറയുമ്പോൾ അയാളെ ശബ്ദത്തിൽ ഭയം കലർന്നിരുന്നി..

   അയാൾ കാൾ ഡിസ്‌ക്കണക്ട് ചെയ്ത് പുറത്തേക് ഇറങ്ങി പോയി..

   പെട്ടെന്ന് അല്ലു അടച്ചു വെച്ച കണ്ണുകൾ തുറന്നു... ആ കണ്ണുകൾ നീലയായിരുന്നു... അത് ഉയർത്തെണീറ്റു... പതിയെ ആ കണ്ണുകൾ അതിന്റെ യഥാർത്ഥ നിറമായ മഞ്ഞ കീയടക്കി..

   ങ്യാവു...... 

   അതിന്റെ കരച്ചിൽ കേട്ടു അയാൾ വന്നു നോക്കി... അത് എഴുനേറ്റ് നില്കുന്നത് കണ്ട് അയാൾ ശ്വാസം നേരെ വലിച്ചു...

________________🌻________________

  ഇരുട്ടിനെ മായ്ച്ചു കൊണ്ട് വെളിച്ചെവുമായി സൂര്യൻ ഉതിച്ചു...
_______________🌻_______________

    ഇന്ന് നമുക്ക് ഇവിടെ നിന്ന് കളിക്കാം...

   മുംബൈയിലെ ഒരു കളി കൂട്ടത്തിൽ നിന്ന് ഒരു ചെറുക്കൻ പറഞ്ഞു...

   അവിടെയോ... മുഴുവൻ കാട് അല്ലെ... എനിക്ക് പേടിയാവുന്നു...

    മറ്റൊരുത്തൻ പറഞ്ഞു...

  ഒന്ന് പോടെയ്... ഉള്ളവരൊക്കെ വരി...

    അതും പറഞ്ഞു അവൻ നേതൃത്വം കൊടുത്തു അതിനകത്തേക് കയറി...കളി തുടങ്ങി...

   ഷിറ്റ്.... നീ തന്നെ പോയി ബോൾ എടുത്തോ...

    അവൻ പറഞ്ഞു തീരുന്നതിനു മുൻപ് ഒരു ചെക്കൻ ആ കാട്ടിലേക് ഓടി...

   ഉമ്മാ.... അവന്റെ അലർച്ച മാത്രമേ അവിടെ കേട്ടിടുള്ളു...

   എല്ലാവരും ഓടി ചെന്ന് നോക്കി... അവിടെ കിടക്കുന്ന ആരെന്ന് തിരിച്ചു അറിയാൻ പോലും പറ്റാത്ത രീതിയിൽ ഉള്ള ഹേമന്തിന്റെ ശരീരം കണ്ട് അവർ ഭയന്നു വിറച്ചു...

   അവരിൽ ഒരാൾ വീട്ടുകാരെ വിളിച്ചു... അവർ പോലീസിനെ വിളിച്ചു... പോലീസ് കാർക് ഒറ്റ നോട്ടത്തിൽ തന്നെ അത് ഹേമന്ത് ആണെന്ന് മനസ്സിലായി...
_______^_______🌻_______^_______

     അഹ്‌നാ എണീറ്റെ.......

   ആഹ്ക്കിൽ വന്നു വിളിച്ചിട്ടും അവൾ പോത്ത് പോലെ കിടന്നുറങ്ങി...

   ഡീ അഹ്‌നാ.. കോപ്പേ... മുംബൈയിൽ ഏതോ സബ് കളക്ടർ ന്റെ കൊലപാതകം... ദിൽഖിസ് ആണ് നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല പോലും...

   ആഹ്ക്കിൽ പറയുന്നത് കേട്ടു അവൾ ഞെട്ടി എണീറ്റു ഫോൺ വാങ്ങി...

    ആരാ എന്താ... എപ്പോഴാ മരിച്ചേ...

   മരിച്ചത് അല്ലാ കൊല പാതകമാ ഒരു വെൽ പ്ലാൻഡ് കൊലപാതകം... ആരെന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ലാ പോലും...

   ങേഹ്... എന്നാ നമുക്ക് ഇന്ന് തന്നെ പോകാം കൂടെ ഇഖ്ലിയ നസ്രിൻ നെയും കൂട്ടാം...

   അവൾ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു..

   പതിയെ അവളെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിഞ്ഞു...

    എന്റെ നിഹാലക്ക് നീതി ലഭിച്ചു അവന് ഏറ്റവും വലിയ ശിക്ഷയും ലഭിച്ചു....

   അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

   അവൾ ന്യൂസ്‌ on ചെയ്ത്...

   മുംബൈ സബ് കളക്ടർ ഹേമന്ത് കൊല്ലപ്പെട്ടു... വളരെ വെൽ പ്ലാൻഡ് ആണ് എന്നാണ് പോലീസ് പറയുന്നത്...

   Reporter പറയുന്നത് കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു... ഇത് കെട്ടി വെക്കാൻ പറ്റിയ ആൾകാർ ഉള്ളതോണ്ട് കുഴപ്പമില്ല...

   അവൾ മനസ്സിൽ ഓർത്തു...

   അതിന് ശേഷം മൃത ദേഹത്തിന് അരികെ ഇരുന്ന് കരയുന്ന ആൾക്കാരെ കണ്ട് അവൾ ഒരു നിമിഷം ഞെട്ടി...

   ദേവാദസ്.... ഇയാളെ പേരകുട്ടി ആയിരുന്നോ... അയാൾക് അടുത്ത് നിൽക്കുന്ന ആളെ കണ്ട് അവൾ വീണ്ടും ഞെട്ടി... മഹേഷ്വർ ias മുൻ മുംബൈ കളക്ടർ... ഇയാൾ ദേവാദസിന്റെ മകൻ ആയിരുന്നോ... അവൾ ഒരു ഞെട്ടലോടെ ഓർത്തു...

________________🌻________________

    ""മുംബൈ സബ് കളക്ടർ ഹേമന്ത് കൊല്ലപ്പെട്ടു... വളരെ വെൽ പ്ലാൻഡ് മർഡർ ആണെന്നാണ് പോലീസ് പറയുന്നത്..""

   ബാബയ്ക്കു വീശി കൊടുക്കുന്നതിനിടയിൽ ടീവിയിൽ പറയുന്ന കാര്യം കേട്ടു സുജാതമ്മയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഒലിച്ചിറങ്ങി.. എങ്കിലും അവരത് വാശിയോട് തുടച്ചു കളഞ്ഞു...

   ""എന്റെ മോൻ ആണെങ്കിലും അവൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ് അവന് കിട്ടിയത്... അതിന് ഞാൻ എന്തിന് കരയണം... അവന് മാത്രമല്ലാ... മഹേഷ്വരിനും ദേവാദസിനും ഒക്കെ അർഹിക്കുന്ന ശിക്ഷ ലഭിക്കണം....."""

   അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു...

   എന്താ.... ബാബ ആംഗ്യത്തിൽ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി..

   ഒരു മാസത്തേക് എന്തോ മൗന വൃധം ആണെന്ന് പറഞ്ഞു ഒന്നും മിണ്ടാറില്ല.... അവൾ ഓർത്തു... എങ്കിലും ഡ്രഗ് യൂസിങ്ങും വില്പനയും സ്ത്രീകളെ കാണുമ്പോൾ ഉള്ള ഇളക്കവും അത് പോലെ തന്നെ ഉണ്ട്...

    ഇങ്ങനെ ആണെങ്കിൽ ഇയാൾ എന്തിനാ വൃധം എടുക്കുന്നത്... എന്ന സംശയവും അവളിൽ ഉണ്ടായിരുന്നു...
_______________🌻______________
   {അഹ്‌ന }

   അഹ്‌നാ... നിന്റെ പ്ലാൻ ഫ്ലോപ്പ് ആയി... ഞാൻ അറിയാതെ lia ഒരാൾ അല്ലെന്ന് അയാളോട് പറഞ്ഞു പോയി... എങ്കിലും അയാളെ ഒന്ന് പേടിപ്പിച്ചു..

   അൽഹിന പറയുന്നത് കേട്ടു എനിക്ക് നിരാശ തോന്നി... ഞാൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തു...

    ""ഒന്ന് പോയാൽ അടുത്തത്... നിന്നെ അറസ്റ്റ് ചെയ്യാൻ മാത്രം തെളിവുകൾ എന്റെ കൈയിൽ ഉണ്ട്... ബട്ട്‌ വധ ശിക്ഷ നേടി തരാൻ ഉള്ളത്.... അതിന് വേണ്ടിയാണ് ഞാൻ തിരയുന്നത് ... അലി അഹമ്മദ്‌..""

   ഞാൻ മനസ്സിൽ മൊഴിഞ്ഞു കൊണ്ട് തായോട്ട് ചെന്നു...

   ആഹ്... ഡീ മാഷാ എന്നേ വിട്...

   ഉമ്മാന്റെ അലർച്ച കേട്ടു ഞാൻ അങ്ങോട്ട് നോക്കി...

     ഇല്ലാ ഇങ്ങൾ അടങ്ങി ഇരുന്നോണം ...

   അവിടെ എന്താ നടക്കുന്നെ എന്നല്ലേ...

   ആ മാഷ കുരിപ്പ് ഉമ്മാന്റെ കറുത്ത മുടി രണ്ട് ഭാഗത്തേക് കെട്ടി വെച്ചു കുറേ ക്ലിപ്പ് ഒക്കെ കുത്തി വെച്ചിട്ടുണ്ട്...

    എന്റെ പടച്ചോനെ... ഇത് പോത്ത് പോലെ വളർന്നിട്ടും ഈ ശീലം വീട്ടില്ലേ...

   ഞാൻ അവളെ നോക്കി ചോദിച്ചു...

   നല്ല രസം ആനന്നെ... എന്ത്‌ സോഫ്റ്റ്‌ ആണെന്ന് അറിയോ ഉമ്മാന്റെ മുടി...

   എന്തെങ്കിലും ആയിക്കോട്ടെ... അതും പറഞ്ഞു ഞാൻ പുറത്ത് എന്നേ വെയ്റ്റ് ചെയ്യുന്ന ദിൽഖിസിന്റെ അടുത്തേക് പോയി...

   എൻഗേജ്മെന്റ് കഴിഞ്ഞ ചെക്കനും പെണ്ണും ഇങ്ങനെ ചുറ്റി നടക്കുന്നത് അത്ര ശരി അല്ലാട്ടോ...

   ഉമ്മ അകത്ത് നിന്ന് വിളിച്ചു പറയുന്നത് കേട്ടു ഞാൻ ഒന്ന് ചിരിച്ചു...

________________🌻________________

      അഹ്‌നയും ദിൽഖിസും പോകുന്ന വഴിക്ക് അഹ്‌ന ഒരു വീടിന്റെ മുന്നിൽ നിർത്താൻ പറഞ്ഞു..

   ദിൽഖിസ് തല ചെരിച്ചു വീട് കണ്ടതും ഞെട്ടി...

   അഫ്രയുടെ വീട്... അവളുടെ ആക്‌സിഡന്റ് ന് ശേഷം അവൻ ആദ്യമായി ആയിരുന്നു അവിടെ വന്നത്...

   നീ എന്താ ഇവിടെ... 

   ദിൽഖിസ് ചോദിച്ചതും അഹ്‌ന പുച്ഛം നിറഞ്ഞ ഒരു ചിരി ചിരിച്ചു...

  നീ... നീ ഒറ്റ ഒരുത്തൻ കാരണം ഇല്ലാതായ എന്റെ ദീദിയുടെ ജീവിതം.... എങ്കിലും എനിക്കെന്റെ ദീദിയെ കാണാതിരിക്കാൻ പറ്റില്ലാലോ... ""

    അവനെ നോക്കി അത്രയും പറഞ്ഞു അവൾ അവിടെ നിന്ന് പോയി...

   ""നീ ഒറ്റ ഒരുത്തൻ കാരണം ഇല്ലാതായ എന്റെ ദീദിയുടെ ജീവിതം..."""

   അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു...

    അവന് തളരുന്ന പോലെ തോന്നി...

   ""ദിൽഖിസ്....""

   അന്നത്തെ അഫ്രയുടെ വിളി അവന്റെ ചെവിയിൽ അലയടിച്ചു കേട്ടു...

   ഞാനാണോ... ഞാൻ ഒറ്റ ഒരുത്തൻ കാരണം ആണോ അവൾക് അവളുടെ കാൽ നഷ്ടമായത്...

     അവൻ സ്വയം ചോദിച്ചു... അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി..

   അഹ്‌ന മതിൽ ചാടി അകത്ത് കയറി...

   ആന്റി afraz എവിടെ....

   അവൻ ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയി...

  ഓഹ്... അവൾ അഫ്രയുടെ റൂമിൽ കയറി... എന്നത്തേയും പോലെ ഒരു ഫോട്ടോ പിടിച്ചായിരുന്നു അവൾ അന്നും കരഞ്ഞിരുന്നത്...

   അഹ്‌ന ആ ഫോട്ടോയിലേക് നോക്കി...

   ദിൽഖിസ്.... അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

    ദീദീ......

   അവളുടെ വിളി കേട്ടതും അഫ്ര തിരിഞ്ഞു നോക്കി... കണ്ണിലെ കണ്ണുനീർ അവൾ കാണാതിരിക്കാൻ തുടച്ചു കളഞ്ഞു...

    ആഹ്... ആരിത് ലാലൂട്ടി യോ... നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് കേട്ടല്ലോ... ആരാ പയ്യൻ....

   ""ദിൽഖിസ് അക്തർ ""

   അവൾ പറഞ്ഞത് കേട്ടു അഫ്ര മിഴികൾ തായതി...

   ""സോറി ഇത്തു... നിങ്ങളെ പ്രണയിച്ചു വഞ്ചിച്ച ആൾ... ആണ് അവനെന്ന് എനിക്കറിയാം.... ബട്ട്‌ എല്ലാവരും നിർബന്ധിച്ചപ്പോൾ...""

   അവൾ പറയുന്നത് കേട്ടു അഫ്ര മിഴികൾ ഉയർത്തി...

   നീ എന്താ പറയുന്നത്.... അവൻ ഒറ്റ ഒരാൾ കാരണമാ ഞാൻ ഇന്ന് ജീവിച്ചിരിപ്പുള്ളത്....

      നീ ഇപ്പോൾ ഇതൊക്കെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാഞ്ഞിട്ട് ആണ്...

   അഫ്ര പറഞ്ഞു തുടങ്ങി....

   തുടരും.........

 Written by salwa Fathima 🌻


CHAMAK OF LOVE - 39

CHAMAK OF LOVE - 39

4.7
2382

*CHAMAK OF LOVE✨*  (പ്രണയത്തിന്റെ തിളക്കം ) Part:39 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu  ______________🌻______________         നീ ഇപ്പോൾ ഇതൊക്കെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാഞ്ഞിട്ട് ആണ്...    അഫ്ര പറഞ്ഞു തുടങ്ങി.. •°•°•°•°•°••.     വേഗം റെഡിയാവ് നെക്സ്റ്റ് നമ്മുടെ പ്രോഗ്രാം ആണ്...    തന്റെ സുഹൃത് പറയുന്നത് കേട്ടു അഫ്ര തന്റെ ഷോക്സ് കൂടി കാലിൽ അണിഞ്ഞു...      ശിഹാബ് എവിടെ....    അഫ്ര ചോദിച്ചത് കേട്ടായിരുന്നു അവളുടെ സുഹൃത്തും അവന്റെ കാര്യം ഓർത്തത്...   അറിയില്ലാ...   എന്ത്‌... അവൻ ഇല്ലെങ്കിൽ പ്രോഗ്രാം തന്നെ നടക്കില്ലാ... You know അവന്റെ പാട്