Aksharathalukal

ആദി രുദ്ര 3❤

❤ആദി രുദ്ര  3❤
💫💫💫💫💫💫💫
 
 
 
തന്റെ ലൈഫിലെ പ്രധാനപ്പെട്ട ഒരു പോയിന്റിലേക്കാണ് നടന്നടുക്കുന്നതെന്നറിയാതെ ആദി അകത്തേക്ക് നടന്നു....
 
 
                     💫💫💫💫💫💫💫
 
 
 
രണ്ടുപേരും നടന്നു ചെല്ലുമ്പോ കണ്ടു റീസെപ്ഷനിൽ രണ്ടു പെൺകുട്ടികൾ നിൽക്കുന്നത്...
രണ്ടാളുടെയും വേഷം ബ്ലാക്ക് കളറിൽ ഉള്ള മിനി സ്കെർട്ടും കോട്ടും ഒക്കെയാണ്.....
 
 
"അയ്യേ നമ്മളും ഇതൊക്കെ ഇടേണ്ടി വരുമോ?? ഇത് മുട്ടിനു മേലോട്ടും കാണാല്ലോ "
 
 
"ഏയ്‌ ഇത് റീസെപ്ഷനിസ്റ്റ് അല്ലെ,, നമ്മൾ അതിനല്ലല്ലോ ഇവിടെ വന്നത്,, അപ്പോ നോർമൽ ഡ്രസ്സ്‌ ആയിരിക്കുമെടി മണ്ടി "
 
"ഹോ അപ്പിടിയാ... ങ്കിൽ ഓക്കേ "
 
"അപ്പിടിയല്ല ഇപ്പിടി... കാർത്തു ഇടയ്ക്ക് നിനക്കിങ്ങനെ തമിഴ് കേറി വരുവല്ലോ അതെന്താ അങ്ങനെ,,, ഇനി കഴിഞ്ഞ ജന്മത്തിൽ നീ വല്ല തമിഴത്തിയായിരുന്നോ🤣"
 
"ആടി തെണ്ടി ഞാൻ തമിഴത്തിയാ വെറും തമിഴത്തിയല്ല മാടമ്പള്ളിയിലെ നാഗവല്ലി,,, നിന്നെ കൊല്ലാൻ വന്നതാ ദുർഗ്‌ആഷ്ടമിക്കൂ മുൻപേ... എന്താ കൊല്ലട്ടെ ഞാൻ 😡 "
 
"ഹോ വേണ്ടായേ... വാ പോയി അവരോട് ചോദിക്കാ എങ്ങോട്ടേക്കാ പോകേണ്ടതെന്നു"
 
 
 
ആ ഓഫീസിന്റെ മെയിൻ ഡോറിൽ സെക്യൂരിറ്റിക്കായി രണ്ടു ബ്ലാക്ക് ഗാർഡ്സ് ഉണ്ടായിരുന്നു..
ഗുഡ് മോർണിംഗ് മാഡം എന്നും പറഞ്ഞു അവർ പെട്ടന്ന് തന്നെ ഉള്ളിലേക്ക് കേറ്റി വിട്ടു...
മേഡം എന്ന് വിളിച്ചത് കേട്ടപ്പോൾ കിളി പോയാണ് കേറി ചെന്നത്..
 
 
"Gud mng മേഡം,,, may i help you?"
 
ചെയ്തിരുന്ന ജോലി നിർത്തി ചിരിയോടെ റീസെപ്ഷനിസ്റ്റ് ചോദിക്കുന്നത് കേട്ടപ്പോൾ ശെരിക്കും സന്തോഷവും അഭിമാനവും തോന്നി,,,
സ്റ്റാഫുകൾ ഇങ്ങനെ ഇത്രയും നന്നായി പെരുമാറുന്നത് അവരുടെ ബോസ്സ് അത്ര നല്ല ആളായതുകൊണ്ടാവുമല്ലോ...
ഇങ്ങനെ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയാൽ അതൊരു ഭാഗ്യം ആവും ഉറപ്പ്...
 
 
"Gud mng ;;മേഡം എന്നൊന്നും വിളിക്കേണ്ട ഞങ്ങൾ ഇവിടെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ വേണ്ടി വന്നതാണ് "
 
 
"ഇല്ല മാം നിങ്ങൾ വരുമെന്ന് സർ വിളിച്ച് പറഞ്ഞിരുന്നു ഞങ്ങളോട്,,, ഇവിടെ പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങൾ നിന്നത്...
ന്റെ പേര് 'നേഹ 'എന്നാണ് ഇത് 'റിയ '..
റിയ നീ ഇവരെ ഒന്ന് അകത്തേക്ക് ആക്കി കൊടുക്ക് കെട്ടോ,,,, ചെന്നോളൂ മേഡം റിയ കൂടെ വരും,, "
 
 
ന്റെയും കീർത്തിടെയും കിളി പലവഴിക്കു പറന്നെങ്കിലും അതൊന്നും മൈന്റ് ചെയ്യാതെ ഞങ്ങള് വേഗം തന്നെ താങ്ക്സ് പറഞ്ഞു റിയെടെ പുറകെ പോയി...
 
 
 
അകത്തേക്ക് കയറുമ്പോ തന്നെ സൈഡിലായി ചെറിയൊരു ക്യാബിൻ ഉണ്ട്,, അവിടെ ഇരുന്ന ആൾ ഞങ്ങളെ കണ്ടപ്പോ എത്തി നോക്കുന്നുണ്ടായിരുന്നു,,,
കാർത്തു അയാളെ നോക്കിയൊന്നു ചിരിച്ച് വെച്ചിട്ടുണ്ട്,,,ചോദിച്ചപ്പോ ആ മങ്കി പറയുവാ പുതിയ സ്ഥലമല്ലേ പിടിവള്ളി വേണ്ടേന്നു..
അവളെയും കയ്യിൽ പിടിച്ചു വലിച്ചോണ്ട് റിയെടെ പുറകെ വീണ്ടും പോയി..
 
 
പിന്നങ്ങോട്ട് നടന്നപ്പോൾ കണ്ടു ലെഫ്റ്റ് സൈഡിലായിട്ട് മുകളിലേക്കുള്ള സ്റ്റെപ് അതിനു ഇപ്പുറത്തായി ഒരു ലിഫ്റ്റ് ഉം അവിടുന്നു ഫ്രണ്ടിലേക്ക് ഒരുപാട് ആളുകൾ ഇരുപ്പുണ്ട് അതിനു നടുക്കൂടെ നടന്നു പോകുമ്പോൾ (big boss ൽ ദിലീപേട്ടൻ നടക്കുമ്പോ നോക്കില്ലേ അതുപോലെ )എല്ലാരും നോക്കുന്നുണ്ടായിരുന്നു കൂടുതലും ആണുങ്ങളാണെന്ന് തോന്നുന്നു നോക്കിയത്,,,,
കാര്ത്തുവാണെങ്കിൽ ഇങ്ങോട്ട് നോക്കുന്നതിന്റെ ഡബിൾ ആയി തിരിച്ചുനോക്കികൊണ്ടിരിക്കുവാ....
 
നടന്നു ചെന്നത് ഒരു ക്യാബിന്റെ മുൻപിലാണ് ;;;
അവിടെ വേറെയും കുറച്ചു പേരൊക്കെ ഇരുപ്പുണ്ടായിരുന്നു,,അവരും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണെന്ന് തോന്നുന്നു..
 
"നിങ്ങൾ രണ്ടാളും ഉള്ളിലേക്ക് കയറിക്കോളൂട്ടോ ;;ഇത് ""മനു ""സർ ന്റെ ക്യാബിൻ ആണ്.... നിങ്ങളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാനാ ഞങ്ങളോട് പറഞ്ഞിരുന്നത് "
 
"മം താങ്ക്സ് റിയ "
 
"ഏയ്‌ ഇതെന്റെ ജോലിയല്ലേ,,,"
 
അതുംപറഞ്ഞവൾ പോയി
കുറച്ചുനേരം ഞങ്ങളാ ക്യാബിനു വെളിയിൽ നിന്നു താളം ചവിട്ടി
ആര് ആദ്യം കേറും എന്ന കൺഫ്യൂഷൻ കൊണ്ടാണെ 😜
നെക്സ്റ്റ് ടൈം ഞാൻ  എന്നുള്ള ഉറപ്പിൽ അവൾ വാതിൽ മുട്ടി..
 
 
"മേ ഐ കമിങ് സർ "
 
"യെസ് "
 
അകത്തുന്നു ഒരു യെസ് കേട്ടപ്പോൾ ഞങ്ങള് വാതിൽ തുറന്ന് കേറി...
 
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കേറിയ പ്രതീതി.. ഒരു ലക്ഷ്വറി സെറ്റപ്പ്..
 
 
"ആദി രുദ്ര ആൻഡ് കാർത്തിക,,, റൈറ്റ്.."
 
"അതെ സർ "
 
"ഓക്കേ,,, ടേക്ക് യുവർ സീറ്റ്‌,,,then നിങ്ങളുടെ സർട്ടിഫിക്കറ്റ്സ് ഒക്കെ കയ്യിലുണ്ടല്ലോ അല്ലെ,,"
 
"ഉണ്ട് സർ.."
 
"ഓക്കേ,, കാർത്തികയുടെ സർട്ടിഫിക്കറ്റ്സ് ഇങ്ങു തന്നേക്ക്,, പിന്നെ ആദി രുദ്ര സർട്ടിഫിക്കറ്റ്സ് ഒക്കെ നമ്മുടെ കമ്പനി CEO   " കാശിനാഥൻ " ന്റെ അടുത്ത് കൊടുത്താൽ മതിട്ടോ,, തന്റെ ഇന്റർവ്യൂ അവിടെയാണ് 😁"
 
 
"ഓക്കേ സർ "
 
"Ok ;;പിന്നെ സർ എന്നൊന്നും വിളിക്കേണ്ടാട്ടോ ;;മനു എന്ന് വിളിച്ചാൽ മതി.. പിന്നെ ഒട്ടും ബുദ്ധിമുട്ടില്ലെങ്കിൽ മനു ഏട്ടാന്നോ ചേട്ടായിന്നോ വല്ലോം വിളിച്ചോ 😜.. കെട്ടോ എനിക്ക് അനിയത്തിമാരൊന്നുമില്ലേ,, അതുകൊണ്ടാ "
 
ആദ്യമൊന്നു ഞെട്ടിയെങ്കിലും അവളൊരു ചിരി സമ്മാനിച്ചു സീറ്റിൽ നിന്നെണ്ണീറ്റു
കാര്ത്തുനോട് പോകുവാന്നു പറഞ്ഞിട്ട് തിരിഞ്ഞു 
 
ഇനി CEO എവിടെയാണോ എന്തോ??
 
ആലോചിച്ചോണ്ട് ആണ് തിരിഞ്ഞു നടന്നത്..
 
"ആദി....."
 
ഞെട്ടിയാണ് തിരിഞ്ഞുനോക്കിയത്,,
 
"Yes സർ "
 
"കണ്ണന്റെ ക്യാബിൻ ഇവിടുന്നു ഇറങ്ങി റൈറ്റ് ആണ്,,, പിന്നെ സർ എന്ന് വിളിക്കേണ്ടാന്ന് ഞാൻ പറഞ്ഞിരുന്നു,, ബുദ്ധിമുട്ടാണെങ്കിൽ സാരമില്ല "
 
"അയ്യോ സോറി സർ,, അല്ല സോറി മനുവേട്ടാ, ഞാൻ അറിയാതെ..😁, അല്ല കണ്ണൻ??"
 
 
"ഹോ സോറി ഡാ ;; കാശി നമ്മുടെ CEO അവന്റെ ക്യാബിൻ,, അതാ പറഞ്ഞത് "
 
 
"മം.. ഓക്കേ ഞാൻ എങ്കിൽ പൊയ്ക്കോട്ടേ "
 
"മം മോള് പോയിട്ട് വാ "
 
മനുവേട്ടനെ നോക്കിയൊന്ന് ചിരിച്ച് അന്തം വീട്ടിരിക്കുന്ന കാര്ത്തുനെ ഒന്ന് നോക്കി പെട്ടു എന്നൊരു ആക്ഷനും കാണിച്ചു പുറത്തേക്കു നടന്നു
 
അവിടുന്നിറങ്ങി CEO ക്യാബിനിലേക്ക് നടക്കുമ്പോ ശെരിക്കും എന്തോ ഒരു ടെൻഷൻ🥴
എന്തിനോ ഒരു പേടി,,,
ഹാർട്ട്‌ ഇപ്പോ പൊട്ടിത്തെറിക്കുമോ എന്തോ ☹️
 
ക്യാബിനു മുൻപിലെത്തിയിട്ടും വെപ്രാളം കാരണം കുറച്ചു കഴിഞ്ഞാണ് ഡോറിനടുത്തേക്ക് ചെന്നത്,, എന്തായാലും രണ്ടും കല്പ്പിച്ചു നോക്ക് ചെയ്യാന്ന് ഓർത്തു..
 
"മേ ഐ കമിങ് സർ?"
 
 
മറുപടി ഇല്ല..
 
"ന്റെ ദൈവമേ ഇനി അകത്താരുമില്ലേ?? തുറന്നു നോക്കണോ? ഏയ്‌ വേണ്ട.. ഇതെന്താ മിണ്ടാത്തെ,, ഇനി കേട്ടില്ലേ
ഒന്നൂടി കൊട്ടാം 😁
 
മേ ഐ കമിങ് സർ "
 
"Yes കമിങ് "
 
 
എന്നോ കേട്ട് മറന്ന സൗണ്ട് പോലെ തോന്നിയോ?
നെഞ്ച് കിടന്ന് തുടികൊട്ടുന്നത് കൊണ്ട് ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ..
രണ്ടും കല്പ്പിച്ചു ഡോർ തുറന്നു
 
 
ആദ്യം തന്നെ കണ്ണിലുടക്കിയത് ആ കാപ്പി കണ്ണുകളാണ്...
ആ കണ്ണിൽ മാത്രം മനസ്സ് കുടുങ്ങികിടക്കും പോലെ തോന്നുന്നു..
പക്ഷെ ഞാനിവിടെ വന്നത് ജോലിക്കാണ്.. അമ്മയെയും പപ്പയെയും കിച്ചുനെയും വിഷമിപ്പിക്കാതെ നോക്കണം,, ലക്ഷ്യം പെറ്റമ്മയുടെയും അച്ഛന്റെയും കൂടപ്പിറപ്പിന്റെയും സന്തോഷം ആയതുകൊണ്ട് ഇങ്ങനെ ഒന്നും ആരോടും ഇന്നുവരെ തോന്നിയിട്ടില്ല പക്ഷെ ഇതെന്താ ഇന്ന് മാത്രം..
 
 
 
"Shut up...... എപ്പോഴും എന്തേലും മണ്ടത്തരവും ചെയ്തുവെച്ചോണ്ട് വന്നോളും.... ഇടയ്ക്കിടയ്ക്ക് വരണമെന്നില്ല ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ കോൾ ചെയ്‌താൽ മതി,, വേഗം പോ  "
 
 
 
ഷൗട്ട് ചെയുന്നത് കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ ഇത്രയും നേരം അയാളെ നോക്കി നിൽക്കുവാരുന്നെന്നും അവിടെ വേറൊരാള് കൂടി ഉണ്ടായിരുന്നെന്നും  അറിയുന്നത് പോലും..
ആ കുട്ടി തിരിഞ്ഞ്  ഒന്ന് അടിമുടി നോക്കിട്ട് ഇറങ്ങി പോയി..
 
അവള് പോകുന്നവഴിയെയോന്നു നോക്കി നേരെ നോക്കിയപ്പോ ഇമചിമ്മാതെ തന്നെ നോക്കിയിരിക്കുന്ന കാപ്പികണ്ണുകളിൽ വീണ്ടും കുടുങ്ങിയപോലെ...
പെട്ടന്ന് ഞാൻ തന്നെ കണ്ണ് വെട്ടിച്ചു..
 
 
"സർ,I'm ആദിരുദ്ര"
 
ചെറുചിരി ഉണ്ടായിരുന്ന മുഖത്ത് പെട്ടെന്ന് ഒരു ദേഷ്യഭാവം വന്നു..
 
"മം ഇരിക്ക്,, "
 
ഇരുന്നപ്പോൾ കൈനീട്ടി സർട്ടിഫിക്കേറ്റസിന് ആണെന്ന് തോന്നിയതോണ്ട് അത് കൊടുത്തു അത് മറിച്ചുനോക്കുമ്പോ മുഖം തെളിയുന്നുണ്ടായിരുന്നു..
അതുകണ്ടപ്പോ അറിയാതെ ഒരു ചിരി ന്റെ അവളുടെ ചുണ്ടിലും മിന്നി,, എങ്കിലും ആദ്യം കേട്ട അലർച്ചയുടെ എഫക്ട് മനസ്സിലൊരു പേടി തോന്നിച്ചു..
 
 
"ഓക്കേ ഇന്റർവ്യൂ നു prepare ആയാണോ വന്നത് "
 
"അതെ സർ,,"
 
"ഓക്കേ ഫൈൻ ;;KR Groups എന്നാണ് നമ്മുടെ കമ്പനി name,, അതറിയാല്ലോ.."
 
"Yes സർ അറിയാം "
 
 
"K R fullform അറിയാമോ?"
 
 
"അത്... സോറി സർ അറിയില്ല "
 
അലർച്ചയാണ് പ്രതീക്ഷിച്ചതു,, താഴെ നോക്കി കണ്ണ് ഇറുക്കി അടച്ച് പിടിച്ചിരുന്നു..
 
 
"സാരമില്ല,, നാളെ വരുമ്പോ അറിഞ്ഞോണ്ട് വരണം കെട്ടോ "
 
"മം ഓക്കേ സർ "
 
 
"ദാ ആ ക്യാബിൻ കണ്ടോ.. അതാണ്‌ തനിക്കുള്ള ക്യാബിൻ.."
 
 
മൊത്തം ചില്ലുകൾ കൊണ്ടുള്ളതാണ് CEO ക്യാബിൻ ;;ബാക്കി ഒരു സൈഡിലേയും ചില്ലുകൾ ട്രാൻസ്‌പേരെന്റ്റ് അല്ല പക്ഷെ അടുത്ത ക്യാബിനിലേക്കുള്ള വ്യൂ മാത്രം കാണുന്ന രീതിയിലുള്ള ഗ്ലാസ് ആണ് ഒരു സൈഡിൽ...
 
 
"ഓക്കേ സർ,,,"
 
"എങ്കിൽ കുറച്ചു നേരം അവിടെ പോയിരുന്നോ,,, ഇപ്പോ ഇവിടുന്നു പോയില്ലേ ജാസ്മിൻ,, ജാസ്മിൻ വന്ന് കാര്യങ്ങളൊക്കെ പറഞ്ഞു തന്നോളും,,എന്നിട്ട് പൊയ്ക്കോളൂ പിന്നെ പോകും മുൻപേ ഇവിടെ വന്ന് ഈ ബുക്ക്‌ ൽ സൈൻ ചെയ്തിട്ട് പോകാവൂ,, സർട്ടിഫിക്കറ്റ്സ് ഇവിടെ ഇരുന്നോട്ടെ,, വരുമ്പോ തരാം,, പിന്നെ ബോണ്ട്‌ ഉണ്ടാവും MBA പ്രൊജക്റ്റ്‌ നു വേണ്ടി മാത്രം ഉള്ള് ജോബ് ആണിതെങ്കിൽ ബോണ്ട്‌ വേണ്ട അല്ലെങ്കിൽ ബോണ്ട്‌ ഉണ്ട് അതൊക്കെ ഡീറ്റൈൽഡ് ആയി ജാസ്മിൻ പറഞ്ഞ് തരും,,, ഇപ്പോ ക്യാബിനിലേക്ക് പൊയ്ക്കോളൂട്ടോ "
 
"ഓക്കേ സർ ;;thanku സർ "
 
എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോഴും മനസ്സ് കൈവിട്ട് പോയ്കൊണ്ടിരിക്കുകയായിരുന്നു...തിരിഞ്ഞുനോക്കാൻ ഉള്ളിരുന്നു ആരോ പറയുംപോലെ..
വേണ്ടാന്നു ബുദ്ധി പറയുമ്പോ മനസ്സ് വേണമെന്ന് വാശി പിടിക്കുന്നു..
 
ഒരു നിമിഷം കുടുംബം ഓർമ്മ വന്നപ്പോൾ പതിയെ ചുണ്ടിലൊരു പുഞ്ചിരി വന്നു,,, തിരിഞ്ഞുനോക്കാൻ തോന്നിയില്ല... വീട്ടിൽ ചെന്നു അവരെ കാണണമെന്ന് മാത്രം തോന്നി...
അവരാണെന്റെ ലോകം അവരുടെ സന്തോഷമാണെന്റെ സന്തോഷം ഇതിലെല്ലാം ഉപരി അവർക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...
I love my family.... ക്യാബിനിൽ ചെന്നിരിക്കുമ്പോളും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു അത് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം ഓർത്തിട്ടായിരുന്നു ❤
 
 
 
 
 
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും
 
ഞാൻ പറഞ്ഞില്ലേ ബോർ ആകും ചിലപ്പോ ഇപ്പോ... കഥാപാത്രങ്ങളെ അറിഞ്ഞുകഴിയുമ്പോ അതുമാറും കെട്ടോ 🥰