Aksharathalukal

കനൽ

 
ഒരുകനൽ വന്നെന്റെ ഉള്ളുതൊട്ടു,, 
പിന്നയതൊരായിരം കനലായി
നിന്നെരിഞ്ഞു,, ആർക്കും കാണുവാനാകാതെ പിടഞ്ഞു... 
 
ഉള്ളിന്റെ ഉള്ളിലെ കനലിന്റെ തീക്ഷ്ണമാം ചൂടിൽ,, ഒരു നെരിപ്പോടായി എരിഞ്ഞിടുന്നു.. 
 
കാറ്റിൽ കെടാത്തൊരു
കാലപ്രവാഹത്തിൻ 
അലകളാം ആഴികൾ,, 
തീപ്പൊരിപാറിപ്പറന്നുയരുന്ന്,,
ആകാശഗോപുരവാതിൽ കടന്നിടുന്നു... 
 
അവില്ലൊരിക്കലും  എരിഞ്ഞടങ്ങുവാൻ,, 
ജ്വാലയിൽ നിന്നും പുനർജനിച്ചീടും സത്യങ്ങളെ...
 
 കനലിന്റ ചൂടും ചൂടിന്റെ
പൊള്ളലും വികൃതമാംനോട്ടവും,, 
ആത്മാവ് തേങ്ങുന്നു പിന്നെയും,, ഇനിയും പ്രാണന്റെ കൂട് വേർപിരിഞ്ഞിട്ടില്ല... 
 
കരയുമാ മനസിന്റെ ആഴങ്ങളിൽക്കൂടി,,
ഇനിയെത്ര ദൂരം താണ്ടിടെണ്ടൂ.. 
 
ഇനിയെന്നുശാന്തമായീടുമീ കനലെരിച്ചിൽ,, 
വർഷമേഘങ്ങൾക്കും
കെടുത്തുവാനാകാതെ,,
കൈകോർക്കും കനലുകളായിരം,, ഉജ്വലിച്ചെത്തുന്നു വീണ്ടും... 
 
ആ കനലിന്റ താപത്തിൽ ഉരുകിടും
ഏകയായി,, മൂകം വിതുമ്പുമീ
തന്ത്രികൾപൊട്ടിയ  മാനസവീണയും !!!
       
                                                  വാസുകി നാഗ 🍃