Aksharathalukal

*ദേവദർശൻ...🖤* 15

*ദേവദർശൻ...🖤* 15
പാർട്ട്‌ - 15
✍അർച്ചന
 
 
 
നീ ആരാണെന്ന് എനിക്ക് അറിയില്ല.... നീ എന്നും വിളിച്ചു കരയാറുള്ള നിന്റെ ജോ ആരാണെന്നും അറിയില്ല.... പക്ഷേ... നീ എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ ഉണ്ട്....
 
ഇപ്പൊ ചെയ്തത് തെറ്റ് ആണെന്ന് അറിയാം.... പക്ഷേ.... നീ ഒറ്റക്ക് അല്ലെന്ന് നിന്നെ അറിയിക്കാൻ എനിക്ക് വേറെ വഴി ഇല്ല.... ആർക്കും വിട്ടു കൊടുക്കാതെ നോക്കിക്കോളാം...
 
നിന്റെ കൂടെ ഞാൻ ഉണ്ട്.... എന്നും ഉണ്ടാവുകയും ചെയ്യും..... ആരും ഇല്ലെന്ന തോന്നൽ ഇനി ഉണ്ടാകരുത്...
 
അവന്റെ ശബ്ദം...... കരഞ്ഞു തളർന്നവൾ പൊള്ളിപിടഞ്ഞു.... അവനിൽ നിന്നും കുതറി മാറാൻ നോക്കി.... അതിനുള്ള ബലം ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല.....
 
അവൻ കൈകൾ അയച്ചു.... പെണ്ണ് അവന് നേരെ തിരിഞ്ഞു അവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.....
 
അവൻ തലകുനിച്ചു നിൽക്കുക മാത്രം ചെയ്തു....
 
അപ്പോഴും അവളുടെ കലി അടങ്ങിയിരുന്നില്ല.....
 
ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ സ്പർശിച്ച നീയും ആ തമ്പിയും തമ്മിൽ എന്തു വ്യത്യാസം ആണ് ഉള്ളത്..... അയാൾക്കും എന്റെ ശരീരം അല്ലേ വേണ്ടത്..... അതിനു മാത്രം ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്.... നിന്നെ വിശ്വസിച്ചതോ..... നിന്റെ മനസിലിരിപ്പ് അറിയാതെ ഇവിടേക്ക് വന്നതോ......
 
തെറ്റ് തന്നെയാണ്.... ഞാൻ തന്നെ തെറ്റ് ആണ്......ആരെയും വിശ്വസിക്കരുതായിരുന്നു..... ആരെയും......
 
ആദ്യം ഉണ്ടായിരുന്ന വാക്കുകളുടെ തീവ്രത നഷ്ടപ്പെട്ടു.... ഇടറി വീഴുന്ന വാക്കുകൾ അവനിൽ ആഴത്തിൽ പതിഞ്ഞു.....
 
അവളുടെ ശരീരം സ്വന്തമാക്കാൻ ആണ് ആ തമ്പി ഇവളെ കണ്ടുപിടിക്കാൻ എല്പിച്ചത് എന്ന സത്യവും അവൻ ഞെട്ടലോടെ അറിഞ്ഞു......
 
അവളുടെ കണ്ണുകൾ പെയ്യുന്നുണ്ട്.. കാലം തെറ്റി പെയ്യുന്ന മഴ പോലെ അത് ഓരോ നിമിഷവും ശക്തമായികൊണ്ടിരുന്നു.... അവളെ ചേർത്ത് പിടിച്ചു ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ അവന്റെ ഉള്ളം വെമ്പി..... പക്ഷേ അത് അവളിൽ അവളുടെ ശരീരത്തെ മോഹിച്ചു ചെയ്യുന്നത് ആണെന്ന് മാത്രമേ ചിന്തിക്കൂ.....
 
അവൻ സ്വയം നിയന്ത്രിച്ചു.....
 
"താൻ അയാളെ വിളിക്കുന്നുണ്ടോ....""
 
വീണ്ടും ഗൗരവം നിറഞ്ഞ ശബ്ദം...
 
അവൻ അവളെ നോക്കി..... ഇല്ലെന്ന് പതിയെ തലയാട്ടി....
 
ഞാൻ ഇവിടുന്ന് പോകുവാ.... ഇന്നത്തോടെ തന്റെ കൂടെ ഉള്ള പൊറുതി മതിയാക്കി..... പിന്നെ ഒരു കാര്യം പറയാം..... തന്നെ സ്വന്തം മകനായി സ്നേഹിക്കുന്ന ഒരു അമ്മയുണ്ട് അടുത്ത വീട്ടിൽ.... ഗീതാമ്മ.... ഒന്നും സംസാരിച്ചില്ലെങ്കിലും  വീട്ടിൽ കയറ്റിയില്ലെങ്കിലും എവിടെ വച്ചെങ്കിലും കാണുമ്പോൾ ഒന്ന് ചിരിക്കണം.... ആ അമ്മയുടെ വേദന അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കരുത്... അത്രയും ആ പാവം അനുഭവിക്കുന്നുണ്ട്.....
 
പിന്നെ തന്റെ അമ്മയും അനിയനും.... ശ്രീദേവ് ഡോക്ടർ എങ്ങനെയാ തന്റെ അനിയൻ ആയതെന്നൊന്നും എനിക്ക് അറിയില്ല..... താൻ പറഞ്ഞത് സത്യം ആണെങ്കിൽ പോയി പറഞ്ഞോ ഏട്ടൻ ആണെന്ന്.....
 
അവൾ അവനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി......റൂമിൽ വാതിൽ കൊട്ടി അടയുന്ന ശബ്ദം...
 
 
അവൻ അപ്പോഴും തലകുനിച്ചു നിൽക്കുകയാണ്..... കണ്ണുനീർ കവിളിലൂടെ ഊർന്ന് താഴേക്ക് പതിച്ചു....
 
ശെരിയാണ്.... ഒരിക്കൽ പോലും ഗീതാമ്മയെകുറിച്ച് ആലോചിച്ചില്ല.... താൻ കാരണം അവരുടെ മകൻ നഷ്ടപ്പെട്ടപ്പോഴും തളരാതെ തന്നെ ചേർത്ത് പിടിച്ച അമ്മയെ.....
 
ആക്സിഡന്റിന് ശേഷം ഹോസ്പിറ്റലിൽ  നിന്നും വീട്ടിലേക്ക് വന്നുകയറിയപ്പോൾ തികച്ചും ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു.... അത് മദ്യത്തെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു... തന്റെ കൂടെ ഉള്ളവരെ ഒക്കെ തന്നിൽ നിന്നും പിരിക്കുന്ന ദൈവത്തോട് പോലും വെറുപ്പ് ആയി.....
 
ഒറ്റക്ക് തന്നെ മതിയെന്ന് തീരുമാനിച്ചു...വീടിന്റെ വാതിൽക്കൽ വന്നു നിൽക്കുന്ന ഗീതാമ്മയെ നോക്കി ഇനി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു.... അവരെ കൂടെ നഷ്ടപ്പെടുത്താൻ വയ്യെന്ന് മനസ് പറയുന്നു...
 
പിന്നീട് എല്ലാം തനിച്ച് ആയിരുന്നു... കയ്യിൽ കിട്ടുന്ന പൈസ കൊണ്ട് അത്യാവശ്യം സാധനം വാങ്ങി ഗീതാമ്മയ്ക്ക് അവരുടെ വീടിനടുത്തു കൊണ്ട് വയ്ക്കും.... അത് എടുക്കുന്നത് എവിടെ നിന്നെങ്കിലും മറഞ്ഞു നിന്ന് നോക്കും..... തന്നെ ചുറ്റും നോക്കുന്നത് കണ്ടിട്ടും കാണത്തത് പോലെ തിരിഞ്ഞു നടന്നു...
 
അന്നൊന്നും ചെയ്യുന്നത് തെറ്റ് ആണെന്ന് തോന്നിയിരുന്നില്ല.... പക്ഷേ ഇപ്പൊ തന്നെ  സ്വന്തം മനസാക്ഷി തന്നെ കുറ്റക്കാരൻ ആക്കുന്നു....
 
ചെയ്തത് മുഴുവൻ തെറ്റ് ആയിരുന്നു... ഗീതാമ്മയെ കൂടെ കൂട്ടണം..... താൻ കാരണം നഷ്ടപ്പെട്ട അമ്മയുടെ മകന് പകരം ആവില്ലെങ്കിലും ഒരു അമ്മയായി കണ്ടു സ്നേഹിക്കണം.....
 
പിന്നെ..... പിന്നെ... ദേവൻ.... സ്വന്തം അനിയൻ..... ആരുമില്ലെന്ന തോന്നൽ വരുമ്പോൾ ഇപ്പൊ മനസിലേക്ക് വരുന്നത് ദേവന്റെ മുഖം ആണ്.... തന്നെ കെട്ടിപിടിച്ചു കരയുന്ന തന്റെ കുഞ്ഞനിയന്റെ മുഖം.....
 
ഒരിക്കൽ കൂടെ കാണണം എന്നുണ്ട്... ഏട്ടൻ ആണെന്ന് പറയണമെന്നുണ്ട്.... പക്ഷേ... അമ്മ..... ഇപ്പോഴും തന്നെ അംഗീകരിച്ചില്ലെങ്കിലോ....
 
അച്ഛൻ മരിച്ചത് തന്നെ ഏറെ വൈകിയാണ് അറിഞ്ഞത്.....
 
ദേവന്റെ കാര്യത്തിൽ എന്തു തീരുമാനം എടുക്കും എന്ന് കഴിയാത്ത അവസ്ഥ....
 
പെട്ടെന്ന് ആണ് ജുവലിന്റെ കാര്യം ഓർമ വന്നത്....
 
അവൻ വേഗം റൂമിലേക്ക് ഓടി.... അവളെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല.... മുറ്റത്തേക്ക് പോയി.... ദൂരേക്ക് നടന്നു പോകുന്നത് കണ്ടു... ഹോസ്പിറ്റലിലേക്ക് ആണെന്ന് മനസിലായി....
 
കൂടെ പോകണം എന്നുണ്ട്.... ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കണം എന്നുണ്ട്.... പക്ഷേ.... എന്തോ ഒന്ന് തന്നെ പുറകിലേക്ക് വലിക്കുന്നത് അറിഞ്ഞു......
 
 
  *************************************
 
""""ഡോക്ടർ... ""
 
ജുവൽ വിളിക്കുന്നത് കെട്ട് ദേവ് തിരിഞ്ഞു നോക്കി....
 
അവൻ അവളെ നോക്കി ചിരിച്ചു... അവളും....
 
"""ഡോക്ടർക്ക് ബ്രദർ സിസ്റ്റർ ആരും ഇല്ലേ.... ""
 
അവൾ ചോദിക്കുന്നത് കെട്ട് അവൻ മുഖം ചുളിച്ചു....
 
"" അത് എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം....""
 
"""ചുമ്മാ...."""
 
അവൾ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.....
 
"""ഞാൻ ഒറ്റ മകൻ ആണ്... അമ്മ മാത്രേ എനിക്ക് ഉള്ളൂ... അമ്മക്ക് ഞാനും.... """
 
അവൻ പറഞ്ഞു നിർത്തി... ക്യാന്റീനിൽ നിന്നും ചായ വാങ്ങി പോകുമ്പോ ആണ് അവന്റെ കൂടെ കൂടിയത്....
 
""അമ്മയെ റൂമിലേക്ക് മാറ്റി.... ""
 
അവൻ പറഞ്ഞു.....
 
""ഞാൻ... ഞാനും കൂടെ വന്നോട്ടെ അമ്മയെ കാണാൻ... ""
 
അവൾ പതിയെ ചോദിച്ചു.... അവൻ അവളെ നോക്കി ചിരിച്ചു....
 
""ഞാൻ അന്ന് തല്ലിയത് പറയാൻ ആണോ.... ""
 
കുസൃതി നിറഞ്ഞ ചോദ്യം... അവൾ ചിരിച്ചു.... ആണെന്ന് അതേ കുസൃതിയോടെ തിരിച്ചു പറഞ്ഞു....
 
റൂമിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു ഒരു കവറിൽ നിന്നും ഓറഞ്ചു എടുത്തു കഴിക്കുന്ന നിവിയെ....
 
മായമ്മ അവനെ നോക്കി കിടക്കുന്നുണ്ട്....
 
"""ഡാ.... """
 
അല്പം ഗൗരവത്തോടെ ഉള്ള ദേവിന്റെ വിളിയിൽ നിവി ഞെട്ടി.... തിരിഞ്ഞു നോക്കി.... ഇളിച്ചു കൊണ്ട് ഓറഞ്ചു ബാക്കിലേക്ക് മറച്ചു പിടിച്ചു.... അതിനിടയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ജുവലിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു....
 
""ഇതൊക്കെ ആരാ വാങ്ങിയത്... ""
 
കവറിലെ ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ നോക്കി കൊണ്ട് ദേവ് ചോദിച്ചു....
 
"""ഞാൻ ഒന്നും അല്ല.... അഞ്ചു വാങ്ങിയതാ... """
 
നിവി ചുണ്ട് കോട്ടി....
 
"""അല്ലെങ്കിലും നീ വാങ്ങില്ലെന്ന് എനിക്ക് അറിഞ്ഞൂടെ... ""
 
ദേവ് അതേ ടോണിൽ തിരിച്ചു പറഞ്ഞതും ജുവൽ ചിരിച്ചു... ഒപ്പം ദേവും മായമ്മയും..... നിവി അവരെ നോക്കി മുഖം വീർപ്പിച്ചു.....
 
"""അമ്മേ... ഇത്.... """
 
ജുവലിനെ നോക്കി ബാക്കി പറയാതെ അവൻ നാവ് കടിച്ചു....
 
അവളുടെ പേര് അവന് അറിയില്ലെന്ന് അവൾക്ക് മനസിലായി....
 
""ജുവൽ.... ""
 
അവൾ തന്നെ പേര് പറഞ്ഞു....
 
അവർ അവളെ നോക്കി ചിരിച്ചു.... അവൾ അടുത്ത് പോയിരുന്നു....
 
നിവിയും ദേവും ഡ്യൂട്ടിക്ക് പോകാൻ റെഡി ആയി വന്നു....
 
"""എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ അമ്മാ.... ""
 
ദേവ് മായമ്മയുടെ അടുത്ത് പോയി ഇരുന്നു തലയിലൂടെ ഒന്ന് തലോടി നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു....
 
അവർ ചിരിച്ചു കൊണ്ട് തലയാട്ടി.... നിവിയും അവരുടെ അടുത്ത് വന്നിരുന്നു.... അവരുടെ ചെവിയിൽ എന്തോ പറഞ്ഞു.... പിന്നെ അവൻ പൊട്ടിച്ചിരിച്ചു... ആ ചിരിയിൽ മായമ്മയും പങ്ക് ചേർന്നിരുന്നു.... ദേവ് അവനെ കൂർപ്പിച്ചു നോക്കുന്നുണ്ട്.. ഒന്നും മനസിലാക്കാതെ ജുവലും....
 
"""നീ ഡ്യൂട്ടിക്ക് കയറുന്നില്ലേ... ""
 
ദേവ് ചോദിക്കുന്നത് കെട്ട് അവൾ വാചിലേക്ക് നോക്കി... 
 
""കുറച്ചു കൂടെ ടൈം ഉണ്ട്....""
 
അവൾ ചെറു ചിരിയോടെ പറഞ്ഞു...
 
അവർ രണ്ട്പേരും പോയതും മായമ്മയും ജുവലും മാത്രം ആയി ആ റൂമിൽ....
 
"!മോൾടെ പേര് എന്താ പറഞ്ഞത്... ""
 
""ജുവൽ.... ജുവൽ മരിയ.... ""
 
"""വീട്ടിൽ ആരൊക്കെ ഉണ്ട്.... ""
 
അത് അവളിൽ വല്ലാത്ത നോവ് ഉണർത്തി.....
 
****"""നിന്റെ കൂടെ ഞാൻ ഉണ്ട്.... എന്നും ഉണ്ടാവുകയും ചെയ്യും..... ആരും ഇല്ലെന്ന തോന്നൽ ഇനി ഉണ്ടാകരുത്..."""******
 
ദർശൻ പറഞ്ഞ വാക്കുകൾ ചെവിയിൽ തുളഞ്ഞു കയറുന്നത് പോലെ.... അവൾ ശ്വാസം ആഞ്ഞു വലിച്ചു....
 
അവരെ നോക്കി ചിരിച്ചു.....
 
"""നിവി ചേട്ടായിയും ആയി എന്താ ബന്ധം.... """
 
അവൾ വിഷയം മാറ്റി.....
 
"""അവൻ ദേവിന്റെ കൂട്ടുകാരൻ ആണ്.... പഠിക്കുന്ന കാലത്തെ ഒരുമിചാണ് രണ്ടും... ചെക്കൻ അനാഥലയത്തിൽ നിന്നാണ് വരുന്നതെന്ന് അറിഞ്ഞതും ദേവ് അവനെ വീട്ടിലേക്ക് കൂട്ടി..... അതോടെ എന്റെ മകൻ ആയി അവനും വളർന്നു... """"
 
ചെറു പുഞ്ചിരിയോടെ അവർ പറയുമ്പോൾ അവരും ദർശനും തമ്മിൽ ഉള്ള ബന്ധം ആലോചിക്കുകയായിരുന്നു പെണ്ണ്..
 
""അപ്പൊ അമ്മക്ക് രണ്ടു മക്കൾ ആണല്ലേ.... ""
 
അവൾ ചോദിക്കുന്നത് കേട്ടതും അതുവരെ ഉണ്ടായിരുന്ന ചെറു ചിരി അവരുടെ മുഖത്തു നിന്നും മായുന്നത് അവൾ ശ്രദ്ധിച്ചു.....
 
"""അല്ല.... എനിക്ക്.... എനിക്ക് ഒരു മോൻ കൂടെ ഉണ്ട്.... """
 
അല്പ സമയം കഴിഞ്ഞതും അവർ പറയുന്നത് കെട്ട് അവൾ അവരെ നോക്കി.... മുന്നിൽ തന്റെ മടിയിൽ കിടന്ന് പതം പറഞ്ഞു കരയുന്ന ദർശൻ..... അവന്റെ വാക്കുകൾ....
 
""ആരാ.... അത്.... ""
 
അവൾ ചോദിച്ചു.....
 
""അവൻ.... അവൻ ഇവിടെ ഇല്ല.... ""
 
അത്രമാത്രം പറഞ്ഞു.... കണ്ണുകൾ നിറഞ്ഞത് അവൾ കാണാതിരിക്കാൻ അവർ ശ്രമിച്ചു.... പക്ഷേ അവളുടെ കണ്ണുകൾ അവരുടെ മുഖഭാവം ഒപ്പിയെടുക്കുന്ന തിരക്കിൽ ആണെന്നുള്ളത് അവർ അറിഞ്ഞില്ല....
 
"""ഡ്യൂട്ടിക്ക് സമയം ആയി.... ഞാൻ പോട്ടെ.... ""
 
ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൾ ചോദിച്ചു....
 
അവർ അവളെ തന്നെ നോക്കി....
 
അവൾ ഒന്ന് ചിരിച്ചു കൊടുത്തു ഡോറിന്റെ അടുത്തേക്ക് നടന്നതും അവർ പിറകിൽ നിന്നും വിളിച്ചു....
 
"""മോളെ.... ""
 
"""എന്താ അമ്മേ... ""
 
അവൾ ചോദിച്ചു.....
 
"""അത്.... ചോദിക്കുന്നത് ശെരിയാണോ എന്ന് അറിയില്ല.... അതും ഇങ്ങനെ ഒരു സാഹചര്യത്തിലും.... പക്ഷേ പിന്നെ ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലോ..... """"
 
"""എന്താ അമ്മേ കാര്യം.... മടിക്കാതെ പറഞ്ഞോളൂ.... """
 
അവൾ ചെറു ചിരിയോടെ പറഞ്ഞു....
 
"""അത്.... മോൾക്ക് എന്റെ മരുമകൾ ആയി വരാൻ പറ്റുവോ.... എന്റെ... എന്റെ ദേവിന്റെ പെണ്ണ് ആയിട്ട്.... അവന് മോളോട് ചെറിയ ഒരിഷ്ടം ഉണ്ടെന്ന് നിവി പറഞ്ഞു.... അതുകൊണ്ട് ചോദിച്ചതാ..... """
 
അവർ മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു....
 
അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..........
 
 
 
 
 
 
 
 
 
(തുടരും)
 
 
 
 
ട്വിസ്റ്റ്‌.....😌😌😌😌🏃‍♀️🏃‍♀️🏃‍♀️🏃‍♀️
 
*ദേവദർശൻ...🖤* 16

*ദേവദർശൻ...🖤* 16

4.6
23480

*ദേവദർശൻ...🖤* 16 പാർട്ട്‌ - 16 ✍അർച്ചന   അവളുടെ പുഞ്ചിരിയുടെ അർഥം മനസിലാകാതെ മായ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.... അവൾ അവരുടെ അടുത്തേക്ക് നടന്നു വന്നു.. """ദേവ് ഡോക്ടറിന് എന്നോട് അങ്ങനെ ഒന്നും ഇല്ല അമ്മേ.... പിന്നെ എനിക്ക് ഒരിക്കലും ഡോക്ടറിനെ അങ്ങനെ കാണാനും കഴിയില്ല....നിവി ചേട്ടായി ചുമ്മാ പറയുന്നതാ.... """" അവൾ അത്രമാത്രം പറഞ്ഞു.... റൂമിൽ നിന്നും അവൾ ഇറങ്ങി പോകുമ്പോഴും മായ അവൾ പോയ വഴിയേ നോക്കി കിടന്നു.... എന്തോ ഒരു അസ്വസ്ഥത തന്നെ വന്നു മൂടുന്നത് അവർ അറിഞ്ഞു.... ഒരു നിമിഷം ജുവലിനോട് ചോദിച്ചത് പോലും തെറ്റാണോ എന്ന് തോന്നിപ്പോയി..... കണ്ണടച്ചു സ്വയം ഇരു