ബഹളം കേട്ട് മുകളിൽ ഉള്ളവർ എല്ലാം ഞെട്ടി എണീറ്റു .....
എല്ലാരും നോക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി വാ പൊത്തി ഇരിക്കുന്ന ചിക്കുവിനെയും അജിയെയും ആണ് കണ്ടത്..
വൈശാഖ് കാര്യം അറിയാതെ രണ്ട് പേരെയും മാറി മാറി നോക്കി....
എന്താ എന്താ പറ്റിയെ...
അപ്പോഴാണ് അവൾ ശ്വാസം നേരെ വിട്ടത്..
അത്.. ഞാൻ നിങ്ങളെ ഉണർത്താൻ വന്നതാ...
വൈഷുവേട്ടൻ വിളിച്ചിട്ട് നീറ്റില്ലാലോ അതോണ്ട് ഞാൻ ഇങ്ങേരെ വിളിച്ചതാ അപ്പോ ആ ഏട്ടൻ നിലവിളിച്ചു അപ്പോ അറിയാതെ ഞാനും..
നിസ്സഹായതയോടെ തന്നെ നോക്കി അത്രയും പറഞ്ഞ ചിക്കുവിനെ ഒന്ന് വാത്സല്യത്തോട് കൂടി വൈശാഖ് നോക്കിയിട്ട് അജിയുടെ നേരെ തിരിഞ്ഞ് എന്തുവാടെ എന്ന് ചോദിച്ചു..
ചിക്കു നോക്കിയപ്പോൾ സഞ്ജുവേട്ടൻ.. അമ്മു.. സോനാ ചേച്ചി.. എല്ലാരും ഉണ്ട്..
വാതിൽ അടച്ചത് കൊണ്ട് താഴേക്ക് കേട്ടില്ല എന്ന് അവൾക് തോന്നി..
അവിടെ നിന്നെണീറ്റു എല്ലാരും അവരവരുടെ തിരക്കിൽ ഏർപ്പെട്ടു...
എപ്പോഴോ തമ്മിൽ കണ്ട അജി ചിക്കുവിനോട് മാപ്പ് പറഞ്ഞു ആവൾ തിരിച്ചും...
രാവിലെ തന്നെ ബന്ധുക്കളും അയല്പക്കത്തെ ഉള്ളവരും എല്ലാം വീട്ടിൽ എത്തിയിരുന്നു...
ആഘോഷം ആയിരുന്നു...
വീട്ടിൽ വച്ച് തന്നെ ആയിരുന്നു മെഹന്തിയും ഹാൽധിയും എല്ലാം അതുകൊണ്ട് തന്നെ അവിടെ ഒരുക്കിയിരുന്നു...
ചേച്ചിയുടെ മെഹന്തി ആഘോഷത്തിൽ സന്തോഷിച്ചു നിൽക്കുമ്പോൾ
ആ തിരക്കിൽ തന്നെ താൻ അറിയാതെ തേടിയെത്തിയ ആ കണ്ണുകളെ അവൾ കണ്ടിരുന്നില്ല...
അവൻ അവളുടെ മുന്നിൽ വരാതിരിക്കാൻ പരമാവധി ശ്രെമിച്ചു.. കാരണം തങ്ങളുടെ കണ്ടുമുട്ടലിന് നേരമായിട്ടില്ല എന്ന് അവന് അറിയാമായിരുന്നു...
രാത്രി ഏറെ വൈകിയിരുന്നു...
ഇന്നലത്തെ പോലെ ബാൽക്കണി യിൽ പോയി കിടക്കാൻ പോയപ്പോഴാണ് അവിടെ ഒരു കത്തും ഭക്ഷണവും കണ്ടത്....
അവൾ ഒന്ന് സംശയിച്ചു ആ കത്ത് എടുത്ത് വായിച്ചു....
".. താൻ ഒന്നും കഴിച്ചില്ലല്ലോ.... അതുകൊണ്ടാണ് അവിടെ കൊണ്ടുവന്ന് വെച്ചത്.. ഇന്ന് രാവിലെ തന്നെ ഇവിടെ കിടക്കുന്നത് കണ്ടു.. ഇന്നും ഇവിടെ ആകുമെന്ന് ഒരു അനുമാനം കൊണ്ടാണ് ഇവിടെ തന്നെ വെച്ചത്... കഴിക്കണേ.."
അവൾ അത്ഭുതപെട്ടു പോയി..
താൻ പോലും മറന്നിരുന്നു കഴിക്കുന്ന കാര്യം...
ഇതിപ്പോ ആരാണെന്ന് അവൾ ചിന്തിച്ചു...
അപ്പോഴും ദൂരെ റോഡ് സൈഡിൽ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകൾ അവൾ കണ്ടില്ല...
തുടരും..
നിലാവ് 🖤